×

ആർത്തവ ക്രമക്കേടുകൾ പെൺകുട്ടികളും അമ്മമാരും അറിഞ്ഞിരിക്കേണ്ടതെല്ലാം

Posted By

IMAlive, Posted on August 29th, 2019

What are menstrual irregularities by Dr. Sheeba T Joseph

ലേഖിക : ഡോ. ഷീബ റ്റി ജോസഫ് 

സ്ത്രീയുടെ പരിണാമ ചക്രത്തിലെ അതിപ്രധാനമായ ഒരു അവസ്ഥയാണ് ആര്‍ത്തവം അഥവാ Menstruation. 'Men' എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് Menses എന്ന വാക്കിന്‍റെ ആവിര്‍ഭാവം. തലച്ചോറിലെ ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി ഗ്രന്ഥികളിലേയും അണ്ഡാശയത്തിലെയും ഹോര്‍മോണുകളും ഗര്‍ഭപാത്രവും തമ്മിലുള്ള നിരന്തരമായ ഒരു സംവാദത്തിന്‍റെ പരിണിത ഫലമാണ് ആര്‍ത്തവം. ഇതിനെ Hypo Thalamus Pitutary Ovarian Axis എന്നു പറയുന്നു.ഗർഭപാത്ര ഭിത്തിയിലെ ഏറ്റവും ഉൾവശത്തെ നേരിയ ശ്ലേഷ്മ ആവരണം ആയ എൻഡോമെട്രിയം (Endometrium)ആണ് മറ്റു ശ്രവങ്ങൾക്കൊപ്പം  ആർത്തവ രക്തത്തിലൂടെ പുറന്തള്ളപ്പെടുന്നത്.

എന്താണ് നോര്‍മല്‍ ആര്‍ത്തവം(Normal menstrual cycle)

ആര്‍ത്തവം  ഉണ്ടാകുന്നത് ശരാശരി 28 ദിവസങ്ങള്‍ക്ക് ഇടയിലാണ്. ഇതില്‍ 4-5 ദിവസത്തിന്‍റെ വ്യതിയാനം കാണപ്പെടുന്നത് സ്വാഭാവികമാണ് ഒരു പിരീഡിന്‍റെ ആദ്യ ദിവസം വരെ

ആണ് ഇത് കണക്കാക്കുന്നത്. അതായത് 24 മുതല്‍ 32 ദിവസത്തിനിടയില്‍ Menses ഉണ്ടാകുന്നത് നോര്‍മല്‍ ആയി കണക്കാക്കാം. 3-5 ദിവസത്തേക്ക് ആണ് രക്തസ്രാവം ഉണ്ടാകുന്നത്. ഓരോ ആര്‍ത്തവത്തിലും സ്ത്രീക്ക് ഏകദേശം 50-70 മില്ലി രക്തം നഷ്ടപ്പെടുന്നു. പ്രായം, പ്രസവങ്ങളിലെ എണ്ണം, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, വിളര്‍ച്ച,തൈറോയിഡ്, മറ്റു ഹോര്‍മോണുകളുടെ അപകാത എന്നിവയെല്ലാം ആര്‍ത്തവത്തിന്‍െറ മുഖ്യഘടകങ്ങളാണ്.

പെണ്‍കുട്ടികളില്‍ ആദ്യമായി മാസമുറ തുടങ്ങുന്നത് ഏകദേശം 13 വയസ്സിലാണ്. എന്നാല്‍ചിലരില്‍ 11 വയസ്സില്‍ ഇത് ആരംഭിക്കാം. ചിലര്‍ക്ക് ആര്‍ത്തവ ആരംഭം 15 വയസ്സുവരെ നീണ്ടെന്നു വരാം.

ശാരീരികവളര്‍ച്ച, പോഷക ആഹാരം ,വംശം, കാലാവസ്ഥ എന്നിവയെല്ലാം ഇതിനെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് പൊണ്ണത്തടിയുള്ള പെണ്‍കുട്ടികളില്‍ നേരത്തെ ആരംഭിക്കുന്ന ആര്‍ത്തവം. ആര്‍ത്തവ വിരാമത്തിന്‍റെ ശരാശരി പ്രായം 45-50 വയസ്സാണ്. അമ്മയ്ക്കോ സഹോദരിമാര്‍ക്കോ ഉണ്ടായ പ്രായത്തിന് അടുപ്പിച്ചിരിക്കും പലപ്പോഴും ആര്‍ത്തവ ആരംഭവും വിരാമവും.

മാസമുറയുടെ അഭാവം

ഫിസിയോളജിക്കൽ അല്ലെങ്കില്‍ നോര്‍മല്‍ ആയി കൗമാരത്തിനു മുമ്പ് ഗര്‍ഭകാലം, മുലയൂട്ടല്‍, ആര്‍ത്തവ വിരാമത്തിന് ശേഷം എല്ലാം മാസമുറയുടെ അഭാവം കാണാം.

Primary Amenorrhoea

സ്തനങ്ങളുടെയും മറ്റ് ലൈംഗിക അവയവങ്ങളുടേയും വളര്‍ച്ച ഉണ്ടെങ്കില്‍ 16 വയസ്സുവരെ മാസമുറ തുടങ്ങുവാനായി കാത്തിരിക്കാം. ജനതിക ഘടക

ങ്ങള്‍, വിളര്‍ച്ച, ഹോര്‍മോണ്‍ ക്രമക്കേടുകള്‍ എല്ലാം ഇതിനെ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ 14 വയസ്സു കഴിയുമ്പോള്‍ വിദഗ്ദ്ധോപദേശം തേടി, രക്തത്തിലെ അളവ് , തൈറോയിഡ്(Tyroid), FSH, LH, Prolactin എന്നീ ഹോര്‍മോണുകള്‍, കുട്ടികളില്‍ കാണുന്ന പ്രമേഹം, ലൈംഗീകാവയവങ്ങളിലെ Tb എന്നിവയ്ക്കായുള്ള ടെസ്റ്റുകള്‍ ചെയ്യാം. ഗര്‍ഭപാത്രത്തിന്‍റേയും അണ്ഡാശയത്തിന്‍റെയും വളര്‍ച്ച, കന്യാചര്‍മ്മത്തിന്‍റെ തടസ്സം എന്നിവ അറിയാന്‍ അള്‍ട്രാസൗണ്ട് സ്കാനിംഗും സഹായിക്കും

Secondary Amenorrhoea

ക്രമമായി ആര്‍ത്തവം തുടങ്ങിയ ഒരു സ്ത്രീക്ക് ഗര്‍ഭവും, മുലയൂട്ടലും ഇല്ലാത്ത സമയത്ത് 6 മാസമോ അതില്‍ അധികമോ മെന്‍സസ് ഇല്ലാത്ത സാഹചര്യം ആണ് ഇത്. പൊണ്ണത്തടി, പെട്ടെന്ന് ശരീരഭാരം കുറയ്ക്കുക, ചില മരുന്നുകള്‍, പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ് (Polycystic ovary syndrome)എന്നിവയെല്ലാം ഇതിന് കാരണമാകാം.+

ആര്‍ത്തവ സമയത്തെ വേദന അഥവാ Dysmenorrhoea

30-50 ശതമാനം സ്ത്രീകള്‍ക്കും ആര്‍ത്തവ സമയത്ത് വേദന അനുഭവപ്പെടാം. എന്നാല്‍ 5-15 % പേരില്‍ ഇത് അവരുടെ ദൈനം ദിന പ്രവര്‍ത്തികളെ തന്നെ സാരമായി ബാധിക്കുന്നു.

ഓക്കാനം ഛര്‍ദ്ദി, തലക്കറക്കം, പുറംവേദന, വയറിളക്കം എന്നിവയും അനുന്ധമായി ഉണ്ടാകാം. സ്കൂളിലും ജോലിസ്ഥലത്തും സ്ത്രീകളുടെ ഹാജര്‍ കുറയുവാന്‍ ഇത് ഇടയാക്കി എന്ന് വരാം.

Spasmodic dysmennorrhoea

സാധാരണ ആദ്യത്തെ 1-2 ദിവസങ്ങളില്‍ ഉണ്ടാകുന്ന വേദനയുടെ കാഠിന്യം വരും ദിവസങ്ങളില്‍ കുറഞ്ഞുവരുന്നു. Ovulation അഥവാ അണ്ഡോത്പ്പാദനം നടക്കുന്ന ആര്‍ത്തവചക്രത്തില്‍ മാത്രമേ വേദന ഉണ്ടാകാറുള്ളൂ. വേദനയുടെ തീവ്രതയനുസരിച്ച് വേദനസംഹാരികള്‍, ഹോര്‍മോണ്‍ ഗുളികകള്‍ എന്നിവ ചികിത്സയ്ക്കായി ഉപയോഗിച്ച് വരുന്നു.

Congestive Dysmenorrhoea

ചിലരില്‍ മെന്‍സസിന് മുമ്പ് ആരംഭിക്കുന്ന വേദന ആര്‍ത്തവത്തിന് ശേഷവും തുടരുന്നു. ഇവരില്‍ ഗര്‍ഭപാത്രത്തിലെ അണുബാധ, എന്‍സോ മെട്രിയോസിസ്(Endometriosis), ഫൈബ്രോയിഡ്(Fibroids) എന്നിവ ഇല്ലെന്ന് സ്കാനിംഗ്,ലാപറോസ്കോപ്പി(Laparoscopy) എന്നീ പരിശോധനകള്‍ വഴി ഉറപ്പിക്കേണ്ടതാണ്.

Premenstrual tension

മദ്ധ്യവയസ്കകളിലാണ് ഇത് സാധാരണ കാണാറ്. ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയും,Pyridoxine എന്ന വിറ്റാമിന്‍റെ കുറവും കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. മെന്‍സസിന് 1-2 ആഴ്ച മുമ്പ് മുതല്‍ സ്തനങ്ങളില്‍ വേദന, ക്ഷീണം, തലവേദന, ഉറക്കമില്ലായ്മ, അകാരണമായ ദേഷ്യം, അപകര്‍ഷതാബോധം, വിഷാദം,നടത്തത്തോടുള്ള അമിത താത്പ്പര്യം നീര് വന്നതുപോലെ ശരീരഭാരം കൂടുക എന്നിവയാണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍. മാനസികവും ശാരീരികവുമായ ഈ പിരിമുറുക്കം രോഗിക്ക് മാത്രമല്ല അവരോട് അടുത്ത് ഇടപഴകുന്നവർക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു

സാധണയില്‍ കുറഞ്ഞ ആര്‍ത്തവം അഥവാ Hyomenorroea

ചിലരില്‍ രക്തസ്രാവം 1-2 ദിവസങ്ങള്‍ മാത്രം നില്‍ക്കും. ഏറിയാല്‍ 1-2 പാഡ് മാത്രം ദിവസം മാറ്റേണ്ടതായി വരും. ക്രമമായി വരുന്ന ആര്‍ത്തവമാണെങ്കില്‍ പലപ്പോഴും ഇത് പ്രയാസം ഉണ്ടാക്കാറില്ല. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവരിലും ഇത് കാണാറുണ്ട്. രണ്ടു മാസമുറ തമ്മിലുള്ള അകലം 35 ദിവസത്തില്‍ കൂടുതല്‍ ആയാലും 21 ദിവസത്തില്‍ താഴെ ആയാലും(അതായത് മാസത്തില്‍ ഒരു പ്രാവശ്യം മെന്‍സസ് ഉണ്ടാകുക)ചികിത്സ തേടണം.ക്രമം തെറ്റിയുള്ള ഈ ആര്‍ത്തവചക്രങ്ങള്‍ അണ്ഡോല്‍പ്പാദനത്തേയും ഗര്‍ഭധാരണത്തേയും ബാധിച്ചേക്കാം. ഇത് ആര്‍ത്തവ ആരംഭത്തിലും ആര്‍ത്തവ വിരാമത്തോട് അനുന്ധിച്ചും പ്രസവാനന്തരവുമാണ് കൂടുതലായും ഉണ്ടാകാറ്. ഹോര്‍മോണ്‍

ഗുളികകളുടെ ശരിയായ രീതിയിലുള്ള ഉപയോഗം മാസമുറയെ ക്രമപ്പെടുത്തുന്നതായി കാണാം.

Ovulation pain അഥവാ Mittelschmerz (midcycle pain)

ഇത് രണ്ട് മാസമുറയിലെ ഇടയ്ക്ക് അണ്ഡവിസര്‍ജനം നടക്കുന്ന സമയത്തെ വേദനയെ സൂചിപ്പിക്കുന്നു. ചെറുതായി രക്തകലര്‍പ്പും കാണാം. പലരിലും നോര്‍മല്‍ ആയി കാണപ്പെടുന്ന ഒരു പ്രക്രിയ ആണ് ഇത്.

Contact Bleeding

പ്രായമായ സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ചോ അതിനു ശേഷമോ കാണുന്ന അമിത രക്തസ്രാവം, ഇടയ്ക്കിടെയും ലൈംഗിക ബന്ധത്തിന് ശേഷവും കാണുന്ന രക്തകലര്‍പ്പ്, 50 വയസ്സിന് മുകളിലും ആര്‍ത്തവം ഉണ്ടാകുക എന്നിവ പ്രാധാന്യം അര്‍ഹിക്കുന്നു. ഗര്‍ഭാശയഗള കാന്‍സര്‍ അഥവാ സെര്‍വിക്സ് കാന്‍സര്‍(Cervical Cancer), എന്‍ഡോമെട്രിയല്‍ കാന്‍സര്‍(Endometrin cancer) എന്നിവയുടെ ലക്ഷണങ്ങള്‍ അല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇതിന് പാപ്സ്മീയര്‍, D&C, ഹിസ്റ്ററോസ്കോപ്പി(Hysteroscopy) , ലാപ്രോസ്കോപ്പി(Laparoscopy)  , അള്‍ട്രാസൗണ്ട്സ്കാന്‍ എന്നീ പരിശോധനകള്‍ സഹായകമാകും.

അമിത രക്തസ്രാവം അഥവാ Menorrhagia

20-30% ശതമാനം സ്ത്രീകളും ഇതിന് ഇരയാകുന്നു. ഇത് സ്ത്രീകളിലെ വിളര്‍ച്ചയുടെ ഒരു പ്രധാന കാരണവുമാണ്. രക്തത്തിലെ ചില അപാകതകള്‍, തൈറോയിഡ് ഹോര്‍മോണിന്‍റെ അസന്തുലിതാവസ്ഥ, ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡ്, എന്‍ഡോമെട്രിയോസിസ്(Endometriosis),അണുബാധ, ടി.ബി, അണ്ഡാശയത്തിലെ മുഴകള്‍, PCOD ചില ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എല്ലാം ഇതിന് ഇടയാക്കും. പ്രസവാനന്തരവും അബോര്‍ഷന് ശേഷവും ഉണ്ടാകുന്ന ആര്‍ത്തവചക്രങ്ങളില്‍ അമിത രക്തസ്രാവം കാണാം.

ചികിത്സ പ്രായവും, കാരണവും അനുസരിച്ചാണ്.ശരിയായ ഭക്ഷണരീതി, വിശ്രമം, അയണ്‍ ഗുളികകള്‍, NSAID, ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ എന്നീ ഹോര്‍മോണുകള്‍ അടങ്ങിയ ഗുളികകള്‍, ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന മിറീന D&C എന്നിവ കൊണ്ട് ഒന്നും ഫലം കിട്ടാതെ വന്നാല്‍ ശസ്ത്രക്രിയ വഴി ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടതായി വന്നേക്കാം.

10-15% സ്ത്രീകളില്‍ ഒരു കാരണവുമില്ലാതെ അമിത രക്തസ്രാവം ഉണ്ടാകാറുണ്ട് ഇതിനെ DUB എന്ന് വിളിക്കുന്നു. പ്രത്യുത്പാദന കാലഘട്ടത്തിലെ ആരംഭത്തിലും അവസാന ദശയിലുമാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്.ഹൈപ്പോതലാമോപിറ്റ്യൂട്ടറി ഓവേറിയന്‍ ആക്സിസിന്‍റെ(Hypothalamic pituitary axis )ശരിയായ പ്രവര്‍ത്തനം നടക്കാത്തതു മൂലമുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളാവാം ഇതിനു പിന്നില്‍. അണ്ഡോത്പ്പാദനം ക്രമമായി നടക്കുന്നതോടൊപ്പം ഇത് താനെ പരിഹരിക്കപ്പെടാറുണ്ട്. ആര്‍ത്തവചക്രത്തെക്കുറിച്ചും അതിലെ ക്രമക്കേടുകളെക്കുറിച്ചും ശരിയായ അവബോധം ഉണ്ടാവുകയും, തക്കസമയത്ത് വൈദ്യസഹായം തേടി, ശരിയായ ചികിത്സാവിധികള്‍ അവലംബിക്കുകയും ചെയ്താല്‍ സ്ത്രീക്ക് ആര്‍ത്തവം ഒരു പേടിസ്വപ്നം അല്ലാതെയാകും തീര്‍ച്ച.

What are menstrual irregularities?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/OmyMbeNiZo6zkgtFYttMV1S8Uu8RdnlTWh6efEfw): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/OmyMbeNiZo6zkgtFYttMV1S8Uu8RdnlTWh6efEfw): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/OmyMbeNiZo6zkgtFYttMV1S8Uu8RdnlTWh6efEfw', 'contents' => 'a:3:{s:6:"_token";s:40:"Qd09PQ37YjCRjs8Vs2oDpK7uRR79G8V1ToNez6Bs";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/womens-health/365/what-are-menstrual-irregularities-by-dr-sheeba-t-joseph";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/OmyMbeNiZo6zkgtFYttMV1S8Uu8RdnlTWh6efEfw', 'a:3:{s:6:"_token";s:40:"Qd09PQ37YjCRjs8Vs2oDpK7uRR79G8V1ToNez6Bs";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/womens-health/365/what-are-menstrual-irregularities-by-dr-sheeba-t-joseph";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/OmyMbeNiZo6zkgtFYttMV1S8Uu8RdnlTWh6efEfw', 'a:3:{s:6:"_token";s:40:"Qd09PQ37YjCRjs8Vs2oDpK7uRR79G8V1ToNez6Bs";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/womens-health/365/what-are-menstrual-irregularities-by-dr-sheeba-t-joseph";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('OmyMbeNiZo6zkgtFYttMV1S8Uu8RdnlTWh6efEfw', 'a:3:{s:6:"_token";s:40:"Qd09PQ37YjCRjs8Vs2oDpK7uRR79G8V1ToNez6Bs";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/womens-health/365/what-are-menstrual-irregularities-by-dr-sheeba-t-joseph";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21