×

കുട്ടികളെ വളര്‍ത്തുന്നതിന്റെ വ്യത്യസ്ത വഴികള്‍‌

Posted By

IMAlive, Posted on July 26th, 2019

what are the Different Ways of Raising Children

കുട്ടികളെ വളർത്തുന്നതിന് പരിശീലനം ആവശ്യമാണോ ആവശ്യമാണെന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധർ പറയുന്നത്. പണ്ടുള്ളവർക്ക് കുട്ടികളെ വളർത്തി വലുതാക്കാൻ യാതൊരു പരിശീലനവും ലഭിച്ചിരുന്നില്ല. പക്ഷേ, അതുപോലെ മാറിയകാലത്ത് കുട്ടികളെ വളർത്താൻ ശ്രമിച്ചാൽ അത് അത്ര വിജയിക്കണമെന്നില്ല. ഇവിടെയാണ് പേരന്റിംഗിന്റെ പ്രസക്തി. വ്യത്യസ്ത തരത്തിലുള്ള പേരന്റിംഗ് അഥവാ കുട്ടികളെ വളർത്തുന്ന രീതികളെപ്പറ്റി ഈ പരമ്പര പരിശോധിക്കുന്നു.

ചോദനാത്മക രക്ഷാകർതൃത്വം (Instinctive Parenting)

അച്ഛനുമമ്മയും എന്നെ തല്ലിയാണ് വളർത്തിയത്. അതുകൊണ്ട് ഞാൻ നന്നായി. അപ്പോൾ പിന്നെ എന്റെ മക്കളേയും തല്ലിത്തന്നെ വളർത്തേണ്ടേ? എന്നു ചിന്തിക്കുന്ന നല്ലൊരു ശതമാനം രക്ഷിതാക്കളുണ്ട്. പ്രത്യേകിച്ച് സാധാരണ സാഹചര്യങ്ങളിലൂടെ വളർന്നുവന്നവർ. ഇവരുടെ ഈ മനോഭാവത്തെയാണ് ചോദനാത്മക രക്ഷാകർതൃത്വം എന്നു വിളിക്കുന്നത്. അതായത്, തനിക്കു ലഭിച്ച അനുഭവങ്ങളുടെ ചോദനയിലൂടെ തന്റെ മക്കളേയും വളർത്താനുള്ള ശ്രമം.

ഇത് പൂർണമായും ദോഷമാണെന്നു പറയാനാകില്ല. പരമ്പരാഗത മൂല്യങ്ങളിലും ജീവിത രീതികളിലുമൊക്കെ വിശ്വസിക്കുന്നവർക്ക് തങ്ങളുടെ പുതിയ തലമുറയിലേക്ക് അത് പകർന്നുകൊടുക്കാൻ ഈ രീതി ചിലപ്പോൾ ആവശ്യമായി വന്നേക്കാം. എല്ലാദിവസവും ത്രിസന്ധ്യക്ക് വീട്ടിൽ നിലവിളക്കു കൊളുത്തുന്നതും പ്രാർഥിക്കുന്നതുമൊക്കെ മാതാപിതാക്കളിൽ നിന്ന് ശീലമാക്കിയവർ അത് തങ്ങളുടെ മക്കളിലേക്കും പകർന്നുകൊടുക്കാൻ ശ്രമിക്കുന്നത് ചില ചോദനകൾ മൂലമാണ്. പുലർച്ചെ എഴുന്നേൽക്കുന്നതുൾപ്പെടെയുള്ള ശീലങ്ങളും ഇത്തരത്തിൽ പകർന്നുകിട്ടുന്നതായിരിക്കും. അതിനെ തെറ്റു പറയാനാകില്ല.

എന്നാൽ ഈ മാർഗത്തിന് ചില ദോഷവശങ്ങളുമുണ്ട്. പഴയശൈലിയിലുള്ള രക്ഷാകർതൃത്വ മനോഭാവവും മാർഗങ്ങളും പുതിയതലമുറയിലെ കുട്ടികൾക്ക് ദഹിച്ചെന്നു വരില്ല. സ്വാഭാവികമായും അവർ നിസ്സഹകരണത്തിന് ശ്രമിക്കുകയും അത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള കലഹത്തിലെത്തുകയും ചെയ്‌തേക്കാം. തെറ്റുകൾ ചെയ്യുമ്പോഴും പരീക്ഷയ്ക്ക് മാർക്കു കുറയുമ്പോഴുമൊക്കെ കുട്ടികളെ തെങ്ങിൽ കെട്ടിയിട്ടും വീടിന്റെ തൂണിൽ കെട്ടിയിട്ടുമൊക്കെ അടിക്കുന്ന രീതി പണ്ടത്തെ തലമുറയിലെ മാതാപിതാക്കൾക്കുണ്ടായിരുന്നു. ഇന്ന് ആ രീതി അവലംബിച്ചാലോ? കുട്ടികൾ പ്രതിഷേധിക്കാനും തിരിച്ച് അക്രമം കാട്ടാനുമുള്ള സാധ്യതയുണ്ട്. മാത്രമല്ല, രക്ഷിതാക്കളാണെങ്കിൽ പോലും കുട്ടികളെ അത്തരത്തിൽ മർദ്ദിച്ചാൽ ചിലപ്പോൾ പോലീസ് കേസുവരെ ഉണ്ടായെന്നിരിക്കും. ബാലാവകാശ കമ്മീഷനും ചൈൽഡ് ലൈനുമൊക്കെ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ജാഗരൂകരായിരിക്കുന്ന കാലവുമാണ്.

ഇത്തരത്തിൽ ചെറുതും വലുതുമായ ശിക്ഷാമാർഗങ്ങളിലൂടെ കുട്ടികളെ നേർവഴിക്കു നയിക്കാമെന്നു കരുതിയാൽ ചിലപ്പോൾ കുട്ടികൾക്ക് രക്ഷിതാക്കളോട് കഠിനമായ വെറുപ്പുണ്ടാകാനും മാനസികമായ അകൽച്ചയുണ്ടാകാനും സാധ്യതയേറെയാണ്. കാല ക്രമേണ രക്ഷിതാക്കളോട് ഒട്ടും സ്‌നേഹമില്ലാത്തവരായും അവരോട് ഒട്ടും സഹകരിക്കാത്തവരായും കുട്ടികൾ മാറിപ്പോയേക്കാം.

‌പഴയ കൂട്ടുകുടുംബ വ്യവസ്ഥിതിക്ക് ഒരുപാട് നന്മകള്‍ ഉണ്ടായിരുന്നെങ്കിലും ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യമുള്ള കുടുംബകാരണവരുടെ സ്ഥാനം അതിന്റെ ഫ്യൂഡല്‍ ജീര്‍ണതയുടെ ലക്ഷണം തന്നെയായിരുന്നു. ഇത്തരത്തില്‍ മാടമ്പി സ്വഭാവമുള്ള കുടുംബനാഥന്റെ ജനാധിപത്യ സ്വഭാവമില്ലാത്ത നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും വൈകാരിക അസ്വാസ്ഥ്യങ്ങളുണ്ടാക്കാതെ പോയത് കൗമാരാക്കാരായ കുട്ടികളുടെ ഇടയില്‍ സമപ്രായക്കാരായ ധാരാളം പേരുമായി ഇടപഴകാനുള്ള അവസരം അന്ന് ഉണ്ടായിരുന്നതിനാലാണ്. എന്നാല്‍ ഇപ്പോഴത്തെ അണുകുടുംബ വ്യവസ്ഥയില്‍ കുടുംബത്തിനുള്ളില്‍ സമപ്രായക്കാരുമായി ആശയവിനിമയം നടത്താനുള്ള സാഹചര്യം കുട്ടികള്‍ക്ക് ലഭിച്ചെന്നു വരില്ല. ഇക്കാരണത്താല്‍ ജനാധിപത്യ സ്വഭാവമില്ലാത്ത ആശയവിനിമയം മാതാപിതാക്കള്‍ സ്വീകരിച്ചാല്‍ അത് അതേപടി സ്വാംശീകരിക്കുന്ന കുട്ടികള്‍ മറ്റുള്ളവരോടുള്ള അവരുടെ ഇടപടലിലും ഈ ജനാധിപത്യരഹിതമായ പെരുമാറ്റം കൊണ്ടുവരാന്‍ ഇടയുണ്ട്. മുതിര്‍ന്നവരോട് എതിരഭിപ്രായങ്ങള്‍ പറഞ്ഞാല്‍ അതിനെ തറുതല പറച്ചിലായും ഗുരുത്വദോഷമായുമൊക്കെയാണ് പഴയ തലമുറ കണ്ടിരുന്നത്. അത്തരം ചോദ്യംചെയ്യലുകള്‍ കുട്ടിക്കാലത്തുതന്നെ എതിര്‍ത്ത് തോല്‍പിക്കപ്പെട്ടിരുന്നു. ഇന്ന് സ്ഥിതി അതല്ല. ധാരാളം ചോദ്യങ്ങള്‍ ചോദിക്കുന്നതും എതിര്‍വാദങ്ങള്‍ ഉയര്‍ത്തുന്നതുമായ ഒരു തലമുറയാണ് ഇന്നത്തേത്. അവരെ കാര്യങ്ങള്‍ കാര്യകാരണ സഹിതം പറഞ്ഞു ബോധ്യപ്പെടുത്തി ജനാധിപത്യ രീതിയില്‍ വളര്‍ത്തുന്നതായിരിക്കും അഭികാമ്യം.

എന്നാല്‍ ചില വീടുകളിലെങ്കിലും ചോദനാത്മക രക്ഷാകര്‍തൃത്വത്തില്‍ അത് സാധ്യമല്ലാതെ വരുന്നുണ്ട്. കുട്ടികള്‍ ചോദ്യം ചോദിക്കുകയോ എതിരഭിപ്രായങ്ങള്‍ പറയുകയോ ചെയ്താലുടന്‍ അവരെ ശാസിച്ചും ശിക്ഷിച്ചും കീഴടക്കുന്ന രീതി പ്രകടിപ്പിച്ചാല്‍ തീര്‍ച്ചയായും കുട്ടികളുടെ മാനസികാരോഗ്യത്തെ അത് ബാധിക്കും. മാതാപിതാക്കളോട് വെറുപ്പുണ്ടായേക്കാമെന്നു മാത്രമല്ല ചെറുപ്പത്തിലേ ഈ രീതി കണ്ടുവളര്‍ന്നാല്‍ മറ്റള്ളവരെ കയ്യൂക്ക് ഉപയോഗിച്ച് എതിര്‍ത്തു തോല്‍പിക്കാമെന്ന സന്ദേശം കൂടി അവര്‍ക്കു ലഭിക്കുകയും സ്കൂളിലും മറ്റിടങ്ങളിലും ദുര്‍ബലരായ കുട്ടികളുടെ മേല്‍ കടന്നുകയറ്റം നടത്തി അവരുടെമേല്‍ അധീശത്വം സ്ഥാപിക്കാനുള്ള പ്രവണത ഉണ്ടാകുകയും ചെയ്തേക്കാം. ഇന്നത്തെ കാലത്ത് അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുട്ടികളെ മറ്റുള്ളവരും അധ്യാപകരും ഒറ്റപ്പെടുത്താനും വെറുക്കാനും സാധ്യതയുണ്ട്. അവരുടെ പേര് മോശമാകാനും ജീവിക്കുന്ന ചുറ്റുപാടില്‍ അവര്‍ സാമൂഹ്യവിരുദ്ധരായി ചിത്രീകരിക്കപ്പെടാനും ഇത് വഴിയൊരുക്കിയേക്കാം.  

ഈ കാരണങ്ങള്‍കൊണ്ടുതന്നെ ചോദനാത്മക രക്ഷാകര്‍തൃത്വത്തിനു പകരം കാലാനുസൃതമായ മാറ്റങ്ങള്‍ കാഴ്ചപ്പാടില്‍ വരുത്തി ജനാധിപത്യ രീതിയില്‍ കുടുംബാംഗങ്ങളോട് ഇടപെടുന്ന ഒരു കുടുംബനാഥനായിരിക്കും ഇന്നത്തെ സാഹചര്യത്തില്‍ അഭികാമ്യം. തങ്ങളെ രക്ഷിതാക്കൾ വളർത്തിയ രീതി പൂർണമായും കുട്ടികളിലേക്കും പകരാതെ അവരെ ഒപ്പം നിറുത്താനുതകുന്ന രീതികൾ മാത്രം 'തലമുറ തലമുറ കൈമാറാൻ' ശ്രദ്ധിക്കണം. കുട്ടികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമൊക്കെ മറുപടി നല്‍കി അറിവിന്റേയും സ്വഭാവഗുണത്തിന്റേയും അടിസ്ഥാനത്തില്‍ മറ്റുള്ളവരെ സ്വാധീനിക്കുന്നതാണ് നല്ലതെന്നൊരു സന്ദേശം രക്ഷാകര്‍തൃരീതിയില്‍ അവലംബിക്കുന്നതാണ് കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഏറെ സഹായകരം.   

 ഡോക്ടർ  അരുൺ ബി നായർ 

Parenting or child rearing is the process of promoting and supporting the physical, emotional, social, and intellectual development of a child from infancy to adulthood.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Lhmt0WM3XxK1gotG3jYqksgMhD3JdClG8JBSLGSm): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Lhmt0WM3XxK1gotG3jYqksgMhD3JdClG8JBSLGSm): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Lhmt0WM3XxK1gotG3jYqksgMhD3JdClG8JBSLGSm', 'contents' => 'a:3:{s:6:"_token";s:40:"z3ZiM6EsaXvtrnGucXL4X15ngo4V0WxkFEYxudZP";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/childs-health/253/what-are-the-different-ways-of-raising-children";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Lhmt0WM3XxK1gotG3jYqksgMhD3JdClG8JBSLGSm', 'a:3:{s:6:"_token";s:40:"z3ZiM6EsaXvtrnGucXL4X15ngo4V0WxkFEYxudZP";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/childs-health/253/what-are-the-different-ways-of-raising-children";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Lhmt0WM3XxK1gotG3jYqksgMhD3JdClG8JBSLGSm', 'a:3:{s:6:"_token";s:40:"z3ZiM6EsaXvtrnGucXL4X15ngo4V0WxkFEYxudZP";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/childs-health/253/what-are-the-different-ways-of-raising-children";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Lhmt0WM3XxK1gotG3jYqksgMhD3JdClG8JBSLGSm', 'a:3:{s:6:"_token";s:40:"z3ZiM6EsaXvtrnGucXL4X15ngo4V0WxkFEYxudZP";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/childs-health/253/what-are-the-different-ways-of-raising-children";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21