×

വിവിധതരം ഓപ്ഷണൽ വാക്‌സിനുകൾ

Posted By

IMAlive, Posted on April 25th, 2019

Which is an optional vaccine

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കുട്ടികൾക്കും മുതിർന്നവർക്കുമായി രണ്ട് തരത്തിലുള്ള വാക്‌സിനുകളാണ് നമ്മുടെ രാജ്യത്ത് നിലവിലുള്ളത്. എസ്സൻഷ്യൽ വാക്‌സിനുകള്‍ അഥവാ തീര്‍ച്ചയായും നല്‍കേണ്ടവയും, ഓപ്ഷണൽ വാക്‌സിനുകള്‍ അഥവാ ആവശ്യമെങ്കില്‍ മാത്രം നല്‍കാനായി തെരഞ്ഞെടുക്കാവുന്നവയും.

ബിസിജി, പോളിയോ, ഡിപിടി, മീസ്ൽസ്, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് ബി, എച്ച് ഇൻഫ്ളുവൻസ ബി, ജാപ്പനീസ് എൻസെഫാലിറ്റിസ് (ചില സംസ്ഥാനങ്ങളിൽ) എന്നിവയാണ് പ്രധാനപ്പെട്ട എസ്സൻഷ്യൽ വാക്‌സിനുകൾ. ഇവയെല്ലാം യൂണിവേഴ്‌സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുന്നവയാണ്. അതിനാൽത്തന്നെ ഇവ കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ടവയുമാണ്.

ഓപ്ഷണൽ വാക്‌സിനുകളുടെ ആവശ്യകത അണുബാധയുടെയും രോഗത്തിന്റെയും വ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കേണ്ടത്. മരണനിരക്ക്, രോഗാവസ്ഥ, രോഗം ബാധിച്ച കാലഘട്ടത്തിന്റെ പ്രാധാന്യം, വാക്‌സിൻ ഉണ്ടാക്കുന്ന രോഗപ്രതിരോധശേഷി, കുട്ടികൾക്ക് നൽകിയ വാക്‌സിനുകളുടെ സ്വാധീനം എന്നിവയും ഓപ്ഷണൽ വാക്‌സിനുകളുടെ ഗുണനിലവാരത്തെ നിശ്ചയിക്കുന്നു. എന്നാൽ  വാക്സിനുകളുടെ ലഭ്യതക്കുറവും ചെലവും കാരണം, സർക്കാരിന് ഇപ്പോഴും ഓപ്ഷണൽ വാക്സിനുകളെ യുഐപിക്ക് കീഴിൽ കൊണ്ടുവരാനായിട്ടില്ല.

ഓപ്ഷണൽ വാക്‌സിനുകൾ

1. ഹീമോഫിലസ് ടൈപ്പ് കൊഞ്ചുഗേറ്റ് (എച്ച്‌ഐബി)

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലുണ്ടാകുന്ന കടുത്ത ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, മറ്റ് പകർച്ചവ്യാധികൾ എന്നിവയ്ക്ക് കാരണമാകുന്നത് എച്ച്‌ഐബി ബാക്ടീരിയയാണ്.

ഡോസേജ്:

ഫസ്റ്റ് ഡോസേജ്: 2 മാസം പ്രായമുള്ളപ്പോൾ

സെക്കന്റ് ഡോസേജ്: 4 മാസം പ്രായമുള്ളപ്പോൾ

തേർഡ് ഡോസേജ്: 6 മാസം പ്രായമുള്ളപ്പോൾ (ആവശ്യമുണ്ടെങ്കിൽ മാത്രം)

ഫൈനൽ ഡോസ/ബൂസ്റ്റർ ഡോസ്: 12 മുതൽ 15 മാസം പ്രായമുള്ളപ്പോൾ

2. റൊട്ടാവൈറസ്

കുട്ടികളിലെ കഠിനമായ വയറിളക്കത്തിന്റെ പ്രധാന കാരണം റൊട്ടാവൈറസാണ്. ഇന്ത്യയിൽ  അഞ്ച് വയസിന് താഴെ മരിക്കുന്ന ആറ് കുട്ടികളിൽ ഒരാൾ മരിക്കുന്നത് റൊട്ടാവൈറസ് ബാധ മൂലമാണ്. 2016ൽ ചില സംസ്ഥാനങ്ങളിൽ ഈ വാക്‌സിൻ യുഐപിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഡോസേജ്:

ഫസ്റ്റ് ഡോസേജ്: 2 മാസം പ്രായമുള്ളപ്പോൾ

സെക്കന്റ് ഡോസേജ്: 4 മാസം പ്രായമുള്ളപ്പോൾ

തേർഡ് ഡോസേജ്: 6 മാസം പ്രായമുള്ളപ്പോൾ (ആവശ്യമുണ്ടെങ്കിൽ മാത്രം)

3. ഹെപ്പറ്റൈറ്റിസ് ബി

ഹെപ്പറ്റൈറ്റിസ് ബി വൈറസ് ബാധ മൂലം കരളിലുണ്ടാകുന്ന കഠിനമായ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് ബി. ലോകത്താകമാനം രണ്ട് ബില്ല്യൺ ആളുകൾ ഹെപ്പറ്റൈറ്റിസ് ബി വൈറസ് ബാധ ഉള്ളവരോ മുൻപ് ഉണ്ടായിരുന്നവരോ ആണ്. അതുപോലെ 350 ബില്ല്യൺ ആളുകൾ കാലങ്ങളായി ഈ വൈറസ് ബാധ മൂലം ബുദ്ധിമുട്ടുന്നവരുമാണ്.

ഡോസേജ്:

ജനിച്ച ഉടനേയും, 1 , 6 മാസങ്ങളിലുമായി നൽകുന്ന കുത്തിവയ്പ്പാണിത്. വാക്‌സിന്റെ ബ്രാൻഡിനേയും വ്യക്തിയുടെ പ്രായത്തേയും അനുസരിച്ചാണ് ഡോസ് നിശ്ചയിക്കുന്നത്.

4. ന്യൂമോകോക്കൽ

കുട്ടികളിലെ പ്രധാന മരണകാരണമാണ് സ്‌ട്രെപ്‌റ്റോകോക്കസ് ന്യൂമോണിയ മൂലം ഉണ്ടാകുന്ന ന്യൂമോണിയ. ഓരോ വർഷത്തിലും രണ്ടു കോടി കുട്ടികളാണ് ന്യൂമോണിയ ബാധിച്ച് മരിക്കുന്നത്. ആഗോള തലത്തിൽ 19% ന്യൂമോകോക്കൽ മരണങ്ങളും ഇന്ത്യയിലാണ് സംഭവിക്കുന്നത്. മുതിർന്നവരിലെ ആസ്ത്മ, പ്രമേഹം, വൃക്കരോഗങ്ങൾ എന്നിവയ്ക്കും ഈ വാക്‌സിൻ ഉപയോഗിക്കുന്നുണ്ട്.

ഡോസേജ്:

രണ്ട് വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും നൽകേണ്ട വാക്‌സിനാണ്  ന്യൂമോകോക്കൽ കൊഞ്ചുഗേറ്റ് വാക്‌സിൻ. 2,4,6,മാസം പ്രായമുള്ളപ്പോഴും 12 മുതൽ 15 മാസം പ്രായത്തിനിടയ്ക്കുമായി 4 ഘട്ടങ്ങളിലായാണ് ഈ വാക്‌സിൻ നൽകുന്നത്.

5. ഇൻഫ്‌ളുവൻസ വൈറസ്

ഇൻഫ്‌ളുവൻസ വൈറസ് മൂലമുണ്ടാകുന്ന രോഗം തടയുന്നതിനായി ഫ്‌ളൂ വാക്‌സിനുകൾ ഉപയോഗിക്കുന്നു.

ഡോസേജ്: ഡോക്ടറുടെ നിർദേശപ്രകാരം എല്ലാ വർഷവും എടുക്കേണ്ട വാക്‌സിനാണിത്.

6. ഹ്യൂമൺ പാപ്പിലോമ വൈറസ്

സെർവിക്കൽ കാൻസറിന് കാരണമാകുന്ന ഒന്നാണ് ഹ്യൂമൺ പാപ്പിലോമ വൈറസ്. ലോകത്തിൽ സെർവിക്കൽ കാൻസർ ബാധിച്ച് മരിക്കുന്നവരിൽ മൂന്നിൽ ഒന്ന് പേരും മരിക്കുന്നത് ഇന്ത്യയിലാണ്. സ്ത്രീകളിൽ ഈ വാക്‌സിൻ 10 മുതൽ 45 വയസ് വരെ          നൽകിവരുന്നു.

ഡോസേജ്: 15 വയസിനുള്ളിൽ രണ്ട് ഡോസുകളായാണ് എച്ച്പിവി വാക്‌സിൻ നൽകേണ്ടത്. 6 മുതൽ 12 മാസം വരെയുള്ള ഇടവേളയിലാണ് ഇത് നൽകേണ്ടത്.

7. ടൈഫോയ്ഡ്

വൈറസ് ബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ടൈഫോയ്ഡ്. രേഖകൾ പ്രകാരം ലോകത്തിൽ ഒരു വർഷം  21 കോടി പേർക്ക് ടൈഫോയ്ഡ് സ്ഥിരീകരിക്കുന്നു. അതുപോലെ ഒരു വര്‍ഷം ടൈഫോയ്ഡുമായി ബന്ധപ്പെട്ട രണ്ടു ലക്ഷത്തിലേറെ മരണങ്ങളും ലോകത്താകമാനം സംഭവിക്കുന്നു.

  • ഇനാക്ടിവേറ്റഡ് ടൈഫോയ്ഡ് വാക്‌സിൻ

പ്രതിരോധത്തിനായി ഒരു ഡോസ് നൽകുന്നു. ശാരീരികമായി ബുദ്ധിമുട്ടുള്ളവർക്ക് രണ്ട് വർഷത്തിലൊരിക്കൽ ബൂസ്റ്റർ ഡോസ് നൽകുന്നു.

  • ലൈവ് ടൈഫോയ്ഡ് വാക്‌സിൻ

ആഴ്ച്ചയിൽ നാല് ഡോസുകളായി നൽകുന്നു.

8. മെനിഞ്ചോകോക്കൽ മെനിഞ്ചൈറ്റിസ്

എൻ. മെനിഞ്ചൈറ്റഡിസ് മൂലമുണ്ടാകുന്ന സാംക്രമിക രോഗമാണ് മെനിഞ്ചോകോക്കൽ മെനിഞ്ചൈറ്റിസ് അഥവാ സെറിബ്രോ സ്‌പൈനൽ ഫീവർ. 2005ൽ 8367 പേർക്കാണ് ഈ അസുഖം റിപ്പോർട്ട് ചെയ്തത്. 485 മരണങ്ങളും.

ഡോസേജ്:  മെനിഞ്ചോകോക്കൽ കോഞ്ചുഗേറ്റ് വാക്‌സിൻ കൗമാരപ്രായത്തിൽ നൽകേണ്ട വാക്‌സിനാണ്. 11 നും 12 വയസിനുമിടയ്ക്കായാണ് ആദ്യ ഡോസ് നൽകേണ്ടത്. കൂടാതെ 16 വയസ്സിൽ ഒരു ബൂല്റ്റർ ഡോസും നൽകുന്നു.

9. ഹെപ്പറ്റൈറ്റിസ് എ

ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലം ഉണ്ടാകുന്ന കഠിനമായ വൈറസ് രോഗമാണ് ഹെപ്പറ്റൈറ്റിസ് എ. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം വർഷത്തിൽ 10,000 പേരിൽ 50 പേർക്ക് ഈ അസുഖം പിടിപെടാറുണ്ട്. മരണനിരക്ക് കുറവാണെങ്കിലും രോഗത്തിന്റെ കഠിനതയും, വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഈ വാക്‌സിൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ യോജിച്ചതാണ്.

ഡോസേജ്: ജനിച്ച ഉടനേയും, 6 മുതൽ 12 മാസത്തിനിടയ്ക്കുമായി രണ്ട് ഡോസുകളായി നൽകുന്ന വാക്‌സിൻ. ഹെപ്പറ്റൈറ്റിസ് ബിയും എയും സംയുക്തമായാണ് നൽകുന്നതെങ്കിൽ 0,1,6 മാസങ്ങളിലായി മൂന്ന് ഡോസുകൾ നൽകുന്നു.

10. ചിക്കൻപോക്‌സ്

വാരിസെല്ല-സോസ്റ്റർ വൈറസ് ബാധ മൂലമുണ്ടാകുന്ന അതികഠിനമായ ഒരു രോഗമാണ് ചിക്കൻപോക്‌സ് അഥവാ വാരിസെല്ല. പെട്ടെന്ന് പകരാവുന്ന അസുഖമാണിത്. സാധാരണ കുട്ടികളിൽ മരണനിരക്ക് ലക്ഷത്തിൽ രണ്ടാണെങ്കിൽ, മുതിർന്നവരിൽ 15 മടങ്ങ് അധികമാണ്.

ഡോസേജ്: 4 ആഴ്ച്ച ഇടവേളയിൽ രണ്ട് ഡോസുകളായി നൽകുന്നു.

11. ജാപ്പനീസ് എൻസെഫലൈറ്റിസ്

ക്യൂലിസൈൻ കൊതുകുകളിലൂടെ ബി അർബോവൈറസ് മനുഷ്യരിലേക്ക് എത്തുമ്പോഴാണ് ജാപ്പനീസ് എൻസെഫലൈറ്റിസ് എന്ന അസുഖമുണ്ടാകുന്നത്.  ഇന്ത്യയിൽ ആസ്സാം, ബീഹാർ, ഹരിയാന, കർണ്ണാടക എന്നിവിടങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില സ്ഥലങ്ങളിൽ യുഐപി പ്രകാരം ഇതിനെതിരായ വാക്‌സിൻ നിർബന്ധമാണ്.

ഡോസേജ്: വാക്‌സിന്റെ സ്വഭാവമനുസരിച്ച് ഒന്നോ രണ്ടോ ഡോസുകൾ നൽകുന്നു.

The optional vaccines include rotavirus, typhoid, Hib, chickenpox (varicella), hepatitis A, pneumococcal, meningococcal, influenza viral vaccines, HPV.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/vbuybJnqhKMqANmlqPt7iPToapymmJL1UVPhXzJP): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/vbuybJnqhKMqANmlqPt7iPToapymmJL1UVPhXzJP): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/vbuybJnqhKMqANmlqPt7iPToapymmJL1UVPhXzJP', 'contents' => 'a:3:{s:6:"_token";s:40:"LeyvLf9oGV2gShvOU2YSRfX8OT4dFXhSdf22nWaP";s:9:"_previous";a:1:{s:3:"url";s:70:"http://www.imalive.in/newshealth-news/608/which-is-an-optional-vaccine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/vbuybJnqhKMqANmlqPt7iPToapymmJL1UVPhXzJP', 'a:3:{s:6:"_token";s:40:"LeyvLf9oGV2gShvOU2YSRfX8OT4dFXhSdf22nWaP";s:9:"_previous";a:1:{s:3:"url";s:70:"http://www.imalive.in/newshealth-news/608/which-is-an-optional-vaccine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/vbuybJnqhKMqANmlqPt7iPToapymmJL1UVPhXzJP', 'a:3:{s:6:"_token";s:40:"LeyvLf9oGV2gShvOU2YSRfX8OT4dFXhSdf22nWaP";s:9:"_previous";a:1:{s:3:"url";s:70:"http://www.imalive.in/newshealth-news/608/which-is-an-optional-vaccine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('vbuybJnqhKMqANmlqPt7iPToapymmJL1UVPhXzJP', 'a:3:{s:6:"_token";s:40:"LeyvLf9oGV2gShvOU2YSRfX8OT4dFXhSdf22nWaP";s:9:"_previous";a:1:{s:3:"url";s:70:"http://www.imalive.in/newshealth-news/608/which-is-an-optional-vaccine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21