×

കൊറോണ വൈറസ് ; കേരളത്തിന്റെ നടപടികൾ മാതൃകാപരം

Posted By

Efficient handling of corona virus by Kerala government

IMAlive, Posted on February 6th, 2020

Efficient handling of corona virus by Kerala government

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors 

കൊറോണ വൈറസ് ബാധ തടയാൻ മാതൃകാപരമായ നടപടികൾ സ്വീകരിച്ച് സംസ്ഥാനം. കേരളം സ്വീകരിച്ച നടപടികൾ പിന്തുടരാൻ ഇതര സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ വകുപ്പ് നിർദേശവും നൽകി. നിപ വൈറസിനെ അതിജീവിച്ച അനുഭവ പാഠവുമായാണ് കൊറോണയെ നേരിടാൻ സംസ്ഥാന ആരോഗ്യ വകുപ്പ് സജ്ജമായത്. നോവൽ കൊറോണ വൈറസ് ചെനയിൽ പടരാനാരംഭിച്ചത് മുതൽ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

സംസ്ഥാനത്തെ പ്രതിരോധ നടപടികൾ  

1.ചൈനയിൽ കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശം നൽകുന്നതോടൊപ്പം സംസ്ഥാനത്തെ എയർപ്പോട്ടുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി 

2.ചൈനയിൽ പോയി തിരിച്ചു വന്നവർ അതതു ജില്ലാ മെഡിക്കൽ ഓഫിസറുമായി ബന്ധപ്പെടണമെന്നു നിർദേശം നൽകി. 

3.എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ അവരെ പ്രത്യേകമായി നിരീക്ഷിക്കാൻ തീരുമാനിച്ചു. ഇതോടൊപ്പം രോഗബാധ പ്രതിരോധിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി.

4.ജനുവരി 30ന് ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നും എത്തിയ തൃശൂർ ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ വാർഡിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനിക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 

5.ആരോഗ്യ വകുപ്പ് നേരത്തേ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതിനാൽ ആദ്യ കേസോടെ തന്നെ രോഗം തിരിച്ചറിയാൻ പറ്റി. ഇതിലൂടെ രോഗ പകർച്ച തടയുന്നതിനും ആരംഭത്തിൽ തന്നെ ചികിത്സ തുടങ്ങാനും സാധിച്ചു. നിലവിൽ വിദ്യാർഥിനിയുടെ ആരോഗ്യ നില തൃപ്തികരമാണ്. 

6.ഫെബ്രുവരി രണ്ടിന് കേരളത്തിലെ രണ്ടാമത്തെ നോവൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നും വന്നശേഷം ജനുവരി 24മുതൽ ആലപ്പുഴയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയിലാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ ആരോഗ്യ നില തൃപ്തികരം.

7.സംസ്ഥാന  ജില്ലാ തല കൺട്രോൾ റൂമുകൾ സജ്ജമാക്കി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ദിവസേന യോഗം കൂടി ഓരോ ദിവസത്തേയും പ്രവർത്തനങ്ങൾ  ഏകോപിപ്പിച്ചു.

8.പ്രധാന യോഗങ്ങളിൽ ആരോഗ്യ വകുപ്പു മന്ത്രിയും പങ്കെടുക്കുന്നുണ്ട്. നിരീക്ഷണത്തിലുള്ളവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലാക്കി വിഭജിച്ചാണ് നിരീക്ഷണം ക്രമീകരിച്ചിട്ടുള്ളത്

9.സോഷ്യൽ മീഡിയ, ടിവി, റേഡിയോ, പത്രം, റെയിൽവേ സ്‌റ്റേഷൻ എന്നിവയിലൂടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു

10.മെഡിക്കൽ കോളജുകളിലും ജില്ലയിലെ പ്രധാന ജനറൽ അല്ലെങ്കിൽ ജില്ലാ ആശുപത്രികളിലും കൊറോണ വൈറസ് ഒപിയും ഐസൊലേഷൻ വാർഡുകളും തയ്യാറാക്കി. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. രോഗലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകൾ പുണെയിലെ ദേശീയ വൈറോളജി ലാബിലേക്ക് അയച്ചു.

11.മാസ്‌ക്, കൈയ്യുറ, സുരക്ഷാ കവചങ്ങൾ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചു

12.എയർപോർട്ടുകൾ, സീ പോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ച് ആശുപത്രിയിലേയ്ക്ക് അയക്കാൻ നിർദേശം നൽകി

13.രോഗബാധ സംശയിക്കുന്നവർക്ക് ബോധവൽക്കരണം നൽകി വീടുകളിൽ തന്നെ  നിരീക്ഷിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. 28 ദിവസമാണ് നിരീക്ഷി ണം വേണ്ടത്‌.

14.ജനുവരി 27ന് കൊച്ചി രാജ്യാന്തര വിമാനത്താവളവും അനുബന്ധ ആശുപത്രികളും കേന്ദ്ര സംഘം സന്ദർശിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ സർവയലൻസ് സംവിധാനം ആരംഭിക്കുകയും 4 മെഡിക്കൽ ഓഫിസർമാരേയും 6 പാരമെഡിക്കൽ ജീവനക്കാരേയും ഇതിനായി നിയോഗിച്ചു.

15.ഫെബ്രുവരി മൂന്നാം തീയതി കേരളത്തിൽ മൂന്നാമത്തെയാൾക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനിൽ നിന്നും തിരിച്ചെത്തിയ കാസർകോട് ജില്ലയിലെ വിദ്യാർത്ഥിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ ആരോഗ്യ നില തൃപ്തികരം.

16ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ദിവസേന പ്രതിരോധ  ചികിത്സാ നടപടികൾ വിലയിരുത്തുന്നു. ചൈനയിൽ നിന്നെത്തുന്നവരെ പ്രത്യേകിച്ചും രോഗ സാധ്യതയള്ളവരെ  നിരീക്ഷിക്കാനും ബോധൽക്കരണ പരിപാടികൾ ഊർജ്ജിതമാക്കാനും ആരോഗ്യവകുപ്പ് കർമ്മ പദ്ധതി തന്നെ തയ്യാറാക്കി.

Corona scare

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/lGYSUGtashJavegGHnl8iHGeDRAM7Ntm9mtzQ9ck): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/lGYSUGtashJavegGHnl8iHGeDRAM7Ntm9mtzQ9ck): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/lGYSUGtashJavegGHnl8iHGeDRAM7Ntm9mtzQ9ck', 'contents' => 'a:3:{s:6:"_token";s:40:"pj7KxYINsbwoj7h4VcsxNne1msCCPzTt2kqkLhyb";s:9:"_previous";a:1:{s:3:"url";s:104:"http://www.imalive.in/news/disease-breakout/1020/efficient-handling-of-corona-virus-by-kerala-government";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/lGYSUGtashJavegGHnl8iHGeDRAM7Ntm9mtzQ9ck', 'a:3:{s:6:"_token";s:40:"pj7KxYINsbwoj7h4VcsxNne1msCCPzTt2kqkLhyb";s:9:"_previous";a:1:{s:3:"url";s:104:"http://www.imalive.in/news/disease-breakout/1020/efficient-handling-of-corona-virus-by-kerala-government";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/lGYSUGtashJavegGHnl8iHGeDRAM7Ntm9mtzQ9ck', 'a:3:{s:6:"_token";s:40:"pj7KxYINsbwoj7h4VcsxNne1msCCPzTt2kqkLhyb";s:9:"_previous";a:1:{s:3:"url";s:104:"http://www.imalive.in/news/disease-breakout/1020/efficient-handling-of-corona-virus-by-kerala-government";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('lGYSUGtashJavegGHnl8iHGeDRAM7Ntm9mtzQ9ck', 'a:3:{s:6:"_token";s:40:"pj7KxYINsbwoj7h4VcsxNne1msCCPzTt2kqkLhyb";s:9:"_previous";a:1:{s:3:"url";s:104:"http://www.imalive.in/news/disease-breakout/1020/efficient-handling-of-corona-virus-by-kerala-government";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21