×

മൂക്കും തണുപ്പും തമ്മില്‍

Posted By

IMAlive, Posted on August 29th, 2019

Cold nose Causes Symptoms by Dr  v george

ലേഖകൻ :ഡോ . എം. വി. ജോര്‍ജ്ജ്  

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് മൂക്ക്. ശാരീരികമായ ഒട്ടേറെ പ്രധാന കർത്തവ്യങ്ങൾ നിർവഹിക്കുന്ന അവയവം കൂടിയാണ് മൂക്ക്. എന്താണ് മൂക്കിന്‍റെ ജോലി എന്ന് ചോദിച്ചാല്‍ പലപ്പോഴും ഉത്തരം മണം കിട്ടാനുള്ള അവയവം എന്നായിരിക്കും. ചിലര്‍ ഒന്നു കൂടി പറയും ശ്വാസം വലിക്കാനുള്ള വഴി കൂടിയാണ് അത് എന്ന്. 

മറ്റു ചില ജോലികള്‍ കൂടിയുണ്ട് മൂക്കിന്

എന്നാല്‍ മറ്റു ചില ജോലികള്‍ കൂടിയുണ്ട് മൂക്കിന്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ്, ശ്വസിക്കുന്ന വായുവിന്‍റെ ചൂട് ക്രമീകരിച്ച് അതിനെ ശ്വാസകോശത്തിലേക്ക് അയയ്ക്കുക എന്നത്. ഇങ്ങനെ ചൂട് പുറത്തുള്ള വായുവില്‍ കുറഞ്ഞിരിക്കുമ്പോള്‍ (തണുപ്പുള്ള കാലാവസ്ഥയില്‍) ഈ ശ്വസിക്കാനുള്ള വായുവിന്‍റെ ചൂട് കൂട്ടിയെടുത്ത് ഉള്ളിലേക്ക് അയയ്ക്കേണ്ട ബാദ്ധ്യത മൂക്കിന്‍റേതായി മാറുന്നു. മൂക്കിന്‍റെ ഉള്‍ഭാഗം നിരവധി മടക്കുകളും, ചുളിവുകളും നിറഞ്ഞ ഒരു ശ്ളേഷ ചര്‍മ്മത്താല്‍ നിറഞ്ഞതാണ്. ഇവയിലേക്ക് രക്തപ്രവാഹം കൂട്ടിയും കുറച്ചും ഈ വായുവിനെ ശ്വാസകോശത്തിലേക്ക് അയക്കാന്‍ പറ്റിയതാപനില കൈവരുത്താന്‍ അങ്ങനെ കഴിയുന്നു. വല്ലാതെ തണുത്ത വായു നിറഞ്ഞ ഒരു അന്തരീക്ഷത്തിലായിരിക്കുമ്പോള്‍, ഉദാഹരണത്തിന് എ.സി.മുറിയിലോ, എ.സി.കാറിലോ ആയിരിക്കുമ്പോള്‍ മൂക്ക് കൂടുതല്‍ ചൂട് അകത്തേക്ക് വലിക്കുന്ന വായുവിന് നല്‍കേണ്ടി വരുന്നു. കാരണം നാം എവിടെ ആയിരുന്നാലും ശരീരത്തിന്‍റെ താപനില 37 ഡിഗ്രി സെന്‍റി ഗ്രേഡ് ആയിരിക്കും. തണുത്ത കാലാവസ്ഥ നമ്മുടെ നാട്ടില്‍

നിലനില്‍ക്കുന്ന നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലും ഇത് തന്നെയായിരിക്കും സ്ഥിതി.

വെള്ളം തിളപ്പിച്ച് ആവി മൂക്കിലേക്ക് വലിക്കുമ്പോള്‍ നമ്മള്‍ മൂക്കിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. നീരാവി ചൂടോടെ അകത്തേക്ക് കയറുമ്പോള്‍ മൂക്കിനുള്ളിലെ രക്തപ്രവാഹം കുറയുകയും മൂക്ക് തുറന്ന് കിട്ടുകയും ചെയ്യും. മൂക്കിലെ സ്രവങ്ങളും ചൂടു കൂടാനായി പ്രകൃതി നല്കിയ ഈ കൂടിയ രക്ത ഓട്ടവുമെല്ലാം മൂക്ക് ഒരു എയര്‍ കണ്ടീഷണര്‍ പോലെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നു.

ശാരീരിക അദ്ധ്വാനം ചെയ്യുമ്പോള്‍ നാം നന്നായി ശ്വാസം വലിക്കേണ്ടി വരുമെന്നതിനാല്‍ രക്തപ്രവാഹം കുറഞ്ഞ് മൂക്ക് തുറന്നു കിട്ടുന്നു. പക്ഷേ, ശീര്‍ഷാസനം പോലുള്ള വ്യായാമങ്ങള്‍ തലകുത്തനെ താഴേക്ക് ആകുന്നതുകൊണ്ട് മൂക്ക് അടയാന്‍ കാരണമാകും. 

മൂക്കും , മൂക്കടപ്പുo

മൂക്കടപ്പുമായി വരുന്ന രോഗികള്‍ തണുപ്പ് കാലത്ത് കൂടുവാന്‍ ഇടയാകുന്ന സാഹചര്യമിതാണ്. അലര്‍ജി(Alergy), പോളിപ്,മൂക്കിന്‍റെ പാലം വളയല്‍, സൈനസ് (Sinus)രോഗങ്ങള്‍ എന്നിങ്ങനെ മറ്റുകാരണങ്ങള്‍ കൂടി ഈ തണുപ്പിനൊപ്പം ചേരുമ്പോള്‍ മൂക്കടപ്പ് അസഹനീയമായിത്തോന്നുമ്പോള്‍ രോഗികള്‍ ഡോക്ടറുടെ അടുത്ത് കൂടുതലായി ഈ സീസണില്‍ എത്തുന്നു. മൂക്കിന്‍റെ പാലം വളവും അലര്‍ജിയും, സൈനസിറ്റിസുമെല്ലാം(Sinus) ചേര്‍ന്ന് വരുമ്പോഴും തീരെ പറ്റാത്ത അവസ്ഥയില്‍ ഓപ്പറേഷനു വിധേയമാകേണ്ടുന്ന സാഹചര്യം വന്നു ചേരും. അത്തരത്തില്‍പ്പെട്ട രോഗികള്‍ അറിയേണ്ടുന്ന ഒരു പ്രധാനകാര്യം ഇതാണ്.

ഓപ്പറേഷനു ശേഷം എന്തായാലും ഇത്തിരി നീര്‍ക്കെട്ടുണ്ടാകും. പിന്നെ തണുപ്പ് മൂലമുണ്ടാകുന്ന നീരും കൂടിയാകുമ്പോള്‍ ഓപ്പറേഷനു ശേഷവും മൂക്ക് അടഞ്ഞിരിക്കുന്ന അവസ്ഥ ഉണ്ടാകാവുന്നതാണ്. തീരെ നിവൃത്തിയില്ലാഞ്ഞിട്ടാണ് ഓപ്പറേഷന് വിധേയമാകാം എന്ന് വിചാരിച്ചത്. എന്നിട്ടും മൂക്ക് അടഞ്ഞിരിക്കുന്നുവല്ലോ എന്ന് പരിതപിക്കുന്നവരുണ്ട്. എത്ര നന്നായി ഡോക്ടര്‍ ഓപ്പറേഷന്‍ ചെയ്താലും ഈ കാലാവസ്ഥ കാരണവും ഓപ്പറേഷന്‍ കാരണമുണ്ടാകുന്ന അനിവാര്യമായ നീര് കാരണത്താലും കുറച്ച് ദിവസത്തേക്ക് മൂക്ക് അടഞ്ഞിരിക്കുമെങ്കിലും, അത് മൂക്കിലെ കഫം വലിച്ചെടുത്ത് നീര് വറ്റുമ്പോള്‍ പൂര്‍ണ്ണമായും മാറിക്കിട്ടും. അലര്‍ജി ഉള്ളവര്‍ അതിനുള്ള മരുന്ന് അലര്‍ജി ഉള്ളിടത്തോളം കാലം കഴിക്കേണ്ടി വരുമെന്ന് മാത്രം. ഈ കാരണത്താല്‍ തന്നെയാണ് തണുപ്പിന്‍റെ ഈ മാസങ്ങളില്‍, മൂക്കില്‍ നിന്ന് രക്തസ്രാവം കൂടുതല്‍ കാണപ്പെട്ടു വരുന്നതും

Symptoms of the common cold may include cough, sore throat, low-grade fever, nasal congestion, runny nose, and sneezing

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/9lC89vaPYD9X4fhDSVBB8JKN5Xvyt127phBaWkLa): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/9lC89vaPYD9X4fhDSVBB8JKN5Xvyt127phBaWkLa): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/9lC89vaPYD9X4fhDSVBB8JKN5Xvyt127phBaWkLa', 'contents' => 'a:3:{s:6:"_token";s:40:"1nr1d1EQ8wc7eaUpotTppcUKiVDg0pTj1PZpKTJb";s:9:"_previous";a:1:{s:3:"url";s:86:"http://www.imalive.in/health-and-wellness/324/cold-nose-causes-symptoms-by-dr-v-george";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/9lC89vaPYD9X4fhDSVBB8JKN5Xvyt127phBaWkLa', 'a:3:{s:6:"_token";s:40:"1nr1d1EQ8wc7eaUpotTppcUKiVDg0pTj1PZpKTJb";s:9:"_previous";a:1:{s:3:"url";s:86:"http://www.imalive.in/health-and-wellness/324/cold-nose-causes-symptoms-by-dr-v-george";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/9lC89vaPYD9X4fhDSVBB8JKN5Xvyt127phBaWkLa', 'a:3:{s:6:"_token";s:40:"1nr1d1EQ8wc7eaUpotTppcUKiVDg0pTj1PZpKTJb";s:9:"_previous";a:1:{s:3:"url";s:86:"http://www.imalive.in/health-and-wellness/324/cold-nose-causes-symptoms-by-dr-v-george";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('9lC89vaPYD9X4fhDSVBB8JKN5Xvyt127phBaWkLa', 'a:3:{s:6:"_token";s:40:"1nr1d1EQ8wc7eaUpotTppcUKiVDg0pTj1PZpKTJb";s:9:"_previous";a:1:{s:3:"url";s:86:"http://www.imalive.in/health-and-wellness/324/cold-nose-causes-symptoms-by-dr-v-george";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21