×

ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു : യാത്ര സുരക്ഷിതമാക്കാൻ ശ്രദ്ധിക്കേണ്ടതെന്തെല്ലാം

Posted By

IMAlive, Posted on May 22nd, 2020

Air travel restrictions & how to stay safe

News desk IMAlive

Edited by: IMAlive Editorial Team of Doctors

രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ മെയ് 25 ന് പുനരാരംഭിക്കുകയാണ്. പതിവായി പഴുതുകയില്ലാതെയുള്ള അണുനശീകരണം നടത്തുകയാണെങ്കിൽ ശരിയായ മുൻകരുതലുകളെടുത്തു കൊണ്ടുള്ള  വിമാന യാത്ര ഇപ്പോൾ ഏറ്റവും സുരക്ഷിതമായ ഗതാഗത മാർഗ്ഗം തന്നെയാണ്.

2020 മെയ് 25 മുതൽ യാത്രക്കാർക്കിടെ സുരക്ഷിതമായ അകലം പാലിച്ചുകൊണ്ടുള്ള രീതിയിൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കാൻ ഇന്ത്യൻ സർക്കാർ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടുത്തുതന്നെ യാത്രക്കാർക്കുള്ള  സ്റ്റാൻഡേർഡ് ഓപ്പറേഷൻ നടപടിക്രമങ്ങൾ (എസ്ഒപി) മന്ത്രാലയം പുറപ്പെടുവിക്കും.

രണ്ട് മാസത്തോളമായി പല സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ജനങ്ങൾക്ക് ഇതു വലിയൊരു ആശ്വാസം തന്നെയാണ്. കൂടാതെ മാസങ്ങളായി പ്രവർത്തിക്കാതെ നഷ്ടത്തിലായ ദീർഘദൂര യാത്രാ മേഖലയ്ക്ക് ഇതൊരു ഉണർവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ വിമാനത്താവളങ്ങളിലും യാത്രാ സമയത്തും ഉചിതമായ മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് മുന്നിലുള്ള വലിയൊരു വെല്ലുവിളിയാണ്. വിമാന യാത്ര COVID-19 ന്റെ വ്യാപനത്തെ വർധിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആളുകൾ‌ യാത്രയിലുടനീളം മാസ്‌ക് ധരിക്കുകയും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ‌ ഉണ്ടെങ്കിൽ യാത്ര ഒഴിവാക്കുകയും വേണം.

ഈ കൊറോണ കാലത്ത് വിമാന യാത്ര സുരക്ഷിതമാണോ?

വിമാനത്തിനകത്ത് സമ്പർക്കത്തിലൂടെയും  എയറോസോളുകളിലൂടെയും  കോവിഡ് 19 വൈറസിന്റെ പടരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ടു തന്നെ നിശ്‌ചിത അകലം പാലിച്ചു മാത്രമേ വിമാനയാത്ര നടത്താനാവുകയുള്ളു. കൂടാതെ വിമാനത്തിലെ പ്രധാനപ്പെട്ട എല്ലാ പാസഞ്ചർ‌ ടച്ച്‌പോയിന്റുകളും പതിവായി വൃത്തിയാക്കേണ്ടതുണ്ട്. വിമാനത്തിനുള്ളിൽ മാത്രമല്ല വിമാനത്താവളങ്ങളിലും ഇത് ഉറപ്പാക്കണം.

ശരിയായ മുൻകരുതലുകളും ഉയർന്ന നിലവാരമുള്ള ശുദ്ധീകരണവുമാണ് വിമാന യാത്രയെ ഏറ്റവും സുരക്ഷിതമായ ഗതാഗത മാർഗ്ഗമാക്കി തീർക്കുന്നത്. വിമാനങ്ങളിലെ മികച്ചരീതിയിൽ  ഫിൽട്ടർ ചെയ്യുന്നതുകൊണ്ട്  മിക്ക വൈറസുകളും അണുക്കളും വിമാനങ്ങളിൽ എളുപ്പത്തിൽ വ്യാപിക്കില്ല. അതുകൊണ്ടുതന്നെ  വിമാനത്തിലെ അണുബാധയ്ക്കുള്ള സാധ്യത വളരെ കുറവാണ്

വിമാനത്തിൽ സ്ഥാപിച്ചിട്ടുള്ള എയർ ക്ലീനിംഗ് സംവിധാനങ്ങൾ വായുവിലൂടെയുള്ള വ്യാപനം തടയുമോ ?

വിമാനത്തിലെ എയർ ക്ലീനിംഗ് സംവിധാനങ്ങൾ വളരെയധികം സുരക്ഷിതമാണ് കാരണം, ഓരോ സീറ്റിലും സെക്കൻഡിൽ ഒരു മീറ്റർ എന്ന നിരക്കിൽ വായു താഴേക്കാണ് വിമാനത്തിൽ പതിക്കുന്നത്. വായുസഞ്ചാരം മുകളിൽ നിന്ന് തുടങ്ങുകയും തറയുടെ അടിയിൽ നിന്ന് ആ  വായു വലിച്ചെടുക്കപ്പെടുകയുമാണ് ചെയ്യുന്നുന്നത്. അതുകൊണ്ടുതന്നെ വിമാനത്തിൽ വശങ്ങളിലേക്ക് വായുസഞ്ചാരമില്ല. 

രണ്ടാമതായി, ഓരോ രണ്ട്-മൂന്ന് മിനിറ്റിലും വായു പൂർണ്ണമായും പുനരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്. വിമാനത്തിലെ വായു തണുത്തതും വരണ്ടതും ശുദ്ധവുമാണ്, മാത്രമല്ല ഈ വായു ഇടയ്ക്കിടെ റീസൈക്കിൾ ചെയ്യപ്പെടുന്നുണ്ട്.

വളരെ കാര്യക്ഷമതയും ശുദ്ധീകരണ നിലവാരവുമുള്ള HEPA ഫിൽട്ടറുകളിലൂടെയാണ് വായു ഫിൽട്ടർ ചെയ്യുന്നത്. HEPA ഫിൽട്ടറുകൾക്ക് 99.95 ശതമാനം മുതൽ 99.99 ശതമാനം വരെ കണങ്ങളെ ഫിൽട്ടർ ചെയ്യാൻ കഴിയും, ഇത് COVID-19 ന്റെ വലിയ വലിപ്പത്തിലുള്ള വൈറസ് കണങ്ങളെ ഫിൽട്ടർ ചെയ്യും. ഈ ഘടകങ്ങൾ ക്യാബിനുള്ളിലെ വായു വളരെ ശുദ്ധവും സുരക്ഷിതവുമാക്കുന്നു.

യാത്രക്കാർ എന്തെല്ലാം ശ്രദ്ധിക്കണം?

  1. യാത്രക്കാർ കഴിയുന്നതും മറ്റുള്ളവരുമായി ബന്ധപ്പെടാതെ ഇരിക്കുക. 

  2. ഇടക്കിടെ കൈകൾ കഴുകുകയോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക. 

  3. കഴിയുന്നതും കണ്ണിലോ മൂക്കിലോ വായിലോ സ്പർശിക്കുന്നത് ഒഴിവാക്കണം.

  4. കഴിയുന്നതും കൂടുതൽ ആളുകൾ സ്പർശിക്കുന്ന ഭാഗങ്ങളിൽ സ്പർശിക്കാതെ ശ്രദ്ധിക്കുക, സ്പർശിച്ചാൽ അപ്പോൾ തന്നെ കൈകൾ വൃത്തിയാക്കണം.

  5. ആൽക്കഹോൾ അടങ്ങിയ ആൻറി ബാക്ടീരിയൽ വൈപ്പുകൾ ഉപയോഗിച്ച് യാത്രക്കാർക്ക് അടുത്തുള്ള  ട്രേ ടേബിൾ, ആം റെസ്റ്റുകൾ, സീറ്റ് ബെൽറ്റ് ഹാൻഡിൽ, എയർ വെന്റുകൾ, കോൾ ബട്ടണുകൾ എന്നിവ തുടച്ചു വൃത്തിയാക്കാം.

Here are some travel advisories & a few pointers to keep in mind while travelling via airplanes

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/DYVUYw3cxyHbpwIuOy2yGAKEDUeHK7RGYJnabDIp): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/DYVUYw3cxyHbpwIuOy2yGAKEDUeHK7RGYJnabDIp): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/DYVUYw3cxyHbpwIuOy2yGAKEDUeHK7RGYJnabDIp', 'contents' => 'a:3:{s:6:"_token";s:40:"KwWec3V7TpNBCH5x23y7swyFqo1FjB4vQr6JnjsT";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/health-and-wellness-news/1142/air-travel-restrictions-how-to-stay-safe";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/DYVUYw3cxyHbpwIuOy2yGAKEDUeHK7RGYJnabDIp', 'a:3:{s:6:"_token";s:40:"KwWec3V7TpNBCH5x23y7swyFqo1FjB4vQr6JnjsT";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/health-and-wellness-news/1142/air-travel-restrictions-how-to-stay-safe";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/DYVUYw3cxyHbpwIuOy2yGAKEDUeHK7RGYJnabDIp', 'a:3:{s:6:"_token";s:40:"KwWec3V7TpNBCH5x23y7swyFqo1FjB4vQr6JnjsT";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/health-and-wellness-news/1142/air-travel-restrictions-how-to-stay-safe";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('DYVUYw3cxyHbpwIuOy2yGAKEDUeHK7RGYJnabDIp', 'a:3:{s:6:"_token";s:40:"KwWec3V7TpNBCH5x23y7swyFqo1FjB4vQr6JnjsT";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/health-and-wellness-news/1142/air-travel-restrictions-how-to-stay-safe";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21