×

കുട്ടിത്തം നഷ്ടപ്പെടുന്ന കുട്ടികൾ

Posted By

IMAlive, Posted on August 29th, 2019

Kids Today Are Growing Up Way Too Fast by  Dr Arun B Nair

ലേഖകൻ :ഡോ. അരുണ്‍ ബി. നായര്‍

കൂട്ടായ്മയുടെയും കളികളുടെയും മാധുര്യമുള്ള ബാല്യകാലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കുട്ടികള്‍ അവനവനിലേക്കു തന്നെ ഒതുങ്ങിക്കൂടി ചെറിയ ദ്വീപുകളായി മാറുകയാണ്. അവരുടെ സംസാരം വികാരരഹിതമായി മാറുന്നു. കുടുംബത്തിനുള്ളില്‍പ്പോലും മറ്റുള്ളവരുമായി സഹകരിക്കാന്‍ പ്രയാസമുള്ള ഒരു വിഭാഗമായി അവര്‍ മാറിക്കൊണ്ടിരിക്കുന്നു

വികസന സങ്കോചം

കുട്ടികളുടെയിടയില്‍ കണ്ടുവരുന്ന മേല്‍പ്പറഞ്ഞ പ്രതിഭാസത്തെയാണ്  'വികസന സങ്കോചം' എന്ന് ശാസ്ത്രഭാഷയില്‍ വിശേഷിപ്പിക്കുന്നത്. കുട്ടികളുടെ വൈകാരികവും, ബൗദ്ധികവും, ശാരീരികവും സാമൂഹികവുമായ വശങ്ങളെയൊക്കെ ഇക്കാര്യം സ്വാധീനിക്കുന്നതായി കണ്ടുവരുന്നുണ്ട്. സാധാരണ ഗതിയില്‍, തലച്ചോറിലെ കോശങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത് ഏകദേശം മൂന്നു വയസ്സുവരെയാണ്. അതിനുശേഷം മസ്തിഷ്ക കോശങ്ങളുടെ എണ്ണത്തില്‍ കാലാനുസൃതമായി കുറവു വരുന്നതായാണ് കണ്ടുവരുന്നത്. ചെടികളുടെ അമിതമായ വളര്‍ച്ചയെ വെട്ടിനിരത്തി നല്ല ആകൃതിയിലാക്കുന്നതുപോലെ  മസ്തിഷ്ക കോശങ്ങളുടെ കാര്യത്തിലും ഈ ക്രമീകരണം കൗമാര പ്രായത്തിലാണ് ഏറ്റവും കൂടുതലായി നടക്കുന്നത്. കൃത്യമായ രീതിയില്‍ ഈ ക്രമീകരണം സംഭരിച്ചാല്‍ ആ വ്യക്തിയുടെ ബൗദ്ധിക-വൈകാരിക സ്ഥിതികളിലൊന്നും കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ ഈ ക്രമീകരണത്തിലുണ്ടാകുന്ന 'അക്രമ'ങ്ങള്‍, പലപ്പോഴും സ്വഭാവവൈകല്യങ്ങള്‍ക്ക് കാരണമാകാറുമുണ്ട്.

മസ്തിഷ്ക കോശങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച മൂന്ന് വയസ്സില്‍ അവസാനിക്കുന്നുവെങ്കിലും, ബുദ്ധിവളര്‍ച്ച ആ പ്രായത്തില്‍ അവസാനിക്കുന്നില്ല എന്നതാണ് സത്യം. ഇതിന്‍റെ

കാരണം, ഒരാളുടെ ബൗദ്ധിക വളര്‍ച്ച കേവലം മസ്തിഷ്ക കോശങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധനവുകൊണ്ടു മാത്രം സംഭവിക്കുന്നതല്ല, മറിച്ച് ആ കോശങ്ങള്‍ തമ്മില്‍ പരസ്പരം സ്ഥാപിക്കുന്ന ബന്ധങ്ങളുടെ എണ്ണത്തിലെവര്‍ദ്ധനവു മൂലമാണ് എന്നതാണ്. ഈ പ്രതിഭാസത്തെയാണ് 'മസ്തിഷ്ക രൂപകൽപന'' എന്നു വിളിക്കുന്നത്. മസ്തിഷ്ക കോശങ്ങള്‍ തമ്മില്‍ പരമാവധി ബന്ധമണ്ടാകണമെങ്കില്‍, ഒരു വ്യക്തി പരമാവധി വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. വിവിധ ഭാഷകള്‍ പഠിക്കുക, വിവിധ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുക വ്യത്യസ്ത തരം കലാരൂപങ്ങള്‍ പരിചയിക്കുക, വ്യത്യസ്ത സ്വഭാവ സവിശേഷകളുള്ള ആള്‍ക്കാരുമായി സംവദിക്കുക, വ്യത്യസ്ത തരം അനുഭവങ്ങളിലൂടെ കടന്നുപോകുക  എന്നിവയൊക്കെ മസ്തിഷ്ക രൂപകൽപന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ഒരു കുട്ടിയുടെ മാനസിക-സാമൂഹിക വികസനത്തിന് പരമപ്രധാനമായ സംഭാവനങ്ങള്‍ നല്‍കുന്നുണ്ടെന്നു കാണാം. പക്ഷേ, ആധുനിക കാലത്ത് കുട്ടികളുടെ ജീവിതം വളരെയധികം പരിമിതമായ ചില അവസ്ഥകളിലേക്കും പ്രവൃത്തികളിലേക്കും ചുരുങ്ങിപ്പോകുന്നതായി കാണാം. ചില ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളിലേക്കും പരിമിതപ്പെട്ടു പോകുന്ന കുട്ടികളുടെ ജീവിതം, ചില വികലമായ കാഴ്ചപ്പാടുകളിലൂടെവികസിക്കുന്നതായാണ് കണ്ടുവരുന്നത്. പ്രായത്തിനനുസൃതമായ വൈകാരിക-ബൗദ്ധിക-സാമൂഹിക വികസനത്തിന് ഈ സ്ഥിതി തടസ്സമാകുന്നുണ്ട്.

ശാരീരിക സങ്കോചം

ചെറുപ്രായത്തില്‍ത്തന്നെ ഫാഷന്‍ ലോകത്തിന്‍റെ വര്‍ണ്ണശബളിമയിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരാണ് ഇന്നത്തെ കുട്ടികള്‍. ക്ലാസ്സിലെ മറ്റു കുട്ടികള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ കണ്ട് ആകൃഷ്ടരായി, അതേ വഴി തേടാന്‍ താല്‍പ്പര്യം കാട്ടുന്നവരാണ് ഇവരില്‍ ഏറെപ്പേരും. ചെറുപ്രായത്തില്‍ത്തന്നെ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം സ്വീകരിക്കുന്ന കുട്ടികള്‍, കാഴ്ചയില്‍ കൗമാരപ്രായക്കാരെപ്പോലെയാണ്. വസ്ത്രധാരണത്തിലുള്ള വ്യത്യാസങ്ങള്‍ ചലനങ്ങളിലും ചേഷ്ടകളിലും മുഖഭാവത്തിലും സ്ഥിതിവിശേഷം സംജാതമാകുന്നു. ചില മാതാപിതാക്കള്‍, തങ്ങളുടെ കുട്ടികളെ ഇത്തരത്തില്‍ 'കെട്ടിയൊരുക്കി' കൊണ്ടു നടക്കുന്നതില്‍സന്തോഷം കണ്ടെത്തുന്നുമുണ്ട്. കുട്ടികളെ 'സൗന്ദര്യവസ്തുക്കളായി'ചമയിക്കുന്ന ഈ മനോഭാവം കുട്ടികളുടെ പെരുമാറ്റത്തെയും സ്വാധീനിക്കുന്നുണ്ട്.

കുട്ടികളുടെ ശാരീരിക വളര്‍ച്ചയില്‍ കാലാനുസൃതമായുണ്ടായ മാറ്റവും ഇതോടൊപ്പം പ്രസ്താവ്യമാണ്. കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് ഇന്നത്തെ തലമുറയിലെ കുട്ടികളുടെ ശാരീരികവളര്‍ച്ച ത്വരിതഗതിയിലാണ് പുരോഗമിക്കുന്നത്. മുന്‍തലമുറയില്‍ പെണ്‍കുട്ടികള്‍ രജസ്വലകളാകുന്നത് ശരാശരി 13-14 വയസ്സിലായിരുന്നുവെങ്കില്‍ ഈ തലമുറയില്‍ അത് ശരാശരി 8-10 വയസ്സിലാണ് സംഭവിക്കുന്നത്. പത്തു വയസ്സിനു മുമ്പുതന്നെ 'പ്രായപൂര്‍ത്തി'യാകുന്ന ഈ പെണ്‍കുട്ടികള്‍ക്ക് അതോടെ സ്വാതന്ത്ര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ വരുന്നു. മുതിര്‍ന്ന സ്ത്രീകളെപ്പോലെ പെരുമാറാന്‍ ഈ കുട്ടികള്‍ നിര്‍ബന്ധിതരാകുകയാണ്. രജസ്വലയായ ഒരു പെണ്‍കുട്ടി, ശിശുസഹജമായ നിഷ്കളങ്കതയോടെ കൊഞ്ചുകയോ ശാഠ്യം പിടിക്കുകയോ ചെയ്താല്‍, ഉടനടി അവളെ ശാസിക്കാനും വിലക്കാനും അമ്മമാരടക്കമുള്ള സ്ത്രീകള്‍ തന്നെ മുന്‍കൈയെടുക്കുന്നതും കാണാന്‍ കഴിയും.

മുതിര്‍ന്നവരില്‍ നിന്നുള്ള ഇത്തരം പ്രതികരണങ്ങള്‍, കുട്ടികളിലും സങ്കോചം ഉളവാക്കും. മറ്റു കുട്ടികളില്‍ നിന്ന് അകന്നു നില്‍ക്കാനും ചെറിയ തോതിലെങ്കിലും ഉള്‍വലിയാനും ഇത് കുട്ടികളെ പ്രേരിപ്പിക്കും. ആര്‍ത്തവം ആരംഭിക്കുന്ന വേളയില്‍ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവത്തിന് മുമ്പുള്ള ഒരാഴ്ചക്കാലം വിവിധപെരുമാറ്റ-ശാരീരിക പ്രശ്നങ്ങളുണ്ടാകും. വയറുവേദന, തലവേദന, ഛര്‍ദ്ദി, ഉറക്കക്കുറവ് തുടങ്ങിയവയോടൊപ്പം അമിതദേഷ്യം, സങ്കടം, ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാം. ആര്‍ത്തവം ആരംഭിക്കുന്നതോടെ ഈ ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുകയും ചെയ്യും. എന്നാല്‍, ആര്‍ത്തവമാരംഭിക്കുന്നതോടെ പൊടുന്നനെ ആരംഭിക്കുന്ന ഈ പെരുമാറ്റപ്രശ്നങ്ങള്‍, കുടുംബാംഗങ്ങളുമായും കൂട്ടുകാരുമായും അസ്വാരസ്യങ്ങള്‍ക്കു കാരണമാകും. ഇക്കാലത്ത്, പത്തു വയസ്സിനു മുമ്പുതന്നെ പെണ്‍കുട്ടികളില്‍ഇത്തരം പ്രശ്നങ്ങള്‍ ദൃശ്യമാകുന്നുവെന്നതാണ്

വിഷയം.ഭക്ഷണക്രമത്തിലും ജീവിതശൈലിയിലുമുള്ള വ്യതിയാനങ്ങള്‍ കുട്ടികളുടെ ശാരീരികവളര്‍ച്ചയെയും സ്വാധീനിക്കുന്നുണ്ട്. അമിതമായ കൊഴുപ്പു കലര്‍ന്ന ഭക്ഷണം, വ്യായാമമില്ലായ്മ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം എന്നിവയൊക്കെ ശാരീരിക വളര്‍ച്ചയെ സ്വാധീനിക്കുന്ന ആധുനിക ഘടകങ്ങളാണ്. അമിതവണ്ണവും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും കുട്ടികളുടെയിടയില്‍ വ്യാപകമാകാന്‍ ഇത് വഴിവയ്ക്കുന്നുണ്ട്. പെണ്‍കുട്ടികളെപ്പോലെ തന്നെ ആണ്‍കുട്ടികളിലും ചെറുപ്രായത്തില്‍ തന്നെ അമിതശാരീരിക വളര്‍ച്ചയ്ക്കും അമിതവണ്ണത്തിനും ഇത് കാരണമാകുന്നുണ്ട്. ഒരു രണ്ട് പതിറ്റാണ്ട് മുമ്പു വരെ പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍, ഒഴിവുസമയങ്ങളില്‍ കൂട്ടുകാരോടൊപ്പം കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍

സമയം കണ്ടെത്തിയിരുന്നു. ക്രിക്കറ്റും ഫുട്ബോളും മറ്റ് കായിക വിനോദങ്ങളുമായിരുന്നു ഒരു ശരാശരി കുട്ടിയുടെ ഇഷ്ടങ്ങള്‍. പരസ്പരം ഇടപഴകാനുള്ള അവസരങ്ങള്‍ ഈ കളികളിലൂടെ ധാരാളമായി ലഭിച്ചിരുന്നു. ശരീരമനക്കുന്ന കളികളിലൂടെ കായികക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള സ്വാഭാവികമായ അവസരങ്ങളും അവര്‍ക്കുണ്ടായിരുന്നു. പഠനത്തില്‍ പെട്ടെന്ന് പിന്നാക്കം പോകുന്നുവെന്ന പരാതിയുമായി ധാരാളം കുട്ടികളെ മാതാപിതാക്കള്‍ എന്‍റെയടുത്ത് കൊണ്ടുവരാറുണ്ട്.

സമീപകാലം വരെ നന്നായി പഠിച്ചിരുന്നു, നല്ല മാര്‍ക്ക് വാങ്ങിയിരുന്ന കുട്ടികള്‍, പൊടുന്നനെ അലസരാകുന്നു. അവര്‍ കട്ടിലില്‍ നിന്നെണീക്കാന്‍ തന്നെ വിമുഖത കാട്ടുന്നു. രാവിലെ നിരവധി തവണ വിളിച്ചാല്‍ മാത്രമേ ഉണര്‍ന്നെണീക്കുന്നുള്ളൂ. ക്ലാസ്സിലിരുന്ന് ഇക്കൂട്ടര്‍ ഉറക്കം തൂങ്ങുന്നു. ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്തവിധം കടുത്ത ക്ഷീണം അനുഭവപ്പെടുന്നു. പ്രത്യേകിച്ച് മാനസിക സംഘര്‍ഷമുണ്ടാകേണ്ട അനുഭവങ്ങളൊന്നും അവര്‍ക്കുണ്ടായതായി ബന്ധുക്കള്‍ക്കറിവുമില്ല. വിശദമായ പരിശോധന യിലൂടെ ഈ കുട്ടികളുടെ രക്തത്തിലെ 'വൈറ്റമിന്‍  ഡി' എന്ന ജീവകത്തിന്‍റെ അളവ് വളരെ കുറവാണെന്ന്കണ്ടെത്തി. ചില കുട്ടികളുടെയെങ്കിലും രക്തത്തിലെ വൈറ്റമിന്‍ ഡിയുടെ അളവ് വളരെയധികം താഴെയാണെന്ന്  കണ്ടെത്തി. മനുഷ്യശരീരത്തില്‍ നിര്‍മ്മിച്ചെടുക്കുന്ന ഏക ജീവകമായ 'വൈറ്റമിന്‍ഡി ' ഉണ്ടാകാനുള്ള പ്രധാന സ്വാഭാവിക സ്രോതസ്സ് സൂര്യപ്രകാശമാണ്. ദിവസേന ഒരു മണിക്കൂറെങ്കിലും സൂര്യപ്രകാശം കൊണ്ടാല്‍ മാത്രമേ ശരീരത്തിനാവശ്യമായ വൈറ്റമിന്‍ ഡി ഉണ്ടാകുകയുള്ളൂ. അതിരാവിലെ, സൂര്യനുദിക്കുന്നതിനു മുമ്പു തന്നെ ട്യൂഷനു പോകുന്ന കൗമാര പ്രായക്കാര്‍ പലപ്പോഴും വൈകിട്ടത്തെ ട്യൂഷനും കഴിഞ്ഞ്, സൂര്യനസ്തമിച്ച ശേഷമായിരിക്കും വീട്ടിലെത്തുക. സൂര്യപ്രകാശം കൊള്ളാനോ ശരീരമനങ്ങി കളിക്കാനോ അവസരം കിട്ടാതെ, ഇവരുടെ ശരീരത്തിലെ വൈറ്റമിന്‍ ഡി വളരെ കുറയുന്നു. ഇതുമൂലം കഠിനമായ ശാരീരിക ക്ഷീണം, വേദന, മന്ദത, പകലുറക്കം, ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ് തുടങ്ങിയ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ ഇവരില്‍ പ്രകടമാകുന്നു. എല്ലുകള്‍ക്കും പേശികള്‍ക്കും ബലക്ഷയമുണ്ടാകാനും പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി ജന്യരോഗങ്ങള്‍ പ്രകടമാകാനും ഇതു കാരണമാകും.

രജസ്വലകളായ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളില്‍പലര്‍ക്കും ആര്‍ത്തവം ക്രമം തെറ്റുന്ന അനുഭവമുണ്ടാകുന്നതായി കണ്ടുവരുന്നു. ഇവരില്‍ പലര്‍ക്കും അമിതവണ്ണവും, പുരുഷന്മാരുടേതിനു സമാനമായ രോമവളര്‍ച്ചയും ഉണ്ടാകുന്നതായി കണ്ടുവരുന്നു.അണ്ഡാശയത്തിന്‍റെ പരിസരങ്ങളില്‍ ചെറുകുമിളകള്‍ രൂപപ്പെടുന്ന 'പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം(Polycystic ovary syndrome) എന്ന അവസ്ഥയാണിതിന് കാരണം. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ 10 ശതമാനത്തോളം പേര്‍ക്ക് ഈ പ്രശ്നമുണ്ടെന്ന് കേരളത്തില്‍ത്തന്നെ നടന്ന ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് പരിഹരിച്ചു മുന്നോട്ടു പോകാത്ത പക്ഷം, ഭാവിയില്‍ പ്രമേഹവും വന്ധ്യതയുമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കു സാധ്യതയുണ്ട്. 

അമിതവണ്ണം മൂലം ചെറുപ്പത്തില്‍ത്തന്നെ പ്രമേഹരോഗ ബാധിതരാകുന്ന യുവാക്കള്‍ നമ്മുടെ സമൂഹത്തില്‍ധാരാളമുണ്ട്. ഫാസ്റ്റ്ഫുഡ് സംസ്കാരം ആധുനിക ജീവിതത്തിന്‍റെ ഭാഗമായതോടെ,ആണ്‍കുട്ടികളിലും ത്വരിതപ്പെട്ട ശാരീരികവളര്‍ച്ച കാണപ്പെടുന്നു. ശാരീരിക-ലൈംഗിക വളര്‍ച്ച മുന്‍തലമുറയെ അപേക്ഷിച്ച് ത്വരിതഗതിയില്‍ പുരോഗമിക്കുന്നതോടെ പത്തുപന്ത്രണ്ട് വയസ്സില്‍ത്തന്നെ കുട്ടിത്തം നഷ്ടപ്പെട്ട സ്ഥിതിയിലേക്ക് ആണ്‍കുട്ടികളും എത്തിച്ചേര്‍ന്നിട്ടുണ്ട്

ബൗദ്ധിക സങ്കോചം

കുട്ടികള്‍ വളര്‍ന്നുവരുന്ന മുറയ്ക്ക് യുക്തിചിന്ത, അച്ചടക്കം, ധാര്‍മ്മികബോധം, വിജ്ഞാനം എന്നിവ ആര്‍ജ്ജിക്കേണ്ടതായിട്ടുണ്ട്. ഇവയുടെ ഘട്ടംഘട്ടമായുള്ള വികസനമാണ് ഒരു കുട്ടിയെ ബൗദ്ധികതലത്തില്‍ ഉന്നതനായി മാറ്റുന്നത്. കാണുന്ന കാര്യങ്ങള്‍ അതേപടി സ്വീകരിക്കാതെ അവയുടെ നെല്ലും പതിരും വേര്‍തിരിച്ചറിഞ്ഞ്, അവയുടെ ഗുണങ്ങളെ സ്വാംശീകരിക്കാനും ദോഷങ്ങളെ തള്ളിക്കളയാനുമുള്ള കഴിവാണ് 'ഗുണദോഷയുക്തിവിചാരം'. ജീവിതാനുഭവങ്ങളെ ആഴത്തില്‍ വിശകലനം ചെയ്ത്, അവയുടെ അന്തരാര്‍ത്ഥതയും ദാര്‍ശനിക മാനങ്ങളും മനസ്സിലാക്കാനും സ്വജീവിതത്തില്‍അവയെ പ്രയോഗത്തില്‍ വരുത്താനുമുള്ള കഴിവിനെ 'ആപേക്ഷിക ചിന്ത' എന്നു പറയും. ഏതാണ്ട് 12 വയസ്സിലാണ് മേല്‍പ്പറഞ്ഞ ബൗദ്ധികശേഷികള്‍ വികസിച്ചു തുടങ്ങുന്നത്. ചിലര്‍ക്കാകട്ടെ,‌ 18 വയസ്സായാലും അത് നല്ല രീതിയില്‍ വികസിക്കുന്നില്ലെന്നതും കാണാം.

ഒരു വ്യക്തിയുടെ ധാര്‍മ്മിക വികസനം മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ബാല്യത്തിന്‍റെ അവസാനം വരെ നീണ്ടുനില്‍ക്കുന്ന ആദ്യഘട്ടത്തെ 'യാഥാസ്ഥിതികപൂര്‍വ്വ ധാര്‍മ്മികത' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന് രണ്ട് ഉപഘട്ടങ്ങളുണ്ട്. ആദ്യ ഉപഘട്ടം ജീവിതത്തിലെ ആദ്യ വര്‍ഷങ്ങളാണ്. സ്കൂളില്‍ പോയി ത്തുടങ്ങുന്ന കാലഘട്ടം വരെ ഈ ഉപഘട്ടം നീണ്ടുനില്‍ക്കുന്നു. 'ശിക്ഷ ഒഴിവാക്കുക' എന്നതാണ്. ശിക്ഷ ലഭിക്കുന്ന എന്തു കാര്യവും 'അധാര്‍മ്മിക'മാണ് എന്നതാണ് ഇവരുടെ ധാരണ. ചെയ്യാത്ത തെറ്റിന്  ഒരു കുട്ടിക്ക് ശിക്ഷ കിട്ടിയാലും അവനെ കളിയാക്കാനുള്ള പ്രവണത അവരില്‍ പ്രകടമാകും. ശിക്ഷ ലഭിക്കാതിരിക്കാനായി എന്തു ചെയ്യാന്‍ കഴിയുമെന്നതായിരിക്കും അവരുടെ ധാര്‍മ്മികചിന്ത. കുറച്ചു പ്രായം കൂടുന്നതോടെ തനിക്ക് പ്രയോജനം കിട്ടുന്ന കാര്യങ്ങള്‍ ചെയ്യുന്നതാണ് ശരിയെന്ന രീതിയിലേക്ക് അവന്‍റെ ധാര്‍മ്മികബോധം മാറുന്നു. വീട്ടില്‍ എന്തെങ്കിലും സഹായത്തിന് മാതാപിതാക്കള്‍ വിളിക്കുമ്പോള്‍ 'എനിക്കെന്തുപകരം തരും?' എന്നവന്‍ ചോദിക്കും. കൗമാരത്തിലേക്കു

കടക്കുന്നതോടെ 'യാഥാസ്ഥിതിക ധാര്‍മ്മികത' എന്ന ഘട്ടത്തിലേക്ക് അവന്‍റെ ധാര്‍മ്മികബോധം പുരോഗമിക്കുകയാണ്. ഇതിന്‍റെ ആദ്യഘട്ടത്തില്‍ സമപ്രായക്കാരുടെ ശ്രദ്ധയും അംഗീകാരവും ആകര്‍ഷിക്കാനുള്ള ശ്രമമാണ് ഇത്തരക്കാര്‍ നടത്തുക. രണ്ടാം ഉപഘട്ടത്തില്‍, സാമൂഹിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ബന്ധ ബുദ്ധി പ്രകടമാകുന്നു. ആധുനിക കാലത്തെ കുട്ടികളില്‍ ചെറു പ്രായത്തില്‍ തന്നെ മറ്റുള്ളവരുടെ മുന്നില്‍ ശ്രദ്ധാകേന്ദ്രമാകണമെന്ന ധാരണ വളരെ പ്രകടമായി വളര്‍ന്നുവരുന്നതായി കാണുന്നു. കുട്ടികളെ പരസ്പരം താരതമ്യം ചെയ്യുന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും രീതികളായിരിക്കാം ഒരു പക്ഷേ ഈ സ്ഥിതിവിശേഷത്തിന് കാരണമാകുന്നത്. കൗമാരമാകുമ്പോഴേക്കും അവനവനെത്തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് കഠിനമായ മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്ന അവസ്ഥയിലേക്ക് കുട്ടികള്‍ എത്തിച്ചേരുന്നതായി കാണുന്നു.

 

സാധാരണ ഗതിയില്‍, മത്സരാധിഷ്ഠിതമായ തൊഴില്‍ മേഖലയിലേക്ക് ഒരാള്‍ കടന്നുചെല്ലുന്ന യൗവന ബാല്യത്തിലും കൗമാരത്തിന്‍റെ ആരംഭത്തിലുമൊക്കെ മത്സര്യവിദ്വേഷാദി ദുര്‍ഭാവതമിലധിഷ്ഠിതമായ താരതമ്യം സാധാരണമായിക്കഴിഞ്ഞു. പരസ്പരം സഹകരിച്ച് കളിച്ചു വളരേണ്ട ബാല്യത്തില്‍പ്പോലും പരസ്പരം പരാജയപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ കുട്ടികള്‍ നടത്തുന്ന ആധുനിക സാഹചര്യം 'നിഷ്കളങ്കത'യെ പടിക്കു പുറത്തു കടത്തുന്നു.

വൈകാരിക സങ്കോചം

ഒരു വ്യക്തിയുടെ വൈകാരികവും ധാര്‍മികവും മാനസികവുമായ വികാസം ഏറ്റവും ശക്തമായി നടക്കുന്ന കാലഘട്ടമാണ് ബാല്യ-കൗമാരങ്ങള്‍. അവനവനെയും കൂട്ടുകാരെയും കുടുംബാംഗങ്ങളെയുമൊക്കെ കുട്ടികള്‍ വ്യക്തമായി മനസ്സിലാക്കുന്നത് ഈ ഘട്ടത്തിലാണ്. കുട്ടികള്‍ ഏതു രീതിയില്‍ പെരുമാറണമെന്നതിനെപ്പറ്റി മാതാപിതാക്കള്‍ക്ക് തികഞ്ഞ ആശയക്കുഴപ്പമാണുള്ളത്. തങ്ങള്‍ പറയുന്ന കാര്യങ്ങളെല്ലാം അതേപടി അനുവദിക്കുന്ന 'നല്ല കുട്ടിക'ളായിരിക്കണം മക്കള്‍ എന്ന് ഇവര്‍ ആഗ്രഹിക്കുമ്പോള്‍ത്തന്നെ, തികഞ്ഞ ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ചെയ്യണമെന്ന നിര്‍ബന്ധബുദ്ധിയും ഇവര്‍ക്കുണ്ട്. ഒരു പ്രത്യേക പ്രായം വരെ തികഞ്ഞ അനുസരണയുള്ള കുട്ടികളായി വളരുന്നവര്‍, ഒരു ഘട്ടത്തില്‍ ഏതു പ്രതിസന്ധികളെയും ഒറ്റയ്ക്കുതരണം ചെയ്യാന്‍ കഴിയുന്ന കരുത്തനായി മാറണമെന്നും  രക്ഷിതാക്കള്‍ പ്രതീക്ഷിക്കുന്നു.

രക്ഷിതാക്കളുടെ ഈ ആശയക്കുഴപ്പം കുട്ടികളുടെ മനോനിലയെയും വൈകാരിക വളര്‍ച്ചയെയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. പ്രധാനമായും വികാരപ്രകടനങ്ങളുടെ മേഖലയിലാണ് തകരാറുകള്‍ പ്രകടമാകുന്നത്. സൈബര്‍ ലോകത്തിന്‍റെ സ്വാധീനത്തില്‍പ്പെടുന്ന കുട്ടികളില്‍ സന്ദര്‍ഭത്തിനു യോജിക്കുന്ന തരത്തിലുള്ള വികാരപ്രകടനങ്ങള്‍ ഉണ്ടാകുന്നില്ല. സാമൂഹ്യ സംസര്‍ഗ്ഗത്തിന്‍റെ അഭാവം മൂലം പൊതുവേ നിര്‍മ്മളമായ ഒരു വൈകാരിക ഭാവം പല കുട്ടികളും പ്രദര്‍ശിപ്പിച്ചു വരുന്നു. എന്നാല്‍, സ്വന്തം ആഗ്രഹങ്ങള്‍ക്ക് തടസ്സം വരുന്ന ഒരു സാഹചര്യം സംജാതമായാല്‍ ഇവരുടെ മട്ടു മാറും. അതോടെ അമിതമായ ദേഷ്യപ്രകടനവും സങ്കടവും സ്വയം ഹനിക്കാനുള്ള പ്രവണതയും പ്രകടമാകുന്നു. എന്നാല്‍, മറ്റുള്ളവരുടെ വേദനകളോ പ്രയാസമോ കാണുമ്പോള്‍ കാര്യമായ വികാര പ്രകടനങ്ങളൊന്നും ഇവരില്‍ നിന്നും ഉണ്ടാകാറുമില്ല. വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ത്തന്നെ സ്വയം കേന്ദ്രീകൃത പ്രതിഭാസമായി മാറുന്ന ഈ കുട്ടികള്‍ മികച്ച സാമൂഹിക ജീവികളാകാന്‍ സാധ്യത വളരെ കുറവാണ്. ബുദ്ധിയുടെ പ്രധാനപ്പെട്ട ഒരു തലമായ

'വൈകാരിക ബുദ്ധി'യുടെ അഭാവമാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമാകുന്നത്. സ്വന്തം വികാരങ്ങളെ ക്രമീകരിക്കാനും അനുയോജ്യമായ വികാരങ്ങളെ അനുയോജ്യമായ അളവില്‍, അനുയോജ്യമായ സാഹചര്യങ്ങളില്‍ പ്രയോഗിക്കാനുമുള്ള കഴിവാണ് വൈകാരിക ബുദ്ധി.

മറ്റൊരു വ്യക്തിയുടെ വൈകാരികാവസ്ഥ മനസ്സിലാക്കി, അതിനെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട്, അതിനനുസൃതമായി പ്രവര്‍ത്തിക്കാനുള്ള കഴിവാണ് 'അനുതാപം' . ഈ ഗുണവിശേഷത്തിനു കാരണമാകുന്നതാകട്ടെ തലച്ചോറില്‍സ്ഥിതി ചെയ്യുന്ന'ദര്‍പ്പണ നാഡീവ്യൂഹങ്ങള്‍' എന്ന നാഡീകോശങ്ങളാണ്.എന്നാല്‍, മറ്റുള്ളവരുമായി ഇടപെടാനുള്ള നിരവധി അവസരങ്ങളിലൂടെ കടന്നു പോകുന്നത് ദര്‍പ്പണ നാഡീവ്യൂഹങ്ങള്‍ സജീവമാകാനും അതുവഴി അനുതാപം വികസിക്കാനും സഹായിക്കും. അവനവനിലേക്കൊതുങ്ങുന്ന മാനസികാവസ്ഥയിലേക്കെത്തുന്ന കുട്ടികള്‍പലപ്പോഴും അനുതാപം പ്രദര്‍ശിപ്പിക്കാനാകാത്ത നിലയിലായിരിക്കും. സൈബര്‍ ലോകത്തെ വിഹാരങ്ങളിലൂടെ ജീവിതം

കൊണ്ടു പോകുന്ന കുട്ടികള്‍ക്ക് ഇത്തരം ഗുണങ്ങള്‍ അന്യമായിരിക്കും.

സാമൂഹിക സങ്കോചം

കഴിഞ്ഞ തലമുറയിലെ കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും വിജ്ഞാനം നേടാനും പരസ്പരം ഇടപെടാനുമുള്ള വേദികളായിരുന്നു നാട്ടുമ്പുറങ്ങളിലെ വായനശാലകളും ക്ലബ്ബുകളും. കുട്ടികളും കൗമാരപ്രായക്കാരുമൊക്കെ ഇത്തരം ഇടങ്ങളില്‍ വന്നു ചേര്‍ന്നിരുന്നു. ഇത്തരം സ്ഥലങ്ങള്‍ വികസിക്കുന്നത് കൂട്ടായ്മകളിലൂടെയായിരുന്നു. ഇന്നത്തെ തലമുറകളിലെ കുട്ടികള്‍, സൈബര്‍ സൗഹൃദങ്ങളിലൂടെയാണ് കൂട്ടായ്മകള്‍ വികസിപ്പിക്കുന്നത്. എന്നാല്‍ നേര്‍ക്കുനേരുള്ള സൗഹൃദങ്ങളില്‍ ആവശ്യമായി വരുന്ന പല വൈകാരിക ഘടകങ്ങളും സൈബര്‍ സൗഹൃദങ്ങളില്‍ ആവശ്യമായി വരുന്നില്ല. നേര്‍ക്കുനേര്‍ സംസാരങ്ങളില്‍ വേണ്ട നേത്രബന്ധം, മുഖത്തെ വൈകാരിക ഭാവങ്ങള്‍, ശരീരഭാഷ എന്നിവയൊന്നും സൈബര്‍ സംഭാഷണത്തില്‍ പ്രസക്തമല്ല. ദീര്‍ഘനേരം സൈബര്‍ ആശയവിനിയോഗങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ പൊതുവേ ആശയവിനിമയശേഷി കുറഞ്ഞ സാമൂഹിക ഉത്കണ്ഠയുളളവരാകാന്‍ സാധ്യതയുണ്ട്. ഈ സൈബര്‍ ആശയവിനിമയങ്ങള്‍ അവരുടെ ആശയ വിനിമയശേഷിയെ കൂടുതല്‍ ദോഷകരമായി ബാധിക്കുകയും ചെയ്യും.

സൈബര്‍ ലോകത്ത് ആശയവിനിമയം നടത്തിവരുന്ന കുട്ടികള്‍ക്ക് പൊതുവേ പുറം ലോകത്ത് കൂട്ടായ്മകളില്‍ പങ്കെടുക്കാനും സാമൂഹിക ബന്ധങ്ങള്‍ വികസിപ്പിക്കാനും പ്രയാസം നേരിടുന്നുണ്ട്.മറ്റുള്ളവരോടൊപ്പമിരുന്ന് അവരുടെ ആശയങ്ങള്‍ മനസ്സിലാക്കി എതിര്‍പ്പുകള്‍ രേഖപ്പെടുത്തി പരസ്പരം പോരടിക്കാതെ അഭിപ്രായ സമന്വയത്തിലെത്താനുള്ള കഴിവാണ് സാമൂഹികബുദ്ധിയുടെ കാതല്‍. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് പൊതുവില്‍ ഇത്തരം കൂട്ടായ്മകള്‍ അന്യമാണ്. അവനവന്‍റെ

അഭിപ്രായങ്ങള്‍ മറ്റുള്ളവര്‍ എതിര്‍പ്പില്ലാതെ അംഗീകരിക്കണമെന്ന നിര്‍ബന്ധബുദ്ധി പലപ്പോഴും സാമൂഹിക വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്ന ഒന്നാണ് കൂട്ടായ്മകള്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും സ്വാഭാവികമാണെങ്കിലും, ഒട്ടും പരസ്പരം യോജിക്കാനാകാത്ത വിധത്തിലുള്ള കടുംപിടുത്തം സാമൂഹിക വികസനത്തിന് വിഘാതമാണ്. ഇന്നത്തെ കുട്ടികളില്‍ പൊതുവേ കണ്ടുവരുന്ന ഈ വിട്ടുവീഴ്ചയില്ലായ്മ ഫലപ്രദമായി പരിഹരിച്ചാല്‍ മാത്രമേ നല്ല സാമൂഹിക ജീവികളാകാന്‍ അവര്‍ക്ക് കഴിയൂ.

 

Kids Today Are Growing Up Way Too Fast

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Zq4nroMU5Ar2DV5aqdKvdRV8O5xuP9zYk6DscxPR): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Zq4nroMU5Ar2DV5aqdKvdRV8O5xuP9zYk6DscxPR): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Zq4nroMU5Ar2DV5aqdKvdRV8O5xuP9zYk6DscxPR', 'contents' => 'a:3:{s:6:"_token";s:40:"okiwoA83QfHIJrA5rhBOySSawl42vtJHth3snuiJ";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/womens-health/359/kids-today-are-growing-up-way-too-fast-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Zq4nroMU5Ar2DV5aqdKvdRV8O5xuP9zYk6DscxPR', 'a:3:{s:6:"_token";s:40:"okiwoA83QfHIJrA5rhBOySSawl42vtJHth3snuiJ";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/womens-health/359/kids-today-are-growing-up-way-too-fast-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Zq4nroMU5Ar2DV5aqdKvdRV8O5xuP9zYk6DscxPR', 'a:3:{s:6:"_token";s:40:"okiwoA83QfHIJrA5rhBOySSawl42vtJHth3snuiJ";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/womens-health/359/kids-today-are-growing-up-way-too-fast-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Zq4nroMU5Ar2DV5aqdKvdRV8O5xuP9zYk6DscxPR', 'a:3:{s:6:"_token";s:40:"okiwoA83QfHIJrA5rhBOySSawl42vtJHth3snuiJ";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/womens-health/359/kids-today-are-growing-up-way-too-fast-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21