×

പ്രായത്തിന് അനുസരിച്ചുള്ള കളിപ്പാട്ടങ്ങള്‍ എങ്ങനെ തിരഞ്ഞെടുക്കാം

Posted By

IMAlive, Posted on July 26th, 2019

How to choose age-appropriate toys

പ്രായത്തിനനുസരണമായ കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കണം, കാരണം ഓരോ പ്രായത്തിലും കുഞ്ഞിന്‍റെ ശാരീരികവും മാനസികവും സാമൂഹികവു മായ ആവശ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇതില്‍ വിവിധ പ്രായത്തിലുള്ള കുഞ്ഞുങ്ങ ളുടെ കഴിവുകളും താല്‍പ്പര്യങ്ങളും എന്തൊക്കെയായിരിക്കുമെന്നും ഇവര്‍ക്ക് അനുയോ ജ്യമായ കളിപ്പാട്ടങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നും നമുക്കൊന്നു നോക്കാം.

6 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍

  • കാണുന്നതിനും കേള്‍ക്കുന്നതിനും സ്പര്‍ശിക്കുന്നതിനും അനുയോജ്യമായ കളിപ്പാട്ടങ്ങളാണ് ഈ പ്രായത്തില്‍ കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്.
  • രണ്ടു മാസത്തില്‍ താഴെയുള്ള കുഞ്ഞു ങ്ങള്‍ക്ക് നിറമുള്ള വസ്തുക്കള്‍ കാണു ന്നതും ഇമ്പമുള്ള ശബ്ദങ്ങള്‍ കേള്‍ക്കു ന്നതും ഇഷ്ടമായിരിക്കും.
  • രണ്ടു മുതല്‍ 6 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ വസ്തുക്കള്‍ തൊടുന്ന തിനുംപിടിക്കുന്നതിനും തിരിച്ചു നോക്കു ന്നതിനും കുലുക്കി നോക്കുന്നതിനും വായില്‍ വെയ്ക്കുന്നതിനും താല്‍പ്പര്യം കാണിക്കും.
  • ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ തൂക്കിയിടുന്നതും ചലിക്കുന്നതുമായ കളിപ്പാട്ടങ്ങള്‍ ആസ്വദിക്കും വര്‍ണ്ണശബളമായ തുണികളും വസ്തുക്കളുമൊക്കെ ഇവര്‍ക്ക് പ്രിയതരമാകും. തൊട്ടിലിനുമുകളില്‍ കുഞ്ഞിന്‍റെ കണ്ണുകള്‍ക്ക് 8-14 ഇഞ്ച് ഉയരത്തില്‍ കറങ്ങു ന്നതോ ചലിക്കുന്നതോ ആയ കളിപ്പാട്ടങ്ങള്‍ തൂക്കിയിടാം.
  • ഇമ്പമുള്ള ശബ്ദമുണ്ടാക്കുന്ന കിലുക്കാംപെട്ടികളും ഞെക്കുമ്പോള്‍ ശബ്ദമുണ്ടാക്കുന്ന കളിപ്പാട്ടങ്ങളും വായില്‍ വെച്ച് കടിക്കാന്‍ പറ്റുന്ന കളി പ്പാട്ടങ്ങളും ഒക്കെ ഇവര്‍ക്ക് ഉത്തമമായിരിക്കും.
  • കടിക്കാവുന്ന വളയങ്ങള്‍, സുതാര്യമായ കളിപ്പാട്ടങ്ങള്‍ (ശബ്ദമുണ്ടാക്കുകയും അകത്തുള്ള വസ്തുക്കള്‍ കാണാന്‍ സാധിക്കുകയും ചെയ്യുന്നവ) മുതലയാവയൊക്കെ ഈ പ്രായക്കാര്‍ക്കായി തിരഞ്ഞെടുക്കാം.

7 മാസം മുതല്‍ 12 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍

  • 7-9 മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ തട്ടിമുട്ടി കളിക്കുന്ന കളിപ്പാട്ടങ്ങള്‍ ഇഷ്ടപ്പെടും.
  • ഞെക്കുന്ന പാവകളും മൃഗരൂപങ്ങളുമൊക്കെ പ്രിയകരമാകും.
  • 10-12 മാസമാകുമ്പോള്‍ പന്തുകളും ചെറിയ കാറുകളുമൊക്കെ കളിക്കാന്‍ നല്‍കാം.
  • മൃദുവായ പാവകള്‍ കളിക്കാന്‍ നല്‍കാം.
  • കുഞ്ഞ് ഉരുട്ടി നടക്കുമ്പോള്‍ വീഴാത്ത തരത്തില്‍ അല്‍പ്പം ഭാരം കൂടിയ ഉരുട്ടുവണ്ടികള്‍ നല്ലതാണ്.
  • അടുക്കളയിലെ പാത്രങ്ങളും സ്പൂണും കപ്പും എല്ലാം ഈ പ്രായത്തില്‍ കുഞ്ഞിന്‍റെ കളിപ്പാട്ടങ്ങളാകും. ഇതുകൊണ്ട് തട്ടിക്കളിക്കാനും ശബ്ദമുണ്ടാക്കി കളിക്കാനും കുഞ്ഞുങ്ങള്‍ താല്‍പ്പര്യം കാണിക്കും.
  • പല ആകൃതിയിലുള്ള കട്ടകള്‍ (ചതുരം, വൃത്തം, ത്രികോണം) ഉറപ്പിച്ചു വെയ്ക്കാനും ഇളക്കി മാറ്റാനും പറ്റുന്ന തരത്തിലുള്ളത് കുഞ്ഞിന്‍റെ ബുദ്ധിവികാസത്തെ ത്വരിതപ്പെടുത്തും.

ഒരു വയസ്സിനും രണ്ടു വയസ്സിനുമിടയില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍

  • ചെറിയ കാറുകളും മറ്റ് വാഹനങ്ങളുടെ മാതൃകകളും കുഞ്ഞിന് കളിക്കാന്‍ നല്‍കാം.
  • കുഞ്ഞിന് കൈയ്യില്‍ പിടിക്കാന്‍ പറ്റുന്ന വിധത്തിലുള്ള മൃദുലമായ പാവകളും മൃഗപ്പാവകളുമൊക്കെ (5-6 ഇഞ്ചു വലിപ്പമുള്ളവ) നല്‍കാവുന്നതാണ്.
  • തട്ടിയാല്‍ ശബ്ദം കേള്‍ക്കുന്ന ചെണ്ട, സൈലോഫോണ്‍ എന്നിവയുടെ മാതൃകകള്‍ കുഞ്ഞിന് കളിക്കാന്‍ നല്‍കാം.
  • ടെലഫോണിന്‍റെ മാതൃകകള്‍ (ശരിക്കുള്ള മൊബൈല്‍ ഫോണ്‍ അല്ല) കളിക്കാന്‍ നല്‍കാം.
  • പ്ലാസ്റ്റിക്കിലും തടിലുമുണ്ടാക്കിയിട്ടുള്ള ഗൃഹോപകരണങ്ങളുടേയുമൊക്കെ ചെറുരൂപങ്ങള്‍ കുഞ്ഞുങ്ങള്‍ ഇഷ്ടപ്പെടും.
  • കുഞ്ഞിനു കുത്തിവരയ്ക്കാനായി പേപ്പര്‍ തറയില്‍ ഒട്ടിച്ചുവെച്ച ശേഷം ക്രയോണു കള്‍, കളര്‍ പെന്‍സില്‍ എന്നിവ നല്‍കാം. ആദ്യാക്ഷരത്തിന് മുന്‍പുള്ള വരകളും കുത്തുകളും കുഞ്ഞ് വരയ്ക്കട്ടെ.
  • എറിഞ്ഞുകളിക്കാനും പിടിച്ചുകളിക്കാനും ഭാരം കുറഞ്ഞ വലിയ പന്തുകള്‍ നല്‍കാം.
  • കട്ടിയുള്ള താളുകളുള്ള വര്‍ണ്ണചിത്രങ്ങളട ങ്ങിയ പുസ്തകങ്ങള്‍ മുറിച്ചു നോക്കാന്‍ കുഞ്ഞ് ഇഷ്ടപ്പെടും.
  • കീ കൊടുത്ത് ഓടുന്ന കാറുകള്‍ നല്‍കാം.
  • വലുതും ചെറുതുമായ കട്ടകള്‍ (പ്ലാസ്റ്റി ക്കിലോ ഭാരം കുറഞ്ഞ തടിയിലോ ഉണ്ടാക്കിയവ) നല്‍കാം.
  • അനുകരണ കളികള്‍ക്ക് പറ്റുന്ന സാധനങ്ങള്‍.
  • വലിച്ചുകൊണ്ടു നടക്കാന്‍ പറ്റുന്ന കളിപ്പാട്ടങ്ങളും ഈ പ്രായത്തിലുള്ള കുട്ടികള്‍ ഇഷ്ടപ്പെടും.

രണ്ടര-മൂന്ന് വയസ്സിനുമിടയില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍

  • പന്തുകള്‍ ഏതു പ്രായത്തിലും ആകര്‍ഷകം തന്നെ. ഒരു ഒഴിഞ്ഞ കൂട ഗോള്‍ പോസ്റ്റാക്കി അതിനകത്ത് പന്ത് എറിഞ്ഞ് കളിക്കാന്‍ നല്‍കാം. മുറ്റത്ത് കളിക്കാന്‍ വലിയ പന്തുകള്‍ നല്‍കാം.
  • മുച്ചക്ര സൈക്കിള്‍ നല്‍കാം.
  • വലിച്ചുകൊണ്ടു നടക്കാവുന്ന കളിപ്പാട്ടങ്ങള്‍.
  • കാറുകള്‍, മറ്റ് വാഹനങ്ങളുടെ മാതൃകകള്‍.
  • മരക്കട്ടകള്‍.
  • ബില്‍ഡിംഗ് ബ്ലോക്കുകള്‍.
  • പെഗ് ബോര്‍ഡുകള്‍
  • ചെറിയ പസിലുകള്‍
  • സ്റ്റഫ് ചെയ്ത പാവകള്‍
  • പ്ലാസ്റ്റിക്കിലുള്ള ചെറിയ ഗൃഹോപകരണങ്ങള്‍.
  • വാദ്യോപകരണങ്ങളുടെ മാതൃകകള്‍.
  • ചായപെന്‍സിലും പേപ്പറും.
  • ചിത്രപുസ്തകങ്ങള്‍ കോര്‍ക്കാന്‍ പറ്റുന്ന വലിയ മുത്തുകള്‍.
  • ഏകദേശം മൂന്നുവയസ്സു മുതല്‍ കണ്ണും, കയ്യും മനസ്സും ഏകോപിപ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ലളിതവും എളുപ്പമുള്ളതുമായ പസിലുകള്‍ കളിപ്പാട്ട മായി നല്‍കാം.
  • വീടിനു പുറത്തുള്ള കളി ഉപകരണങ്ങളായ ഊഞ്ഞാല്‍ തുടങ്ങിയവ മൂന്നുവയസ്സോടെ കെട്ടിക്കൊടുക്കാവുന്നതാണ്.
  • അനുകരണ കളികള്‍ക്കാവശ്യമായ ഡോക്ടര്‍ സെറ്റ് പോലുള്ള കളിപ്പാട്ടങ്ങള്‍ നല്‍കാവുന്നതാണ്.
  • കുഞ്ഞിനു കളിക്കാനായി ഒരിടം തന്നെ നല്‍കുക. കട്ടിയുള്ള പേപ്പറും ക്രയോണുകളും ചായപെന്‍സിലു മൊക്കെ നല്‍കാം. അവര്‍ക്കിഷ്ടപ്പെട്ട വരകളും ചിത്രങ്ങ ളുമൊക്കെ അവര്‍ വരച്ചുകളിക്കട്ടെ.
  • താളത്തിനനുസരിച്ച് ഡാന്‍സ് ചെയ്യാന്‍ ഇക്കൂട്ടര്‍ ഇഷ്ട പ്പെടുന്നതുകൊണ്ട് ചെറിയ വാദ്യോപകരണങ്ങള്‍ - ചെണ്ട, ഡ്രം തുടങ്ങിയവ നല്‍കാവുന്നതാണ്.

മൂന്നു വയസ്സിനും അഞ്ചുവയസ്സിനുമിടയില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍

  • 4 വയസ്സുവരെ മുച്ചക്ര സൈക്കിള്‍, ചവുട്ടി ഓടിക്കാന്‍ പറ്റുന്ന കാറുകള്‍ മുതലായവയും അതിനുശേഷം രണ്ടു വീലുള്ള സൈക്കിള്‍, പുറകില്‍ രണ്ടു വീലുകള്‍ സപ്പോര്‍ട്ടുള്ളത് വാങ്ങിക്കൊടുക്കാം.
  • തടികള്‍ കൊണ്ടുള്ള കട്ടകള്‍, ബില്‍ഡിംഗ് ബ്ലോക്കുകള്‍ എന്നിവയും അവര്‍ ഇഷ്ടപ്പെടും.
  • ജിഗ്സോ പസിലുകള്‍, അക്ഷരങ്ങളുടെയും അക്കങ്ങളുടെയും മാതൃകകള്‍ ഇവയി ലൊക്കെ താല്‍പ്പര്യമുണ്ടാകും.
  • ഫുട്ബോള്‍ കളിക്കാന്‍ ഇഷ്ടമായിരിക്കും.
  • മണലും വെള്ളവുമുപയോഗിച്ച് കളിക്കാനും താല്‍പ്പര്യമുണ്ടാകും.
  • നഴ്സറിപ്പാട്ടുകളും കഥകളും ഇഷ്ടമാകും.
  • ചിത്രങ്ങള്‍ക്ക് നിറം നല്‍കാനും വരയ്ക്കാനും ആവശ്യമായ സാമഗ്രികള്‍ നല്‍കാം.
  • വാക്കുകള്‍ കൂട്ടി യോജിപ്പിക്കാവുന്ന തരത്തിലുള്ള പസിലുകള്‍ നല്‍കാം.
  • ബാറ്റും ബോളും വാങ്ങി കൊടുക്കാം.
  • ഊഞ്ഞാല്‍ കെട്ടി കൊടുക്കാം.
  • ടോയ് കമ്പ്യൂട്ടര്‍, ടോയ് കാല്‍ക്കുലേറ്റര്‍ മുതലായവ നല്‍കാം.
  • ചെറിയ കത്രിക, പേപ്പര്‍, പശ എന്നിവ നല്‍കാം.
  • സംഗീതോപകരണ മാതൃകകള്‍ നല്‍കാം.

 

 

    

 


 

Toys are an important and fun part of every child's development. But they can come with risks too.Choose Safe Toys for Toddlers and Preschoolers

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/rcg740ZsUbeqrDBXGSVuBfsRCFokDQQLCDC0GcFx): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/rcg740ZsUbeqrDBXGSVuBfsRCFokDQQLCDC0GcFx): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/rcg740ZsUbeqrDBXGSVuBfsRCFokDQQLCDC0GcFx', 'contents' => 'a:3:{s:6:"_token";s:40:"wn1wQQVd3T00vQvSH90A70Fz0EcH8beZkN0m5Au7";s:9:"_previous";a:1:{s:3:"url";s:74:"http://www.imalive.in/childs-health/259/how-to-choose-age-appropriate-toys";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/rcg740ZsUbeqrDBXGSVuBfsRCFokDQQLCDC0GcFx', 'a:3:{s:6:"_token";s:40:"wn1wQQVd3T00vQvSH90A70Fz0EcH8beZkN0m5Au7";s:9:"_previous";a:1:{s:3:"url";s:74:"http://www.imalive.in/childs-health/259/how-to-choose-age-appropriate-toys";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/rcg740ZsUbeqrDBXGSVuBfsRCFokDQQLCDC0GcFx', 'a:3:{s:6:"_token";s:40:"wn1wQQVd3T00vQvSH90A70Fz0EcH8beZkN0m5Au7";s:9:"_previous";a:1:{s:3:"url";s:74:"http://www.imalive.in/childs-health/259/how-to-choose-age-appropriate-toys";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('rcg740ZsUbeqrDBXGSVuBfsRCFokDQQLCDC0GcFx', 'a:3:{s:6:"_token";s:40:"wn1wQQVd3T00vQvSH90A70Fz0EcH8beZkN0m5Au7";s:9:"_previous";a:1:{s:3:"url";s:74:"http://www.imalive.in/childs-health/259/how-to-choose-age-appropriate-toys";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21