×

എപ്പോൾ കിട്ടും ലോകം കാത്തിരിക്കുന്ന കൊറോണ വാക്സിൻ ?

Posted By

When do we get a vaccine for the Coronavirus?

IMAlive, Posted on March 23rd, 2020

When do we get a vaccine for the Coronavirus?

News desk IMAlive

Edited by: IMAlive Editorial Team of Doctors

കോവിഡ് 19 വാക്സിനുവേണ്ടി ലോകം മുഴുവൻ  പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അമേരിക്ക, ആസ്‌ട്രേലിയ, ചൈന തുടങ്ങി അനേകം  രാജ്യങ്ങളിലായി  വിദഗ്ധരുടെ സംഘങ്ങൾ വാക്സിൻ കണ്ടെത്താനുള്ള ഭഗീരഥപ്രയത്നത്തിലുമാണ്. സാധാരണഗതിയിൽ ഒരു രോഗത്തിന്റെ വാക്സിൻ കണ്ടെത്തി മനുഷ്യരിൽ ഉപയോഗിക്കാൻ തുടങ്ങുന്നതിന് നിരവധി ഘട്ടങ്ങളുണ്ട്. അതുകൊണ്ടുതന്നെ വാക്സിൻ വിപണിയിലേക്ക് എത്താൻ മാസങ്ങളോ വർഷങ്ങളോ  വേണ്ടിവന്നേക്കാം.

ലാബുകളിൽ വാക്സിൻ നിർമ്മിച്ച് കഴിഞ്ഞാൽ ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും ട്രയൽ കുത്തിവെപ്പുകൾ നടത്തിയ ശേഷം മാത്രമാണ് വിപണിയിലേക്ക് എത്തുകയുള്ളൂ. എന്നാൽ കോവിഡ് 19 വൈറസിന്റെ കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ വികസിപ്പിച്ചെടുക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഗവേഷകർ. മുമ്പൊരിക്കലും ഇല്ലാത്തത്ര വേഗതയിലാണ് വാക്സിൻ പരീക്ഷങ്ങൾ പുരോഗമിക്കുന്നത് എന്നത് നമുക്ക് പ്രതീക്ഷ നൽകുന്നു.

ഇതിനകം തന്നെ അമേരിക്കയിലെ സിയാറ്റിലിൽ പ്രതിരോധ കുത്തിവയ്പ്പിന്റെ ഒന്നാംഘട്ട ക്ലിനിക്കൽ ട്രയൽ ആരംഭിച്ചുകഴിഞ്ഞു. ബയോടെക്നോളജി കമ്പനിയായ മോഡേണയും അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ (NIH) ഗവേഷകരും ഒത്തുചേർന്നാണ്  mRNA-1273 എന്ന ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്. 

ജനുവരി ഏഴിന് കൊറോണ വൈറസാണ് വുഹാനിൽ പടർന്നുപിടിക്കുന്നതെന്ന് ചൈന തിരിച്ചറിഞ്ഞു. ജനുവരി 12 നു തന്നെ വൈറസിന്റെ ജനിതക സീക്വൻസിംഗ് ചൈന ലോകവുമായി പങ്കിട്ടു. ഫെബ്രുവരി 24 ന്, mRNA-1273  വാക്സിൻ മനുഷ്യ പരിശോധനയ്ക്കായി എൻ‌എ‌എച്ചിലേക്ക് അയച്ചു, മാർച്ച് 16 ന് ഈ വാക്സിന്റെ ട്രയൽ കുത്തിവെയ്പ്പ് മനുഷ്യരിൽ നടത്തി. മുൻപൊരിക്കലും ലോകം കണ്ടിട്ടില്ലാത്തത്ര വേഗത്തിലാണ് നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

എന്താണ് mRNA വാക്സിൻ?

സാർസ്-കോവി -2 വൈറസിനോട്  സമാനമായ  mRNA എന്ന ജനിതക കോഡ് അടങ്ങിയിട്ടുള്ള വാക്സിനാണ് ഇത്. കോശങ്ങളിലുള്ള mRNA (മെസഞ്ചർ റിബോൺ ന്യൂക്ലിയിക് ആസിഡ്) യാണ് ഡി‌എൻ‌എ കോഡ് അനുസരിച്ചുള്ള പ്രവർത്തങ്ങൾ ചെയ്യാൻ പ്രോട്ടീനുകളെ പ്രാപ്തരാക്കുന്നത്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു സാർ‌സ്-കോവി -2 വൈറസിന്റെ mRNAയോട്  സമാനമായ mRNA നിർമ്മിച്ചെടുക്കുകയാണ് ഗവേഷകർ ചെയ്തത്.

മനുഷ്യകോശങ്ങളിലേക്ക് കടക്കുന്നതിന് സഹായിക്കുന്ന ഒരുതരം  “സ്പൈക്ക് പ്രോട്ടീൻ" ഉണ്ടാക്കാനായി mRNA-1273 ഇത്തരത്തിൽ പ്രവർത്തിക്കും. വൈറസിന്റെ ഉപരിതലത്തിലുള്ള ഈ പ്രോട്ടീൻ മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അത്യാവശ്യമാണ്. ഈ സ്പൈക്ക് പ്രോട്ടീനെതിരായ ആന്റിബോഡികൾ വൈറസിന്റെ പ്രവേശനത്തെയും വർദ്ധനവിനെയും തടയുന്നു. അങ്ങിനെ രോഗത്തെയും അതിന്റെ വ്യാപനത്തെയും ചെറുക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, COVID-19 നുള്ള 40 വ്യത്യസ്ത വാക്സിൻ പരീക്ഷണങ്ങളാണ് ലോകത്താകമാനം നടക്കുന്നത്. ഫോർമാൽഡിഹൈഡ് ഉപയോഗിച്ച് നിർവീര്യമാക്കിയ, COVID-19 വൈറസ് ഉപയോഗിച്ച് ചൈനയിൽ (സിനോവാക്) വികസിപ്പിച്ചെടുക്കുന്ന നിഷ്ക്രിയ വാക്സിൻ, സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (പൂനെ) യുമായി ചേർന്ന് യുഎസ് ആസ്ഥാനമായുള്ള കോഡജെനിക്സ് വികസിപ്പിച്ചെടുത്ത ജനിതകമായി രൂപകൽപ്പന ചെയ്ത COVID-19 വൈറസ് ഉപയോഗിച്ചുള്ള ഒരു തത്സമയ അറ്റൻ‌വേറ്റഡ് വാക്സിൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ അവസരത്തിൽ mRNA-1273  വാക്സിൻ  സ്വീകരിക്കാൻ ആദ്യമായി മുന്നോട്ട് വന്ന  43  ജെന്നിഫർ ഹെല്ലർ പറഞ്ഞതുപോലെ “നമുക്ക് അതിവേഗത്തിൽ‌ ഈ രോഗത്തിനെതിരായുള്ള  ഒരു വാക്സിൻ‌ ലഭിക്കുമെന്നും അതിലൂടെ ഒരുപാട് ജീവനുകൾ രക്ഷിക്കാൻ‌ കഴിയുമെന്നും ജനങ്ങൾ‌ക്ക് എത്രയും വേഗം അവരവരുടെ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ‌ കഴിയുമെന്നും പ്രതീക്ഷിക്കാം. കൂടാത്ത ലോകത്തെമ്പാടും ജെന്നിഫർ ഹെല്ലറിനെപോലെ കൊറോണ വ്യാപനം കുറയ്ക്കാൻ പോരാടുന്ന മനുഷ്യർക്കുവേണ്ടി  ഐക്യദാർഢ്യപ്പെടാം, സാമൂഹികമായ അകലം പാലിക്കാം.

The whole world is waiting in anticipation for the vaccine to treat the deadly COVID19 virus.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/1oQdkzTYU2ayDSjqi0iOvZVj3DP9hAzJIbBktyWn): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/1oQdkzTYU2ayDSjqi0iOvZVj3DP9hAzJIbBktyWn): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/1oQdkzTYU2ayDSjqi0iOvZVj3DP9hAzJIbBktyWn', 'contents' => 'a:3:{s:6:"_token";s:40:"dOwBQT6bAqZDD6iVoTVEVHblcdyUzbO0xHSE5YtN";s:9:"_previous";a:1:{s:3:"url";s:93:"http://www.imalive.in/news/disease-breakout/1058/when-do-we-get-a-vaccine-for-the-coronavirus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/1oQdkzTYU2ayDSjqi0iOvZVj3DP9hAzJIbBktyWn', 'a:3:{s:6:"_token";s:40:"dOwBQT6bAqZDD6iVoTVEVHblcdyUzbO0xHSE5YtN";s:9:"_previous";a:1:{s:3:"url";s:93:"http://www.imalive.in/news/disease-breakout/1058/when-do-we-get-a-vaccine-for-the-coronavirus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/1oQdkzTYU2ayDSjqi0iOvZVj3DP9hAzJIbBktyWn', 'a:3:{s:6:"_token";s:40:"dOwBQT6bAqZDD6iVoTVEVHblcdyUzbO0xHSE5YtN";s:9:"_previous";a:1:{s:3:"url";s:93:"http://www.imalive.in/news/disease-breakout/1058/when-do-we-get-a-vaccine-for-the-coronavirus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('1oQdkzTYU2ayDSjqi0iOvZVj3DP9hAzJIbBktyWn', 'a:3:{s:6:"_token";s:40:"dOwBQT6bAqZDD6iVoTVEVHblcdyUzbO0xHSE5YtN";s:9:"_previous";a:1:{s:3:"url";s:93:"http://www.imalive.in/news/disease-breakout/1058/when-do-we-get-a-vaccine-for-the-coronavirus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21