×

വെള്ളപ്പൊക്ക സമയത്ത് ശേഖരിക്കേണ്ട അവശ്യ മരുന്നുകളും പ്രാഥമിക ചികിത്സയും

Posted By

How to handle health emergency during flood

IMAlive, Posted on August 9th, 2019

How to handle health emergency during flood

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

Courtesy: Dr Jinesh P S

സാധാരണഗതിയിൽ ഡോക്ടറെ നേരിൽ കണ്ട് മരുന്നു വാങ്ങി ഉപയോഗിക്കുകയാണ് നന്ന്. പക്ഷേ ഇതൊരു അസാധാരണ സാഹചര്യമാണെന്നും അസാധാരണമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും ഏവർക്കുമറിയാം. കഴിഞ്ഞവർഷം അങ്ങനെയാണ് നമ്മൾ കൈകാര്യം ചെയ്തതും. 

പ്രസവം, ഹൃദയാഘാതം, പരിക്കുകൾ തുടങ്ങിയ മെഡിക്കൽ എമർജൻസികൾ സംഭവിക്കാം. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ ഇതൊക്കെ സംഭവിച്ചിരുന്നു. മെഡിക്കൽ എമർജൻസികൾ കോർഡിനേറ്റ് ചെയ്യാൻ ഡോക്ടർമാർ ഉൾപ്പെട്ട സംഘം എല്ലാ ക്യാമ്പുകളിലും എത്തണം. ആരോഗ്യവകുപ്പ് അത് കോർഡിനേറ്റ് ചെയ്യും. കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ നമ്മുടെ പാഠങ്ങളാണ്. അതുകൊണ്ടുതന്നെ അത്രയും ഗുരുതരമായ പ്രശ്നങ്ങൾ ഈ വർഷം ഉണ്ടാവില്ല എന്നുതന്നെ കരുതാം. കഴിഞ്ഞവർഷം പ്രസവവേദന അനുഭവിച്ചവരെ എയർലിഫ്റ്റ് ചെയ്ത സാഹചര്യം പോലും ഉണ്ടായിരുന്നു. ഇത്തവണയും പ്രളയം നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്. 

ക്യാമ്പുകളിൽ ഉള്ളവർ ഭക്ഷണവും വെള്ളവും കരുതലോടെ ഉപയോഗിക്കണം. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം. പകർച്ചേതര രോഗങ്ങൾക്ക് സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നവർ മുടങ്ങാതെ ശ്രദ്ധിക്കണം. മരുന്ന് കയ്യിൽ ഇല്ല എങ്കിൽ മരുന്നുകൾ എത്തിക്കുന്നതും ഭക്ഷണവും വെള്ളവും പോലെ തന്നെ പ്രാധാന്യമുള്ളതാണ്.

ഇതു വരെ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ തന്നെ എത്തിക്കേണ്ടതുണ്ട്. സാധിക്കുന്ന സാഹചര്യം അല്ലെങ്കിൽ അതേ ക്യാമ്പുകളിൽ ഉള്ളവർ മരുന്നുകൾ ഷെയർ ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ മരുന്നുകൾ മാറി പോകുന്നില്ല എന്ന് ഉറപ്പിച്ചിക്കണം. മരുന്നുകളുടെ ട്രെയ്ഡ് പേരുകളിലുള്ള വ്യത്യാസങ്ങളെ കുറിച്ചുള്ള സംശയങ്ങൾക്ക് ആരോഗ്യ പ്രവർത്തകർക്ക് എളുപ്പത്തിൽ മറുപടി പറയാനാവും. ആരോഗ്യപ്രവർത്തകർ സമീപത്ത് ഇല്ലെങ്കിൽ ഫോൺ-വാട്സ്ആപ്പ്-ഫേസ്ബുക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ കൃത്യമായി അറിയാവുന്ന ആൾക്കാരുടെ അടുത്ത് തന്നെ ചോദിക്കണം. 

ക്യാമ്പുകളിലേക്ക് മരുന്നുകൾ ശേഖരിക്കേണ്ടതും പ്രധാനമാണ്. കഴിഞ്ഞതവണ ചെയ്തതുപോലെ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് മെഡിക്കൽ വിദ്യാർഥികൾക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാൻ സാധിക്കും. മെഡിക്കൽ റെപ്രസെന്റേറ്റീവുമാർ കഴിഞ്ഞവർഷം വളരെയധികം സഹായം ചെയ്തിരുന്നു. ഈ തവണയും അവരുടെ സഹകരണം ഉണ്ടാവണം.

ശേഖരിക്കേണ്ട മരുന്നുകളെക്കുറിച്ച് പൊതുവായ ഒരു പോസ്റ്റ് എഴുതുക എന്നുള്ളത് പ്രായോഗികമല്ല. എങ്കിലും പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാത്രം എഴുതാം.

ORS - വയറിളക്കം, ചർദ്ദി തുടങ്ങിയവ ഉള്ളവർ ശുദ്ധജലത്തിൽ കലക്കി കുടിക്കുക. 

Paracetamol - തലവേദന, പനി, ശരീരവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഉപയോഗിക്കുക. മുതിർന്നവർ ഒരു ദിവസം 500 മില്ലിഗ്രാം മൂന്ന് നേരം ഉപയോഗിക്കാം. 

Ceterizine - സഹിക്കാൻ വയ്യാത്ത തുമ്മൽ, മൂക്കൊലിപ്പ്, ജലദോഷം തുടങ്ങിയവ ഉള്ളവർ രാത്രി ഒരു ഗുളിക കഴിക്കുക. മുതിർന്നവർക്ക് 10 മില്ലി ഗ്രാം. ഓർക്കുക ഈ ഗുളിക വളരെ നേരിയ തോതിലുള്ള സെഡേഷൻ ഉണ്ടാക്കാം. 

Betadine ointment - മുറിവുകൾ ശുദ്ധജലം അല്ലെങ്കിൽ തിളപ്പിച്ചാറ്റിയ  ജലം  കൊണ്ട് നന്നായി കഴുകി വൃത്തിയാക്കിയശേഷം പുരട്ടുക. 

Salbutamol - ശ്വാസംമുട്ടൽ, ആസ്മ എന്നീ രോഗങ്ങളുള്ളവർ ഉപയോഗിക്കുക. മുതിർന്നവർക്ക് 4 മില്ലിഗ്രാം. ദിവസം രണ്ടോ മൂന്നോ തവണ ഉപയോഗിക്കുന്നതിൽ തെറ്റില്ല. 

ക്യാമ്പുകളിലേക്ക് മരുന്നുകൾ ശേഖരിക്കുന്നവർ ശ്രദ്ധിക്കേണ്ട മരുന്നുകൾ താഴെ പറയുന്നു. നേരത്തെ പകർച്ചേതര രോഗങ്ങൾ സ്ഥിരീകരിച്ച്, മരുന്നുകൾ തുടർച്ചയായി കഴിക്കുന്നവർക്ക് നൽകാനാണ്.

Sorbitrate 10 mg
Amlodipine 5 mg
Aspirin 150 mg
Clopidogrel 75 mg
Atorvastatin 10 mg
Metformin 500 mg
Glimepiride 1 mg 


അവസാനം നൽകിയിരിക്കുന്ന രണ്ടും പ്രമേഹത്തിന്റെ ഗുളികകളാണ്. ദിവസങ്ങളായി ഭക്ഷണവും ജലവും കുറവാണ് ഉപയോഗിക്കുന്നതെങ്കിൽ ഗുളികകൾ നേരത്തെ കഴിച്ചുകൊണ്ടിരുന്ന അത്ര അളവിൽ കഴിക്കരുത്. 

വളംകടി ഒരു പ്രധാന പ്രശ്നമാണ്. ക്യാമ്പുകളിൽ ഏറ്റവും കൂടുതൽ ആവശ്യം വരുന്നത് Clotrimazole ointment ആവും. പ്രളയം ആരംഭിച്ച് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ഇത് ആവശ്യം വരിക. പക്ഷേ ആ സമയത്ത് ഏറ്റവും കൂടുതൽ ആവശ്യം വരുന്ന മരുന്ന് ഇതുതന്നെയാവും. കഴിഞ്ഞവർഷം കുമരകം - ഇടയാഴം ഭാഗത്തുണ്ടായ രണ്ട് പ്രളയത്തിലും തികയാതെ വന്ന ഒരേ ഒരു മരുന്ന് ഇതാണ്. അതുകൊണ്ട് മരുന്നുകൾ വിതരണം ചെയ്യാൻ വേണ്ടി ശേഖരിക്കുന്നവർ ഇപ്പോഴേ ശേഖരിച്ചുവയ്ക്കാൻ ശ്രദ്ധിക്കുക. ഓയിൻമെൻറുകൾ ഷെയർ ചെയ്ത് ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇങ്ങനെ ഒരു അവസരത്തിൽ ഷെയർ ചെയ്യാൻ മടിച്ചാൽ പിന്നെ എപ്പോഴാണ് നമ്മൾ ഷെയർ ചെയ്യുക ! ഈ ഓയിൽമെൻറിന് വേണ്ടി കഴിഞ്ഞവർഷം ചെറുതല്ലാത്ത അസ്വാരസ്യങ്ങൾ ഉണ്ടായി എന്നത് ഇപ്പോഴും മറക്കാനാവുന്നില്ല.

ആന്റിബയോട്ടിക്ക്: 
Cap Amoxycillin മുതിർന്നവർക്ക് മൂന്നുനേരം 500 mg

അസിഡിറ്റി, വയറെരിച്ചിൽ: 
Tab Ranitidine 150 mg രണ്ടു നേരം


പാമ്പുകടിയേറ്റാൽ: ആളെ നിശ്ചലമായി കിടത്തുക. ആത്മവിശ്വാസവും ധൈര്യവും പകർന്നു നൽകുക. കടിയേറ്റ ഭാഗം അനക്കാതെ ശ്രദ്ധിക്കണം. റെസ്ക്യൂ ഓപ്പറേഷൻ സെന്ററുകളിൽ വിവരമറിയിക്കുക. ഓർക്കുക, കേരളത്തിൽ ആകെയുള്ള 100 ഇനം പാമ്പുകളിൽ കരയിൽ കാണുന്നവയിൽ മനുഷ്യന് അപകടകരമായ വിഷമുള്ളത് 5 എണ്ണത്തിന് മാത്രം. എത്രയും പെട്ടെന്ന് ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക.

പനി, ജലദോഷം ഒക്കെ ഉള്ളവർ രോഗം ഇല്ലാത്തവരിൽ നിന്നും അല്പം മാറി ഇടപെടുക. എന്തുതരം പനി എന്നൊക്കെ കണ്ടുപിടിക്കുന്നത് പിന്നീടാവാം. മറ്റൊരാൾക്ക് രോഗം പകരാതെ ശ്രദ്ധിക്കുക.

ചെറിയ കുട്ടികൾ, നവജാത ശിശുക്കൾ എന്നിവർക്ക് ശരീരോഷ്മാവ് താണുപോകാൻ സാധ്യതയുണ്ട്. ഹൈപ്പോ തെർമിയ എന്നാണ് ഈ ഗുരുതരമായ അവസ്ഥയെ പറയുന്നത്. ഇത് മൂലം ശക്തത്തിലെ ഗ്ലൂക്കോസ് കുറയാം, അണുബാധ വരാം.
തടയാനുള്ള വഴി: കുഞ്ഞിനെ നന്നായി പുതപ്പിക്കുക (തലയും കൈകാലുകളും ഉൾപ്പെടെ, മുഖം ഒഴികെ), കൂടെക്കൂടെ മുലയൂട്ടുകയോ, ഭക്ഷണം കൊടുക്കുകയോ ചെയ്യുക, കുഞ്ഞിനെ മുതിർന്ന ഒരാളുടെ നെഞ്ചിൽ skin to skin contact വരുന്ന വിധത്തിൽ വെച്ച് രണ്ടുപേരെയും കൂടി ഒന്നിച്ച് തുണികൊണ്ട് പൊതിയുക (കുഞ്ഞിന്റെ തല ഒഴികെ) ഇതിനെ കങ്കാരു പരിചരണം എന്നു പറയുന്നു. കുഞ്ഞിന്റെ കാലടികളും നെഞ്ചും തൊട്ടു നോക്കിയാൽ തണുത്തിരിക്കാൻ പാടില്ല. 

വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങൾ: വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ എന്നിവ. തിളപ്പിച്ച വെള്ളം, കൈ കഴുകൽ, സുരക്ഷിതമായ ഭക്ഷണം എന്നീ കാര്യങ്ങൾ ഉറപ്പ് വരുത്തുക.

മാനസിക പിരിമുറുക്കം, മാതാപിതാക്കളെ പിരിഞ്ഞിരിക്കൽ, മരണഭയം: സാധാരണമായി ഉണ്ടാകാവുന്നതാണ്. ആത്മവിശ്വാസം പകർന്നു കൊടുക്കുക. അതാത് ക്യാമ്പുകളിലെ ആരോഗ്യ മേഖലയുമായി ബന്ധമുള്ളവർ, അധ്യാപകർ, പ്രൊഫഷണലുകൾ, അനുഭവ പരിചയമുള്ളവർ തുടങ്ങിയവർക്ക് വലിയ പങ്കുവഹിക്കാനാവും.

വെള്ളത്തിൽ മുങ്ങിയാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ: വയർ അമർത്തി ഞെക്കരുത്. ശ്വസന പ്രക്രിയയിൽ തടസ്സങ്ങൾ വരാതെ നോക്കുക.

ആയിരക്കണക്കിന് പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ചവരാണ് മനുഷ്യവർഗ്ഗം. കഴിഞ്ഞ വർഷം നമ്മൾ അതിജീവിച്ചതാണ്. ഇതും നമ്മൾ അതിജീവിക്കും.

കുടുങ്ങിക്കിടക്കുന്ന ഓരോരുത്തരും ഓർക്കുക. നിങ്ങൾ ഒറ്റയ്ക്കല്ല. ഒരു സമൂഹം നിങ്ങൾക്കായി കാത്തിരിക്കുന്നു, പ്രവർത്തിക്കുന്നു. 

ഇങ്ങനെയൊരു അസാധാരണമായ സാഹചര്യത്തിൽ മെഡിക്കൽ എത്തിക്സിന്റെ വാളുമായി ആരും വരരുത് എന്ന് അപേക്ഷിക്കുന്നു. തടുക്കാൻ പരിചയില്ല. ഒരാളുടെയും ജീവൻ നഷ്ടപ്പെടരുതെന്ന ആഗ്രഹം മാത്രമേയുള്ളൂ.

ഇത്രയും മരുന്നുകൾ ഇപ്പോൾ തന്നെ ശേഖരിക്കണോ, ആവശ്യം വന്നില്ലെങ്കിലോ എന്നുള്ള സംശയം തോന്നാം. ഇപ്പോൾ ശേഖരിച്ചു വെച്ചാൽ ആവശ്യം വന്നാൽ അപ്പോൾ ഓടേണ്ടി വരില്ല. എല്ലാവരും ഓടി ചെന്ന് അടുത്തുള്ള മെഡിക്കൽ സ്റ്റോർ കാലി ആക്കണമെന്നല്ല പറയുന്നത്. ക്യാമ്പുകൾ സജ്ജീകരിക്കുന്നവരും ക്യാമ്പുകളിലേക്ക് ആയി മരുന്നുകൾ ശേഖരിക്കുന്നവരും ശ്രദ്ധിക്കാൻ വേണ്ടി എഴുതിയതാണ്. ആരോഗ്യവകുപ്പിന്റെ അറിയിപ്പുകൾ പാലിക്കുക. അക്കാര്യത്തിൽ ഒരു കാരണവശാലും മടികാണിച്ചു കൂടാ. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മരുന്നുകൾ കഴിക്കരുത് എന്ന് ആരെങ്കിലും വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചാൽ, അത് നിഷ്കരുണം തള്ളിക്കളയുക. അങ്ങനെ സന്ദേശങ്ങൾ അയക്കുന്നവരുടെ വിവരങ്ങൾ പൊലീസിനും ആരോഗ്യപ്രവർത്തകർക്കും കൈമാറുക.

ക്യാമ്പുകളിലേക്ക് ഇപ്പോൾ തന്നെ ഈ മരുന്നുകളെല്ലാം എത്തിക്കണം എന്നല്ല പറയുന്നത്. ഇപ്പോൾ ശേഖരിച്ചു വെച്ചാൽ ആരോഗ്യവകുപ്പിന് ചിലപ്പോൾ സഹായകരമാകും. ആവശ്യാനുസരണം മാത്രം വിതരണം ചെയ്യുക. 

How to handle health emergency during flood

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/f6zSi4s9gVB9DYLaaXGgdUaUW041yerHPMyaDh0I): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/f6zSi4s9gVB9DYLaaXGgdUaUW041yerHPMyaDh0I): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/f6zSi4s9gVB9DYLaaXGgdUaUW041yerHPMyaDh0I', 'contents' => 'a:3:{s:6:"_token";s:40:"a1zWyJpWXrFjdk5pwipBPpcHe7kkY4epHfGKFflh";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/news/health-and-wellness-news/822/how-to-handle-health-emergency-during-flood";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/f6zSi4s9gVB9DYLaaXGgdUaUW041yerHPMyaDh0I', 'a:3:{s:6:"_token";s:40:"a1zWyJpWXrFjdk5pwipBPpcHe7kkY4epHfGKFflh";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/news/health-and-wellness-news/822/how-to-handle-health-emergency-during-flood";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/f6zSi4s9gVB9DYLaaXGgdUaUW041yerHPMyaDh0I', 'a:3:{s:6:"_token";s:40:"a1zWyJpWXrFjdk5pwipBPpcHe7kkY4epHfGKFflh";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/news/health-and-wellness-news/822/how-to-handle-health-emergency-during-flood";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('f6zSi4s9gVB9DYLaaXGgdUaUW041yerHPMyaDh0I', 'a:3:{s:6:"_token";s:40:"a1zWyJpWXrFjdk5pwipBPpcHe7kkY4epHfGKFflh";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/news/health-and-wellness-news/822/how-to-handle-health-emergency-during-flood";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21