Posted By
News desk IMAlive
Edited by: IMAlive Editorial Team of Doctors
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനെത്തുടർന്ന് ലോക്ക്ഡൗൺ മേയ് 3 വരെ നീട്ടാൻ കേന്ദ്രസർക്കാർ നിർദേശം. കഴിഞ്ഞ 24 മണിക്കൂറിനിടെ 38 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ മരണ സംഖ്യ 377 ആയി. 21 ദിവസം നീണ്ട ആദ്യഘട്ട ലോക്ക്ഡൗണിൽ സ്വീകരിച്ചിരുന്ന മാർഗനിർദേശങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയായിരിക്കും രണ്ടാംഘട്ട ലോക്ക്ഡൗൺ ക്രമീകരിക്കുക. ഇതോടൊപ്പം രോഗവ്യാപനം തടയുന്നതിനായി പൊതുയിടങ്ങളിൽ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാക്കി.
പുതിയ മാർഗനിർദേശങ്ങൾ :
1. അത്യാവശ്യ ഘട്ടങ്ങളിൽ സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കാം. പൊതുഗതാഗത സംവിധാനങ്ങൾ അനുവദിക്കില്ല.
2. ഏപ്രിൽ 20നു ശേഷം മെഡിക്കൽ ലാബുകൾക്ക് തുറന്നു പ്രവർത്തിക്കാം
3. കാർഷികവൃത്തിക്ക് തടസ്സമുണ്ടാവില്ല, ചന്തകൾ തുറക്കാം
4. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെന്ററുകൾ എന്നിവ തുറക്കരുത്
5. തിയറ്റർ, ബാർ, ഷോപ്പിങ് മാളുകൾ, പാർക്കുകൾ എന്നിവ അടഞ്ഞുകിടക്കും.
6. ആരാധനായങ്ങൾ തുറക്കരുത്
7. സംസ്കാര ചടങ്ങുകളിൽ 20 ആളുകളെ മാത്രം പങ്കെടുപ്പിക്കാം
8. ഐടി സ്ഥാപനങ്ങൾ 50% ജീവനക്കാരുമായി തുറക്കാം.
9. ആംബുലൻസുകൾ, കൊയ്ത്ത്, മെതി യന്ത്രങ്ങളുടെ സംസ്ഥാനന്തര യാത്ര അനുവദിക്കും.
10. കോഴി, മത്സ്യ, ക്ഷീര കർഷകർക്കും ജീവനക്കാർക്കും യാത്രാനുമതി.
11. തേയില, റബർ, കാപ്പിത്തോട്ടങ്ങൾ, കശുവണ്ടിസംസ്കരണ കേന്ദ്രങ്ങൾ തുറക്കാം. 50% ജീവനക്കാർ മാത്രം
12. ഗോശാലകളും മറ്റു മൃഗസംരക്ഷണ കേന്ദ്രങ്ങളും തുറക്കാം.
13. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികൾ നടത്താം.
14. അംഗൻവാടികൾ തുറക്കരുത്. രണ്ടാഴ്ചയിലൊരിക്കൽ കുട്ടികൾക്ക് വീട്ടിൽ ഭക്ഷണമെത്തിച്ച് നൽകണം.
15. ഇലക്ട്രിക്, പ്ലംബിങ്, മരപ്പണികൾ അനുവദിക്കും
16. കാർഷിക യന്ത്രങ്ങളും, സ്പെയർ പാർട്സുകളും വിൽക്കാം.
17. ഗ്രാമീണ റോസ്, ജലസേചന, കെട്ടിടനിർമാണങ്ങൾ അനുവദിക്കാം
18. മദ്യം, സിഗരറ്റ്, മറ്റു പുകയില ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കരുത്
These are the points regarding the phase 2 of the government mandated lockdown all over India.