×

ഉറക്കത്തിലും ഉണര്‍ന്നിരിക്കുന്ന അമ്മമാര്‍

Posted By

IMAlive, Posted on February 28th, 2020

This moms stay up late when the world is asleep by Dr Sunil P K

ലേഖകൻ: Dr Sunil P K

തന്റെ ശോഷിച്ച ശരീരം വേച്ചു പോവാതിരിക്കാൻ ഒട്ടു പണിപ്പെട്ടാണ് ആ സ്ത്രീ ഓ.പി യിലേക്ക് വന്നത്. ഒക്കത്തിരിക്കുന്ന എട്ട് വയസ്സുകാരൻ അസ്പഷ്ടമായി ഓരോ ഒച്ചയുണ്ടാക്കുകയും കുതറുകയും ചെയ്യുന്നു. അതിനിടയ്ക്ക് അവന്റെ കോറുവായിലൂടെ ഒലിച്ചു വരുന്ന ഈത്തായി തുടച്ചു കളയാനും ബദ്ധപ്പെടുന്നുണ്ട് ആ പാവം.

വണ്ടാനം മെഡിക്കൽ കോളേജിലായിരുന്നു സെറിബ്രൽ പാൾസിയും അപസ്മാരവുമുള്ള ആ കുഞ്ഞിന്റെ ഇതുവരെയുള്ള ചികിത്സ. ഈയടുത്ത് എറണാകുളത്തേക്ക് താമസം മാറിയതിനെത്തുടർന്നാണ് അവർ ജനറൽ ആശുപത്രിയിലേക്കെത്തിയത്.

"ഈയിടെയായി വാശി കുറച്ച് കൂടുതലാണിവന് ഡോക്ടറേ ... എന്നെ ഒത്തിരി കടിച്ച് മുറിക്കും ദേഷ്യം വന്നാൽ " തന്റെ കൈത്തലത്തിലെ കരുവാളിച്ച മുറിവുകൾ ചൂണ്ടിക്കാട്ടി അവർ പറഞ്ഞു.

"എന്തെങ്കിലും മരുന്നു തരാൻ പറ്റ്വോ ഈ കടിയ്ക്കലൊക്കെ ഒന്ന് കുറയ്ക്കാൻ ... പിന്നെ ഫിസിയോ തെറാപ്പി മുടങ്ങിയിട്ടും കുറേ നാളായി."

വിവരങ്ങളൊക്കെ എഴുതി അവരെ DEIC (ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം ) യിലേക്ക് വിട്ടു. ഇത്തരത്തിൽ വൈകല്യങ്ങളുള്ള കുട്ടികൾക്ക് തുടർ ചികിത്സ ഉറപ്പാക്കുന്നതിന് അവിടെ രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഏതാണ്ട് ഓപി തീരാറായപ്പോഴാണ് അവർ മടങ്ങി വന്നത്. DEIC യിലെ പരിശോധന കഴിഞ്ഞ് ന്യൂറോളജി, സൈക്യാട്രി വിഭാഗങ്ങളിലെ കൺസൾട്ടേഷനും കഴിഞ്ഞിട്ടുണ്ട് ഇത്രയും നേരം കൊണ്ട്. മൂന്നാല് മണിക്കൂറുകൾ കൊച്ചിനേയുമെടുത്ത് ആശുപത്രിയിൽ അലഞ്ഞതിന്റെ വിഷമതകളൊന്നും തന്നെ ആയമ്മയുടെ മുഖത്ത് കാണാനില്ല.

"ഈ മരുന്നു മോന് കൊടുക്കാമോ ഡോക്ടറേ .. ചില മരുന്നൊന്നും അവന് പിടിക്കാറില്ല " സൈക്യാട്രിസ്റ്റ് കുറിച്ച മരുന്ന് ചീട്ട് നീട്ടി അവർ ചോദിച്ചു.

"മരുന്ന് കൊടുക്കാം.. ഇത്തിരി ഉറക്കം കൂടുതൽ ഉണ്ടാവും എന്നേയുള്ളൂ"

"അയ്യോ ..അപ്പൊ ഞാനും ഉറങ്ങണ്ടേ ?!" വേവലാതിപ്പെടുന്നു ആയമ്മ.

"എന്തിന്.. അവൻ ഉറങ്ങിക്കോളില്ലേ?"

"അതല്ല ...ഞാൻ കൂടെ കിടന്നാലേ അവനുറങ്ങൂ..."

ഇങ്ങനെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ പൊതുവേ കൂടുതൽ സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നവരാണ്. എന്നാലും ഇതിൽ എന്തിനാണിത്ര വേവലാതിപ്പെടാൻ എന്നോർത്ത് ഒഴുക്കൻ മട്ടിൽ ഞാൻ പറഞ്ഞു..

" അവൻ ഉറങ്ങുമ്പോൾ എണീറ്റാൽ പോരേ?"

അവർ എന്നെ നോക്കി ഒരു നിമിഷം നിശബ്ദമായി നിന്നു. പിന്നെ നേരിയ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി....

" അവൻ കുഞ്ഞായിരുന്നപ്പോൾ മുതൽ എന്റെ മേല് കിടന്നാണുറങ്ങാറ്... പിന്നെ പലപ്പോഴും രാത്രീല് ആണ് ഫിറ്റ്സ് ഒക്കെ വരാറ് ..അപ്പൊ അതൊക്കെ ശ്രദ്ധിക്കാൻ ... പിന്നെ അവൻ ഉണരാതെ ഞാൻ എണീക്കാറുമില്ല" അവരുടെ വാക്കുകൾ മുറിഞ്ഞു.

ആശ്വാസവാക്കുകൾ തൊണ്ടയിൽ കുടുങ്ങി ഞാൻ മൗനിയായി. ഉള്ളുറങ്ങിയിട്ട് എത്ര നാളായിട്ടുണ്ടാവും ആയമ്മയുടെ ! ഉറക്കത്തിൽ പോലും മകന്റെ ശ്വാസഗതിയും ഹൃദയമിടിപ്പും കാതോർത്ത് ഫിറ്റ്സ് വരുന്നോ എന്ന് പേടിച്ചുള്ള ആ കിടപ്പ് മനസ്സിലേക്കെത്തി. നെഞ്ചിൽ കനത്ത ഭാരം കയറ്റി വെച്ച പോലെ ഒരു തോന്നൽ....

കുതറിത്തെറിക്കുന്ന മകനെ ഒക്കത്ത് ഒതുക്കിപ്പിടിച്ച്, ചീട്ടുകൾ ബാഗിൽ ശ്രദ്ധാപൂർവം നിക്ഷേപിച്ച് അവർ നടന്നുനീങ്ങി.

അവരുടെ ഒക്കത്ത് അവന് ഒരു അപ്പൂപ്പൻ താടിയുടെ ഭാരമേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ ...

 

ഡിഇഐസി(District Early Intervention Centres) എന്താണ് എന്ന് അറിയാത്തവർക്കുവേണ്ടി


കുട്ടികളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ജില്ലാശുപത്രി തലത്തിൽ ഡിഇഐസി(District Early Intervention Centres) സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മെഡിക്കൽ തെറാപ്പി, ഫിസിയോ തെറാപ്പി, സൈക്കോളജിക്കൽ തെറാപ്പി, വിഷൻ ആൻഡ്
ഹിയറിംഗ് തെറാപ്പി ഡെന്റൽ തെറാപ്പി, ന്യൂട്രീഷ്യണൽ തെറാപ്പി, പ്ലാസ്റ്റർ തെറാപ്പി എന്നിവ ഒരു കൂടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ധേശിക്കുന്നത്.


ഓരോ ഡിഇഐസികളിലും ശിശുരോഗവിദഗ്ദ്ധൻ, മെഡിക്കൽ ഓഫീസർ, ദന്തരോഗവിദഗ്ദ്ധൻ, സ്റ്റാഫ് നഴ്‌സുമാർ, സേവനങ്ങൾ നൽകുന്നതിനുള്ള വ്യക്തികൾ(Paramedics) എന്നിവരടങ്ങിയിരിക്കുന്നു. പദ്ധതിയിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കുട്ടികളുടെ വളർച്ച സംബന്ധിച്ചതും അല്ലാത്തതുമായ വൈകല്ല്യങ്ങൾ കൃത്യമായി പരിശോധിക്കുകയും ആവശ്യമായ
പരിഹാരമാർഗ്ഗങ്ങൾ നിർദേശിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്.
വൈകല്യത്തിന്റെ തീവ്രതയും അവസ്ഥയും അനുസരിച്ച് വിദഗ്ദ്ധരുടെ ഇടപെടലുകൾ വ്യത്യാസപ്പെട്ടിരിക്കും

 

Caring for a Child with Cerebral Palsy

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ZUxc5JmYdQnnmxYUioqMTUwCxdI7eIMfLURAeZgP): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ZUxc5JmYdQnnmxYUioqMTUwCxdI7eIMfLURAeZgP): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ZUxc5JmYdQnnmxYUioqMTUwCxdI7eIMfLURAeZgP', 'contents' => 'a:3:{s:6:"_token";s:40:"CEL3jPBGxfZ13TYHsxva3vwqGOfS9NTeADeazZlG";s:9:"_previous";a:1:{s:3:"url";s:104:"http://www.imalive.in/womens-health/1033/this-moms-stay-up-late-when-the-world-is-asleep-by-dr-sunil-p-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ZUxc5JmYdQnnmxYUioqMTUwCxdI7eIMfLURAeZgP', 'a:3:{s:6:"_token";s:40:"CEL3jPBGxfZ13TYHsxva3vwqGOfS9NTeADeazZlG";s:9:"_previous";a:1:{s:3:"url";s:104:"http://www.imalive.in/womens-health/1033/this-moms-stay-up-late-when-the-world-is-asleep-by-dr-sunil-p-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ZUxc5JmYdQnnmxYUioqMTUwCxdI7eIMfLURAeZgP', 'a:3:{s:6:"_token";s:40:"CEL3jPBGxfZ13TYHsxva3vwqGOfS9NTeADeazZlG";s:9:"_previous";a:1:{s:3:"url";s:104:"http://www.imalive.in/womens-health/1033/this-moms-stay-up-late-when-the-world-is-asleep-by-dr-sunil-p-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ZUxc5JmYdQnnmxYUioqMTUwCxdI7eIMfLURAeZgP', 'a:3:{s:6:"_token";s:40:"CEL3jPBGxfZ13TYHsxva3vwqGOfS9NTeADeazZlG";s:9:"_previous";a:1:{s:3:"url";s:104:"http://www.imalive.in/womens-health/1033/this-moms-stay-up-late-when-the-world-is-asleep-by-dr-sunil-p-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21