×

ആര്യശ്രീയെ മരണത്തിലേയ്ക്ക്‌ നയിച്ചത് ഈ രോഗമായിരുന്നു

Posted By

IMAlive, Posted on November 27th, 2019

Know about Viral myocarditis that had caused Aryasrees death by Dr  Madhu Sreedharan

ലേഖകൻ :Dr. Madhu Sreedharan, Cardiologist

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കണ്ണൂർ എസ്എൻ കോളേജിലെ വിദ്യാർത്ഥിനി ആര്യശ്രീ അണുബാധയെത്തുർന്ന് മരണപ്പെട്ടത്. കർണാടകയിലേയ്ക്കുള്ള വിനോദയാത്രയുടെ തൊട്ടടുത്ത ദിവസമായിരുന്നു പെൺകുട്ടിക്ക് പനിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി കടുത്ത അണുബാധയ്ക്ക് ഇരയായിട്ടുണ്ടെന്ന് മനസ്സിലാക്കിയത്. പക്ഷേ വൈകിപ്പോയിരുന്നു, തൊട്ടടുത്ത ദിവസംതന്നെ ആര്യശ്രീ മരണത്തിന് കീഴടങ്ങി. മയോകാർഡിറ്റിസ് എന്ന ഗുരുതര രോഗമായിരുന്നു ആ പെൺകുട്ടിയെ മരണത്തിലേയ്ക്ക് നയിച്ചത്.

എന്താണ് മയോകാർഡിറ്റിസ്?

ഹൃദയപേശികളുടെ(myocardium) വീക്കത്തെയാണ് മയോകാർഡിറ്റിസ് എന്ന് പറയുന്നത്. ഹൃദയപേശികളേയോ, ഹൃദയമിടിപ്പിനെ പ്രേരിപ്പിക്കുന്ന സിഗ്നലുകൾ ഉണ്ടാക്കുന്ന സംവിധാനത്തേയോ(heart electrical system) മയോകാർഡിറ്റിസ് ബാധിക്കുന്നു. ഇതുവഴി ഹൃദയത്തിന്റെ രക്തം പമ്പ് ചെയ്യാനുള്ള കഴിവ് കുറയുകയും അസാധാരണമായ ഹൃദയതാളം രൂപപ്പെടുകയും ചെയ്യുന്നു.

ചെറുപ്പക്കാർ, കുട്ടികൾ തുടങ്ങി ആർക്കും വരാവുന്ന ഒരു അസുഖമാണിത്. എത്ര ആരോഗ്യവാനായ ആളാണെങ്കിലും ഈ അസുഖം ബാധിക്കാമെന്നത് ഇതിന്റെ അപകടാവസ്ഥ തെളിയിക്കുന്ന ഒന്നാണ്. കുട്ടികളുടേയും, ചെറുപ്പക്കാരുടേയും പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന ലോകത്തിലെ മൂന്ന് അസുഖങ്ങളിൽ ഒന്നാണിത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാർക്കാണ് ഈ അസുഖം ബാധിക്കാൻ സാധ്യത കൂടുതലുള്ളത്

രോഗലക്ഷണങ്ങൾ

രോഗബാധയുടെ ആരംഭത്തിലോ, രോഗത്തിന്റെ ആഘാതം കുറവുള്ള ഘട്ടത്തിലോ ലക്ഷണങ്ങൾ പൂർണമായും പ്രകടമാകണമെന്നില്ല. രോഗം പുരോഗതി പ്രാപിക്കുന്ന അവസരത്തിലാണ് ലക്ഷണങ്ങൾ കൂടുതൽ വ്യക്തമാകാൻ തുടങ്ങുക.

  1. നെഞ്ചുവേദന
  2. അസാധാരണമായ ഹൃദയമിടിപ്പ്
  3. വിശ്രമിക്കുമ്പോഴോ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അവസരത്തിലോ ശ്വാസതടസ്സം
  4. കാലുകൾ, കണങ്കാലുകൾ എന്നിവിടങ്ങളിൽ നീര് കെട്ടുക
  5. ക്ഷീണം
  6. വൈറൽ അണുബാധയുടെ മറ്റ് ലക്ഷണങ്ങളായ തലവേദന, ശരീരവേദന, സന്ധിവേദന, പനി, തൊണ്ടവേദന, വയറിളക്കം തുടങ്ങിയവ.

കുട്ടികളിലെ രോഗലക്ഷണങ്ങൾ

കുട്ടികളെ മയോകാര്‍ഡിറ്റിസ് ബാധിക്കുന്ന അവസരത്തില്‍ താഴെ പറയുന്ന ലക്ഷണങ്ങളാണ് പ്രകടമാവുക.

  1. തളർച്ച
  2. പനി
  3. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്
  4. ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസം
  5. അസാധാരണമായ ഹൃദയമിടിപ്പ്‌

രോഗകാരണങ്ങൾ

മയോകാർഡിറ്റിസ് വിവിധ കാരണങ്ങളാലുണ്ടാകാം. എങ്കിലും പൊതുവായി കാണപ്പെടുന്ന കാരണം ഇൻഫഌവൻസാ പോലുള്ള വൈറൽ അണുബാധയാണ്. ബാക്ടീരിയ, ഫംഗസ് എന്നിവ മൂലവും രോഗം ഉണ്ടാകാം. കീമോതെറാപ്പി, റേഡിയേഷൻ മുതലായ കാൻസർ ചികിത്സ ചെയ്യുന്നവർക്കും, കൊക്കെയ്ൻ, മദ്യം എന്നിങ്ങനെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരിലും മയോകാർഡിറ്റിസ് വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ എസ്എൽഇ പോലുള്ള ഓട്ടോ ഇമ്മ്യൂൺ(Auto-immune) രോഗങ്ങളുള്ളവർക്കും അസുഖം വരാം.

രോഗനിർണയം

  • പരിശോധനകൾ ആരംഭിക്കുന്നത് ട്രോപ്പോണിൻ (Troponin) എന്ന രക്തപരിശോധനയിലാണ്. ഇസിജി, എക്‌സറേ തുടങ്ങിയ പരിശോധനകളിലൂടെയാണ് രോഗത്തിന്റെ ആഴം മനസ്സിലാക്കുന്നത്. കൂടാതെ എക്കോകാർഡിയോഗ്രാം ചെയ്യുന്നതിലൂടെ ഹൃദയപേശികളുടെ അവസ്ഥ കൃത്യമായി മനസ്സിലാക്കാവുന്നതുമാണ്. ചിലപ്പോൾ ബയോപ്‌സിയും ആവശ്യമായി വന്നേക്കാം.

ചികിത്സ
മയോകാർഡിറ്റിസിന് പ്രത്യേക ചികിത്സയില്ല എന്നതാണ് യാഥാർത്ഥ്യം. അണുബാധയെ പ്രതിരോധിക്കാനായി ചിലതരം ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുവരുന്നു.

രോഗപ്രതിരോധം

  1. ഫഌ (Flu)പോലുള്ള അണുബാധയാലുണ്ടാകുന്ന അസുഖങ്ങൾ ഉള്ളവരിൽ നിന്നും അകലം പാലിക്കുക.
  2. അണുബാധയുടെ ലക്ഷണങ്ങളിൽ നിങ്ങളിൽ പ്രകടമാണെങ്കിൽ മറ്റുള്ളവരുമായി ഇടപഴകരുത്.
  3. ശുചിത്വം പാലിക്കുക. കൈകൾ വൃത്തിയായി കഴുകാൻ എല്ലായ്‌പ്പോഴും ശ്രദ്ധിക്കണം.
  4. എച്ച്‌ഐവി സംബന്ധമായ മയോകാർഡിയൽ അണുബാധ ഉണ്ടാതിരിക്കാൻ സുരക്ഷിതമായ ലൈംഗികബന്ധത്തിൽ ഏർപ്പെടുക. നിയമവിരുദ്ധമായ മരുന്നുകൾ ഉപയോഗിക്കരുത്.
  5. റുബെല്ല, ഇൻഫഌവൻസ തുടങ്ങി മയോകാർഡിറ്റിസിന് കാരണമാകുന്ന അസുഖങ്ങൾ വരാതിരിക്കാനുള്ള വാക്‌സിനുകൾ കൃത്യസമയത്ത് എടുക്കുക.
  6. ചെള്ളുപോലുള്ള ചെറിയ ജീവികളുള്ള സ്ഥലവുമായി സമ്പർക്കം പുലർത്താതെ നോക്കുക. അത്തരമൊരു സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ശരീരം പരമാവധി മറയ്ക്കുക

Know about Viral myocarditis that had caused Aryasrees death

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/2RbGYvaSVHRG6UiqyMbusU4Ftx19UYfhScgkIiSi): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/2RbGYvaSVHRG6UiqyMbusU4Ftx19UYfhScgkIiSi): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/2RbGYvaSVHRG6UiqyMbusU4Ftx19UYfhScgkIiSi', 'contents' => 'a:3:{s:6:"_token";s:40:"13vD8gBcSQWPuUDmQKRdVGjlpcDOntXVMx2QyBSZ";s:9:"_previous";a:1:{s:3:"url";s:123:"http://www.imalive.in/heart-disease/942/know-about-viral-myocarditis-that-had-caused-aryasrees-death-by-dr-madhu-sreedharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/2RbGYvaSVHRG6UiqyMbusU4Ftx19UYfhScgkIiSi', 'a:3:{s:6:"_token";s:40:"13vD8gBcSQWPuUDmQKRdVGjlpcDOntXVMx2QyBSZ";s:9:"_previous";a:1:{s:3:"url";s:123:"http://www.imalive.in/heart-disease/942/know-about-viral-myocarditis-that-had-caused-aryasrees-death-by-dr-madhu-sreedharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/2RbGYvaSVHRG6UiqyMbusU4Ftx19UYfhScgkIiSi', 'a:3:{s:6:"_token";s:40:"13vD8gBcSQWPuUDmQKRdVGjlpcDOntXVMx2QyBSZ";s:9:"_previous";a:1:{s:3:"url";s:123:"http://www.imalive.in/heart-disease/942/know-about-viral-myocarditis-that-had-caused-aryasrees-death-by-dr-madhu-sreedharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('2RbGYvaSVHRG6UiqyMbusU4Ftx19UYfhScgkIiSi', 'a:3:{s:6:"_token";s:40:"13vD8gBcSQWPuUDmQKRdVGjlpcDOntXVMx2QyBSZ";s:9:"_previous";a:1:{s:3:"url";s:123:"http://www.imalive.in/heart-disease/942/know-about-viral-myocarditis-that-had-caused-aryasrees-death-by-dr-madhu-sreedharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21