×

വന്ധ്യത ഒരു പൊതുവായ പ്രശ്നമാണോ?

Posted By

IMAlive, Posted on June 14th, 2019

Infertility treatment for men and women by Dr Jayalakshmi

ലേഖിക :ലേഖിക :Dr. Jayalakshmi Suraj , Medical Director And IVF Coordinator at Dream Flower IVF Center ,Kasargod

ഇന്ത്യൻ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്ഷന്റെ അഭിപ്രായത്തിൽ ഇന്ത്യൻ ജനസംഖ്യയുടെ 10 മുതൽ 14 ശതമാനം വരെ ആളുകളെയാണ് വന്ധ്യത ബാധിക്കുന്നത്. നഗരങ്ങളിൽ ഇതിന്റെ തോത് കൂടുതലാണ്, ആറ് ദമ്പതികളിൽ ഒരു ദമ്പതികൾ രോഗബാധിതരാണ്. ഇന്ത്യയിൽ ഏകദേശം 27.5 ദശലക്ഷം ദമ്പതിമാർക്ക് വന്ധ്യത ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

കാസർകോട് ഡ്രീം ഫ്ളവർ IVF സെന്ററിലെ മെഡിക്കൽ ഡയറക്ടറും, IVF കോഓർഡിനേറ്ററുമായ ഡോ. ജയലക്ഷ്മി സൂരജിൽ നിന്നും വന്ധ്യതയെ കുറിച്ചും,  വിവിധ ചികിത്സകളെക്കുറിച്ചും നമുക്ക് അറിയാം.

എന്താണ് വന്ധ്യത ?

ഒരു വർഷത്തോളം സുരക്ഷ ഉപയോഗിക്കാതെ ലൈംഗികമായി ബന്ധപ്പെട്ടിട്ടും,  ദമ്പതികൾ ഗർഭംധരിക്കാതിരിക്കുമ്പോൾ, അവർ വന്ധ്യതയോ അല്ലെങ്കിൽ വന്ധ്യതയുമായി ബന്ധപ്പെട്ട മറ്റ് തകരാറുകളോ ഉള്ളവരാണെന്ന് അനുമാനിക്കാം.

വന്ധ്യത ഒരു പൊതുവായ പ്രശ്നമാണോ?

ദമ്പതികളിൽ എട്ടുപേരിൽ ഒരാൾക്ക് വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിവിധ കാരണങ്ങൾ കൊണ്ട് ഉണ്ടാകാം.

വന്ധ്യത എന്നത് സ്ത്രീയുടെ പ്രശ്നമാണോ?

പുരുഷന്മാരും സ്ത്രീകളും തുല്യരീതിയിൽ വന്ധ്യതാ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരാണ്.  ചിലപ്പോൾ ദമ്പതികളിൽ രണ്ടുപേർക്കും പ്രശ്നങ്ങൾ ഉണ്ടാകാം.

വന്ധ്യതയ്ക്ക് കാരണങ്ങൾ എന്തൊക്കെയാണ് ?

ജനിതക വൈകല്യങ്ങൾ, വൃഷണം ഇറങ്ങിവരാതിരിക്കുക, ജന്മനാ ചെറിയ വൃഷണങ്ങൾ ഉണ്ടാകുക മുതലായ വളർച്ചാപരമായ വ്യതിയാനങ്ങൾ, വൃഷണത്തിലെ ഞരമ്പുകൾക്കുണ്ടാകുന്ന വെരികോസ്, അണുബാധകൾ, സെമിനൽ ദ്വാരത്തിലുള്ള തടസ്സം എന്നിവ പുരുഷന്മാരിലെ വന്ധ്യതയ്ക്ക് കാരണങ്ങളാണ്. പുകവലി മൂലം ബീജങ്ങളുടെ എണ്ണം കുറയുന്നതും ഒരു കാരണമാണ്.

സ്ത്രീകളിൽ വന്ധ്യതയുടെ കാരണങ്ങൾ എന്തൊക്കെയാണ് ?

സ്ത്രീകളിലെ വന്ധ്യതയ്ക്ക്  ഓവുലേറ്ററി ക്രമക്കേടുകൾ / പി. സി. ഒ. ഡി. , ട്യൂബൽ ബ്ലോക്ക്, എൻഡോമെട്രിയോസിസ്, ഗർഭാശയത്തിലെ വൈകല്യങ്ങൾ, ഫൈബ്രോയിഡുകൾ, അഷർമാൻ സിൻഡ്രോം മുതലായവ കാരണങ്ങളാകാം.

കുട്ടികൾക്ക് ഉണ്ടാകുന്നതിനുള്ള ഒരു സ്ത്രീയുടെ കഴിവിനെ പ്രായം എങ്ങിനെ ബാധിക്കുന്നു?

പ്രായം കൂടുന്തോറും, അണ്ഡത്തിന്റെ നിലവാരം കുറയുന്നത് കൂടാതെ ക്രോമസോം ക്രമക്കേടുകളുടെ സാധ്യതയും വർദ്ധിക്കുന്നതാണ് പ്രായക്കൂടുതലുള്ള സ്ത്രീകളിൽ ഗർഭം അലസുന്നതിന് കാരണമാകുന്നത്.

ഡോക്ടർമാരുടെ സഹായം തേടേണ്ടതെപ്പോൾ ?

ചെറുപ്പക്കാരായ സ്ത്രീകൾക്ക് ഒരു വർഷത്തിനു ശേഷവും, 35 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക്  6 മാസത്തിനകവും ഗര്ഭധാരണം ഉണ്ടാകുന്നില്ലെങ്കിൽ ചികിത്സ തേടേണ്ടതാണ്.

പ്രത്യുൽപാദന പ്രശ്നമുണ്ടെങ്കിൽ ഡോക്ടർമാർ എങ്ങിനെ കണ്ടുപിടിക്കും?

വന്ധ്യതയ്ക്കുള്ള അടിസ്ഥാന പരിശോധനകളായ പെൽവിക് സ്കാൻ, ഓവുലേഷൻ ടെസ്റ്റുകൾ, ബീജത്തിന്റെ അനാലിസിസ്, ട്യൂബൽ പാറ്റൻസി (എച്ച്. എസ്. ജി.) പരീക്ഷണങ്ങൾ എന്നിവയാണ്. ചില രോഗികൾക്ക് ഹിസ്റ്ററോലാപാറോസ്‌കോപി ചെയ്യേണ്ട ആവശ്യവും വന്നേക്കാം.

വന്ധ്യത ചികിൽസ എങ്ങിനെ ?

വന്ധ്യതയുടെ ചികിത്സ അതിന്റെ കാരണത്തെ  ആശ്രയിച്ചിരിക്കും. പി.സി.ഒ.ഡി.യുടെയും അണ്ഡോത്പാദന അസ്വാസ്ഥ്യങ്ങളുടെയും ചികിത്സ,  കുത്തിവയ്പ്പോ മരുന്നുകളോ ഉപയോഗിച്ചുള്ള അണ്ഡ ഉദ്ദീപനം വഴിയാണ്. ബീജങ്ങളുടെ എണ്ണക്കുറവിന് ഇൻട്രായൂറ്റിയറിൻ ബീജസങ്കലനമോ (IUI)  ഇൻട്രോ വിട്രോ ബീജസങ്കലന പ്രക്രിയയോ (IVF) വന്ധ്യതയുടെ രൂക്ഷത അനുസരിച്ച് നിർദ്ദേശിക്കപ്പെടുന്നു. ഫാലോപ്യൻ ട്യൂബുകൾ തടയപ്പെട്ടിരിക്കുകയാണെങ്കിൽ IVF ആവശ്യമായി വരും.  മിതമായ എൻഡോമെട്രിയോസിസ് ഉണ്ടെങ്കിൽ, ഐ.യു.ഐ.  പരീക്ഷിക്കാവുന്നതാണ്, എന്നാൽ ഗുരുതരമായ സാഹചര്യങ്ങളിൽ IVF ആവശ്യമാണ്. കാരണം കണ്ടെത്താനാവാത്ത വന്ധ്യതയുടെ കാര്യത്തിൽ, ഐയുഐഐ അല്ലെങ്കിൽ ഐവിഎഫ് ആണ് നിർദ്ദേശിക്കപ്പെടാറ്.

അസ്സിസ്റ്റഡ് പുനരുൽപാദന സാങ്കേതികവിദ്യ (ആർടി) എന്നാൽ എന്താണ്?

അസ്സിസ്റ്റഡ് പ്രത്യുത്പാദന വിദ്യകൾ  (ആർ.ടി.ടി), ശരീരത്തിനു പുറത്തുവെച്ചുള്ള  പ്രത്യുൽപ്പാദന-കോശങ്ങളുടെ (gametes) നിർമ്മാണത്തിന് സഹായിക്കുന്നു.  IVF - ET (വിറ്റോ ഫെർട്ടിലൈസേഷൻ & ഭ്രൂണത്തിന്റെ കൈമാറ്റം), ICSI- ഇൻട്രാസൈറ്റോപ്ലാസ്മിക്  സ്പേം ഇൻജെക്ഷൻ, FET - ഫ്രോസൻ എംബ്രോയോ ട്രാൻസ്ഫർ,  (അണ്ഡ കോശം) ഓസൈറ്റ് ദാനത്തോടൊപ്പമുള്ള IVF-ICSI, ബീജ-ഭ്രൂണദാനം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

എ. ആർ.ടി.  സാങ്കേതികവിദ്യ എത്രമാത്രം വിജയകരമാണ്?

എ.ആർ.ടിയുടെ വിജയ നിരക്ക് ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, എന്നാൽ പ്രധാനമായും സ്ത്രീ പങ്കാളിയുടെ പ്രായം,  ബീജത്തിൻറെ ഗുണനിലവാരം എന്നിവയാണ് പ്രധാന ഘടകങ്ങൾ. പുതിയതും ശീതീകരിച്ചതുമായ ഭ്രൂണ കൈമാറ്റത്തിന്റെ മൊത്തം വിജയ നിരക്ക് 45-55% വരെയാണ് . ദാതാക്കളിൽ നിന്നുള്ള അണ്ഡങ്ങൾ ഉപയോഗിക്കുമ്പോൾ ഇത്  60-80% വരെ ഉയരാം. 35 വയസിനു ശേഷം, ART ന്റെ വിജയ നിരക്ക് ക്രമാതീതമായി കുറയുകയും 40- വയസ്സിനു ശേഷം അത് 15% -ലും കുറവാകുകയും ചെയ്യുന്നു. ഗർഭം അലസുന്നതിന്റെ നിരക്കും പ്രായത്തിനനുസരിച്ച് വർദ്ധിക്കുന്നു.

Infertility treatment for men and women by Dr Jayalakshmi

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/kBTWVprmjfFop30hYSzLYA4KoXraGWvIRFl6b5ZK): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/kBTWVprmjfFop30hYSzLYA4KoXraGWvIRFl6b5ZK): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/kBTWVprmjfFop30hYSzLYA4KoXraGWvIRFl6b5ZK', 'contents' => 'a:3:{s:6:"_token";s:40:"BMG5WqBzSpMVOnmDhQJihorya0Xpt9sb833IUAay";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/sexual-health/724/infertility-treatment-for-men-and-women-by-dr-jayalakshmi";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/kBTWVprmjfFop30hYSzLYA4KoXraGWvIRFl6b5ZK', 'a:3:{s:6:"_token";s:40:"BMG5WqBzSpMVOnmDhQJihorya0Xpt9sb833IUAay";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/sexual-health/724/infertility-treatment-for-men-and-women-by-dr-jayalakshmi";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/kBTWVprmjfFop30hYSzLYA4KoXraGWvIRFl6b5ZK', 'a:3:{s:6:"_token";s:40:"BMG5WqBzSpMVOnmDhQJihorya0Xpt9sb833IUAay";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/sexual-health/724/infertility-treatment-for-men-and-women-by-dr-jayalakshmi";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('kBTWVprmjfFop30hYSzLYA4KoXraGWvIRFl6b5ZK', 'a:3:{s:6:"_token";s:40:"BMG5WqBzSpMVOnmDhQJihorya0Xpt9sb833IUAay";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/sexual-health/724/infertility-treatment-for-men-and-women-by-dr-jayalakshmi";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21