×

എന്താണ് ഹൃദയാഘാതം?

Posted By

What is a heart attack

IMAlive, Posted on September 23rd, 2019

What is a heart attack

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

1. എന്താണ് ഹൃദയാഘാതം?

ഹൃദയപേശികളിലേയ്ക്ക രക്തമെത്തിക്കുന്ന കൊറോണറി ധമനികളിൽ തടസ്സമുണ്ടാകുന്നതുമൂലം, ഹൃദയപേശികളിലേയ്ക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുകയും അവ നശിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹൃദയാഘാതം. തത്ഫലമായി രോഗിയ്ക്ക് പെട്ടെന്ന് നെഞ്ചുവേദനയും, തളർച്ചയും ഉണ്ടാകുന്നു. ചിലപ്പോൾ ഹൃദയസ്തംഭനവും, മരണവും സംഭവിച്ചേയ്ക്കാം. ഓരോ ഹൃദയാഘാതം വരുമ്പോഴും ഹൃദയത്തിന്റെ ഭിത്തിയിലെ പേശികളെ ബാധിയ്ക്കുന്നു. ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ പേശികൾ നശിക്കുകയും, പമ്പിങ് ശേഷി കുറഞ്ഞ് ഹാർട്ട് ഫെയിലിയറിലേയ്ക്ക് എത്തുകയും ചെയ്യുന്നു.

2. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

നെഞ്ചിന്റെ മധ്യ ഭാഗത്തായി ഭാരം കയറ്റിവച്ചതുപോലെയുള്ള അസ്വസ്തത. പ്രമേഹം മുതലായവയുള്ളവരിൽ നെഞ്ചുവേദയുണ്ടാകണമെന്നില്ല.
ചിലപ്പോൾ നെഞ്ചുവേദനയ്ക്കു പകരം മേൽവയറ്റിൽ വേദനയോ, വയറെരിച്ചിലോ ഇടത് തോളത്ത് വേദനയോ, താടിയിലോ, കഴുത്തിന്റെ പുറത്തോ, നെഞ്ചിന്റെ പിൻഭാഗത്തോ വേദനയുമായി (ANGINA)ഹൃദയാഘാതം സംഭവിക്കാം.
വേദനയോടൊപ്പം ശ്വാസം വലിക്കാനുള്ള ബുദ്ധിമുട്ട്
നെഞ്ചിടിപ്പ്
വിയർപ്പ്
ഓക്കാനം
ഛർദ്ദി തുടങ്ങിയവ.


3. ഹൃദയാഘാതമായി തെറ്റിദ്ധരിക്കാവുന്ന മറ്റ് അസുഖങ്ങൾ ?

നാൽപ്പതു വയസ്സു കഴിഞ്ഞവരിൽ നെഞ്ചത്തോ, വയറിന്റെ മേൽഭാഗത്തോ, കഴുത്ത് മുതൽ താടിയിലോ, പുറത്തോ, ഇടതു തോളിലോ അസാധാരണമായ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ ഹൃദയാഘാതമല്ല എന്ന് ഉറപ്പ് വരുത്തണം. ഗ്യാസ്ട്രബിൾ, പിത്താശയത്തിലെ കല്ല്, പുളിച്ചു തികട്ടൽ മുതലായ പല അസുഖങ്ങളും ഹൃദയാഘാതമായി തെറ്റിദ്ധരിക്കപ്പെടാം.


4. ഹൃദയാഘാതമുണ്ടായാൽ സ്വയം ചെയ്യേണ്ട കാര്യങ്ങൾ?

ഹൃദയാഘാതമുണ്ടായാൽ ഉടനെ ഇരുന്നോ, കിടന്നോ വിശ്രമിക്കാൻ ശ്രമിക്കുക
മനസാന്നിദ്ധ്യം വിടാതെ സഹായത്തിനഭ്യർത്ഥിക്കുക
വീട്ടിൽ ആസ്പിരിൻ, സോർബിട്രേറ്റ്,  സ്റ്റാറ്റിൻ (കൊളസ്ട്രോൾ മരുന്ന്) ഗുളികകൾ ഉണ്ടെങ്കിൽ കഴിക്കുക. (Aspirin 75mg വെള്ളത്തോടുകൂടെയും, Sorbitrate നാക്കിനടിയിലായും, കഴിക്കുക)
ശ്വാസംമുട്ടുണ്ടെങ്കിൽ കസേരയിൽ മുന്നോട്ട് ചാഞ്ഞ് ഇരിക്കുക.
ക്ഷീണം വരികയാണെങ്കിൽ കിടക്കുക
ശ്വാസതടസ്സമുണ്ടെങ്കിൽ കാറിൽ ഇരിക്കാൻ ശ്രമിക്കുക
തനിയെ ഡ്രൈവ് ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക

5. ഒരു വ്യക്തിക്ക് ഹൃദയാഘാതമുണ്ടെന്ന് കണ്ടാൽ അടുത്തുള്ളയാൾ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം?

  1. രോഗിക്ക് ധൈര്യം നൽകുക
  2. നമ്മുടെ മനസാന്നിദ്ധ്യം നഷ്ടപ്പെടാതെ നോക്കുക
  3. ആസ്പിരിൻ, സോർബിട്രേറ്റ്, സ്റ്റാറ്റിൻ എന്നീ ഗുളികകൾ ഉണ്ടെങ്കിൽ കഴിക്കാൻ നൽകുക. (Aspirin 75mg, സ്റ്റാറ്റിൻ എന്നിവ വെള്ളത്തോടുകൂടെയും, Sorbitrate നാക്കിനടിയിലായും, കഴിക്കുക)
  4. ശ്വാസതടസ്സമുണ്ടെങ്കിൽ മുന്നോട്ട് ആഞ്ഞ് ഇരുത്തുക
  5. തീരെ ക്ഷീണമാണെങ്കിൽ കിടത്തുക
  6. ഛർദ്ദിക്കുകയാണെങ്കിൽ തല ഒരു വശത്ത് ചരിച്ച് പിടിക്കുക
  7. ഹൃദയമിടിപ്പ് ശ്രദ്ധിക്കുക


ഹൃദയമിടിപ്പും ശ്വാസോച്ഛാസവും നിലയ് ക്കുകയാണെങ്കിൽ കൂടുതൽ സഹായികളെ വിളിച്ച് സിപിആർ (നെഞ്ചിലമർത്തലും കൃത്രിമശ്വാസോച്ഛാസവും) എന്ന പ്രക്രിയ തുടങ്ങുക
രോഗിയെ എത്രയും പെട്ടെന്ന്, ഹൃദയാഘാതത്തിന് നല്ല ചികിത്സ നൽകുന്ന ആശുപത്രിയിൽ ആംബുലൻസിലോ, കാറിലോ എത്തിക്കുക.

 

A heart attack happens when there is a sudden complete blockage of an artery that supplies blood to an area of your heart

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/iMstrw4Vfe4igp2Dqyl2PK3C2TEbWl1QR6CPZ87D): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/iMstrw4Vfe4igp2Dqyl2PK3C2TEbWl1QR6CPZ87D): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/iMstrw4Vfe4igp2Dqyl2PK3C2TEbWl1QR6CPZ87D', 'contents' => 'a:3:{s:6:"_token";s:40:"hVTGviRNBjBa53n1oTH7t61Ijg8ZajsIkdIn8lb6";s:9:"_previous";a:1:{s:3:"url";s:66:"http://www.imalive.in/news/disease-news/866/what-is-a-heart-attack";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/iMstrw4Vfe4igp2Dqyl2PK3C2TEbWl1QR6CPZ87D', 'a:3:{s:6:"_token";s:40:"hVTGviRNBjBa53n1oTH7t61Ijg8ZajsIkdIn8lb6";s:9:"_previous";a:1:{s:3:"url";s:66:"http://www.imalive.in/news/disease-news/866/what-is-a-heart-attack";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/iMstrw4Vfe4igp2Dqyl2PK3C2TEbWl1QR6CPZ87D', 'a:3:{s:6:"_token";s:40:"hVTGviRNBjBa53n1oTH7t61Ijg8ZajsIkdIn8lb6";s:9:"_previous";a:1:{s:3:"url";s:66:"http://www.imalive.in/news/disease-news/866/what-is-a-heart-attack";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('iMstrw4Vfe4igp2Dqyl2PK3C2TEbWl1QR6CPZ87D', 'a:3:{s:6:"_token";s:40:"hVTGviRNBjBa53n1oTH7t61Ijg8ZajsIkdIn8lb6";s:9:"_previous";a:1:{s:3:"url";s:66:"http://www.imalive.in/news/disease-news/866/what-is-a-heart-attack";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21