×

ടൂത്ത്ബ്രഷുകൾ- അറിയേണ്ട 10 കാര്യങ്ങൾ

Posted By

IMAlive, Posted on October 16th, 2019

10 Things You Did not Know About Your Toothbrush by Dr. Manikandan.G.R

 ലേഖകൻ :Dr. Manikandan.G.R , Consultant Periodontist

ഇന്ന് ടൂത്ത് ബ്രഷുകളെക്കുറിച്ച് പറയാമെന്നു കരുതി.ചൈനയിലും പ്രാചീന ഭാരതത്തിലുമൊക്കെ പല രീതിയിലുള്ള പ്രാചീന ബ്രഷുകൾ ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ മോഡലിന്റെ കണ്ടുപിടിത്തം വില്യം ആഡിസിന് അവകാശപ്പെട്ടതാണ്. മനസിൽ വരുന്ന പത്ത് ചോദ്യങ്ങൾ.    

                            
  1.ശരിയായ ബ്രഷ് എങ്ങനെ തിരഞ്ഞെടുക്കും ?  

    
        ബ്രിസിലുകളുടെ വ്യാസം അനുസരിച്ച് മൃദുവായതും (soft) ഇടത്തരം (medium) കട്ടി കൂടിയതും ( Hard) ലഭ്യമാണ്. നിത്യേനയുള്ള ഉപയോഗത്തിന് ഇത്തരണമാണ് നല്ലത്. പല്ലിന് പുളിപ്പുള്ളവർ, മോണരോഗത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞവർ, മോണ പിൻവാങ്ങി വേരിന്റെ ഭാഗം തെളിഞ്ഞു കാണുന്നവർ ഒക്കെ മൃദുവായ ബ്രഷ് വേണം ഉപയോഗിക്കാൻ. കൃത്രിമദന്തങ്ങൾ വൃത്തിയാക്കാൻ ഹാർഡ് ബ്രഷ് ഉപയോഗിക്കാം.      
                                         
  2.വളയുന്നതും വളയാത്തതും ആയ ബ്രഷ് തമ്മിലേതാണ് നല്ലത് ?  
     ബ്രഷിന്റെ കഴുത്തു ഭാഗം മുതൽ വളയുന്ന ഫ്ളെക്സിബിൾ തരമാണ് കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് കടന്ന് അഴുക്ക് പരമാവധി നീക്കം ചെയ്യുന്നത്  

     3.പവേർഡ് അഥവാ ബാറ്ററി ഓപ്പറേറ്റഡ് ബ്രഷ് ആർക്കാണ് വേണ്ടത് ?   

 
   കിടപ്പിലായ രോഗികൾക്കും വൃദ്ധജനങ്ങൾക്കും കൂട്ടിരിപ്പുകാർ ബ്രഷ് ചെയ്യുമ്പോൾ, കൈയ്ക്ക് സ്വാധീനക്കുറവുള്ളവരിൽ, നാഡീ സംബന്ധമായ തകരാറു കാരണം കൈകാൽ ചലനങ്ങൾ അപാകതയുള്ളവരിൽ (ഉദാ: പാർക്കിസൺസ് രോഗികളിൽ )                        

 4.കുട്ടികൾക്ക് ഏത് ബ്രഷാണ്  ഉപയോഗിക്കേണ്ടത് ?                    
അവർക്കായി പ്രത്യേകം ബ്രഷുകൾ വിപണിയിൽ ലഭ്യമാണ്. അതുതന്നെ വേണം ഉപയോഗിക്കാൻ.രണ്ടു വയസു വരെ അമ്മയുടെ കൈയിൽ ഘടിപ്പിക്കാവുന്ന വിരൽ ബ്രഷുകൾ ഉപയോഗിക്കാം. ചവച്ചിട്ടു തുപ്പാവുന്ന തരം ച്യൂയബിൾ ബ്രഷുകളും നൂതന രീതികളിലൊന്നാണ്            
                   
  5. ബ്രഷ് എപ്പോൾ മാറ്റണം ? 

                             
ബ്രിസിലുകളിലെ നാരുകൾ പൊങ്ങിത്തുടങ്ങുമ്പോൾ അല്ലെങ്കിൽ ആറു മുതൽ എട്ടാഴ്ച ഏതാണോ ആദ്യം അപ്പോൾ മാറ്റി പുതിയത് വാങ്ങാം  

  6.എങ്ങനെ ബ്രഷ് ചെയ്യണം ?   


 മോണയ്ക്ക് 45 ഡിഗ്രി ചരിച്ച് വച്ച് മേൽത്താടിയിലെ പല്ലുകൾ മുകളിൽ നിന്ന് താഴേയ്ക്കും കീഴ്ത്താടിയിലെ പല്ലുകൾ താഴെ നിന്ന് മുകളിലേയ്ക്കും ബ്രഷ് ചെയ്യണം. കടിക്കുന്ന പ്രതലം വൃത്താകൃതിയിൽ ബ്രഷ് ചെയ്യണം. മുൻനിരപ്പല്ലുകളുടെ ഉൾഭാഗം ബ്രഷ് നെടുകെ വെച്ച് മേൽപ്പോട്ടും താഴേയ്ക്കും ബ്രഷ് ചെയ്യണം  

                                               
   7.എത്ര സമയം ബ്രഷ് ചെയ്യണം ?   

                 
രാവിലെയും രാത്രിയും മൂന്നു മിനിറ്റ് വീതം ബ്രഷ് ചെയ്യണം  
                                                   
 8.ബ്രഷിൽ നിറയെ പേസ്റ്റ് എടുക്കണോ ?          


 ബ്രഷിന്റെ ബ്രിസിലുകൾക്കുള്ളിൽ വേണം പേസ്റ്റ് വയ്ക്കാൻ. അല്ലാതെ മുകൾഭാഗത്തല്ല. ഇത് പ്രതലഘർഷണം കൂട്ടി കൂടുതൽ നന്നായി അഴുക്ക് കളയാൻ സഹായിക്കും                    
                                   
9.ബ്രഷ് എങ്ങനെ സൂക്ഷിക്കണം ?      

            
ഉപയോഗം കഴിഞ്ഞ് കഴുകി വെള്ളം കുടഞ്ഞ് കഴിഞ്ഞ് ഒരു ഹോൾഡറിലോ കപ്പിലോ നിവർത്തി നിർത്തി വയ്ക്കുക. പരന്ന പ്രതലത്തിൽ വയ്ക്കരുത്, വെള്ളം ഉളളിലിറങ്ങി ആ ഈർപ്പത്തിൽ അണുക്കൾ വളരും. മൂടി വച്ച് അടയ്ക്കരുത് ഇതു ഈർപ്പം കൂടി അണുബാധയുണ്ടാവും. ടോയ്ലറ്റിൽ നിന്നും കഴിവതും ആറടിയെങ്കിലും മാറ്റി വയ്ക്കുക. പല്ലിയും പാറ്റയും ചെറു പ്രാണികളും നക്കാത്ത തരത്തിൽ ഉയർന്ന  അടച്ചുറപ്പുള്ള ഭാഗത്ത് ഹോൾഡർ/ കപ്പ്  വച്ച് നെടുകേ നിർത്തുന്നതാണ് നല്ലത്. എല്ലാ ദിവസവും ഉപയോഗിക്കും മുൻപ് ചെറുചൂടുവെള്ളത്തിൽ ബ്രഷ് കഴുകുന്നതും നല്ലതാണ്. മറ്റൊരാളുടെ ബ്രഷും ഒരിക്കലും ഉപയോഗിക്കരുത്          
                                                 
 10.ബ്രഷിംഗ് എപ്പോഴെങ്കിലും വൈകിപ്പിക്കേണ്ട കാര്യമുണ്ടോ ?        
              പഴച്ചാറുകളോ അമ്ല സ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകൾ,സോഡ, നാരങ്ങാവെള്ളം, അച്ചാർ തുടങ്ങിയവയൊക്കെ ഉപയോഗിച്ച് കുറഞ്ഞത് ഒരു മണിക്കൂർ നേരത്തേയ്ക്ക് ബ്രഷ് ചെയ്യരുത്. ഇത് പല്ലിൽ നിന്നും ധാതുക്ഷയം സംഭവിച്ച് പല്ല് വേഗം ദ്രവിക്കുന്നത്തിന് കാരണമാവും

10 Things You Didn't Know About Your Toothbrush

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/N139qzFPvzC42oS0AWn1b53kJRqHiVBkaPET9cJZ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/N139qzFPvzC42oS0AWn1b53kJRqHiVBkaPET9cJZ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/N139qzFPvzC42oS0AWn1b53kJRqHiVBkaPET9cJZ', 'contents' => 'a:3:{s:6:"_token";s:40:"vLhkHoSf3rBaei1G9uUO0YVLTolyj2cPWzdSlnrY";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/dental-health/890/10-things-you-did-not-know-about-your-toothbrush-by-dr-manikandangr";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/N139qzFPvzC42oS0AWn1b53kJRqHiVBkaPET9cJZ', 'a:3:{s:6:"_token";s:40:"vLhkHoSf3rBaei1G9uUO0YVLTolyj2cPWzdSlnrY";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/dental-health/890/10-things-you-did-not-know-about-your-toothbrush-by-dr-manikandangr";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/N139qzFPvzC42oS0AWn1b53kJRqHiVBkaPET9cJZ', 'a:3:{s:6:"_token";s:40:"vLhkHoSf3rBaei1G9uUO0YVLTolyj2cPWzdSlnrY";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/dental-health/890/10-things-you-did-not-know-about-your-toothbrush-by-dr-manikandangr";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('N139qzFPvzC42oS0AWn1b53kJRqHiVBkaPET9cJZ', 'a:3:{s:6:"_token";s:40:"vLhkHoSf3rBaei1G9uUO0YVLTolyj2cPWzdSlnrY";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/dental-health/890/10-things-you-did-not-know-about-your-toothbrush-by-dr-manikandangr";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21