×

കുഞ്ഞാവകൾ ഹാപ്പിയായി അപ്പിയിടട്ടെ

Posted By

IMAlive, Posted on September 23rd, 2019

Infant potty training What is it and How to do it by Dr Sunil P K

ലേഖകൻ: ഡോ.സുനിൽ.പി.കെ, Pediatrician, General Hospital Ernakulam

സ്വതവേ എല്ലായ്പ്പോഴും പ്രസന്നമായ മുഖത്തോടു കൂടെ മാത്രം കാണാറുള്ള സഹപ്രവർത്തകന്റെ മുഖം ഏറെ മ്ലാനമായിരിക്കുന്നത് കണ്ടാണ് കാരണമന്വേഷിച്ചത്.ആദ്യം ഇതിനിത്ര ടെൻഷൻ അടിക്കാനുണ്ടോ എന്നോർത്തു ചിരി വന്നെങ്കിലും പിന്നീട് സംഗതി ഗൗരവമുള്ളത് തന്നെയാണല്ലോ എന്ന് വെളിപ്പെട്ടു.
പുള്ളിക്കാരന്റെ ചെറിയ മോൾ എൽ.കെ.ജിയിൽ പോവാൻ തുടങ്ങുകയാണ്. സ്കൂളിൽ ചെന്ന് അപ്പിയിടാനും മൂത്രമൊഴിക്കാനുമൊക്കെ തോന്നുമ്പോൾ കൊച്ച് ടീച്ചറോട് പറയുമോ അതോ ഉടുപ്പിലൊക്കെ അപ്പിയിട്ട് ആകെ കുളമാക്കുമോ എന്ന ആശങ്കയിലാണ് കക്ഷി.

കുട്ടികൾക്ക് ടോയ്ലറ്റ് പരിശീലനം ഏത് പ്രായത്തിൽ നൽകിത്തുടങ്ങണം എങ്ങനെയാണ് അത് നടപ്പിൽ വരുത്തേണ്ടത് എന്നൊക്കെ പലപ്പോഴും സംശയമാണ് മിക്കവാറും മാതാപിതാക്കൾക്കും. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചാ വികാസങ്ങൾ ഇക്കാര്യങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അപ്പിയും മൂത്രവുമെല്ലാം ഒന്നു പിടിച്ചു വെക്കാനും ,അപ്പിയിടലും മൂത്രമൊഴിക്കലും കുറച്ചു സമയത്തേക്ക് നീട്ടിവെക്കാനും കുഞ്ഞുങ്ങൾക്ക് കഴിയുന്ന പ്രായത്തിലാവണം ടോയ്ലറ്റ് പരിശീലനം നൽകിത്തുടങ്ങേണ്ടത്. ഓരോ കുഞ്ഞുങ്ങളിലും ഇത് വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും രണ്ടു വയസ്സു കഴിഞ്ഞാൽ നമുക്ക് കുഞ്ഞുങ്ങളെ ടോയ്ലറ്റ് രീതികൾ പരിശീലിപ്പിച്ച് തുടങ്ങാം.

പോട്ടി പരിശീലിക്കാൻ കുഞ്ഞുങ്ങൾ തയ്യാറായി എന്നതിന്റെ ചില സൂചനകൾ ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാവും.
തുരുതുരാ അപ്പിയിടുകയും മൂത്രമൊഴിക്കുകയും ചെയ്തു കൊണ്ടിരുന്ന കുഞ്ഞാവകൾ പതുക്കെ ഇത്തിരി ഇടവേളയൊക്കെ എടുത്തു തുടങ്ങും. ഡയപ്പർ മാറ്റുന്നതിന്റെ ഇടവേളകളും ഏറി വരും. ചില കുഞ്ഞാവകൾക്ക് ഡയപ്പർ ചതുർത്ഥിയായിത്തുടങ്ങും.
അപ്പിയിടുമ്പോഴും മൂത്രമൊഴിക്കുമ്പോഴുമെല്ലാം മുഖത്ത് ഓരോ ഭാവഭേദങ്ങൾ വന്നു തുടങ്ങും. ചില കുഞ്ഞാവകൾ " അപ്പി …. പൂപ്പൂ .. " എന്നൊക്കെ പറഞ്ഞു തന്നെ തങ്ങൾ ദേ അപ്പിയിടാനോ മൂത്രമൊഴിക്കാനോ പോവുന്നു എന്ന് വ്യക്തമാക്കും. ചിലരാകട്ടെ മുഖം ചുളിച്ച് ,ദേഹം ബലം പിടിച്ച് നിൽക്കും. ചിലപ്പോൾ ഒരു മൂലയ്ക്ക് ഒളിച്ചു നിന്ന് കാര്യം സാധിക്കാനും മതി.


അപ്പിയിടാൻ തോന്നുമ്പോൾ ഷഡ്ഡിയോ നിക്കറോ വലിച്ചു താഴ്ത്താൻ തുടങ്ങും ചില കുഞ്ഞാവകൾ.ഇത് വളരെ പ്രധാനവുമാണ് കേട്ടോ. ശുഭപര്യവസായിയായ ടോയ്ലറ്റ് അനുഭവത്തിന് അപ്പിയിടും മുമ്പ് വസ്ത്രം മാറ്റാനും ശീലിപ്പിക്കണം.
ആകർഷണീയമായ ഡിസൈനിലുള്ള, സൗകര്യപ്രദമായി ഇരിക്കാനാകുന്നവയാകണം പോട്ടികൾ.എളുപ്പത്തിൽ തട്ടിത്തടഞ്ഞോ ചെരിഞ്ഞോ വീഴുന്ന തരത്തിലുള്ളതാവരുത് താനും.ഡോറയുടേയോ സ്പൈഡർ മാന്റെയോ പടമുള്ള പോട്ടിപ്പാത്രങ്ങൾ കുഞ്ഞാവകൾക്ക് ഇഷ്ടമാവും. പോട്ടി എന്തിനാണെന്ന് വ്യക്തമായി കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കണം.
പോട്ടി ടൈം രസകരമാക്കാൻ ചില നുറുങ്ങു വിദ്യകളൊക്കെ പ്രയോഗിക്കാം. പോട്ടിയിലെ ഡോറയോട് കിന്നാരം പറയാം. പാട്ടുകൾ പാടാം. അതിനിടയിൽ അപ്പിയിടാൻ പ്രോത്സാഹിപ്പിക്കാം.

ചില കുഞ്ഞുങ്ങൾ പോട്ടിയിൽ ഇരിക്കാൻ വിമുഖത കാണിച്ചേക്കാം. അവരോട് ദേഷ്യപ്പെടുകയോ ചീത്ത വിളിക്കുകയോ ചെയ്യരുത്. ക്ഷമയോടെ അവരെ പോട്ടി ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുകയും പ്രോത്സാഹിക്കുകയും വേണം.
പോട്ടിയുടെ ഉപയോഗം ടോയ്ലറ്റിൽ വെച്ചു തന്നെ ആകുന്നതാണ് നല്ലത്. മൂത്രമൊഴിക്കാനായാലും ടോയ്ലറ്റിൽ പോകാൻ കുഞ്ഞുങ്ങൾക്ക് നിർദ്ദേശം നൽകണം.
കുട്ടികൾക്കായി വർണാഭമായ ടോയ്ലറ്റ് സീറ്റുകളും വിപണിയിൽ ലഭ്യമാണ്. പോട്ടി കഴുകാൻ മെനക്കെടേണ്ടതില്ല എന്ന മെച്ചവുമുണ്ട്.


കുഞ്ഞുങ്ങൾ പോട്ടിയിലിരുന്നു മലമൂത്ര വിസർജനം നടത്തിക്കഴിഞ്ഞാൽ അവരെ ശൗചം ചെയ്ത് വൃത്തിയാക്കിക്കഴിഞ്ഞാൽ കൈകൾ നന്നായി സോപ്പിട്ടു കഴുകണം. പോട്ടിയിലെ വിസർജ്യങ്ങൾ കളഞ്ഞ് കഴുകി വൃത്തിയാക്കിയതിനു ശേഷം അണുനാശിനി ഉപയോഗിച്ച് ഒരു വട്ടം കൂടി കഴുകണം.
അപ്പിയിട്ട് കഴുകിക്കഴിഞ്ഞാൽ പിന്നെ കുഞ്ഞാവകളെ ഫ്ലഷ് ചെയ്യാനും പഠിപ്പിക്കണം കേട്ടോ.വെറുതെ ഞെക്കി വെള്ളം കളയാൻ പൊതുവെ നല്ല ഉത്സാഹമായിരിക്കും കുഞ്ഞാവക്കുറുമ്പർക്ക്! അതു കൊണ്ട് അക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.
കുഞ്ഞുങ്ങൾ വലുതാകുന്ന മുറയ്ക്ക്, റോയ് ലറ്റിൽ പോകുമ്പോൾ , അവരുടെ പാന്റും നിക്കറും അടിവസ്ത്രവും മറ്റും സ്വയം മാറ്റാനായി ശീലിപ്പിക്കണം. പതിയെ അപ്പിയിട്ട് കഴിഞ്ഞ് തന്നത്താൻ കഴുകി വൃത്തിയാക്കാനും പരിശീലിപ്പിക്കണം. ശൗചം ചെയ്യുമ്പോൾ അപ്പി ജനനേന്ദ്രിയത്തിലേക്കെത്തി മൂത്രത്തിൽ പഴുപ്പോ മറ്റ് അണുബാധയോ വരാതിരിക്കാൻ മുന്നിൽ നിന്നും പുറകിലോട്ട് കഴുകുവാൻ ശീലിപ്പിക്കണം.
മൂന്നു നാലു വയസ്സായാൽ കുട്ടികളെ നമ്മുടെ മേൽനോട്ടത്തിൽ ക്ലോസറ്റിൽ ഇരുത്താൻ തുടങ്ങാം.

ഒരു നിർദ്ദിഷ്ട സമയത്തു തന്നെ അപ്പിയിടാൻ കുഞ്ഞുങ്ങളെ ശീലിപ്പിച്ചാൽ നേരത്തിനും കാലത്തിനും കുഞ്ഞുങ്ങൾ അപ്പിയിടുന്നില്ല എന്ന പരാതി പിന്നീട് ഒഴിവാക്കാം.
കുട്ടികൾ മുതിർന്നാലും തനിയെക്കഴുകിയാൽ വൃത്തിയാവില്ല എന്ന തൊടുന്യായം പറഞ്ഞ് അവർക്ക് അപ്പി കഴുകിക്കൊടുക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ട്. കുഞ്ഞുങ്ങൾ വളർന്നു വലുതായി സ്വയം പര്യാപ്തരാവട്ടെ. എന്നും നമ്മുടെ ചിറകിന്നടിയിൽ ഒതുക്കി വെക്കാനുള്ളതല്ലല്ലോ അവരുടെ ജീവിതം.

ഒരു പ്രധാന കാര്യം കൂടി ശ്രദ്ധിക്കാനുണ്ട്. പഴങ്ങളും പഴച്ചാറുകളും പച്ചക്കറികളും ഇലക്കറികളും കുഞ്ഞുങ്ങളുടെ ആഹാരത്തിൽ ഉൾപ്പെടുത്തുകയും ജങ്ക് ഫുഡ്സ് ഒഴിവാക്കുകയും വേണം. മലബന്ധമില്ലാതെ ആയാസരഹിതമായി അപ്പിയിടാൻ കുഞ്ഞാവകൾക്ക് ഇത് സഹായകരമാകും.

Most parents start training when their children are between two years and three years old

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/5Mnvb1O1LIxUC3MwOVEEMqTBwcZxcJnPP00SlKG1): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/5Mnvb1O1LIxUC3MwOVEEMqTBwcZxcJnPP00SlKG1): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/5Mnvb1O1LIxUC3MwOVEEMqTBwcZxcJnPP00SlKG1', 'contents' => 'a:3:{s:6:"_token";s:40:"2a6YwMOcLVhbC8ezjCGC8q7n8vdesUuGgN3XVyhK";s:9:"_previous";a:1:{s:3:"url";s:105:"http://www.imalive.in/childs-health/867/infant-potty-training-what-is-it-and-how-to-do-it-by-dr-sunil-p-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/5Mnvb1O1LIxUC3MwOVEEMqTBwcZxcJnPP00SlKG1', 'a:3:{s:6:"_token";s:40:"2a6YwMOcLVhbC8ezjCGC8q7n8vdesUuGgN3XVyhK";s:9:"_previous";a:1:{s:3:"url";s:105:"http://www.imalive.in/childs-health/867/infant-potty-training-what-is-it-and-how-to-do-it-by-dr-sunil-p-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/5Mnvb1O1LIxUC3MwOVEEMqTBwcZxcJnPP00SlKG1', 'a:3:{s:6:"_token";s:40:"2a6YwMOcLVhbC8ezjCGC8q7n8vdesUuGgN3XVyhK";s:9:"_previous";a:1:{s:3:"url";s:105:"http://www.imalive.in/childs-health/867/infant-potty-training-what-is-it-and-how-to-do-it-by-dr-sunil-p-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('5Mnvb1O1LIxUC3MwOVEEMqTBwcZxcJnPP00SlKG1', 'a:3:{s:6:"_token";s:40:"2a6YwMOcLVhbC8ezjCGC8q7n8vdesUuGgN3XVyhK";s:9:"_previous";a:1:{s:3:"url";s:105:"http://www.imalive.in/childs-health/867/infant-potty-training-what-is-it-and-how-to-do-it-by-dr-sunil-p-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21