×

ഓർക്കുക: അമിതവണ്ണമുള്ളവരെ കാത്തിരിക്കുന്നത് നിരവധി രോഗങ്ങൾ

Posted By

IMAlive, Posted on October 17th, 2019

Health risk of being obese

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

 ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും ഭാരം വേണ്ടതിലുമധികം വർധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് അമിതവണ്ണം എന്ന് പറയുന്നത്. അമിതവണ്ണം വീണ്ടും ക്രമാതീതമായി വർധിക്കുമ്പോഴാണ് പൊണ്ണത്തടി എന്ന അവസ്ഥയിലേയ്ക്ക് എത്തുന്നത്.ബോഡി മാസ് ഇൻഡക്സ് വഴിയാണ് അമിതവണ്ണവും പൊണ്ണത്തടിയും കണക്കാക്കുന്നത്.

ബോഡി മാസ് ഇൻഡക്സ് (BMI)

ഒരു വ്യക്തിയുടെ അഴകിന്റെയും ആരോഗ്യത്തിന്റെയും അളവാണ് ബോഡി മാസ് ഇൻഡക്സ്(ബി.എം.ഐ). ആരോഗ്യമുള്ള ശരീരമാണോ നമ്മുടേതെന്ന് ഡോക്ടർമാർ അടക്കം കണക്കാക്കുന്നതും ബിഎംഐ വഴിയാണ്.
ശരീരഭാരത്തെ ഉയരത്തിന്റെ വർഗം കൊണ്ട് ഹരിച്ചാണ് ഓരോ വ്യക്തിയുടെയും ബോഡി മാസ് ഇൻഡക്സ് കണ്ടെത്തുന്നത്. ശരീരഭാരം കിലോഗ്രാമിലും ഉയരം മീറ്ററിലും വേണം കണക്കാക്കാൻ. ബിഎംഐ സൂചിക 18.5 നും 22.9 നും ഇടയിൽ നിലനിർത്തുന്നതാണ് ഒരു ഇന്ത്യക്കാരന്റെ ശരിയായ ശരീര ഭാരം. ബിഎംഐ 18.5 ൽ താഴെയാണെങ്കിൽ അത് തൂക്കക്കുറവായാണ് കണക്കാക്കുന്നത്. ബിഎംഐ 18.5നും24.9നും ഇടയിലാണെങ്കിൽ ശരിയായ തൂക്കം. 25 മുതൽ 29.9 വരെ അമിത ഭാരം, 30 ന് മുകളിലാണെങ്കിൽ പൊണ്ണത്തടി എന്നിങ്ങനെയാണ് കണക്ക്.

അമിതവണ്ണവും പ്രശ്നങ്ങളും

അമിതവണ്ണത്തിന്റെ തുടർച്ചയാണ് ബ്ലഡ് പ്രഷർ, ഹാർട്ട് അറ്റാക്കിനുള്ള സാധ്യത, കൊളസ്ട്രോൾ കൂടുതലായിട്ടുള്ള പ്രശ്നങ്ങൾ. ആദ്യകാലത്ത് അമിതവണ്ണമുള്ള മുതിർന്നവരിൽ ഹാർട്ട് അറ്റാക്കിനുള്ള സാധ്യത 20 വർഷങ്ങൾക്ക് ശേഷമാണ് കണ്ടിരുന്നത് എങ്കിൽ കുട്ടികളിൽ അത് കുറേക്കൂടി നേരത്തെയാണ്. അഞ്ചുവയസ്സിനും പത്തുവയസ്സിനും ഇടയിൽ അമിതവണ്ണമുണ്ടായിട്ടുണ്ടെങ്കിൽ ഒരു പത്ത് പതിനഞ്ച് വർഷത്തിനുള്ളിൽ ഹാർട്ട്അറ്റാക്കിനുള്ള സാധ്യത കണ്ടുവരുന്നുണ്ട്. അതുകൊണ്ട് യങ് ഹാർട്ട് അറ്റാക്ക് നിരക്ക്  ഇപ്പോൾ കൂടുതലാണ്.

പൊണ്ണത്തടിയുടെ കാരണങ്ങൾ

പൊണ്ണത്തടി എന്ന അവസ്ഥയിലേയ്ക്ക് നിങ്ങളെ എത്തിച്ച യഥാർത്ഥ കാരണം മനസ്സിലാക്കുന്നത്  അത് പെട്ടെന്ന് ചികിത്സിച്ച് ഭേദമാക്കാൻ സഹായിക്കും. അതിനായി സമീപിക്കുന്ന ആരോഗ്യവിദഗ്ധനോട് നിങ്ങളുടെ ഭക്ഷണശീലങ്ങളും മറ്റും കൃത്യമായി പറയുക.
 കൂടാതെ ഇക്കാര്യങ്ങൾ കൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും.
• പൊണ്ണത്തടി അതീവഗുരുതരമായ ഒരു രോഗാവസ്ഥയാണ്
• പൊണ്ണത്തടി ഒന്നിൽകൂടുതൽ കാരണങ്ങളാൽ രൂപപ്പെടുന്നതാണ്
• ഭക്ഷണശീലം മാത്രമല്ല പൊണ്ണത്തടി ഉണ്ടാക്കുന്നത്
• പൊണ്ണത്തടി എന്നത് ആരുടേയും തെറ്റല്ല.


മനഃശാസ്ത്രപരമായ ഘടകങ്ങൾ

പൊണ്ണത്തടി ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ് മാനസികസമ്മർദ്ദവും മറ്റ് ആശങ്കകളും. ഇത്തരത്തിലുള്ള മാനസികപ്രശ്നങ്ങൾ പരിഹാരം കാണുന്നത് പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കും.

ഊർജ്ജ സന്തുലിതാവസ്ഥ

ലഭിക്കുന്ന ഊർജ്ജം വിനിയോഗിച്ചില്ലെങ്കിൽ പൊണ്ണത്തടി രൂപപ്പെട്ടേക്കാം. ഇരുന്നു ജോലി ചെയ്യുന്നവർക്കും മറ്റ് ഓഫീസ്  ജോലി ചെയ്യുന്നവർക്കും കായികാധ്വാനം കുറവായിരിക്കും. ഇത് അമിതവണ്ണത്തിന് കാരണമാകുന്നു. വ്യായമം ചെയ്യുകയും ഊർജ്ജം കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നത് പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കും.

ഉറക്കക്കുറവ്

ഉറക്കവും ശരീരഭാരവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൃത്യമായി ഉറക്കമില്ലാത്തയാളുടെ ഭാരം ക്രമാതീതമായി വർധിക്കാം.

ഹോർമോണുകളുടെ തകരാറ്

നമ്മുടെ ശരീരത്തിലുള്ള ചില ഹോർമോണുകളുടെ പ്രവർത്തനംമൂലമാണ് വിശപ്പ് അറിയുന്നതും, വയർ നിറഞ്ഞൂവെന്ന് മനസിലാകുന്നതും. എന്നാൽ ചിലരിൽ ഇത്തരം ഹോർമോണുകൾക്ക് തകരാറ് സംഭവിക്കാറുണ്ട്. ഇത് ഭാരം കൂടുന്നതിന് കാരണമാകുന്നു.

ജനിതക ഘടകങ്ങൾ

ജീനുകളെ അടിസ്ഥാനപ്പെടുത്തിയും പൊണ്ണത്തടി രൂപപ്പെടാവുന്നതാണ്
ചിലയിനം മരുന്നുകളുടെ ഉപയോഗം

ചിലയിനം മരുന്നുകൾ കഴിക്കുന്നത് ശരീരഭാരം വർധിക്കുന്നതിന് കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ ഡോക്ടറോട് മരുന്ന് മാറ്റി ഉപയോഗിക്കുവാൻ സാധ്യമാണോ എന്ന കാര്യം ആരായാവുന്നതാണ്.

പാരിസ്ഥിതിക ഘടകങ്ങൾ

കൊഴുപ്പും കലോറിയും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങളുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും, മറ്റ് ചിത്രീകരണങ്ങളും പൊണ്ണത്തടിയുടെ മറ്റൊരു കാരണമാണ്.

അമിതവണ്ണം കുറയ്ക്കാൻ ചില മാർഗ്ഗങ്ങൾ


• പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. ഇവയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. പക്ഷെ കഴിക്കുന്നതിന് മുമ്പ് ഇവ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണം.
• ഭക്ഷണം സാവകാശം ചവച്ചരച്ച് കഴിക്കുക. വേഗത്തിൽ ഭക്ഷണം കഴിച്ചാൽ കൂടുതൽ ഭക്ഷണം അകത്തേക്ക് പോവും
• മധുരപലഹാരങ്ങളും എണ്ണപ്പലഹാരങ്ങളും നിയന്ത്രിക്കുക.ഇട നേരങ്ങളിൽ ഇവ കഴിക്കുന്നതും ഒഴിവാക്കണം.
• തടികുറക്കാൻ ശ്രമിക്കുന്നവർ ഭക്ഷണത്തിന് മുമ്പ് ധാരാളം വെള്ളം കുടിക്കുക
• കൊഴുപ്പ് കൂടിയതും സംസ്കരിച്ചതും എണ്ണയിൽ വറുത്തതുമായി ഭക്ഷണ സാധനങ്ങൾ പൂർണമായും ഒഴിവാക്കുക.ഓർക്കുക എണ്ണയിൽ വറുത്തെടുക്കുന്ന എന്തും ആരോഗ്യത്തിന് ദോഷകരമാണ്
• വിശക്കുമ്പോൾ മാത്രം കഴിക്കുക. വെള്ളം അടക്കം വയർ പൂർണമായും നിറയ്ക്കാതെ പകുതി വയറിൽ നിർത്തുക.
• ഇലക്കറികൾ ധാരാളം കഴിക്കുക. ഇതിൽ പോഷകങ്ങൾ ധാരാളം ഉണ്ടെന്ന് മാത്രമല്ല. വയറ് നിറഞ്ഞതായും അനുഭവപ്പെടും.
• പഞ്ചസാര, മദ്യം, ഉപ്പ്, എണ്ണ എന്നിവ  കുറക്കുക.
• വ്യായാമം ശീലമാക്കുക

Obesity increases the risk of diabetes and high blood pressure, the most common causes of chronic kidney disease.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/1VLTd3UayLz2xwJ8KX19AcH3XiGYIuwZhsAbGWu2): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/1VLTd3UayLz2xwJ8KX19AcH3XiGYIuwZhsAbGWu2): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/1VLTd3UayLz2xwJ8KX19AcH3XiGYIuwZhsAbGWu2', 'contents' => 'a:3:{s:6:"_token";s:40:"Wk1Jum6TG0Nd5rSTo12oyzdekp8yurU7GlDaBVX5";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newshealth-and-wellness-news/893/health-risk-of-being-obese";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/1VLTd3UayLz2xwJ8KX19AcH3XiGYIuwZhsAbGWu2', 'a:3:{s:6:"_token";s:40:"Wk1Jum6TG0Nd5rSTo12oyzdekp8yurU7GlDaBVX5";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newshealth-and-wellness-news/893/health-risk-of-being-obese";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/1VLTd3UayLz2xwJ8KX19AcH3XiGYIuwZhsAbGWu2', 'a:3:{s:6:"_token";s:40:"Wk1Jum6TG0Nd5rSTo12oyzdekp8yurU7GlDaBVX5";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newshealth-and-wellness-news/893/health-risk-of-being-obese";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('1VLTd3UayLz2xwJ8KX19AcH3XiGYIuwZhsAbGWu2', 'a:3:{s:6:"_token";s:40:"Wk1Jum6TG0Nd5rSTo12oyzdekp8yurU7GlDaBVX5";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newshealth-and-wellness-news/893/health-risk-of-being-obese";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21