×

ലോക ഓട്ടിസം ദിനത്തിൽ ലോകാരോഗ്യ സംഘടനാ സെക്രട്ടറി ജനറലിന്റെ സന്ദേശം

Posted By

IMAlive, Posted on April 2nd, 2020

World Autism Awareness Day

News desk IMAlive

Edited by: IMAlive Editorial Team of Doctors

ലോക ഓട്ടിസം ദിനത്തിൽ ഓട്ടിസം ബാധിച്ചവരുടെ സ്വാതന്ത്ര്യം നാം അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. എന്നാൽ ജീവിതത്തിൽ മുൻപ് നാം അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു പൊതുജനാരോഗ്യ പ്രശ്‌നത്തിനിടയിലാണ് ഈ വർഷത്തെ ഓട്ടിസം ദിനാചരണം കടന്നുവന്നിരിക്കുന്നത്. കൊറോണ വൈറസ് സമൂഹത്തിൽ ചെലുത്തുന്ന പ്രതിസന്ധി ഓട്ടിസം ബാധിച്ചവരെയും അപകടത്തിലാക്കുന്ന ഒരു കാല ഘട്ടമാണിത്.

ഓട്ടിസം ബാധിച്ച വ്യക്തികളിൽ മറ്റുള്ളവരെപ്പോലെ തന്നെ സ്വയം നിർണയിക്കാനുള്ള അവകാശം, സ്വാതന്ത്ര്യം, സ്വയംഭരണം, അതുപോലെ വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശം എന്നിവയെല്ലാം  തുല്ല്യമായിത്തന്നെ നിക്ഷിപ്തമാണ്. എന്നാൽ അവരുടെ അവകാശങ്ങൾ വിനിയോഗിക്കുന്നതിലുള്ള തടസങ്ങളെ നിലവിൽ കൊറോണ വൈറസ് ഉണ്ടാക്കുന്ന പ്രതിസന്ധി വർധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഓട്ടിസം ബാധിച്ചവരുടേയും, അവർക്ക് താങ്ങായി നിൽക്കുന്നവരുടേയും പ്രവർത്തനങ്ങൾക്കും മുന്നേറ്റങ്ങൾക്കും ഈ പ്രതികൂല സാഹചര്യം തടസ്സമാകില്ലെന്ന് നാം ഉറപ്പ്‌വരുത്തണം. ഒരു പകർച്ചവ്യാധിയുടെ കാലത്തും വൈകല്യമുള്ളവരുടെ ഉൾപ്പെടെയുള്ള ജനങ്ങളുടെ സാർവത്രിക മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടരുത്. ഇത് ഉറപ്പ് വരുത്തേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. ഓട്ടിസം ബാധിച്ചവർ വൈദ്യസഹായം തേടുമ്പോൾ ഒരിക്കലും വിവേചനം നേരിടരുത്. പ്രതിസന്ധിഘട്ടങ്ങളിൽ നിബന്ധനകൾക്കപ്പുറം മറ്റുള്ളവരെപ്പോലെ തന്നെ എല്ലാ പിന്തുണാ സംവിധാനങ്ങളിലേയ്ക്കും അവർക്കും പ്രവേശനം ഉണ്ടാകണം.

ഈ പ്രയാസകരമായ സമയത്ത് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ നാമെല്ലാം ബാധ്യസ്ഥരാണ്. അതുപോലെത്തന്നെ മുൻകരുതൽ നടപടികൾ എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ ലഭ്യമാക്കണം. സ്‌കൂളുകൾ ഓൺലൈൻ വിദ്യാഭ്യാസം നൽകുമ്പോൾ ചില കുട്ടികൾക്ക് ഇത് പ്രാപ്യമാകില്ലെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഇത് ജോലികാര്യങ്ങളിലും ബാധകമാണ്. ഈ മോശം സമയത്ത് ഓട്ടിസം ബാധിച്ച വ്യക്തികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും മാറിയ രീതിയിലുള്ള ജോലി, പഠനം, ആശയവിനിമയം തുടങ്ങിയവയെല്ലാം ലഭ്യമാകണം.  

നിലവിലെ സാഹചര്യം കണക്കിലെടുത്ത് പറയുകയാണെങ്കിൽ, കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടേയും രൂപീകരണ വേളയിൽ ഓട്ടിസം ബാധിച്ചവരുടേയും അവകാശങ്ങൾ കണക്കിലെടുക്കണം. ഈ ലോക ഓട്ടിസം ദിനത്തിൽ നമുക്ക് ഒരുമിച്ച് നിൽക്കാം, പരസ്പരം പിന്തുണയ്ക്കുന്നതിനോടൊപ്പം ഓട്ടിസം ബാധിച്ചവരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യാം.

On World Autism Awareness Day, we recognize and celebrate the rights of persons with autism.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/lI4nkIoxLyroUtDsFuVY2yXlJMCBd03NW7CMm1YF): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/lI4nkIoxLyroUtDsFuVY2yXlJMCBd03NW7CMm1YF): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/lI4nkIoxLyroUtDsFuVY2yXlJMCBd03NW7CMm1YF', 'contents' => 'a:3:{s:6:"_token";s:40:"pJFUXTKC3qUnZO6Ul2dLSJjMa4fXdt8oZZ0it7ZP";s:9:"_previous";a:1:{s:3:"url";s:69:"http://www.imalive.in/newshealth-news/1082/world-autism-awareness-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/lI4nkIoxLyroUtDsFuVY2yXlJMCBd03NW7CMm1YF', 'a:3:{s:6:"_token";s:40:"pJFUXTKC3qUnZO6Ul2dLSJjMa4fXdt8oZZ0it7ZP";s:9:"_previous";a:1:{s:3:"url";s:69:"http://www.imalive.in/newshealth-news/1082/world-autism-awareness-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/lI4nkIoxLyroUtDsFuVY2yXlJMCBd03NW7CMm1YF', 'a:3:{s:6:"_token";s:40:"pJFUXTKC3qUnZO6Ul2dLSJjMa4fXdt8oZZ0it7ZP";s:9:"_previous";a:1:{s:3:"url";s:69:"http://www.imalive.in/newshealth-news/1082/world-autism-awareness-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('lI4nkIoxLyroUtDsFuVY2yXlJMCBd03NW7CMm1YF', 'a:3:{s:6:"_token";s:40:"pJFUXTKC3qUnZO6Ul2dLSJjMa4fXdt8oZZ0it7ZP";s:9:"_previous";a:1:{s:3:"url";s:69:"http://www.imalive.in/newshealth-news/1082/world-autism-awareness-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21