Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
പഴ്സ് പാന്റ്സിന്റെ ബാക്ക് പോക്കറ്റിൽ സൂക്ഷിക്കുന്നത് പുരുഷൻമാരുടെ ശീലമാണ്. അതിൽ പ്രത്യക്ഷത്തിൽ അപാകതയൊന്നും തോന്നില്ലെങ്കിലും, ഒളിഞ്ഞിരിക്കുന്ന ചില ഗുരുതര പ്രശ്നങ്ങളുണ്ട്.
ദീർഘനാൾ പഴ്സ് ബാക്ക് പോക്കറ്റിൽ സൂക്ഷിക്കുമ്പോൾ നിതംബ ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം. ആ വേദന കാലുകളിലേക്കു പടർന്ന് അസഹ്യമായിത്തീരുന്നു. ഇരിക്കുമ്പോഴും നിൽക്കുമ്പോഴുമെല്ലാം അസ്വസ്ഥത അനുഭവപ്പെടുമ്പോഴാണ് വേദനയുടെ കാരണം തേടി നാം പോവുക.
ഫാറ്റ് വാലറ്റ് സിൻഡ്രം, വാലറ്റ് സയാറ്റിക്ക, പിരിഫോർമിസ് സിൻഡ്രം എന്നിങ്ങനെ പല പേരുകളിലാണ് ഈ രോഗം അറിയപ്പെടുന്നത്. ഇത് സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ ഭീകരമാണ്. നടക്കുമ്പോൾ അരക്കെട്ടിനെ പുറമേ ചലിപ്പിക്കുന്നത് നിതംബത്തിന്റെ പിൻഭാഗത്തുള്ള ഗ്ലൂട്ടസ് മാക്സിമസ് പേശികളാണ്. ബാക്ക് പോക്കറ്റിൽ പഴ്സ് വെച്ച് ഇരിക്കുമ്പോൾ ഈ ഭാഗത്തുള്ള പിരിഫോർമിസ് (piriformis) പേശികൾക്ക് സമ്മർദമുണ്ടാവുന്നു. ഈ ഭാഗത്തുള്ള സയാറ്റിക്ക എന്ന നാഡിയും ഞെരുങ്ങി സമ്മർദത്തിലാകുന്നു. സയാറ്റിക്ക ഞെരുങ്ങുന്നതോടെ നിതംബ ഭാഗത്തും തുടയുടെ പിന്നിലേക്കും കാൽവണ്ണയിലെ പേശികളിലേക്കും വേദന പടരുന്നു.
പ്രതിവിധികൾ
• പഴ്സ് ബാക്ക് പോക്കറ്റിൽ വെക്കാതിരിക്കുക
• ഈ പ്രശ്നമുള്ളവർ കഠിനമായ ജോലികൾ ചെയ്യരുത്.
• വേദന തുടരുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക.
• തുടർച്ചയായി ഒരേ ഇരുപ്പ് ഒഴിവാക്കുക.
• കഠിനമായ പ്രവൃത്തികളിൽ ഏർപ്പെടുന്നതിന് മുൻപ് വാം അപ്പ്, സ്ട്രെച്ചിങ് എന്നിവ ചെയ്യുക.
• വ്യായാമം ചെയ്യുമ്പോൾ കൃത്യമായ ശരീരഘടനയും ബാലൻസും ഉണ്ടെന്ന് ഉറപ്പ് വരുത്തുക
• മാർദവമില്ലാത്ത പ്രതലത്തിൽ ദീർഘനേരം ഇരിക്കരുത്
• പിരിഫോർമിസ് പേശിയിൽ സമ്മർദ്ദം കൂടിയിരിക്കുമ്പോൾ, അയവു വരുത്തുന്നതിനാവശ്യമായ വ്യായാമങ്ങൾ ചെയ്യുവാൻ ശ്രമിക്കുക.
Many of the symptoms of piriformis syndrome are very similar to sciatica, including pain, numbness, tingling and burning sensations that radiate out from the buttocks to the thigh and further down the leg