×

മുടി നരയ്ക്കുന്നത് എന്തുകൊണ്ടാണ്?

Posted By

IMAlive, Posted on May 13th, 2019

Why Does Hair Turn Gray

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

സമ്മർദ്ദമേറിയാൽ തലമുടി പെട്ടെന്നു നരയ്ക്കുമെന്നാണ് പലരും പറയുന്നത്. ഇതിലെന്തെങ്കിലും വാസ്തവമുണ്ടോ എന്നു തിരക്കുന്നവരും ധാരാളമാണ്. പ്രായമാകുന്നതിന്റെ ലക്ഷണമാണ് മുടി നരയ്ക്കുന്നതെന്ന് പറയാറുണ്ടെങ്കിലും ഇപ്പോൾ ചെറുപ്പക്കാരിൽ മാത്രമല്ല കുട്ടികളുടെ വരെ മുടി നരച്ചു തുടങ്ങുന്നത് കാണാറുണ്ട്. ‘സാൾട്ട് ആൻഡ് പെപ്പർ’ എന്ന ആലങ്കാരികപ്രയോഗം വരാനുള്ള കാരണവും ഒരുതരത്തിൽ പറഞ്ഞാൽ ഈ അകാല നരയാണ്. യഥാർഥത്തിൽ എന്തുകൊണ്ടാണ് മുടി നരയ്ക്കുന്നത്? 

സമ്മർദ്ദം മുടി നരയ്ക്കാൻ കാരണമാകുന്നില്ലെന്നതാണ് വാസ്തവം. ശരിക്കു പറഞ്ഞാൽ നിലവിലുള്ള മുടി നരയ്ക്കുകയല്ല ചെയ്യുന്നത്. മുടി രോമമൂലത്തിൽ നിന്നു പുറത്തേക്കു വരുമ്പോൾതന്നെ അതിന്റെ നിറം നിശ്ചയിക്കപ്പെട്ടിരിക്കും. തവിട്ടു നിറത്തിൽ ഒരു മുടിയിഴ പുറത്തേക്കു വന്നാൽ അതൊരിക്കലും നരയ്ക്കില്ല. മുടിയിഴകളുടെ തടങ്ങൾക്ക് നിറം ഉൽപാദിപ്പിക്കാനുള്ള ശേഷി പ്രായമേറുംതോറും കുറയും. ചിലപ്പോൾ അത് 35 വയസ്സു മുതലാകാം. ജനിതകമായ ചില കാരണങ്ങളും ഇക്കാര്യത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. 

അമിതമായ മാനസ്സിക സമ്മർദ്ദത്തിന് ഇക്കാര്യത്തിൽ നേരിട്ട് പങ്കൊന്നുമില്ല. അതേസമയം സാധാരണയേക്കാൾ മൂന്നിരട്ടി വേഗത്തിൽ മുടി കൊഴിയാനിടയാകുന്ന ടെലോജൻ എഫ്‌ളുവിയം എന്ന അവസ്ഥ സമ്മർദ്ദം മൂലം സംജാതമാകും. ഇത്തരത്തിൽ മുടി കൊഴിയുന്നത് കഷണ്ടിക്ക് കാരണമാകണമെന്നുമില്ല. കൊഴിയുന്നതിനനുസരിച്ച് മുടി വീണ്ടും വളർന്നു വന്നെന്നിരിക്കും. പക്ഷേ, അങ്ങനെ പൂർവ്വാധികം ശക്തിയോടെ മുളച്ചുപൊന്തുന്ന മുടികൾക്ക് പഴയ മുടിയുടെ നിറം ഉണ്ടാകണമെന്നില്ല. നരച്ച മുടിയാണ് പുതുതായി വരുന്നതെങ്കിൽ നര കൂടിക്കൊണ്ടിരിക്കുമെന്നർഥം. 

മുടി നരയ്ക്കുന്നതിൽ നല്ലൊരു പങ്കും പ്രായമേറുന്നതുകൊണ്ടുതന്നെയാണ്. എന്നാൽ ചെറു പ്രായത്തിൽ മുടി നരയ്ക്കുന്നുണ്ടെങ്കിൽ അത് എന്തെങ്കിലും രോഗത്തിന്റെ സൂചനയാകാം. അകാല നരയ്ക്ക് കാരണമാകാവുന്നത് ഇനിപ്പറയുന്നവയാണ്: 

* വിറ്റാമിൻ ബി 12 ന്റെ അപര്യാപ്തത

ന്യൂറോഫൈബ്രോമാറ്റോസിസ് അഥവാ വോൺ റെക്ലിംഗ്ഹ്യൂസൻസ് രോഗം: അസ്ഥിയുടേയും ചർമത്തിന്റെയും അസാധാരണ വികാസത്തിനും ഞരമ്പുകൾക്കൊപ്പം ചെറുമുഴകളുടെ വളർച്ചയ്ക്കും കാരണമാകുന്ന രോഗം. 

ട്യൂബറസ് ക്ലെറോസിസ്: തലച്ചോറ്, ഹൃദയം, വൃക്കകൾ, കണ്ണുകൾ, ശ്വാസകോശം, ചർമം എന്നിങ്ങനെ വിവിധ അവയവങ്ങളിൽ മുഴകൾ വളരുന്ന അസാധാരണാവസ്ഥ.

* തൈറോയിഡ് രോഗങ്ങൾ

വിറ്റിലിഗോ: മുടിയുടെ തടങ്ങളിൽ നിറം ഉൽപാദിപ്പിക്കുന്ന മെലാനോസൈറ്റ്‌സ് എന്ന കോശങ്ങൾ നശിക്കുന്ന അവസ്ഥ.  

* അലോപെഷ്യ അരിയാറ്റ: കറുത്ത മുടിയിഴകൾ അടങ്ങിയ പാളികൾ പെട്ടെന്നു നഷ്ടമാകുന്നത്. അങ്ങനെ വരുമ്പോൾ നരച്ച മുടിയിഴകൾ മാത്രമായി കൂടുതൽ പ്രത്യക്ഷമാകും. മുടി വീണ്ടും വളരുമ്പോൾ അത് കറുത്തതോ നരച്ചതോ ആകാം. 

നിങ്ങളുടെ മുടി എങ്ങനെ, എപ്പോൾ നരയ്ക്കുന്നുവെന്നതിന്റെ കാരണം നിശ്ചയമായും മാതാപിതാക്കളിൽ നിന്നു പകർന്നുകിട്ടിയ ജീനുകളെ അനുസരിച്ചുകൂടിയാണിരിക്കുന്നത്. മുടി അകാലത്തിൽ നരച്ചാൽ അതിന് സമ്മർദ്ദത്തെ കുറ്റപ്പെടുത്തും മുൻപ് പൂർവ്വിക ചരിത്രംകൂടി നോക്കുന്നത് നന്നായിരിക്കും.

Photo courtesy

 

How your hair turns gray is influenced mostly by the genes you inherit from your parents

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/KPsiXzLWqdSYnR73kDBLCX34DtK60iOseOfCw8Cj): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/KPsiXzLWqdSYnR73kDBLCX34DtK60iOseOfCw8Cj): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/KPsiXzLWqdSYnR73kDBLCX34DtK60iOseOfCw8Cj', 'contents' => 'a:3:{s:6:"_token";s:40:"LMUKORj6AL3hpcLETczmpaL7bYlbW3F4LiFoO6JV";s:9:"_previous";a:1:{s:3:"url";s:78:"http://www.imalive.in/newshealth-and-wellness-news/647/why-does-hair-turn-gray";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/KPsiXzLWqdSYnR73kDBLCX34DtK60iOseOfCw8Cj', 'a:3:{s:6:"_token";s:40:"LMUKORj6AL3hpcLETczmpaL7bYlbW3F4LiFoO6JV";s:9:"_previous";a:1:{s:3:"url";s:78:"http://www.imalive.in/newshealth-and-wellness-news/647/why-does-hair-turn-gray";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/KPsiXzLWqdSYnR73kDBLCX34DtK60iOseOfCw8Cj', 'a:3:{s:6:"_token";s:40:"LMUKORj6AL3hpcLETczmpaL7bYlbW3F4LiFoO6JV";s:9:"_previous";a:1:{s:3:"url";s:78:"http://www.imalive.in/newshealth-and-wellness-news/647/why-does-hair-turn-gray";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('KPsiXzLWqdSYnR73kDBLCX34DtK60iOseOfCw8Cj', 'a:3:{s:6:"_token";s:40:"LMUKORj6AL3hpcLETczmpaL7bYlbW3F4LiFoO6JV";s:9:"_previous";a:1:{s:3:"url";s:78:"http://www.imalive.in/newshealth-and-wellness-news/647/why-does-hair-turn-gray";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21