×

മദ്യത്തിന്റെ സ്വാധീനത്താലുള്ള മരണത്തില്‍ 29 ശതമാനത്തിനും കാരണം റോഡപകടമോ ആത്മഹത്യകളോ ആണെന്ന് ലോകാരോഗ്യസംഘടന

Posted By

Alcohol related accidents accounted one-third traffic related deaths

IMAlive, Posted on March 29th, 2019

Alcohol related accidents accounted one-third traffic related deaths

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടുകളനുസരിച്ച് 20 വസ്സിനിടയിൽ മരണപ്പെടുന്ന മൊത്തം ജനസംഖ്യയുടെ 13 .5 ശതമാനവും മദ്യപാനം മൂലമാണ് .നാലുവർഷത്തിൽ ഒരിക്കൽ ലോകാരോഗ്യസംഘടന പുറത്തുവിടുന്ന റിപ്പോർട്ട് അനുസരിച്ചാണ്  ലോകപൊതുജനാരോഗ്യത്തിൽ മദ്യപാനം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ് എന്ന് കണ്ടുപിടിക്കുകയുണ്ടായത്. റിപ്പോർട്ടനുസരിച്ച് 2016 ൽ മരണപ്പെട്ട ആകെ ജനങ്ങളിൽ 2 .3 ദശലക്ഷം പുരുഷൻമാർ ആയിരുന്നു, അതിൽത്തന്നെ 29 ശതമാനം മദ്യപാനം മൂലം ഉണ്ടായ  റോഡ് ആക്സിഡന്റൊ , ആത്മഹത്യയോ മൂലം മരിച്ചവരാണ്. ലോകജനസംഖ്യയുടെ 7 .2 ശതമാനം മദ്യത്താൽ കൊല്ലപ്പെടുന്നു എന്നർത്ഥം. കൂടാതെ മദ്യപാനം മൊല്ലാമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന ജനങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2012 (5 .9 ശതമാനം)നെ അപേക്ഷിച്ച് മദ്യപാനം മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തിൽ  ഗണ്യമായ കുറവുണ്ട് (5 .3 ശതമാനം). മദ്യപാനം മൂലം മരിക്കുന്നവരിൽത്തന്നെ മദ്യപാനം കൊണ്ടുള്ള അസുഖങ്ങളാൽ മരിക്കുന്നവരേക്കാൾ അതിനുശേഷമുള്ള അപകടങ്ങളാൽ , പലപ്പോഴും റോഡ് ആക്സിഡന്റ്, ആത്മഹത്യാ മുതലായവ മൂലം മരിക്കുന്നവരുടെ എണ്ണം വളരെയധികം കൂടുതലാണ് എന്നും ഈ റിപ്പോർട്ടിൽ കണ്ടെത്തി.

ലോകാരോഗ്യസംഘടനയുടെ ആരോഗ്യവിദഗ്ധരുടെ അഭിപ്രായപ്രകാരം മദ്യപാനവും അതുമൂലമുള്ള മരണങ്ങളും കുറയ്ക്കാനുള്ള പദ്ധതികൾ എല്ലാംതന്നെ ഫലപ്രദമാകുന്നില്ല, കൂടാതെ  വരുംവർഷങ്ങളിൽ ഇതുമൂലം മരണപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ ഭീകരമായ വവർധനയാണുണ്ടാവുക. ലോകാരോഗ്യസംഘടനയുടെ മദ്യപാന നിയന്ത്രണ വകുപ്പിന്റെ വിദഗ്ധനായ ഡോ. വ്ലാഡിമിർ പോസ്‌നയ്ക്കിന്റെ  അഭിപ്രായപ്രകാരം, ഇത്തരത്തിൽ ആഗോള തലത്തിൽ മദ്യപാനം നിയന്ത്രിക്കാനായി അതത് രാജ്യങ്ങളിലെ

സർക്കാരുകൾ മുന്നിട്ടിറങ്ങേണ്ടതും ജനങ്ങളിൽ ഇത്തരത്തിൽ മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്ങ്ങൾ ലഘൂകരിക്കേണ്ടതുമാണ്. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയാം,  ഇത്തരം പ്രവർത്തങ്ങൾ ഒന്നുകിൽ രാജ്യങ്ങളിൽ നടക്കുന്നില്ലായെന്നും അല്ലായെങ്കിൽ അവ ആവിശ്യത്തിന് ഉതകുന്ന തരത്തിൽ അല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോസ്‌നയ്ക്കിന്റെ അഭിപ്രായപ്രകാരം പല രാജ്യങ്ങളിലും വ്യക്തികൾ  15 വയസിൽ താഴെ വെച്ചുതന്നെ മദ്യപാനം ആരംഭിക്കുന്നുണ്ടെങ്കിലും, 15 വയസ്സിൽ താഴെയുള്ള കുട്ടികളിൽ മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്ങ്ങളെയോ മരണങ്ങളെയോ ഈ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടില്ല എന്നതിനാൽ ചിത്രം നാം പ്രതീക്ഷിക്കുന്നതിനേക്കാൾ ഭീകരമാണ് എന്നതാണ്.

എന്നിരിക്കിലും റിപ്പോർട്ട് അനുസരിച്ച് പ്രതീക്ഷയ്ക്ക് വകനൽകുന്ന ചിലതുണ്ട്. ഉദാഹരണതിന് ലോകത്തിന്റെ യൂറോപ്പും അമേരിക്കയും ഉൾപ്പെടുന്ന ഭാഗങ്ങളിൽ പോലും മദ്യപാനം കുറഞ്ഞുവരുന്നുണ്ട്. ആളോഹരി മദ്യപാനത്തിന്റെ അളവ് യൂറോപ്പിൽ മാത്രം 2012 നെ അപേക്ഷിച്ച് 2016 ൽ 10 .9 ലീറ്ററിൽ നിന്നും 9.6 ലീറ്റർ ആയിക്കുറഞ്ഞിട്ടുണ്ട്. എന്നാൽ ആഫ്രിക്കയിലും ഈജിപ്ത്, ഇറാൻ മുതലായ ഏഷ്യ മൈനർ പ്രദേശങ്ങളിലും ഈ നിരക്ക് പൊതുവെ കൂടുതലാണ്.

ലോകത്തിന്റെ ആകെ മദ്യഉപഭോഗത്തിന്റെ 45 ശതമാനം ആൽക്കഹോൾ അധികം ചേർന്നിട്ടുള്ള മദ്യമാണ്, 34  ശതമാനം ബിയറുമാണ്. 12 ശതമാനത്തിൽ താഴെ മാത്രമാണ് വൈനിന്റെ ഉപയോഗം വരുന്നത്. ഇങ്ങിനെയാണെങ്കിലും ഔദോഗിക സ്ഥിതിവിവരക്കണക്കുകളിൽ മൊത്തംഉപഭോഗത്തിന്റെ മുക്കാൽപങ്കോളം ചേർക്കപ്പെടുന്നേയില്ല എന്നതാണ് വാസ്തവം. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ആൽക്കഹോൾ ഉപയോഗവുമായി ബന്ധപ്പെട്ട നയങ്ങൾ പരിശോധിക്കുകയാണെങ്കിലും മദ്യവുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കുള്ള വിലക്കും, മദ്യപാനം ആരോഗ്യതിന് ഹാനികരം എന്ന് രേഖപെടുത്തുന്നതും ഒഴിച്ചാൽ ക്രിയാത്മകമായി, മറ്റൊന്നുംതന്നെ കണ്ടെത്താനാകില്ല.

മദ്യപാനവുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്നതിൽ വിദഗ്ധനായ  ബ്രിട്ടീഷ് ഡോ. ജെയിംസ് നിക്കോൾസിന്റെ അഭിപ്രായപ്രകാരം യൂറോപ്പിലെ മദ്യപാനത്തിലുണ്ടായ കുറവ് സൂചിപ്പിക്കുന്നത് , മദ്യപാനവുമായി ബന്ധപ്പെട്ടുള്ള വിവിധ സംസ്കാരങ്ങളും, സ്വഭാവങ്ങളും കാലക്രമേണ മാറാം എന്നാണ്. കൂടാതെ വികസിത രാഷ്ട്രങ്ങളിൽ വർധിച്ചുവരുന്ന മദ്യഉപഭോഗം മദ്യകമ്പനികളുടെ യൂറോപ്യൻ മദ്യസംസ്കാരം എല്ലായിടത്തേക്കും എത്തിക്കാനുള്ള അജണ്ടയുടെ വിജയം കൂടിയാണെന്നാണ്.

Alcohol related accidents accounted for nearly one-third of all traffic related deaths

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/QzOUGb26WKXvwAP72m2K9zuvifAmPh1tlA1TTgCg): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/QzOUGb26WKXvwAP72m2K9zuvifAmPh1tlA1TTgCg): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/QzOUGb26WKXvwAP72m2K9zuvifAmPh1tlA1TTgCg', 'contents' => 'a:3:{s:6:"_token";s:40:"lsaU2KLOkjD1dHqIVaYmXUpKOPTUa0Z3psABDy2u";s:9:"_previous";a:1:{s:3:"url";s:111:"http://www.imalive.in/news/health-news/234/alcohol-related-accidents-accounted-one-third-traffic-related-deaths";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/QzOUGb26WKXvwAP72m2K9zuvifAmPh1tlA1TTgCg', 'a:3:{s:6:"_token";s:40:"lsaU2KLOkjD1dHqIVaYmXUpKOPTUa0Z3psABDy2u";s:9:"_previous";a:1:{s:3:"url";s:111:"http://www.imalive.in/news/health-news/234/alcohol-related-accidents-accounted-one-third-traffic-related-deaths";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/QzOUGb26WKXvwAP72m2K9zuvifAmPh1tlA1TTgCg', 'a:3:{s:6:"_token";s:40:"lsaU2KLOkjD1dHqIVaYmXUpKOPTUa0Z3psABDy2u";s:9:"_previous";a:1:{s:3:"url";s:111:"http://www.imalive.in/news/health-news/234/alcohol-related-accidents-accounted-one-third-traffic-related-deaths";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('QzOUGb26WKXvwAP72m2K9zuvifAmPh1tlA1TTgCg', 'a:3:{s:6:"_token";s:40:"lsaU2KLOkjD1dHqIVaYmXUpKOPTUa0Z3psABDy2u";s:9:"_previous";a:1:{s:3:"url";s:111:"http://www.imalive.in/news/health-news/234/alcohol-related-accidents-accounted-one-third-traffic-related-deaths";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21