×

"അൾട്രാപ്രൊസസ്സഡ്" ഭക്ഷണങ്ങൾ കഴിക്കുന്നത് സൂക്ഷിച്ചു വേണം

Posted By

More evidence links ultra-processed foods to early death

IMAlive, Posted on June 7th, 2019

More evidence links ultra-processed foods to early death

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

അൾട്രാപ്രോസസ്സഡ് അഥവാ സംസ്‌കരിച്ച ഭക്ഷണ ഉത്പന്നങ്ങൾ ഒഴിവാക്കാനാവാത്ത വിധം നമ്മുടെ തീന്മേശയിൽ സ്ഥാനംപിടിച്ചു കഴിഞ്ഞു. എന്നാൽ, ഇവയ്ക്ക് ഹൃദ്രോഗം, അകാലമരണം എന്നിവയുമായി ബന്ധമുണ്ട് എന്ന് സൂചിപ്പിക്കുന്ന രണ്ട് വലിയ പഠനങ്ങളാണ് ഈയിടെ അവയുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. 

അൾട്രാപ്രൊസസ്സഡ് ഭക്ഷണങ്ങൾ, പെട്ടെന്ന് പാക്കറ്റ് തുറന്നു കഴിക്കാവുന്ന തരത്തിലുള്ള ഭക്ഷണങ്ങളാണ്.  സാധാരണയായി നേരത്തെ തയ്യാറാക്കിയ അല്ലെങ്കിൽ ഒരു മൈക്രോവേവിൽ വെച്ചു ചൂടാക്കി കഴിക്കാവുന്ന തരത്തിലുള്ള - മരവിപ്പിച്ച (frozen) ആഹാരം, ടിന്നിലടച്ച ഭക്ഷണങ്ങൾ, പഞ്ചസാര ചേർത്ത ഭക്ഷണധാന്യങ്ങൾ (cereals), സംസ്കരിച്ച മാംസം, പാക്കറ്റിലാക്കിയ ബേക്ക് ചെയ്ത ഭക്ഷണങ്ങൾ എന്നിവയാണ് ഇവ. സാധാരണഗതിയിൽ ഇവയിൽ  ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ്, മറ്റുപല ചേരുവകളും (additives) അടങ്ങിയിരിക്കുന്നു.

ഫ്രാൻസിലും സ്പെയിനിലും വെച്ചു നടത്തിയ 
പുതിയ രണ്ട് പഠനങ്ങൾ, അൾട്രാപ്രോസസ്സു ചെയ്ത ഭക്ഷണങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയാണെന്ന് തെളിയിക്കുന്നില്ല, എന്നാൽ ഇത്തരം ഉൽപ്പന്നങ്ങളെ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധിപ്പിക്കുന്ന വളരെയധികം സാന്ദർഭിക തെളിവുകൾ ഇവർക്ക് കണ്ടെത്താനായി. 

ഫ്രഞ്ച് പഠനത്തിൽ, ഗവേഷകർ ശരാശരി 5 വർഷത്തേക്ക്  105,100 ആളുകളെയാണ് നിരീക്ഷിച്ചത്. ആ സമയത്ത്, പങ്കെടുക്കുന്നവർ ശരാശരി 5.7 തവണ ഭക്ഷണരീതികളുമായി ബന്ധപ്പെട്ട ചോദ്യാവലികൾ പൂരിപ്പിച്ചു.

വയസ്സ്, ബേസ്-ലൈൻ ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ), പുകവലി, മദ്യപാനം, ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്തതിനു ശേഷം പഠനം കണ്ടെത്തിയത്, സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നതിൽ 10% മാത്രം വർദ്ധനയുണ്ടാകുമ്പോൾ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 12 ശതമാനം വർദ്ധിച്ചു എന്നതാണ്. 

1999 ഡിസംബറിനും  2014 ഫെബ്രുവരിക്കും ഇടക്ക് നടത്തിയ സ്പാനിഷ് പഠനത്തിലാകട്ടെ 20,000 പുരുഷന്മാരെയും സ്ത്രീകളെയുമാണ്  ഗവേഷകർ  നിരീക്ഷിച്ചത്. ഓരോ രണ്ട് വർഷത്തിലും പരിശോധന നടത്തിയാണ് പഠനം പൂർത്തിയാക്കിയത്. ആ സമയത്ത് 335 പേർ മരിച്ചു. മരണത്തിന്റെ ഏറ്റവും പൊതുവായ കാരണം ക്യാൻസർ ആയിരുന്നു.

പഠനത്തിൽ പങ്കെടുത്ത, ഏറ്റവും കൂടുതൽ അളവിൽ സംസ്കരിച്ച ആഹാരം കഴിച്ചിരുന്ന ആളുകളുൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച്  62 ശതമാനം കൂടുതൽ അകലമരണത്തിന് സാധ്യത ഉള്ളതായി കണ്ടെത്തി. ലിംഗം, പ്രായം, ശാരീരിക പ്രവർത്തികൾ, അടിസ്ഥാന ബി.എം.ഐ, പുകവലി  തുടങ്ങിയവയെ കൂടി കണക്കിലെടുത്താണ് ഈ പഠനം പൂർത്തിയാക്കിയത്. 

എന്താണ് അൾട്രാപ്രൊസസ്സഡ് ആഹാരങ്ങൾ കൊണ്ടുള്ള ദോഷം?

ഈ രണ്ട് പഠനങ്ങളും അൾട്രാപ്രൊസസ്സഡ് ഭക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളും തമ്മിലുള്ള ബന്ധം കാണിക്കുന്ന ആദ്യത്തെ പഠനങ്ങളല്ല. ഉദാഹരണമായി, ഈ മാസം പ്രസിദ്ധീകരിച്ച ഒരു ചെറിയ പരീക്ഷണ പഠനഫലം കാണിക്കുന്നത് അൾട്രാപ്രൊസസ്സഡ് ആഹാരങ്ങൾ കഴിക്കുന്ന ആളുകൾ മറ്റുള്ളവരെ അപേക്ഷിച്ചു ശരാശരി 500 കലോറി കൂടുതൽ ഭക്ഷണം കഴിക്കുന്നുവെന്നാണ്. ഇതു തന്നെ അനാരോഗ്യകരമാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. 

എന്നിരുന്നാലും, അൾട്രാപ്രൊസസ്സഡ് ഭക്ഷണങ്ങൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് ഇപ്പോഴും വ്യക്തമല്ല.

ഈ ഭക്ഷണങ്ങൾ പോഷകങ്ങൾ വളരെ കുറച്ചേ നമുക്ക് തരുന്നുള്ളു, മാത്രമല്ല ഇവ കലോറി കൂടിയവയുമാണ്. എന്തിനധികം, അൾട്രാപ്രൊസസ്സഡ് ഭക്ഷണത്തിൽ കൂടുതൽ പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പ്, അഡിറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, മാത്രമല്ല നാരുകൾ അടങ്ങിയിട്ടുമില്ല. അൾട്രാപ്രൊസസ്സഡ് ഭക്ഷണത്തിൽ ചേർക്കുന്ന രുചി വർധിപ്പിക്കുന്ന അഡിറ്റീവുകൾ വരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമല്ല, പ്രത്യേകിച്ച്  ദീർഘകാലാടിസ്ഥാനത്തിൽ ഉപയോഗിക്കുമ്പോൾ. 

 അൾട്രാപ്രൊസസ്സഡ് ആഹാരങ്ങൾ ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു എന്ന് തെളിയിക്കുന്നതിനേക്കാൾ ഇവ തമ്മിൽ അടുത്ത ബന്ധമാണുള്ളത് എന്നാണ് ഇരു പഠനങ്ങളും മുൻപ് നടത്തിയ പരീക്ഷണ-പഠനങ്ങളോടൊപ്പം തെളിയിക്കുന്നത്.

People who eat lots of ultra-processed foods are more likely to develop heart disease and to die sooner

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/o02Rz9zAwO7YUoabxaDmdpJXwbFidrduBGf5mOwp): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/o02Rz9zAwO7YUoabxaDmdpJXwbFidrduBGf5mOwp): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/o02Rz9zAwO7YUoabxaDmdpJXwbFidrduBGf5mOwp', 'contents' => 'a:3:{s:6:"_token";s:40:"nmk80cq4sNkgTa9biV86vzDOS7ft6nLGUDk4JgUP";s:9:"_previous";a:1:{s:3:"url";s:112:"http://www.imalive.in/news/health-and-wellness-news/709/more-evidence-links-ultra-processed-foods-to-early-death";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/o02Rz9zAwO7YUoabxaDmdpJXwbFidrduBGf5mOwp', 'a:3:{s:6:"_token";s:40:"nmk80cq4sNkgTa9biV86vzDOS7ft6nLGUDk4JgUP";s:9:"_previous";a:1:{s:3:"url";s:112:"http://www.imalive.in/news/health-and-wellness-news/709/more-evidence-links-ultra-processed-foods-to-early-death";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/o02Rz9zAwO7YUoabxaDmdpJXwbFidrduBGf5mOwp', 'a:3:{s:6:"_token";s:40:"nmk80cq4sNkgTa9biV86vzDOS7ft6nLGUDk4JgUP";s:9:"_previous";a:1:{s:3:"url";s:112:"http://www.imalive.in/news/health-and-wellness-news/709/more-evidence-links-ultra-processed-foods-to-early-death";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('o02Rz9zAwO7YUoabxaDmdpJXwbFidrduBGf5mOwp', 'a:3:{s:6:"_token";s:40:"nmk80cq4sNkgTa9biV86vzDOS7ft6nLGUDk4JgUP";s:9:"_previous";a:1:{s:3:"url";s:112:"http://www.imalive.in/news/health-and-wellness-news/709/more-evidence-links-ultra-processed-foods-to-early-death";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21