×

പോളിയോ : സംശയങ്ങളും ഉത്തരങ്ങളും

Posted By

Polio vaccination What you need to know

IMAlive, Posted on October 17th, 2019

Polio vaccination What you need to know

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

1. ചോദ്യം : എന്താണ് പോളിയോ?

ഉത്തരം : വൈറൽ അണുബാധ മൂലമുണ്ടാകുന്ന, ചികിത്സിച്ചു ഭേദമാക്കാനാവാത്ത ഒരു സാംക്രമികരോഗമാണ് പോളിയോ. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പോളിയോ പകരുന്നത് . കുട്ടികളെയാണ് പോളിയോ കൂടുതലായി ബാധിക്കുന്നത്. ശരീരത്തിന്റെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗം അവയവങ്ങളുടെ ചലനശേഷിയെയാണ് നശിപ്പിക്കുന്നത്.  ശരീരത്തിലെ ഒന്നോ  അതിലധികമോ അവയവങ്ങളെ പോളിയോ ബാധിക്കാം. ചികിസിച്ചു ഭേദമാക്കാൻ കഴിയാത്തതിനാൽ പോളിയോയെ നേരിടാൻ പ്രതിരോധമാണ് ഏറ്റവും നല്ല മാർഗ്ഗം.

2. ചോദ്യം : എന്തിനാണ്   പോളിയോ വാക്സിനേഷൻ ആവർത്തിച്ച് ചെയ്യുന്നത്?

ഉത്തരം : 5 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ആവർത്തിച്ചുള്ള പ്രതിരോധ വാക്സിനേഷനിലൂടെ കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കും. പോളിയോ വാക്സിനേഷൻ നടത്തിയ കുട്ടികളിൽ വൈറസിന് അതിജീവിക്കാൻ കഴിയില്ല, അങ്ങിനെ നമുക്ക് ആ വൈറസിനെ വേരോടെ പിഴുതുകളയാൻ സാധിക്കും

3. ചോദ്യം : നവജാതശിശുക്കൾക്കും ഈ വാക്സിൻ നൽകണോ?

ഉത്തരം : വേണം. നവജാതശിശുക്കൾക്കും വാക്സിനേഷൻ എടുക്കണം.  പ്രായം കുറയുന്നതനുസരിച്ച് കുട്ടികൾക്ക് പോളിയോ രോഗം വരാനുള്ള സാധ്യത കൂടുമെന്നത് മറക്കരുത്.

4. ചോദ്യം : കുട്ടികൾക്ക് ചുമ, ജലദോഷം, പനി,വയറിളക്കം അല്ലെങ്കിൽ   മറ്റേതെങ്കിലും രോഗങ്ങൾ  ഉണ്ടെങ്കിൽ  പോളിയോ വാക്സിൻ നൽകാമോ?

ഉത്തരം : തീർച്ചയായും നൽകാം. പോളിയോ വാക്സിൻ വളരെ സുരക്ഷിതമാണ്. കുഞ്ഞുങ്ങൾക്ക് വരാനിടയുള്ള രോഗങ്ങളുമായോ അവയ്ക്ക് കഴിക്കുന്ന മരുന്നുകളുമായോ യാതൊരു പ്രതിപ്രവർത്തനവും പോളിയോ വാക്സിൻ ഉണ്ടാക്കുന്നില്ല.  കൂടാതെ കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടറോട് ചോദിച്ചു മാതാപിതാക്കൾക്ക് ഈ സംശയം മാറ്റാവുന്നതാണ്

5. ചോദ്യം : പതിവായുള്ള  ഇമ്മ്യൂണൈസേഷന്റെ സമയത്ത് പോളിയോ വാക്സിൻ എടുത്തതാണെങ്കിൽ  പോളിയോ വാക്സിനേഷൻ ക്യാപയിനുകളിൽ പോയി വീണ്ടും വാക്സിൻ എടുക്കണോ ?

ഉത്തരം : നേരത്തെ പറഞ്ഞതുപോലെ വാക്സിൻ ആവർത്തിച്ചു എടുക്കുന്നത് പോളിയോ പ്രതിരോധം വർധിപ്പിക്കും. അതിനാൽ പതിവ് ഇമ്മ്യൂണൈസേഷന്റെ ഭാഗമായി ഒന്നോ രണ്ടോ ദിവസം  മുമ്പ് പോളിയോ വാക്സിൻ എടുത്തതാണെങ്കിലും വീണ്ടും വാക്സിൻ എടുക്കുന്നത് നല്ലതാണ്. കുറഞ്ഞ ഇടവേളകളിൽ ആവർത്തിച്ചുള്ള വാക്സിനേഷൻ കുട്ടിയുടെ  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

6. ചോദ്യം : കുട്ടിയ്ക്ക്  എല്ലാ പൾസ് പോളിയോ ഡോസുകളും എടുത്തിട്ടുണ്ടെങ്കിൽ പിന്നെ പതിവ് ഇമ്മ്യൂണൈസേഷൻ ചെയ്യേണ്ടതുണ്ടോ ?

ഉത്തരം : നിർബന്ധമായും പതിവായുള്ള ഇമ്മ്യൂണൈസേഷൻ ചെയ്യണം. പൾസ് പോളിയോ നിങ്ങളുടെ കുട്ടിയെ പോളിയോയിൽ നിന്ന് മാത്രം സംരക്ഷിക്കുകയുള്ളു.  ക്ഷയരോഗം,ഡിഫ്തീരിയ, പെർട്ടുസിസ്, ടെറ്റനസ്, മീസിൽസ് തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിനേഷൻ പതിവ് ഇമ്മ്യൂണൈസേഷനിലൂടെയാണ് കുട്ടികൾക്ക് ലഭിക്കുക. ഒരിക്കലും അത് മുടക്കരുത്

7. ചോദ്യം : വാക്സിനേഷൻ എടുത്തിട്ടും ചില കുട്ടികൾക്ക് പോളിയോ വരാറുണ്ട്. വാക്സിനേഷൻ എടുത്താലും രോഗം വരാമെങ്കിൽ  കുട്ടികൾക്ക് വാക്സിനേഷൻ കൊണ്ടുള്ള പ്രയോജനം എന്താണ് ?

ഉത്തരം : വാക്സിനേഷനുശേഷം പോളിയോ രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. വർഷംതോറും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളാണ് പോളിയോയിൽനിന്ന് ഈ വാക്സിൻ കൊണ്ട് രക്ഷപെടുന്നത്. വാക്സിനേഷനുശേഷവും അപൂർവ്വമായി ചില കുട്ടികൾക്ക് രോഗത്തിനെതിരായുള്ള പ്രതിരോധശേഷി ഉണ്ടാകാറില്ല. ആവർത്തിച്ചുള്ള വയറിളക്കം, പോഷകാഹാരക്കുറവ് എന്നതെല്ലാമാണ് ഇതിന് കാരണംn. എങ്കിലും വാക്സിനേഷൻ കൊണ്ടുമാത്രമേ കുട്ടികളെ ഈ രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സാധിക്കുകയുള്ളു.

8. ചോദ്യം : മലേറിയ, അഞ്ചാംപനി തുടങ്ങിയ മാരകമായ പല രോഗങ്ങളും കുട്ടികളെ ബാധിക്കാറുണ്ട്. എന്നിട്ടും, എന്തുകൊണ്ടാണ് പോളിയോയ്ക്ക് മാത്രം ഇത്രയും  പ്രാധാന്യം നൽകുന്നത്?  വാക്സിനേഷൻ നൽകാനുള്ള മെഡിക്കൽ ടീമുകൾ വീടുതോറും നടന്നു വാക്സിനേഷൻ നൽകുന്നത് എന്തുകൊണ്ടാണ് ?

ഉത്തരം : വാക്സിനിലൂടെ പൂർണ്ണമായും  ഇല്ലാതാക്കാൻ കഴിയുന്ന ചുരുക്കം ചില രോഗങ്ങളിൽ ഒന്നാണ് പോളിയോ. സ്മോൾ പോക്സിനായി നടത്തിയതുപോലെ വാക്സിനേഷൻ നൽകി പോളിയോ ഇല്ലാതാക്കാൻ കഴിയും. പോളിയോ വാക്സിൻ വായിലൂടെ നൽകാൻ സാധിക്കുന്നതിനാലാണ് മെഡിക്കൽ ടീമുകൾ വീടുകൾ തോറും നടന്നു വാക്സിനേഷൻ നൽകുന്നത്

9. ചോദ്യം : അടിസ്ഥാന സൗകര്യങ്ങളായ റോഡുകൾ, വൈദ്യുതി, കുടിവെള്ളം, എന്നിവ ജനങ്ങൾക് ഇത്തരത്തിൽ ലഭ്യമാക്കിയിട്ടില്ല. ഈ അവസ്ഥയിൽ  എന്തിനാണ് വാക്സിൻ മാത്രം എടുക്കുന്നത് ?

ഉത്തരം : സർക്കാരിന്റെ വിവിധ വകുപ്പുകളാണ് ഇത്തരത്തിലുള്ള വിവിധ പരിപാടികൾക്കായി കൈകാര്യം ചെയ്യുന്നത്. കുട്ടികളെ  ഈ കൊലയാളി രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായാണ് ആരോഗ്യവകുപ്പ് വാക്സിനേഷൻ നൽകുന്നത്.  മറ്റുള്ളവരുടെ തെറ്റുകൾക്ക് കുട്ടികളെ ഒരിക്കലും ശിക്ഷിക്കരുത്

10. ചോദ്യം : പോളിയോ വാക്സിൻ വന്ധ്യതയ്ക്ക് കാരണമാകുമെന്ന വാർത്ത ശരിയാണോ?

ഉത്തരം : ഈ വാർത്ത തികച്ചും അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ 50 വർഷങ്ങളായി പോളിയോ വാക്സിൻ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ കൂടാതെ  പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും  ഈ വാക്സിൻ തന്നെയാണ് ഉപയോഗിക്കുന്നത്. ഹജ്ജ് യാത്രക്കാർ പോളിയോ വാക്സിൻ നിർബന്ധമായും എടുത്തിരിക്കണമെന്നത് സൗദി അറേബ്യയിലെ സർക്കാർ നിഷ്കര്ഷിക്കുന്നുണ്ട്

11. ചോദ്യം : ഇനി എത്രനാൾ കൂടി പോളിയോ വാക്സിനേഷൻ തുടരും?

ഉത്തരം : ലോകത്തിൽ നിന്നുതന്നെ ഈ രോഗത്തെ ഇല്ലാതാക്കുന്നതുവരെ പൾസ് പോളിയോ വാക്സിനേഷൻ  തുടരും

12. ചോദ്യം : കുട്ടിക്ക് വാക്സിൻ എടുത്ത  ഉടനെ തന്നെ എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ കൊടുക്കാമോ?

ഉത്തരം : വാക്സിനേഷനുശേഷം കുട്ടിക്ക് പെട്ടെന്ന് തന്നെ ഭക്ഷണം കഴിക്കാനോ കുടിക്കാനോ കൊടുക്കുന്നതിൽ പ്രശ്നമൊന്നുമില്ല

13. ചോദ്യം : ഇന്ത്യയിൽ ഇപ്പോൾ പോളിയോ കേസുകളൊന്നും ഇല്ല, എന്നിട്ടും എന്തിനാണ് ഇപ്പോഴും വാക്സിൻ നൽകുന്നത് ?

നൈജീരിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ പോളിയോ ഇപ്പോഴും ഉണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വൈറസ് പടരാനുള്ള സാധ്യതയുണ്ട്. മുൻപ് പോളിയോവൈറസ് ഇന്ത്യയിൽ നിന്ന് പല രാജ്യങ്ങളിലേക്കും പടർന്നിരുന്നു,അതേ റൂട്ടുകളിലൂടെ പോളിയോ തിരിച്ചുവരാതിരിക്കാനാണ് ഇങ്ങിനെ ഒരു മുൻകരുതൽ എടുക്കുന്നത്. നമ്മുടെ കുട്ടികൾക്ക് വാക്സിനേഷൻ നൽകേണ്ടത് വളരെ പ്രധാനമാണ് ആഗോളതലത്തിൽ പോളിയോ നിർമാർജനം ചെയ്യപ്പെടുന്നതുവരെ അവരെ പോളിയോയിൽ നിന്ന് സംരക്ഷിക്കണം.

Paralytic polio Initial symptoms include fever, followed by severe headaches, neck and back pain and stiffness, muscle pains and spasms, constipation, and sometimes unusual skin sensations.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/EwuWVPRZxTC3J2c6MPjk8rVZwpXlbWfnyImrM2S3): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/EwuWVPRZxTC3J2c6MPjk8rVZwpXlbWfnyImrM2S3): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/EwuWVPRZxTC3J2c6MPjk8rVZwpXlbWfnyImrM2S3', 'contents' => 'a:3:{s:6:"_token";s:40:"lILWZQM8HpScR08wt5VPfJHn6rO7CkcTlBEDEKTZ";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/news/health-and-wellness-news/891/polio-vaccination-what-you-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/EwuWVPRZxTC3J2c6MPjk8rVZwpXlbWfnyImrM2S3', 'a:3:{s:6:"_token";s:40:"lILWZQM8HpScR08wt5VPfJHn6rO7CkcTlBEDEKTZ";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/news/health-and-wellness-news/891/polio-vaccination-what-you-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/EwuWVPRZxTC3J2c6MPjk8rVZwpXlbWfnyImrM2S3', 'a:3:{s:6:"_token";s:40:"lILWZQM8HpScR08wt5VPfJHn6rO7CkcTlBEDEKTZ";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/news/health-and-wellness-news/891/polio-vaccination-what-you-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('EwuWVPRZxTC3J2c6MPjk8rVZwpXlbWfnyImrM2S3', 'a:3:{s:6:"_token";s:40:"lILWZQM8HpScR08wt5VPfJHn6rO7CkcTlBEDEKTZ";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/news/health-and-wellness-news/891/polio-vaccination-what-you-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21