×

ഔഷധത്തെയല്ല, രോഗത്തെയാണു ഭയക്കേണ്ടത്‌!

Posted By

IMAlive, Posted on August 29th, 2019

Modern medicine cures not Kills by Dr Hanish Babu

ലേഖകൻ :Dr Hanish Babu, MBBS; MD(Skin & STD)

പരീക്ഷണവേളയിൽ വെളിപ്പെടാതിരുന്ന  ചില പ്രത്യേക പാർശ്ശ്വഫലങ്ങൾ മൂലം അപൂർവ്വം ചില ഔഷധങ്ങൾ പിൽകാലത്ത് നിരോധിക്കപ്പെടാറുണ്ട്. ഇത്‌ സമൂഹത്തിലും രോഗികൾക്കിടയിലും ഉൽക്കണ്ഠയും തെറ്റിദ്ധാരണയും ഉളവാക്കുക സ്വാഭാവികമാണു. 

ഡോക്ടർമാർ പാർശ്വഫലമുള്ള ഔഷധങ്ങൾ എന്തിനു നൽകുന്നു? പാർശ്ശ്വഫലങ്ങൾ ഒട്ടുമില്ലാത്ത ഔഷധങ്ങൾ ഉണ്ടോ?

പല രോഗികൾക്കും ഉണ്ടാകാവുന്ന സംശയമാണിത്. ഇത്തരം സംശയങ്ങൾക്ക് വിശദമായ മറുപടി നൽകുകയാണ് ഈ ലേഖനത്തിന്റെ ലക്‌ഷ്യം.

എല്ലാ ആധുനിക മരുന്നുകളും വിപുലമായ ഗവേഷണങ്ങൾക്കും പരിശോധനകൾക്കും വിധേയമാക്കിയശേഷമാണ് മനുഷ്യർക്ക് ഉപയോഗിക്കാനായി ലഭ്യമാക്കുന്നത്.   ലബോറട്ടറിയിലും മൃഗങ്ങളിലും സ്വമേധയാ മുന്നോട്ടുവരുന്ന രോഗികളിലും  നടത്തുന്ന വിശദമായ  പരീക്ഷണങ്ങൾ കഴിഞ്ഞാണ് മെഡിക്കൽ സ്റ്റോറുകളിലേക്ക് അവ എത്തുന്നത് എന്നർത്ഥം.

ഈ പ്രക്രിയയിൽ പല മരുന്നുകളും നിരസിക്കപ്പെടാം. പാർശ്ശ്വഫലങ്ങൾ ഉണ്ടാക്കുന്ന ഘടകങ്ങൾ ഒഴിവാക്കി കൂടുതൽ ശുദ്ധീകരിച്ചെടുക്കാനുള്ള പ്രക്രിയകളും നടന്നേക്കാം. ഇതുകൊണ്ടാണ്, ആധുനിക മരുന്നുകൾ മറ്റു വൈദ്യശാഖകളിലെ മരുന്നുകളെ അപേക്ഷിച്ച് കൂടുതൽ വിശ്വസനീയമാണ് എന്നുപറയുന്നത്.  മറ്റുള്ള വൈദ്യശാഖകളിലെ മരുന്നുകൾ (alternative system medicines) രോഗികൾക്ക്‌ ഉപയോഗിക്കാൻ ലഭ്യമാക്കുന്നതിന് മുൻപ് ഇത്തരം പരിശോധനകളിലൂടെ കടന്നുപോകുന്നില്ല എന്നതാണ് വാസ്തവം. അത് കൊണ്ട് തന്നെ പല ദോഷഫലന്ങളും അറിയാതെ പോകുന്നു. 

സൂര്യനു കീഴിലുള്ള എന്തും, സൂര്യനുൾപ്പെടെ, മനുഷ്യരുടെ ആരോഗ്യത്തിൽ പ്രതികൂലപാർശ്വഫലങ്ങൾ ഉളവാക്കിയേക്കാം. മരുന്നുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഫലമുള്ള ഏതൗഷധങ്ങൾക്കും ചില പാർശ്ശ്വഫലങ്ങൾ ഉണ്ടാകാതിരിക്കില്ല എന്നത്‌ സത്യം. പല പർശ്ശ്വഫലങ്ങളും നിസ്സാരമോ ആരോഗ്യത്തിനു ഹാനികരമല്ലാത്തതോ ആകാം. മരുന്നിന്റെ പാർശ്ശ്വഫലമാണൊ രോഗത്തിന്റെ പാർശ്ശ്വഫലങ്ങളാണൊ കൂടുതൽ ഹാനികരം എന്ന്തായിരിക്കും മരുന്നു കുറിക്കുമ്പോൾ ചികിൽസകനെ സ്വാധീനിക്കുന്ന പ്രധാന ഘടകം.

അവരുടെ ഔഷധങ്ങൾ പർശ്ശ്വഫലങ്ങൾ ഒട്ടുമില്ലാത്തതെന്ന്‌ ഇതരചികിൽസാവിഭാഗങ്ങൾ അവകാശപ്പെടുന്നത്‌ ശരിയായ ശാസ്ത്രീയ പഠനങ്ങളില്ലാതെയാണു എന്നതാണു വാസ്തവം.

ചില മരുന്നുകൾ വളരെക്കാലം ഉപയോഗിക്കുമ്പോൾ,  മുൻപെങ്ങും കാണാത്ത ചില പുതിയ പാർശ്വഫലങ്ങൾ പുറത്ത് വരാറുണ്ട്.   ഒരു വലിയ വിഭാഗം രോഗികൾക്ക് ഇത്തരത്തിൽ അപ്രതീക്ഷിത പാർശ്വഫലങ്ങൾ  പൊതുവായി ഉണ്ടാകുമ്പോൾ, ആ മരുന്നുകളുടെ ഉപയോഗം  പൂർണമായി നിരോധിക്കുകയോ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യും. നിർഭാഗ്യവശാൽ ഇത്തരം സാഹചര്യങ്ങളെ  മുൻകൂട്ടി പ്രവചിക്കാൻ ഒരു മാർഗ്ഗവുമില്ല. ഇത് വളരെ വിരളമായി  മാത്രം സംഭവിക്കുന്ന ഒന്നാണ് . 

മറ്റു ചില സന്ദർഭങ്ങളിൽ, ഔഷധങ്ങളുടെ ഇത്തരം പാർശ്വഫലങ്ങളും പ്രതികൂല പ്രവർത്തനങ്ങളും അപൂർവം ചില വ്യക്തികളിൽ മാത്രമായി പ്രത്യക്ഷപ്പെടാറുണ്ട് . അവയെ വ്യക്തിയധിഷ്ഠ പ്രതികരണങ്ങൾ അല്ലെങ്കിൽ വ്യക്തിയധിഷ്ഠപാർശ്വ ഫലങ്ങൾ (idiosyncratic reactions or idiosyncratic adverse effects) എന്നാണ് പറയുക. അത്തരം സന്ദർഭങ്ങളിൽ, യഥാർത്ഥത്തിൽ മരുന്നല്ല,  വ്യക്തികളുടെ ഉപാപചയ പ്രവർത്തനങ്ങളുടെ സവിശേഷതയാണ് പാർശ്വഫലങ്ങൾക്കു കാരണം എന്നത്‌ വ്യക്തമാണു. ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ ഭൂരിപക്ഷത്തിനും ഉപകാരപ്പെടുന്ന മരുന്നുകൾ, പ്രതേകിച്ചും ജീവൻ രക്ഷാഔഷധങ്ങൾ, പൂർണ്ണമായി നിരോധിക്കാറില്ല. ഈ മരുന്നുകളുടെ ലേബലിൽ ചില പ്രത്യേക മുൻകരുതൽ നിർദ്ദേശങ്ങൾ രേഖപ്പെടുത്തുകയാണ് ചെയ്യുക.

പാർശ്ശ്വഫലങ്ങളുള്ള ഔഷധങ്ങളെല്ലാം നിരോധിച്ച്‌ കൂടെ എന്ന ചോദ്യം, വാഹനാപകടം നടന്നാൽ വാഹനങ്ങളെല്ലാം നിരോധിക്കണം എന്ന് പറയുന്നത്‌ പോലെ തന്നെ!

രോഗനിർണ്ണയവും ചികിൽസയും നടത്തുമ്പോൾ ആധുനിക വൈദ്യശാസ്ത്രം കൈകൊള്ളുന്ന ചില അടിസ്ഥാനതത്വങ്ങൾ ഉണ്ട്‌. രോഗിയുടെ പൂർണ്ണമായ ആരോഗ്യസ്ഥിതി വിലയിരുത്തി രോഗാവസ്ഥയുടെ മൂലകാരണം ശാസ്ത്രീയമായി കണ്ടെത്തി ചികിൽസ നിശ്ചയിക്കുകയാണു ചെയ്യുക.

ഒരു രോഗിയെ ചികിത്സിക്കുന്ന സമയത്ത്, ഡോക്ടർമാരുടെ മനോവ്യാപാരങ്ങൾ എന്തായിരിക്കും എന്നറിയുന്നത്‌ പല തെറ്റിധാരണകളും ഒഴിവാക്കാൻ ഉപകരിക്കും എന്ന് തോന്നുന്നു:

1. രോഗത്തിന്റെ കാരണം എന്തായിരിക്കാം? (രോഗവിവരങ്ങളും പശ്ചാത്തലങ്ങളും വിശദമായി ചോദിച്ചറിയുകയും ( detailed history) രോഗിയെ പൂർണമായും രോഗനുസ്ര്തമായും ഉള്ള പ്രത്യേക ശാരീരിക-മാനസിക പരിശോധനകൾക്ക്‌ വിധേയമാക്കുകയും ചെയ്യുന്നു (general and systemic examination).

2. സമാനമായ ലക്ഷണങ്ങളും സൂചനകളും കാണിക്കുന്ന മറ്റ് രോഗങ്ങള്‍ എന്തൊക്കെയാണ്?(Differential diagnosis).

3. രോഗം സ്ഥിരീകരിക്കാനുള്ള പരിശോധനകൾ എന്തൊക്കെ വേണം?(clinical and laboratory tests).

4. രോഗനിർണയത്തിന് ശേഷം (ആവശ്യമെങ്കിൽ ലാബ് ടെസ്റ്റുകൾ നടത്തിയ ശേഷം) ചികിത്സ എന്തുവേണമെന്നും എങ്ങനെ വേണമെന്നും തീരുമാനിക്കുകയാണു അടുത്ത ഘട്ടം.

5. ഈ രോഗിക്ക് ഈ രോഗം വന്നത് എന്തുകൊണ്ട്? അത് തടയാൻ കഴിയുമായിരുന്നൊ? അപകടസാധ്യതകളും രോഗസാദ്ധ്യതകളും ലഘൂകരിച്ച്‌കൊണ്ട് രോഗാവ്സ്ഥയിൽ കൂടുതൽ പുരോഗതി കൈവരിക്കാൻ കഴിയുമോ എന്നെല്ലാം ഈ ഘട്ടത്തിൽ പരിശോധിക്കും.

6. ജീവിതശൈലിയിലെ മാറ്റങ്ങളും, ഭക്ഷണരീതികളും വ്യായാമമുറകളും പിന്തുടരുന്നതിനെക്കുറിച്ചും അപകടസാധ്യതാ ഘടകങ്ങള്‍ ഒഴിവാക്കുന്നതിനെപ്പറ്റിയും രോഗിയുമായി ചർച്ച ചെയ്യുന്നത്‌ ചികിൽസയുടെ ഒരു സുപ്രധാന ഘടകമാണു.

7. വിവിധ ചികിത്സാരീതികൾ അവയുടെ അപകടസാധ്യതകളും കൂടി കണക്കിലെടുത്തുകൊണ്ട് തുലനം ചെയ്ത് നോക്കും. ഇവിടെ രോഗിയുടെ സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങൾ കൂടി കണക്കിലെടുക്കേണ്ടി വരും. കാരണം, പല വിലകൂടിയ ചികിൽസാ രീതികളും   രോഗികൾക്ക് വഹിക്കാൻ കഴിഞ്ഞെന്ന് വരില്ല. പരിമിതമായ പാർശ്വഫലങ്ങളോടെ രോഗിയുടെ രോഗം ഭേദമാക്കാനോ ലഘൂകരിക്കാനോ ആണ് ഡോക്ടർമാർ ശ്രമിക്കുക.

8. നിർഭാഗ്യവശാൽ രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ ഡോക്ടർക്കും രോഗിക്കും മുന്നിൽ പ്രധാനമായും മൂന്ന് മാർഗ്ഗങ്ങളാണുള്ളത്‌ : ഒന്ന്, കൂടുതൽ പരിശോധനകൾ നടത്തുക. രണ്ട്, മറ്റൊരു വിദഗ്ധഡോക്റുടെ അഭിപ്രായം ആരായുക. മൂന്ന്, താത്കാലികമായ രോഗനിർണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള ചികിത്സ ആരംഭിക്കുക. ചികിൽസ വിചാരിച്ച ഫലം നൽകുന്നില്ലെങ്കിൽ 1 മുതൽ 8 വരെയുള്ള ചികിൽസാശ്രേണി വീണ്ടും ആവർത്തിക്കേണ്ടി വരും.

9. പല രോഗികളും അവരുടെ ഡോക്ടർമാർ നൽകുന്ന ഉപദേശങ്ങളോ  നിർദ്ദേശങ്ങളോ കൃത്യമായി പാലിക്കാറില്ല. ഇത് ഡോക്ടറുടെ നിയന്ത്രണത്തിലല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.

10. ചില രോഗികൾ പാർശ്വഫലങ്ങൾ സംബന്ധിച്ച ആശങ്ക കാരണം മരുന്നുകൾ ഒഴിവാക്കുന്നു. പക്ഷേ, ഓര്‍ക്കുക, നിങ്ങൾ പ്രമേഹ ചികിത്സ നടത്താതിരുന്നാൽ ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും വൃക്കകളുടെയും പ്രവര്‍ത്തനങ്ങളും കണ്ണ്, മസ്തിഷ്കം എന്നിവ ഉൾപ്പെടെ നിങ്ങളുടെ ശരീരത്തിലെ വിവിധ അവയവങ്ങളും തകരാറിലാകുമെന്നത്  100% ഉറപ്പാണ്. പ്രമേഹരോഗികൾക്ക് മരുന്നുമൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ, മറുവശത്ത്, വളരെ നിസ്സാരമാണ്. ആയിരക്കണക്കിന് രോഗികളിൽ വളരെ കുറച്ച്‌ പേരിൽ മാത്രമേ അത് ബാധിക്കുന്നുള്ളൂ. മരുന്നുകളെയല്ല, രോഗത്തെയാണ് നാം കൂടുതൽ ഭയക്കേണ്ടതെന്നത് ഒരിക്കലും മറക്കരുത്.

11. പ്രമേഹത്തിനും രക്താതിസമ്മർദ്ധത്തിനും മറ്റും മരുന്ന് തുടങ്ങിയാൽ പിന്നെ ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരില്ലേയെന്ന് വ്യാകുലപ്പെടുന്നവരുണ്ട്‌. ഭക്ഷണനിയന്ത്രണവും വ്യായാമവും ജീവിതശൈലീവ്യതിയാനങ്ങളും കൊണ്ടും രോഗം നിയന്ത്രണവിധേയമാകാതാകുമ്പോഴാണു ഡോക്റ്റർമ്മാർ മരുന്ന് നിർദ്ദേശിക്കുന്നത്‌. പല ജീവിത ശൈലീ രോഗങ്ങളും ജീവിതകാലത്തിൽ ഉടനീളം നിലനിൽക്കുമെന്നതിനാലാണു മരുന്ന് കഴിക്കേണ്ടി വരുന്നത്‌; അല്ലാതെ മരുന്ന് ഒരിക്കൽ തുടങ്ങിയത്‌ കൊണ്ടല്ല അത്‌ ജീവിതകാലം മുഴുവൻ തുടരേണ്ടി വരുന്നത്‌ എന്നോർക്കുക!

12. ഡോക്ടർമാർ അവരുടെ രോഗികൾക്ക്‌ ഹാനിവരത്തക്കവിധത്തിൽ ബോധപൂർവ്വം ഒരിക്കലും പ്രവർത്തിക്കില്ല. സമൂഹത്തിന് ആരോഗ്യപരിരക്ഷ ഉറപ്പാക്കാനാണ് അവർ ഈ തൊഴിൽ തിരഞ്ഞെടുത്തത്‌ എന്ന് ഓർക്കുക! രോഗികൾക്ക്‌ തൃപ്തികരമായ പരിചരണവും രോഗവിമുക്തിയും നല്‍കുമ്പോള്‍ മാത്രമേ ഡോക്ടറുടെ പ്രശസ്തി, വിശ്വാസ്യത, സ്വീകാര്യത എന്നിവ ഉയർത്തപ്പെടുകയും കഴിവുകൾ അംഗീകരിക്കപ്പെടുകയും ഉള്ളു എന്നതും ഇത്തരുണത്തിൽ സ്മരണീയമാണു. സ്വന്തം  തൊഴിലിനേയും  വിശ്വാസ്യതയേയും അപകീർത്തിപ്പെടുത്താൻ ഒരു ഡോക്ടറും ഒന്നും ഒരിക്കലും ചെയ്യില്ല എന്നും ഉറപ്പ്‌!

Modern medicine cures not kills

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/3cgHOwijNqTK0rBEy3ZnPLOookaAe18pEtc014l1): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/3cgHOwijNqTK0rBEy3ZnPLOookaAe18pEtc014l1): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/3cgHOwijNqTK0rBEy3ZnPLOookaAe18pEtc014l1', 'contents' => 'a:3:{s:6:"_token";s:40:"bOZ57r6orxR4lLyDGbf7AwpS4jnqoVZomYTuaoZA";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/health-and-wellness/566/modern-medicine-cures-not-kills-by-dr-hanish-babu";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/3cgHOwijNqTK0rBEy3ZnPLOookaAe18pEtc014l1', 'a:3:{s:6:"_token";s:40:"bOZ57r6orxR4lLyDGbf7AwpS4jnqoVZomYTuaoZA";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/health-and-wellness/566/modern-medicine-cures-not-kills-by-dr-hanish-babu";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/3cgHOwijNqTK0rBEy3ZnPLOookaAe18pEtc014l1', 'a:3:{s:6:"_token";s:40:"bOZ57r6orxR4lLyDGbf7AwpS4jnqoVZomYTuaoZA";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/health-and-wellness/566/modern-medicine-cures-not-kills-by-dr-hanish-babu";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('3cgHOwijNqTK0rBEy3ZnPLOookaAe18pEtc014l1', 'a:3:{s:6:"_token";s:40:"bOZ57r6orxR4lLyDGbf7AwpS4jnqoVZomYTuaoZA";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/health-and-wellness/566/modern-medicine-cures-not-kills-by-dr-hanish-babu";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21