×

ആർത്രൈറ്റിസിനെ ചെറുക്കാൻ അഞ്ച് ഉപായങ്ങൾ

Posted By

IMAlive, Posted on July 26th, 2019

Five Tips to Prevent Arthritis

സന്ധിവാതത്തെ (ആര്‍ത്രൈറ്റിസ്) നിയന്ത്രിക്കാൻ ഒരുപാട് ഉപയോഗപ്രദമായ വഴികളുണ്ട്. ദൈനംദിന പ്രവർത്തനങ്ങളിലൂടെ ഒരാള്‍ക്ക് സ്വയം സന്ധിവാതത്തെ  ചെറുക്കാന്‍ സാധിക്കും. ഇതിനെ സെൽഫ് മാനേജ്മെന്റ് സ്ട്രാറ്റജി എന്നാണ് പറയുന്നത്.

ഇനിപ്പറയുന്ന അഞ്ചു കാര്യങ്ങൾ നിത്യജീവിതത്തിൽ പ്രവർത്തികമാക്കിയാല്‍ ആർത്രൈറ്റിസിനെ വരുതിയിലാക്കാം .

പുതിയ സ്വയം-നിയന്ത്രണ (self-management) മാർഗ്ഗങ്ങൾ

ആർത്രൈറ്റിസിനെ ചെറുക്കാനുള്ള വ്യായാമക്കളരികളിൽ പങ്കെടുക്കുന്നത് ഇത്തരം മാർഗ്ഗങ്ങൾ പരിചയപ്പെടുന്നതിനും പിന്തുടരുന്നതിനും സഹായകമാണ്. അതിലൂടെ

• നിങ്ങളുടെ ആരോഗ്യത്തെപ്പറ്റി വിശദമായി അറിയാൻ സാധിക്കുന്നു

• വേദനയെയും മറ്റു ലക്ഷണങ്ങളെയും കൂടുതൽ നിയന്ത്രിക്കാൻ സഹായിക്കുന്നു

• ദൈനംദിന ജീവിതത്തെ കൂടുതൽ ഉന്മേഷഭരിതമാക്കാൻ സാധിക്കുന്നു

• മാനസിക സമ്മർദ്ദം കുറയ്ക്കുന്നു

• നിങ്ങളുടെ മനോഭാവത്തെ മെച്ചപ്പെടുത്തുന്നു

• നിങ്ങളുടെ ആരോഗ്യത്തെപ്പറ്റി കൂടുതൽ നന്നആശയവിനിമയം നടത്താൻ സാധിക്കുന്നു

ഉത്സാഹത്തോടെ ജീവിക്കൂ

മരുന്നില്ലാതെ തന്നെ സന്ധിവാതത്തിന്റെ വേദനകളിൽ നിന്ന് മോചനം നേടാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് വ്യായാമങ്ങൾ. ശാരീരീരിക വ്യായാമങ്ങളിൽ ഏർപ്പെടുന്നത് നിങ്ങളുടെ വേദന കുറയ്ക്കാനും, ശാരീരികക്ഷമത വർദ്ധിപ്പിക്കാനും, മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താനും, അങ്ങിനെ നിങ്ങളുടെ ജീവിതത്തിന്റെ നിലവാരം തന്നെ കൂട്ടാനും സഹായകമാണ്. ക്രമീകൃതമായ വ്യായാമം നിങ്ങളെ ഹൃദ്രോഗം, പ്രമേഹം മുതലായ രോഗങ്ങളിൽ നിന്നും സംരക്ഷിക്കും. കൂടാതെ നേരത്തെ തന്നെ ഹൃദ്രോഗമോ, പ്രമേഹമോ ബാധിച്ച ഒരാൾക്ക് രോഗങ്ങളെ നിയന്ത്രിക്കാനും വലിയൊരു പരിധി വരെ വ്യായാമം  സഹായിക്കും.

• ഉദാഹരണത്തിന്, ആഴ്ചയിൽ 5 ദിവസത്തേക്ക് 30 മിനിറ്റ് നടക്കുകയോ നീന്തുകയോ നടക്കുകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്യുക.

• ഈ 30 മിനിറ്റ് ദിവസം ആവശ്യത്തിനനുസരിച്ച് മൂന്നു പ്രത്യേക 10 മിനിറ്റുകളായി തിരിക്കാം.

ഏതു തരത്തിലുള്ള വ്യായാമങ്ങളാണ് നിങ്ങൾക്ക് അനുയോജ്യം എന്നറിയാനായി ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.

ഡോക്ടറുടെ ഉപദേശം തേടൂ  

നിങ്ങൾക്ക് സന്ധി വേദനയും മറ്റ് ആർത്രൈറ്റിസ് ലക്ഷണങ്ങളും ഉണ്ടെങ്കിൽ ഡോക്ടറോട് അതിനെപ്പറ്റി സംസാരിക്കണം. രോഗം തടയാനും ചികിത്സിക്കാനും ആരംഭിക്കാനും എത്രയും വേഗം, കൃത്യമായ രോഗനിർണയം ചെയ്യേണ്ടതുണ്ട്.

ആർത്രൈറ്റിസ് ചികിത്സയുടെ ലക്ഷ്യങ്ങൾ

• വേദന കുറയ്ക്കുക.

• സന്ധികളുടെ ക്ഷതം കുറയ്ക്കുക.

• ജീവിതത്തിന്റെ പ്രവർത്തനവും നിലവാരവും മെച്ചപ്പെടുത്തുക.

ഡോക്ടറുമായി പതിവായി സംസാരിക്കുന്നതിലൂടെയും ചികിത്സാ പദ്ധതി പിന്തുടരുന്നതിലൂടെയും ആർത്രൈറ്റിസിനെ നിയന്ത്രിക്കാം. പ്രമേഹം അല്ലെങ്കിൽ ഹൃദ്രോഗം പോലെയുള്ള മറ്റ് രോഗങ്ങളും ഉണ്ടെങ്കിൽ ഇത് വളരെ പ്രധാനമാണ്.

ശരീരഭാരം നിയന്ത്രിക്കൂ

ശരീരഭാരം കുറയുകയും ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നത് ആർത്രൈറ്റിസ് രോഗികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.  അമിത ശരീരഭാരമുള്ളവരിൽ, ഭാരം കുറയ്ക്കുന്നത് അവരുടെ ഇടുപ്പെല്ല്, കാൽമുട്ട് എന്നിവിടങ്ങളിലുള്ള സന്ധികൾക്കുള്ള ആയാസം കുറയ്ക്കും. വളരെ കുറച്ച് ശരീരഭാരമാണ് കുറയുന്നതെങ്കിലും സന്ധിവാതമുള്ളവരെ സംബന്ധിച്ച് അവർ അനുഭവിക്കുന്ന വേദനയിൽ വളരെയധികം വ്യത്യാസം വരുന്നതാണ്. ഏത് പ്രായത്തിലും, ഭക്ഷണരീതികളിൽ വ്യത്യാസം വരുത്തിയും, നടക്കുന്നത് ഒരു ശീലമാക്കിയും നിങ്ങളുടെ ഭാരം നിയന്ത്രിക്കാവുന്നതാണ്.

നിങ്ങളുടെ സന്ധികളെ സംരക്ഷിക്കൂ

സന്ധികൾക്കേല്‍ക്കുന്ന പരിക്കുകൾ ആർത്രൈറ്റിസിനു കാരണമായേക്കാം. നടത്തം, സൈക്ലിംഗ്, നീന്തൽ എന്നിവ പോലെയുള്ള, സന്ധികള്‍ക്ക് ക്ഷതമേല്പിക്കാത്ത വ്യായാമങ്ങൾ  തിരഞ്ഞെടുക്കുക. ഇത്തരം  പ്രവർത്തനങ്ങൾക്ക്  കുറഞ്ഞ അപകടസാധ്യതയാണുള്ളത്, മാത്രമല്ല  സന്ധികളിൽ വളരെയധികം സമ്മർദ്ദം ഉണ്ടാകുകയുമില്ല.

സ്പോർട്സ്, അല്ലെങ്കിൽ  ജോലിയുമായി ബന്ധപ്പെട്ട പരിക്കുകൾ ഓസ്റ്റിയോ ആർത്രൈറ്റിസിനുള്ള (കാൽമുട്ട് തേയ്മാനം) സാധ്യത വർദ്ധിപ്പിക്കും. ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ സാധ്യത കുറയ്ക്കാൻ സന്ധികൾക്ക്  മുറിവുകൾ ഉണ്ടാകാതെ സൂക്ഷിക്കുകയും സംരക്ഷണ ഉപകരണങ്ങൾ ധരിക്കുകയും ആവർത്തിച്ചുള്ള ചലനങ്ങൾ കൊണ്ടുണ്ടാകുന്ന ക്ഷതം ഒഴിവാക്കുകയും വേണം.

ഈ അഞ്ച് മാർഗങ്ങൾ പിന്തുടരുകയാണെങ്കിൽ ആർത്രൈറ്റിസിനെ വരുതിയിലാക്കാനും വേദനകുറയ്ക്കാനും സാധിക്കും.

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

Maintain a healthy weight. Don't smoke, or quit smoking. Try to avoid injury when playing sports or participating in recreational activities.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/O31LACiOxT1dbhgJFtXueGXjZK2vOpu0jIYjDeho): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/O31LACiOxT1dbhgJFtXueGXjZK2vOpu0jIYjDeho): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/O31LACiOxT1dbhgJFtXueGXjZK2vOpu0jIYjDeho', 'contents' => 'a:3:{s:6:"_token";s:40:"0j3l69PfnwvnlMsCTOWamGl3hAsMmCWfZN2KHHto";s:9:"_previous";a:1:{s:3:"url";s:71:"http://www.imalive.in/living-healthy/268/five-tips-to-prevent-arthritis";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/O31LACiOxT1dbhgJFtXueGXjZK2vOpu0jIYjDeho', 'a:3:{s:6:"_token";s:40:"0j3l69PfnwvnlMsCTOWamGl3hAsMmCWfZN2KHHto";s:9:"_previous";a:1:{s:3:"url";s:71:"http://www.imalive.in/living-healthy/268/five-tips-to-prevent-arthritis";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/O31LACiOxT1dbhgJFtXueGXjZK2vOpu0jIYjDeho', 'a:3:{s:6:"_token";s:40:"0j3l69PfnwvnlMsCTOWamGl3hAsMmCWfZN2KHHto";s:9:"_previous";a:1:{s:3:"url";s:71:"http://www.imalive.in/living-healthy/268/five-tips-to-prevent-arthritis";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('O31LACiOxT1dbhgJFtXueGXjZK2vOpu0jIYjDeho', 'a:3:{s:6:"_token";s:40:"0j3l69PfnwvnlMsCTOWamGl3hAsMmCWfZN2KHHto";s:9:"_previous";a:1:{s:3:"url";s:71:"http://www.imalive.in/living-healthy/268/five-tips-to-prevent-arthritis";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21