×

നിരീക്ഷണം അതിര് കടക്കുമ്പോൾ

Posted By

IMAlive, Posted on July 26th, 2019

What happend when the observation crosses the border to kids

ലേഖകൻ : ഡോക്ടർ അരുൺ ബി.നായർ 

കുട്ടികളെ വളർത്തുന്നതിന് പരിശീലനം ആവശ്യമാണോ? ആവശ്യമാണെന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധർ പറയുന്നത്. പണ്ടുള്ളവർക്ക് കുട്ടികളെ വളർത്തി വലുതാക്കാൻ യാതൊരു പരിശീലനവും ലഭിച്ചിരുന്നില്ല. പക്ഷേ, അതുപോലെ മാറിയകാലത്ത് കുട്ടികളെ വളർത്താൻ ശ്രമിച്ചാൽ അത് അത്ര വിജയിക്കണമെന്നില്ല. ഇവിടെയാണ് പേരന്റിംഗിന്റെ(Parenting) പ്രസക്തി. വ്യത്യസ്ത തരത്തിലുള്ള പേരന്റിംഗ് അഥവാ കുട്ടികളെ വളർത്തുന്ന രീതികളെപ്പറ്റി പരിശോധിക്കുന്ന പരമ്പരയുടെ മൂന്നാം അധ്യായം.  

നിരീക്ഷണാത്മക രക്ഷാകർതൃത്വം (Helicopter Parenting)

“എന്റെ ഒരേയൊരു പ്രശ്നം അച്ഛനും അമ്മയും എന്നെ വിശ്വസിക്കുന്നില്ല എന്നതാണ്.”- പല കൗമാരക്കാരായ കുട്ടികളും പെരുമാറ്റ പ്രശ്നങ്ങളുമായി വരുമ്പോള്‍ പറയുന്ന ഒന്നാണിത്. അധ്യാപകരുടെ പ്രേരണയ്ക്കു വഴങ്ങിയോ ബന്ധുക്കളുടെ നിര്‍ദ്ദേശങ്ങളനുസരിച്ചോ ഒക്കെ അമിതമായി കുട്ടികളെ സംശയദൃഷ്ടിയോടെ നിരീക്ഷിക്കുകയും അവര്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയേയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവൃത്തിയിലേക്ക് ചില രക്ഷിതാക്കളെങ്കിലും പോകാറുണ്ട്. നിരീക്ഷണാത്മക രക്ഷാകര്‍തൃത്വം അഥവാ helicopter Parenting എന്നാണ് ഇതിനു പറയുന്നത്.

കുട്ടികൾ വഴിതെറ്റിപ്പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നത് നല്ലതാണ്. പക്ഷേ, ആ നിരീക്ഷണം അവരുടെ സ്വകാര്യതകളിലേക്ക് കടന്നുകയറുകയും കുട്ടികളെപ്പറ്റിയുള്ള സംശയരോഗം രക്ഷിതാക്കളെ കീഴടക്കുകയും ചെയ്യുമ്പോഴാണ് നിരീക്ഷണാത്മക രക്ഷാകർതൃത്വം അപകടകരമായ ഒന്നായി മാറുന്നത്. കുട്ടികളുടെ തലയ്ക്കുമുകളിൽ എപ്പോഴും നിരീക്ഷണ കണ്ണുകളോടെ വട്ടമിട്ടു പറക്കുന്ന ഹെലിക്കോപ്റ്ററുകളായി രക്ഷിതാക്കൾ മാറുന്നതാണ് ഇത്. അതുകൊണ്ടാണ് ഇതിനെ helicopter Parenting എന്നു വിളിക്കുന്നത്. കൂട്ടുകെട്ടുകളിൽപെട്ടും മറ്റും തങ്ങളുടെ കുട്ടികൾ വഴിതെറ്റിപ്പോകുമോ എന്നതാണ് നിരീക്ഷണാത്മക രക്ഷാകർതൃത്വത്തിലെ പ്രധാന ആശങ്ക. കുട്ടികളുടെ മുറിയും ബാഗുമൊക്കെ അത്തരമൊരു സംശയദൃഷ്ടിയൊടെ രക്ഷിതാക്കൾ പരിശോധിച്ചുകൊണ്ടേയിരിക്കും. കുട്ടികളുടെ കട്ടിലിനടിയിലും മെത്തയ്ക്കു കീഴിലും ബാത്‌റൂമിലും അവരെ അവർ ദിവസവും റെയ്ഡ് നടത്തും. കുട്ടികൾ മുറിയടച്ചിരുന്നു പഠിക്കുകയാണെങ്കിൽപോലും താക്കോൽപ്പഴുതിലൂടെയെങ്കിലും ഈ രക്ഷിതാക്കൾ നിരീക്ഷിച്ചുകൊണ്ടേയിരിക്കും.

കുട്ടിയുടെ ഭാഗത്തുനിന്ന് തെറ്റുകുറ്റങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ കണ്ടെത്താൻ ഈ നിരീക്ഷണം സഹായിക്കുമെന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ, കുട്ടികളുടെ ഓരോ പ്രവൃത്തിയേയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നത് ഒട്ടും ഗുണം ചെയ്യില്ലെന്ന കാര്യം അവർ അറിയുന്നില്ല. കുട്ടിയെ ആരെങ്കിലും ഫോണിൽ വിളിച്ചാൽപോലും രക്ഷാകര്‍ത്താവിന് വെപ്രാളമാണ്. അവർ ഒളിഞ്ഞുനിന്ന് സംഭാഷണം ശ്രദ്ധിച്ചെന്നു വരും. ഫോൺ സംഭാഷണത്തിനിടയിൽ കുട്ടിയൊന്നു ചിരിച്ചാൽ പോലും രക്ഷിതാക്കൾ അസ്വസ്ഥരാകും. വിളിച്ചതാരാണെന്നതും അവരെപ്പറ്റിയുള്ള പൂർണവിവരങ്ങളും രക്ഷിതാക്കൾക്ക് അറിയണം. അതറിയാതെ ചിലപ്പോൾ ഫോൺ നൽകിയില്ലെന്നുപോലും വരാം. സ്‌കൂൾ പരിസരങ്ങളിലും ട്യൂഷനു പോകുന്ന ഇടങ്ങളിലുമൊക്കെ ഒളിഞ്ഞു നിന്ന് കുട്ടിയെ നിരന്തരം നിരീക്ഷിക്കുന്ന സ്വഭാവവും ഇവർക്കുണ്ട്. കുട്ടികൾ മൊബൈലിൽ ചെയ്യുന്നതെന്താണെന്നും കംപ്യൂട്ടർ ഓണാക്കി കാണുന്നതെന്താണെന്നുമൊക്കെയുള്ളത് ഇവരെ ആശങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളായിരിക്കും.

ഓണ്‍ലൈനില്‍ കുട്ടികള്‍ എന്തൊക്കെ ചെയ്യുന്നുവെന്ന് ഒളിഞ്ഞുനോക്കുന്ന രക്ഷിതാക്കള്‍പോലും നിലവിലുണ്ട്. അടുത്തകാലത്ത് ചികില്‍സയ്ക്കു വന്ന പതിനാറുകാരിയുടെ അച്ഛന്‍ ഒരു കംപ്യൂട്ടര്‍ എന്‍ജീനീയറാണ്. ഈ പെണ്‍കുട്ടി ആരുമായിട്ടൊക്കെ ചാറ്റ് ചെയ്യുന്നു, എന്തൊക്കെത്തരം ആശയവിനിമയമാണ് നടത്തുന്നത് എന്നതൊക്കെ അറിയാന്‍, കംപ്യൂട്ടര്‍ വിദഗ്ദ്ധനായ അച്ഛന്‍ മകളുടെ ലാപ്ടോപ് ഹാക്ക് ചെയ്ത് അവളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ, നിരീക്ഷണാത്മക രക്ഷാകര്‍തൃത്തിന്റെ ആധുനിക വകഭേദമാണ് ഇത്തരത്തിലുള്ള സൈബര്‍ ഒളിഞ്ഞുനോട്ട രീതികള്‍ അഥവാ സൈബര്‍ സ്റ്റോക്കിംഗ് (Cyber Stalking).

കുട്ടികൾക്ക് സ്വാഭാവികമായ ശാരീരിക-മാനസ്സിക പരിണാമങ്ങൾ ഉണ്ടാകുകയും അവ പലതും കുട്ടികൾ രഹസ്യമാക്കി വയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കൗമാര പ്രായത്തിലാണ് നിരീക്ഷണാത്മക രക്ഷാകർതൃത്വം അതിന്റെ പൂർണശക്തിയിലെത്തുന്നതും അപകടകരമാകുന്നതും. കുട്ടികൾ പ്രണയത്തിൽ പെട്ടുപോകുന്നുണ്ടോ എന്നതാകാം പ്രധാന നിരീക്ഷണം.

കുട്ടികള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും സസൂക്ഷ്മം നിരീക്ഷിച്ച് അപ്പപ്പോള്‍ അവരെ തിരുത്തി മുന്നോട്ടുപോയില്ലെങ്കില്‍ കുട്ടികള്‍ വഴിതെറ്റിപ്പോകുമെന്നുള്ള ഒരു പൊതുബോധമാണ് പല മാതാപിതാക്കളേയും ഇത്തരത്തില്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അവർ വഴിതെറ്റാതിരിക്കാനെന്ന വ്യാജേന ബന്ധുക്കളും അധ്യാപകരും മറ്റും പകർന്നുകൊടുക്കുന്ന ഉപദേശങ്ങളും ചില രക്ഷിതാക്കളെ നിരീക്ഷണാത്മക രക്ഷാകർതൃത്വത്തിന് പ്രേരിപ്പിക്കുന്നുണ്ട്.

ഓരോ തലമുറയിലേയും രക്ഷിതാക്കള്‍ക്ക് അടുത്ത തലമുറ ധാര്‍മികബോധം തെല്ലുമില്ലാത്തതും സാമൂഹ്യ.പ്രതിബദ്ധത തൊട്ടുതീണ്ടിയിട്ടില്ലാത്തതും സ്വയം നശിക്കാന്‍ വെമ്പല്‍കൊള്ളുന്നതുമായ ഒരു വിഭാഗമാണെന്ന ചിന്ത എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇന്നത്തെ രക്ഷിതാക്കളുടെ തലമുറയെക്കുറിച്ച് കഴിഞ്ഞതലമുറയിലെ വ്യക്തികളും ഇത്തരത്തിലുള്ള ആശങ്കകള്‍ വച്ചുപുലര്‍ത്തിയിട്ടുണ്ടെന്നതാണ് വാസ്തവം. ഇത്തരത്തില്‍ അടുത്ത തലമുറയെ കുറിച്ച്, പ്രത്യേകിച്ച് കുട്ടികളുടെ തലമുറയെക്കുറിച്ച്, അനാവശ്യമായ സംശയവും ഭയവും മനസ്സില്‍ നിലനിറുത്തുന്ന ഒരു മാനസ്സിക നിലയെ ജുവനോയിയ  (Juvenoia) എന്നു വിശേഷിപ്പിക്കുന്നു. ‘ജുവനൈല്‍’, ‘പാരനോയിയ’(paranoia) എന്നീ രണ്ട് ആംഗലേയ പദങ്ങളുടെ സങ്കലനമാണ് ജുവനോയിയ. ജുവനൈല്‍ എന്നാല്‍ കുട്ടി, പാരനോയിയ എന്നാല്‍ അമിതമായ സംശയം. കുട്ടികളെക്കുറിച്ചുള്ള അമിതമായ സംശയം എന്നതാണ് ഈ വാക്കിന്റെ അര്‍ഥം. ഈ മാനസിക നില കൂടുതലായി പ്രകടമാകുന്ന രക്ഷിതാക്കളാണ് നിരീക്ഷണാത്മക രക്ഷാകര്‍തൃത്വത്തിന് മുതിരുന്നതിലേറെയും.

ഇത്തരം നിരീക്ഷണങ്ങൾ ഒരിക്കലും കുട്ടി ഇഷ്ടപ്പെട്ടെന്നു വരില്ല. തൊട്ടതിനും പിടിച്ചതിനുമൊക്കെ തങ്ങളെ സംശയിക്കുന്ന രക്ഷിതാക്കളെ അവർ വെറുക്കുന്നതിലേക്ക് കാര്യങ്ങളെത്തും. കൗമാരകാലത്തും യൗവ്വനത്തിന്റെ തുടക്കത്തിലും രക്ഷിതാക്കളോട് തങ്ങളുടെ പ്രതിഷേധം നേരിട്ടു പ്രകടിപ്പിക്കുന്നതിലേക്ക് ഇത് കുട്ടികളെ എത്തിക്കും. 'എന്റെ അച്ഛനും അമ്മയും എന്നെ ഒട്ടും വിശ്വസിക്കുന്നില്ല' എന്ന് പരാതിയുടെ കാരണമവിടെയാണ്. നിരീക്ഷണാത്മക രക്ഷാകർത്വത്തിന്റെ ഇരകളാണ് ആ കുട്ടികളെന്നതാണ് വാസ്തവം.

കുട്ടികളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും അമിതമായി അവരെ നിരീക്ഷിക്കുകയും ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പ്രധാനം കുട്ടികളുടെ ഉള്ളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ശരി തെറ്റുകള്‍ വിലയിരുത്താനുള്ള ഗുണദോഷ യുക്തി ചെറുപ്പത്തില്‍തന്നെ അവരുടെ മനസ്സില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ്. രക്ഷകര്‍ത്താക്കളുമായി തുറന്ന മനസ്സോടെ ആശയവിനിമയം ചെയ്യാനുള്ള അന്തരീക്ഷം വീടുകളിലുണ്ടെങ്കില്‍ ഇത്തരത്തിലുള്ള നിരീക്ഷണാത്മക രക്ഷാകര്‍തൃത്വം ഒരു പരിധിവരെ ഒഴിവാക്കാനാകും. ചെറുപ്രായം തൊട്ടുതന്നെ കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍ അന്നന്നു നടന്ന കാര്യങ്ങള്‍ അതതുദിവസം തന്നെ വീട്ടില്‍ വന്നു പറയാനും ചര്‍ച്ച ചെയ്യാനുമുള്ള അവസരം കൊടുക്കുക. ഇതിനുവേണ്ടി ഒരു അരമണിക്കൂര്‍ സമയം വൈകുന്നേരം രക്ഷിതാക്കള്‍ മാറ്റിവയ്ക്കുക. ഈ സമയം കുട്ടികള്‍ പറയുന്നതു കേള്‍ക്കുക, അവരുടെ അനുഭവങ്ങള്‍ കേള്‍ക്കുക എന്ന ജോലിയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. ഈയൊരു ശീലം ചെറുപ്രായത്തില്‍തന്നെ വികസിപ്പിച്ചാല്‍ കുട്ടികളുടെ ജീവിതാനുഭവങ്ങള്‍ ഓരോന്നും, ഓരോ ചെറിയ അനുഭവം പോലും നമുക്ക് യഥാസമയം അറിയാന്‍ പറ്റും.

സെന്‍സിറ്റീവായ വിഷയങ്ങള്‍, പ്രത്യേകിച്ച് കൗമാരപ്രായത്തിലേക്കെത്തുന്ന കുട്ടികള്‍ മാതാപിതാക്കളോട് പറയാന്‍ സങ്കോചം കാട്ടുന്ന വിഷയങ്ങള്‍ പോലും തുറന്നു ചര്‍ച്ചചെയ്യാന്‍ വീടുകളില്‍ അവസരം കൊടുക്കണം. ‘എന്തുകാര്യവും തനിക്ക് തന്റെ വീട്ടില്‍ പറയാം, താന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം തുറന്ന മനസ്സോടെയുള്ള വിലയിരുത്തല്‍ അച്ഛനമ്മമാരുടെ ഭാഗത്തുനിന്നുണ്ടാകും, തന്നെ അകാരണമായി അവര്‍ കുറ്റപ്പെടുത്തുകയോ വഴക്കുപറയുകയോ ഇല്ല’ എന്ന ഒരു ബോധ്യം കുട്ടികളുടെ മനസ്സില്‍ ഉണ്ടാക്കിയെടുത്താല്‍ അവര്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന കാര്യങ്ങളെല്ലാം തുറന്നുപറയുകതന്നെ ചെയ്യും. ഇങ്ങനെയൊരു സാഹചര്യം വീട്ടിലുണ്ടായാല്‍ എന്തെങ്കിലും ആശാസ്യമല്ലാത്ത രീതിയിലേക്ക് കുട്ടികള്‍ പോകുന്നുവെങ്കില്‍ തുടക്കത്തില്‍ തന്നെ അത് കണ്ടെത്തി അവരെ കഠിനമായി ശാസിക്കാതെ അവരുടെ ആ പ്രവര്‍ത്തനത്തിന്റെ വരുംവരായ്കകള്‍ ശാന്തമായി അവരെ പറഞ്ഞു ബോധ്യപ്പെടുത്തി അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും. എന്താണ് നല്ലത് എന്താണ് അനാരോഗ്യകരം എന്ന് സ്വന്തം നിലയില്‍ വിലയിരുത്താനും ഭാവിയില്‍ സ്വന്തമായി ഉത്തരവാദിത്തം ഏറ്റെടുത്ത് ജീവിതത്തിന്റെ ദിശോബോധം നിര്‍ണമായിക്കാനുമുള്ള ഒരു കഴിവ് ഇതിലൂടെ കുട്ടികള്‍ക്ക് കിട്ടും.

മറിച്ച് നിരീക്ഷണാത്മക രക്ഷാകര്‍തൃത്വത്തിലൂടെ പോകുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെടുകയും അവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന സാഹചര്യം വരാനുമുള്ള സാധ്യതയുണ്ട്. നിരീക്ഷണാത്മക രക്ഷാകര്‍തൃത്വത്തില്‍ വളര്‍ത്തപ്പെട്ട കുട്ടികളുടെ മനസ്സില്‍ മറ്റുള്ളവരെക്കുറിച്ച് അകാരണമായ സംശയം വരാനുള്ള സാധ്യത കൂടുതലാണ്. സുഹൃത്തുക്കള്‍, പരിചയക്കാര്‍, ബന്ധുക്കള്‍ തുടങ്ങി ആരേയും വിശ്വസിക്കാന്‍ ഇവര്‍ക്ക് കഴിയാത്ത സ്ഥിതിവരും. പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാനും വളര്‍ത്തിയെടുക്കാനും ഇവര്‍ക്ക് പില്‍ക്കാലത്ത് ബുദ്ധിമുട്ടുണ്ടാകും. ഇത്തരത്തില്‍ സംശയപ്രകൃതിയുള്ള ഒരു വ്യക്തിത്വ വൈകല്യം പാരനോയിഡ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലേക്ക് ചിലപ്പോള്‍ കുട്ടികളെ കൊണ്ടെത്തിച്ചേക്കാം. പാരനോയിഡ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്ന പ്രശ്നമുള്ള വ്യക്തികള്‍ക്ക് പിന്നീട് വിവാഹജീവിതത്തിലും തൊഴിലിടങ്ങളിലും സൗഹൃദങ്ങളിലുമൊക്കെ വലിയ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ആരേയും വിശ്വസിക്കാന്‍ ഇവര്‍ക്ക് കഴിയില്ലെന്നതിനാല്‍തന്നെ വിവാഹബന്ധത്തിലും സൗഹൃദങ്ങളിലുമൊക്കെ വഴക്കുകളുണ്ടാകുകയും ആരുമായിട്ടും ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥ സംജാതമാകുകയും ചെയ്തേക്കാം.

അതുകൊണ്ടുതന്നെ നിരീക്ഷണാത്മക രക്ഷാകര്‍തൃത്വം കഴിയുന്നതും ഒഴിവാക്കി കുട്ടികളെ ശാക്തീകരിക്കുക. ജീവിത നിപുണതകള്‍ പകര്‍ന്നുകൊടുത്ത് സ്വന്തം ജീവിതം സ്വന്തം ഉത്തരവാദിത്തത്തില്‍ നിര്‍വ്വഹിക്കാനുള്ള കഴിവിലേക്ക് അവരെ എത്തിക്കുകയെന്നതാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്.   

   

Parenting or child rearing is the process of promoting and supporting the physical, emotional, social, and intellectual development of a child from infancy to adulthood.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/AReKIEn7HqGllEEunLGuX8bV6ZuhHl1ecxRZ2Hlt): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/AReKIEn7HqGllEEunLGuX8bV6ZuhHl1ecxRZ2Hlt): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/AReKIEn7HqGllEEunLGuX8bV6ZuhHl1ecxRZ2Hlt', 'contents' => 'a:3:{s:6:"_token";s:40:"JqVLUYsYeswZXw4PuNHKrH0SLBJfD4KrOVB9Rl1F";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/childs-health/303/what-happend-when-the-observation-crosses-the-border-to-kids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/AReKIEn7HqGllEEunLGuX8bV6ZuhHl1ecxRZ2Hlt', 'a:3:{s:6:"_token";s:40:"JqVLUYsYeswZXw4PuNHKrH0SLBJfD4KrOVB9Rl1F";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/childs-health/303/what-happend-when-the-observation-crosses-the-border-to-kids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/AReKIEn7HqGllEEunLGuX8bV6ZuhHl1ecxRZ2Hlt', 'a:3:{s:6:"_token";s:40:"JqVLUYsYeswZXw4PuNHKrH0SLBJfD4KrOVB9Rl1F";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/childs-health/303/what-happend-when-the-observation-crosses-the-border-to-kids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('AReKIEn7HqGllEEunLGuX8bV6ZuhHl1ecxRZ2Hlt', 'a:3:{s:6:"_token";s:40:"JqVLUYsYeswZXw4PuNHKrH0SLBJfD4KrOVB9Rl1F";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/childs-health/303/what-happend-when-the-observation-crosses-the-border-to-kids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21