×

ടോയ്‌ലെറ്റിൽ മൊബൈൽഫോൺ ഉപയോഗിക്കുന്നവർ ജാഗ്രതൈ!!!

Posted By

Why you should never take your phone into the toilet

IMAlive, Posted on October 17th, 2019

Why you should never take your phone into the toilet

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

മാറിയ കാലത്ത് മൊബൈൽഫോൺ ഇല്ലാതെ ഒരു നിമിഷം പോലും ഇരിക്കാൻ വയ്യ എന്ന അവസ്ഥയായി. ഭക്ഷണം കഴിക്കുമ്പോഴും, ജോലി ചെയ്യുമ്പോഴും എല്ലാം നമ്മളിൽ പലരും ഫോൺ ഉപയോഗിക്കുന്നവരാണ്. ഇതിനെല്ലാം പുറമെ ടോയ്‌ലെറ്റിൽ പോകുമ്പോഴും ഫോൺ ഉപയോഗിക്കുന്ന നിരവധിയാളുകൾ നമുക്കിടയിലുണ്ട്. സോഷ്യൽമീഡിയ, മെയിൽ എന്നിവ പരിശോധിക്കാനും, ഗെയിം കളിക്കാനും, വാർത്തകൾ വായിക്കാനുമൊക്കെയാണ് ഇത്തരത്തിൽ ഫോൺ ബാത്ത്‌റൂമിൽ ഉപയോഗിക്കുന്നത്. എന്നാൽ ഈ പ്രവണത ആരോഗ്യം നശിപ്പിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ആരോഗ്യപ്രശ്‌നങ്ങളുടെ കാരണമെന്ത്?

നമുക്കെല്ലാവർക്കുമറിയാം ടോയ്‌ലെറ്റുകളും പരിസരവും അണുക്കളാൽ നിറഞ്ഞിരിക്കുന്ന ഭാഗമാണെന്ന്്. ഇത്തരം അണുക്കൾ ശരീരത്തിലെത്തുന്നത് പലതരത്തിലുള്ള അസുഖങ്ങൾക്കും കാരണമായേക്കാം. അതിനാലാണ് ടോയ്‌ലെറ്റിൽ പോയതിന് ശേഷം കൈകാലുകൾ വൃത്തിയായി കഴുകി അണുവിമുക്തമാക്കണമെന്ന് പറയുന്നത്. മൊബൈൽഫോൺ ടോയ്‌ലെറ്റിൽ ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും നമ്മൾ സാധാരണത്തേതിലും അധികം സമയം അവിടെ ചിലവഴിക്കും. ഉദാഹരണത്തിന്, ടോയ്‌ലെറ്റിൽ ഇരുന്ന് ഗെയിം കളിക്കുന്ന ഒരു വ്യക്തി ആവശ്യം കഴിഞ്ഞാലും ഗെയിം വിവിധ സ്‌റ്റേജുകൾ പൂർത്തീകരിക്കുവാൻ കാത്തിരിക്കുന്നു. ഇടയ്ക്ക് വച്ച് എണീക്കാൻ ആഗ്രഹിക്കില്ല. ഈ സമയമെല്ലാം അണുക്കൾക്ക് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാനുള്ള സാവകാശമാണ് ലഭിക്കുന്നത്.

ഇത്തരത്തിൽ മൊബൈൽഫോൺ ഉപയോഗിക്കുകവഴി, കൂടുതൽ സമയം ടോയ്‌ലെറ്റിൽ ചിലവഴിക്കുന്നത് ഒരു ശീലമാകുന്നു. അധികസമയം ഇരിക്കുന്നതുവഴി മലദ്വാരത്തിലെ സിരകളിൽ സാധാരണത്തേക്കാളുപരി മർദ്ദം അനുഭവപ്പെടുന്നു. ഇത്തരത്തിൽ അധിക മർദ്ദം മലദ്വാര സിരകളിൽ ചെലുത്തുന്നത് മൂലക്കുരു (Piles) ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇതിനുപുറമെ ഏറെനേരം ടോയ്‌ലെറ്റിൽ ഇരിക്കുന്നതും സമ്മർദ്ദം ചെലുത്തുന്നതും വേദന, വീക്കം, ബ്ലീഡിംഗ് എന്നിവയ്ക്ക് കാരണമാകുന്നു.

സമയമാണ് പ്രശ്‌നം…

യഥാർത്ഥത്തിൽ ഫോൺ ഉപയോഗിക്കുന്നതല്ല പ്രശ്‌നം, മറിച്ച് ഫോൺ ഉപയോഗിക്കുവഴി ടോയ്‌ലെറ്റിൽ കൂടുതൽ സമയം ഇരിക്കുന്നു എന്നതാണ് പ്രശ്‌നം. അടുത്തുനടന്ന സർവേയിൽ ബ്രിട്ടനിലെ 57% ആളുകളും ടോയ് ലെറ്റിൽ ഫോൺ ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. അതുപോലെത്തന്നെ ടോയ്‌ലെറ്റ് പരിസരങ്ങളിൽ നിന്നും സാൽമോണെല്ല(Salmonella), ഇ കോളി(E.coli) തുടങ്ങിയ ബാക്ടീരിയ ഫോണിൽ പറ്റിപ്പിടിക്കുവാനും അത് ശരീരത്തിലേക്ക് പ്രവേശിക്കുവാനും സാധ്യതയുണ്ട്. അതിനാൽത്തന്നെ ടോയ്‌ലെറ്റിൽ ഫോൺ ഉപയോഗിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ചിന്തിക്കുന്നത് നന്നായിരിക്കും. മൊബൈൽഫോൺ മാത്രമല്ല പത്രവും, പുസ്തകങ്ങളുമെല്ലാം ടോയ്‌ലെറ്റിൽ കൊണ്ടുപോകുന്നത് ഉപേക്ഷിക്കണമെന്നാണ് വിദഗ്ധർ ചൂണ്ടാക്കാട്ടുന്നത്.

Taking your phone to the toilet means you are likely to pick up germs from poo and make yourself ill

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/VPnLKqS5jODbAXgQS1to3wjHLvDZ1RfkxMNjDjLE): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/VPnLKqS5jODbAXgQS1to3wjHLvDZ1RfkxMNjDjLE): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/VPnLKqS5jODbAXgQS1to3wjHLvDZ1RfkxMNjDjLE', 'contents' => 'a:3:{s:6:"_token";s:40:"iBAe84AFSFVlaekfj5UP50OBBbDoIUjLhZs4DY9t";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/news/health-and-wellness-news/889/why-you-should-never-take-your-phone-into-the-toilet";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/VPnLKqS5jODbAXgQS1to3wjHLvDZ1RfkxMNjDjLE', 'a:3:{s:6:"_token";s:40:"iBAe84AFSFVlaekfj5UP50OBBbDoIUjLhZs4DY9t";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/news/health-and-wellness-news/889/why-you-should-never-take-your-phone-into-the-toilet";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/VPnLKqS5jODbAXgQS1to3wjHLvDZ1RfkxMNjDjLE', 'a:3:{s:6:"_token";s:40:"iBAe84AFSFVlaekfj5UP50OBBbDoIUjLhZs4DY9t";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/news/health-and-wellness-news/889/why-you-should-never-take-your-phone-into-the-toilet";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('VPnLKqS5jODbAXgQS1to3wjHLvDZ1RfkxMNjDjLE', 'a:3:{s:6:"_token";s:40:"iBAe84AFSFVlaekfj5UP50OBBbDoIUjLhZs4DY9t";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/news/health-and-wellness-news/889/why-you-should-never-take-your-phone-into-the-toilet";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21