×

വളംകടി അഥവാ അത്‌ലറ്റ്‌സ് ഫൂട്ട് : കാരണങ്ങളും പ്രതിരോധമാർഗ്ഗങ്ങളും

Posted By

IMAlive, Posted on August 13th, 2019

Athletes Foot Treatment Causes and Symptoms

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കാൽവിരലുകൾക്കിടയിൽ ഫംഗസ് അണുബാധമൂലം ഉണ്ടാകുന്ന രോഗമാണ് വളംകടി അഥവാ അത്ലറ്റ്സ് ഫുട്ട് . ടീനിയ പീഡിസ് എന്നറിയപ്പെടുന്ന ഈ രോഗം ഉണ്ടാക്കുന്നത് ഡെർമാറ്റോഫൈറ്റിനത്തിൽപ്പെടുന്ന ഒരു ഫംഗസാണ്.  കായിക താരങ്ങളെയും കളിക്കാരെയും സാധാരണയായി ബാധിക്കുന്ന രോഗമായതിനാലാണ് ഇത് അത്ലറ്റ്സ് ഫുട്ട് എന്ന പേരിൽ അറിയപ്പെടുന്നത്. എന്നാൽ ആർക്കുവേണമെങ്കിലും ഈ അസുഖം വരാം എന്നതാണ് യാഥാർത്ഥ്യം. കുട്ടികളിലും സ്ത്രീകളിലും ഫംഗസ് ബാധ ഉണ്ടാകാമെങ്കിലും കൗമാരക്കാരിലും യുവാക്കളിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

തണുത്തതും ഇളം ചൂടുള്ളതുമായ സാഹചര്യങ്ങളിലാണ് കാൽവിരലുകൾക്കിടയിൽ ഫംഗസ് വളരുന്നത്. പ്രത്യേകിച്ചും മഴക്കാലങ്ങളിൽ ഈ രോഗം കൂടുതലായി കാണപ്പെടുന്നു. കാലുകളിൽ പല വഴികളാൽഈർപ്പം നിലനിൽക്കുന്നതാണ് ഇതിന് കാരണം. അണുബാധയുണ്ടായാൽ കാൽവിരലുകൾക്കിടയിൽ കുമിളകളുണ്ടാകുകയും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ  രോഗം ഏറെനാൾ നീണ്ടുനിൽക്കുന്നത് കാൽവെള്ളയിലേയ്ക്കും നഖങ്ങളിലേയ്ക്കും അണുബാധ വ്യാപിക്കാൻ കാരണമാകാറുണ്ട്.  

അസുഖം ബാധിക്കാൻ സാധ്യത കൂടുതലുള്ള സാഹചര്യങ്ങൾ ഏതെല്ലാമെന്ന് നോക്കാം:

• പുരുഷന്മാർക്കാണ് സ്ത്രീകളെക്കാൾ രോഗസാധ്യത
• നേരത്തെ ഫംഗസ് അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ
• ക്യാൻസർ അല്ലെങ്കിൽ പ്രമേഹം (ഡയബെറ്റിസ്) തുടങ്ങിയ രോഗാവസ്ഥകൾ മൂലം പ്രതിരോധശേഷി തകരാറിലാവുന്നത്.
• ഇളം ചൂടുള്ളതോ നനവുള്ളതോ ആയ സാഹചര്യത്തിൽ കഴിയുന്നത്.
• കൂടുതൽ സമയം കാൽപാദം നനവുള്ളതാകുന്നത്
• നനഞ്ഞ സോക്സും ഇറുകിയ ഷൂസും ധരിക്കുന്നത്.
പൊതു കുളിമുറികൾ, ലോക്കർ മുറികൾ, നീന്തൽക്കുളത്തിൻറെ പരിസരം എന്നിവിടങ്ങളിൽ നഗ്നപാദരായി സഞ്ചരിക്കുന്നത്.
• അണുബാധയുള്ളവരുടെ സോക്സ്, ഷൂസ്, ടവ്വലുകൾ എന്നിവ ഉപയോഗിക്കുന്നത്.

ലക്ഷണങ്ങൾ:

• വിരലുകൾക്കിടയിലുള്ള സ്ഥലം വിണ്ടുകീറുകയും തൊലി ഉരിയുകയും ചെയ്യുക
• വിരലുകൾക്കിടയിലുള്ള സ്ഥലം അഴുകിയതുപോലെ കാണപ്പെടുകയും ദുർഗന്ധം വമിക്കുകയും ചെയ്യുക.
• കാലടികളിൽ പൊറ്റകളും ചുവപ്പുനിറവും ചൊറിച്ചിലും എരിച്ചിലും അനുഭവപ്പെടുന്നു.
• കഴല പ്രദേശത്തും (ജോക്ക് ഇച്ച്) )കക്ഷത്തിലും ഫംഗസ് അണുബാധ ഉണ്ടായേക്കാം

പ്രതിരോധമാർഗ്ഗങ്ങൾ:

1. എല്ലാ ദിവസവും കാൽപാദങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക
2. പാദങ്ങൾ, പ്രത്യേകിച്ച് വിരലുകൾക്കിടയിലുള്ള സ്ഥലം, ജലാംശമില്ലാതെ സൂക്ഷിക്കണം.
3. എല്ലാ ദിവസവും കഴുകിയുണക്കിയ സോക്സുകൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കണം
4. വായു സഞ്ചാരമില്ലാതെ ഇറുകിയ ഷൂസുകൾ ധരിക്കരുത്.
5. പൊതു ശുചിമുറികളിലും ലോക്കർ റൂമുകളിലും ചെരുപ്പുകൾ ധരിച്ച് മാത്രം പ്രവേശിക്കുക.
6. വിയർപ്പ് വലിച്ചെടുക്കുന്ന പരുത്തി പോലെയുള്ള തുണികൾ കൊണ്ട് നിർമ്മിച്ച സോക്സുകൾ ഉപയോഗിക്കുക.
7. വിയർത്ത് നനഞ്ഞതായി അനുഭവപ്പെട്ടാൽ സോക്സുകൾ മാറ്റുക
8. വീട്ടിൽ കുറച്ചുസമയം ചെരുപ്പില്ലാതെ നഗ്നപാദരായി നടക്കുന്നത് നിങ്ങളുടെ കാൽപ്പാദങ്ങൾക്ക്  വായുസമ്പർക്കം ലഭിക്കാൻ സഹായകമാവും.
9. ഷൂസ്, സോക്സ്, ടവ്വലുകൾ എന്നിവ മറ്റുള്ളവരുമായി പങ്കിടരുത്
10. ഷൂസുകൾ അലമാരയിലോ അടഞ്ഞ സ്ഥലങ്ങളിലോ സൂക്ഷിക്കരുത്, അവ കഴിവതും തുറസ്സായ ഇടങ്ങളിൽ വയ്ക്കുക.
11. ഷൂസുകൾ സ്ഥിരമായി കഴുകുകയും വെയിലത്ത് ഉണക്കുകയും വേണം.
അത്ലറ്റ്സ് ഫുട്ട് അണുബാധ പ്രാരംഭ ഘട്ടത്തിലാണെങ്കിൽ സോക്സ് ധരിക്കുന്നതിനു മുമ്പ് കാലടികളിൽ  ഫംഗസ് പൗഡർ പുരട്ടുക.

 

Athlete's foot (tinea pedis) is a fungal infection that usually begins between the toes

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/CjN8JFb4tloy8Or1kQsRF1NX7enH1XeCgzubZUA9): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/CjN8JFb4tloy8Or1kQsRF1NX7enH1XeCgzubZUA9): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/CjN8JFb4tloy8Or1kQsRF1NX7enH1XeCgzubZUA9', 'contents' => 'a:3:{s:6:"_token";s:40:"LLSsPDydYwjmB5srvTkvunc9fYaWWMLFQdVYrdQ0";s:9:"_previous";a:1:{s:3:"url";s:98:"http://www.imalive.in/newshealth-and-wellness-news/803/athletes-foot-treatment-causes-and-symptoms";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/CjN8JFb4tloy8Or1kQsRF1NX7enH1XeCgzubZUA9', 'a:3:{s:6:"_token";s:40:"LLSsPDydYwjmB5srvTkvunc9fYaWWMLFQdVYrdQ0";s:9:"_previous";a:1:{s:3:"url";s:98:"http://www.imalive.in/newshealth-and-wellness-news/803/athletes-foot-treatment-causes-and-symptoms";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/CjN8JFb4tloy8Or1kQsRF1NX7enH1XeCgzubZUA9', 'a:3:{s:6:"_token";s:40:"LLSsPDydYwjmB5srvTkvunc9fYaWWMLFQdVYrdQ0";s:9:"_previous";a:1:{s:3:"url";s:98:"http://www.imalive.in/newshealth-and-wellness-news/803/athletes-foot-treatment-causes-and-symptoms";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('CjN8JFb4tloy8Or1kQsRF1NX7enH1XeCgzubZUA9', 'a:3:{s:6:"_token";s:40:"LLSsPDydYwjmB5srvTkvunc9fYaWWMLFQdVYrdQ0";s:9:"_previous";a:1:{s:3:"url";s:98:"http://www.imalive.in/newshealth-and-wellness-news/803/athletes-foot-treatment-causes-and-symptoms";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21