Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
മഴ തോരാതെ പെയ്യുന്നതിനാൽ സംസ്ഥാനത്ത് മറ്റൊരു വെള്ളപ്പൊക്കത്തിനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ ദുരന്തനിവാരണ അതോറിറ്റി നൽകിയ സാഹചര്യത്തിൽ ചില ആരോഗ്യസംബന്ധമായ നിർദേശങ്ങൾ:
1. വെള്ളം തിളപ്പിച്ചു മാത്രം കുടിക്കുക. പച്ചവെള്ളം കലർത്തിയ ചൂടുവെള്ളം കൊണ്ട് കാര്യമില്ല എന്ന് ഓർക്കുക.
2. ജീവിതശൈലീ രോഗങ്ങൾക്കോ, ദീർഘകാലമായുള്ള മറ്റു രോഗങ്ങൾക്കോ മരുന്നുകൾ കഴിച്ചിരുന്നവർ, മരുന്നു മുടങ്ങാതെ ശ്രദ്ധിക്കുക.
3. നവജാതശിശുക്കൾക്ക് പ്രത്യേക ശ്രദ്ധ നൽകുക. മുലയൂട്ടുന്ന അമ്മമാർ മുലയൂട്ടൽ തുടരണം. സുരക്ഷിതമായ കുടിവെള്ളം നന്നായി കുടിക്കണം.
4. പഴകിയ ആഹാരം ഉപയോഗിക്കാതിരിക്കുക
5. ജലജന്യ രോഗങ്ങൾ പകരാനുള്ള സാധ്യത കൂടുതലായതിനാൽ കൈകൾ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകുന്നതടക്കമുള്ള ശുചിത്വസംബന്ധമായ കാര്യങ്ങൾ പാലിക്കുക.
6. രക്ഷാപ്രവർത്തനങ്ങൾക്കായി വെള്ളത്തിലിറങ്ങുന്നവർ എലിപ്പനിയെ പ്രതിരോധിക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഡോക്സിസൈക്ലിൻ മരുന്നു കഴിക്കേണ്ടതാണ്.
7. പ്രളയജലത്തിൽ കുഴികളിൽ വീണ് അപകടം ഉണ്ടായേക്കാം. പരിചയമില്ലാത്ത ഇടങ്ങളിൽ ശ്രദ്ധിക്കുക. ഒരു വടി ഉപയോഗിച്ച് മുന്നിലുള്ള തറ നിരപ്പ് ഉറപ്പാക്കി മാത്രം നടക്കുക.
8. പാമ്പിന്റെ കടിയേൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ കഴിവതും മുകൾഭാഗം മൂടുന്ന ചെരിപ്പുകൾ ഉപയോഗിക്കുക.
9. വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യത മനസിൽ കരുതുക, അപകടം ഒഴിവാക്കാൻ ശ്രദ്ധിക്കുക.
9 Tips for Keeping Family Safe during a Flood