×

അറിയാം ഹീമോഫീലിയയെപ്പറ്റി

Posted By

Hemophilia Causes  types symptoms

IMAlive, Posted on April 10th, 2019

Hemophilia Causes  types symptoms

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

Edited by: IMAlive Editorial Team of Doctors

ശരീരത്തിൽ ഒരു മുറിവുണ്ടായാൽ, അത് ആഴത്തിലുള്ളതായാലും അല്ലെങ്കിലും രക്തസ്രാവമുണ്ടാകുന്നത് സ്വാഭാവികമാണ്. പലയിനം മുറിവുകളും അൽപസമയത്തിനുള്ളിൽ രക്തം കട്ടപിടിക്കുകയും കൂടുതൽ രക്തം പുറത്തേക്ക് വരുന്നത് തടയുകയും ചെയ്യും. ശരീരം സ്വയം ചെയ്യുന്ന ഒരു പ്രതിരോധപ്രവൃത്തിയാണിത്. രക്തത്തിൽ അടങ്ങിയിട്ടുള്ള ഫാക്ടർ എട്ട്, ഫാക്ടർ ഒൻപത് എന്നീ പ്രോട്ടീനുകളാണ് രക്തം കട്ടപിടിക്കാനും രക്തസ്രാവം ഇല്ലാതാക്കാനും സഹായിക്കുന്നത്.  

എന്നാൽ ചിലരിൽ ചെറിയ മുറിവുകളിൽ നിന്നുള്ള രക്തസ്രാവംപോലും നിലയ്ക്കാതെ വരുന്നുണ്ട്. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളുടെ അഭാവമാണ് ഇതിനു കാരണം. ഈ സ്ഥിതിവിശേഷത്തെയാണ് ഹീമോഫീലിയ എന്നു പറയുന്നത്. പുരുഷന്മാരിലാണ് ഹീമോഫീലിയ കുടുതലായി കണ്ടുവരുന്നത്. പാരമ്പര്യമായി ഹീമോഫീലിയ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. തുടക്കത്തിൽതന്നെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിൽസിച്ചു മാറ്റാനാകുന്ന ഒരു രോഗമാണിത്. 

ഫാക്ടർ എട്ടിന്റെ അഭാവം മൂലമുണ്ടാകുന്നതാണ് ഹീമോഫീലിയ എ. ഫാക്ടർ ഒൻപതിന്റെ കുറവു മൂലമുണ്ടാകുന്ന ഹീമോഫീലിയ ബി വളരെ കുറച്ച് ആളുകളിൽ മാത്രമാണ് കണ്ടുവരുന്നത്. 

നവജാതശിശുക്കളുടെ പൊക്കിൾകൊടി ഒരാഴ്ച കഴിഞ്ഞാലും ഉണങ്ങാതെ രക്തസ്രാവമുണ്ടായാൽ ആ കുട്ടികൾക്ക് ഹീമോഫീലിയ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികളുടെ പല്ല് മുളയ്ക്കുമ്പോഴും പൊഴിയുമ്പോഴും ധാരാളം രക്തം വരുന്നതും രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്. 

മുറിവുകളിലൂടെയുള്ള അസാധാരണ രക്തസ്രാവവും സന്ധികളിലെ വീക്കം, കഠിനമായ വേദന, സന്ധി അനക്കാൻ പറ്റാതാകുക തുടങ്ങിയവയാണ് മുതിർന്നവരിലെ ഹീമോഫീലിയയുടെ ലക്ഷണങ്ങൾ. മൂക്കിൽ നിന്ന് പെട്ടെന്നു രക്തം വരിക, പല്ലുതേയ്ക്കുമ്പോൾ പതിവായി രക്തം വരിക തുടങ്ങിയവയും ഹീമോഫീലിയ മൂലം സംഭവിച്ചേക്കാവുന്ന കാര്യങ്ങളാണ്. 

രക്തത്തിലെ ഏതു ഘടകത്തിന്റെ അഭാവമാണ് കാരണമായിരിക്കുന്നതെന്നു കണ്ടെത്തി ചികിൽസയിലൂടെ ഈ രോഗം മാറ്റിയെടുക്കാനാകും. അഭാവമുള്ള ഫാക്ടർ കുത്തിവയ്ക്കുകയാണ് ഹീമോഫീലിയയുടെ പ്രധാന ചികിൽസ.

ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്ന രോഗമായതിനാൽ രോഗമുള്ള രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം ഹീമോഫീലിയ പാരമ്പര്യമായി പകരാൻ കാരണമാക്കും. അമ്മ ഹീമോഫീലിയ രോഗിയാണെങ്കിൽ ഗർഭാവസ്ഥയിലുള്ള കുട്ടിക്ക് ആവശ്യമായ പരിശോധനകൾ നടത്തി രോഗത്തിൽ നിന്ന് മുൻകൂട്ടി രക്ഷനേടണം. മുട്ടിലിഴയുന്ന പ്രായത്തിൽ കുട്ടികൾ തട്ടിവീഴുമ്പോഴോ കുത്തിവയ്പ് എടുക്കുമ്പോഴോ ശരീരത്തിൽ നീലനിറം ഉണ്ടായാൽ അത് ഹീമോഫീലിയയുടെ ലക്ഷണമാകാൻ സാധ്യതയേറെയാണ്. 

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന നിരവധി പ്രോട്ടീനുകൾ ഉൽപാദിപ്പിക്കാൻ വിറ്റാമിൻ- കെ സഹായിക്കും. അത് ധാരാളമായി അടങ്ങിയിട്ടുള്ള ഇലക്കറികൾ, ധാന്യങ്ങൾ, കാബേജ്, കോളിഫ്‌ളവർ തുടങ്ങിയവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.

Hemophilia is a condition in which the blood does not clot properly. It can lead to excessive bleeding and hemorrhages

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/3Bh4ECNKIKX2PayhBKR9h2eGp183Zw5n2HIFLhW5): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/3Bh4ECNKIKX2PayhBKR9h2eGp183Zw5n2HIFLhW5): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/3Bh4ECNKIKX2PayhBKR9h2eGp183Zw5n2HIFLhW5', 'contents' => 'a:3:{s:6:"_token";s:40:"Ve1hMq9tlAoLfqBXykD0bnXIxJQ8FhCraZnyssEp";s:9:"_previous";a:1:{s:3:"url";s:76:"http://www.imalive.in/news/disease-news/560/hemophilia-causes-types-symptoms";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/3Bh4ECNKIKX2PayhBKR9h2eGp183Zw5n2HIFLhW5', 'a:3:{s:6:"_token";s:40:"Ve1hMq9tlAoLfqBXykD0bnXIxJQ8FhCraZnyssEp";s:9:"_previous";a:1:{s:3:"url";s:76:"http://www.imalive.in/news/disease-news/560/hemophilia-causes-types-symptoms";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/3Bh4ECNKIKX2PayhBKR9h2eGp183Zw5n2HIFLhW5', 'a:3:{s:6:"_token";s:40:"Ve1hMq9tlAoLfqBXykD0bnXIxJQ8FhCraZnyssEp";s:9:"_previous";a:1:{s:3:"url";s:76:"http://www.imalive.in/news/disease-news/560/hemophilia-causes-types-symptoms";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('3Bh4ECNKIKX2PayhBKR9h2eGp183Zw5n2HIFLhW5', 'a:3:{s:6:"_token";s:40:"Ve1hMq9tlAoLfqBXykD0bnXIxJQ8FhCraZnyssEp";s:9:"_previous";a:1:{s:3:"url";s:76:"http://www.imalive.in/news/disease-news/560/hemophilia-causes-types-symptoms";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21