×

കുട്ടികളിൽ നന്ദി പരിശീലിപ്പിക്കാം ആവശ്യങ്ങൾ നിയന്ത്രിക്കാം

Posted By

IMAlive, Posted on July 26th, 2019

How Gratitude Can teach your children

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

നിങ്ങളുടെ കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾ കൂടി വരികയാണോ? കൂടെക്കൂടെ അവർ പലതും ആവശ്യപ്പെടുന്നുണ്ടോ? ‘ഞങ്ങളുടെ കാലത്ത് ഇതുപോലെയൊന്നും ഞങ്ങൾക്ക് കിട്ടിയിരുന്നില്ല’ എന്നൊക്കെ കുട്ടികളോട് പറയാറുണ്ടെങ്കിലും അവര്‍ക്ക് ഏറ്റവും മികച്ചവ ലഭ്യമാക്കാന്‍ മിക്ക രക്ഷിതാക്കളും ശ്രദ്ധിക്കാറുണ്ട്. പലപ്പോഴും ആവശ്യമില്ലാത്ത സാധങ്ങൾക്കും സൗകര്യങ്ങൾക്കുമായി കുട്ടികൾ വാശിപിടിക്കാറുണ്ട്. എന്നാൽ അവരുടെ ഇത്തരം വർധിച്ചുവരുന്ന ആവശ്യങ്ങൾക്കു പിന്നിൽ നമ്മൾ ശ്രദ്ധിക്കാത്ത ഒരുപാട് വസ്തുതകളുണ്ടെന്നതാണ് യാഥാര്‍ഥ്യം. 

നമ്മുടെ കുഞ്ഞുങ്ങൾ മുൻപെങ്ങുമില്ലാത്തവിധം പരസ്യങ്ങളിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ നിന്നും ഉൽപ്പന്നങ്ങളിലേക്കും ഉപഭോഗ ആസക്തികളിലേക്കും ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. കുട്ടികളെ ഇത്തരം സ്വാധീനങ്ങളിൽനിന്നും ആഗ്രഹങ്ങളിൽ നിന്നും സംരക്ഷിക്കുക രക്ഷകർത്താക്കളെ സംബന്ധിച്ചടത്തോളം അത്ര എളുപ്പമല്ല. ചിക്കാഗോയിലെ ഇല്ലിനോയ്സ് യൂണിവേഴ്സിറ്റിയുടെ പഠനങ്ങൾ പ്രകാരം കൃതജ്ഞതയും ഉപഭോഗതൃഷ്ണയും തമ്മിൽ വളരെയടുത്ത ബന്ധമാണുള്ളത്. വ്യക്തമായിപറഞ്ഞാൽ, നന്ദിയുള്ളവരായിരിക്കുന്നത് സാധനങ്ങൾ വാങ്ങിച്ചു കൂട്ടാനുള്ള ആസക്തിയെ കുറയ്ക്കുന്നു എന്നർത്ഥം.

ജേർണൽ ഓഫ് പോസിറ്റീവ് സൈക്കോളജിയിലെ(Journal of Positive Psychology) എഴുത്തുകാരുടെ അഭിപ്രായപ്രകാരം, ഉപഭോഗതാല്പര്യം തലമുറകളിലൂടെ വർദ്ധിച്ചുവന്ന ഒന്നാണ്. ഇത് കുഞ്ഞുങ്ങളുടെ നൈസർഗിക വാസനകളെയും വിദ്യാലയങ്ങളിലെ അവരുടെ പ്രകടനത്തെത്തന്നെയും പ്രതികൂലമായിട്ടാണ് ബാധിക്കുന്നത്. മാത്രമല്ല കുട്ടികളുടെ വൈകാരിക തലങ്ങളെയും ഇത് മോശമായി ബാധിക്കും. ഭാവിയിൽ മാനസിക പ്രശ്ങ്ങളിലേക്ക് നയിക്കാനും വർധിച്ചുവരുന്ന ഉപഭോഗ ആസക്തികൾ കാരണമാകുന്നു.

കുട്ടികളെയും യുവാക്കളെയും മുൻനിർത്തിയുള്ള പരസ്യങ്ങളും മറ്റു വിപണനതന്ത്രങ്ങളും ചരിത്രത്തിലെതന്നെ ഏറ്റവും ഉപഭോഗാസക്തരായ തലമുറയെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, അത് അവരുടെ ആരോഗ്യപരമായ വികാസത്തെയും  മനസികാരോഗ്യത്തെയും  വളരെ മോശമായിട്ടാണ് സ്വാധീനിക്കുന്നതെന്നും ജേർണൽ വ്യക്തമാക്കുന്നു. യുവജനങ്ങളിൽ വർധിച്ചുവരുന്ന ഉത്ക്കണ്ഠ, വിഷാദം, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ, മദ്യപാനം, നിയമവിരുദ്ധ മരുന്നുകളുടെ ഉപയോഗം, സ്വാർഥത, മനോവൈകല്യങ്ങൾ  തുടങ്ങിയവയ്ക്ക്  ഉപഭോഗതൃഷ്ണയുമായി നേരിട്ട് ബന്ധമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 

കുട്ടികളിൽ ഭൗതികവസ്തുക്കളോടുള്ള ആസക്തി വർദ്ധിക്കുന്നതിനെ ചെറുക്കാൻ പലവഴികളുണ്ട്. ജേർണൽ ചൂണ്ടിക്കാണിക്കുന്നതുപോലെ, പരസ്യങ്ങൾ കാണുന്നത് നിയന്ത്രിക്കുന്നത്  ഫലം കാണാറുണ്ട്. എന്നാൽ അത് തീരെ എളുപ്പമല്ല. മാർക്കറ്റിംഗിനെ  നിത്യജീവിതത്തിൽ നിന്ന് അത്ര എളുപ്പം ഒഴിവാക്കാൻ പറ്റില്ല എന്നതുകൊണ്ടുതന്നെ, കുട്ടികളെ പ്രതിരോധിക്കാൻ പഠിപ്പിക്കുന്നതാണ് അത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത്. ഇതിനെ മുൻനിർത്തിയുള്ള പഠനങ്ങളിലാണ്,  നന്ദിയും ആസക്തിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.  മുതിര്‍ന്നവരില്‍ നേരത്തേതന്നെ അതുണ്ടെങ്കിലും കൗമാരക്കാരിൽ ഇത് എത്രത്തോളം ഉണ്ടെന്നതാണ് ഗവേഷകർ പിന്നീട് കണ്ടെത്താൻ ശ്രമിച്ചത്.

870 കൗമാരക്കാരോട് ആദ്യം ഭൗതികവസ്തുക്കളോടുള്ള അവരുടെ മനോഭാവത്തെക്കുറിച്ചും ആളുകളോടും  സാധനസൗകര്യങ്ങളോടും അവർക്കുള്ള  കൃതജ്ഞതയെക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ചപ്പോൾ,  കൂടുതൽ കൃതജ്ഞതയുള്ള കുട്ടികൾക്ക് മറ്റു സാധനങ്ങളാട് ആസക്തി കുറവാണെന്ന് കണ്ടെത്തി.

അടുത്ത ചോദ്യം നന്ദിയുള്ളവരാകാൻ പഠിപ്പിക്കുന്നതിലൂടെ കുട്ടികളിലെ ഉപഭോഗതൃഷ്ണയെ നിയന്ത്രിക്കാൻ സാധിക്കുമോ എന്നായിരുന്നു. 60 പേരിലധികമുള്ള കൗമാരക്കാരിൽ ഇതുസംബന്ധിച്ച് പരീക്ഷണം നടത്തി. 60ൽ പകുതിപ്പേരോട് ഒരു നന്ദി രേഖപ്പെടുത്തുന്ന ഡയറിയും മറ്റേ പകുതിയോട് ഒരു പ്രവർത്തന ജേർണലും സൂക്ഷിക്കാൻ നിർദ്ദേശിച്ചു. രണ്ടാഴ്ചക്കു ശേഷം മുമ്പു ചോദിച്ചതുപോലെ പോലെ അവരുടെ ആഗ്രഹങ്ങളെക്കുറിച്ചും നന്ദിയെക്കുറിച്ചുമുള്ള അതേ ചോദ്യങ്ങൾക്ക് അവർ ഉത്തരം നൽകി. ഒടുവിൽ, ഗവേഷകർ ഓരോത്തർക്കും 10 ഡോളർ വീതം നൽകി. അവർക്ക് അത് സൂക്ഷിക്കുകയോ സംഭാവന ചെയ്യുകയോ ചെയ്യാമെന്നായിരുന്നു നിര്‍ദ്ദേശം. 

ശേഷമുള്ള കണ്ടെത്തലുകൾ വളരെ ശ്രദ്ധേയമായിരുന്നു. കൃതജ്ഞതാ ഡയറികൾ സൂക്ഷിക്കുന്ന കുട്ടികളുടെ കൃതജ്ഞത വർധിക്കുകയും, അവരുടെ ഭൗതികതൃഷ്ണ  ഗണ്യമായി കുറയുകയും ചെയ്തു. ഏറ്റവും അത്ഭുതകരം അവരുടെ ഉദാരതയും സഹജീവിസ്നേഹവുമായിരുന്നു. കൃതജ്ഞത ഡയറികൾ സൂക്ഷിക്കുന്ന കുട്ടികള്‍ ശരാശരി ഏഴ് ഡോളർ സംഭാവന ചെയ്തപ്പോൾ മറ്റു കുട്ടികളാവട്ടെ  വെറും നാല് ഡോളർ  ആണ് സംഭാവന ചെയ്യാൻ തയ്യാറായത്.

"ലളിതമായ തന്ത്രങ്ങളും പ്രോത്സാഹനവും കൊണ്ട് ആളുകളെയും സാധനസൗകര്യങ്ങളെയും  കുറിച്ച് കൃതജ്ഞത വളർത്താനും യുവജനങ്ങൾക്കിടയിൽ ഭൗതികവാദം കുറയ്ക്കാനും സാധിക്കുമെന്ന് ഞങ്ങളുടെ കണ്ടെത്തലുകൾ തെളിയിക്കുന്നു." ഗവേഷകൻ ലാൻ എൻഗുയ്ൻ ചാപ്ലിൻ (Lane Nguyen Chaplin)അഭിപ്രയപ്പെടുന്നു.

യഥാർത്ഥ ജീവിതത്തിൽ ഇതുപോലെ  ചെയ്യുന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അത്ര ലളിതമല്ല. എന്നാൽ, മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ഒരു പൊതു ഡയറി സൂക്ഷിക്കുകയും ദൈനംദിനം ഏതാനും മിനിറ്റുകൾ അതിനായി വിനിയോഗിക്കുകയും ചെയ്യാവുന്നതാണ് എന്ന് ചാപ്ലിൻ കൂട്ടിച്ചേർത്തു.

അവരുടെ  അഭിപ്രായത്തിൽ ‘മാതാപിതാക്കൾക്കും ഒരു നന്ദി ജേണൽ സൂക്ഷിക്കാം, കുട്ടികളുമൊത്തിരുന്ന് ഒരു അഞ്ചു മിനിട്ട് ഡയറി എഴുത്തിനായി ചെലവാക്കാം’. ഒന്നോ രണ്ടോ മിനിറ്റ് എടുത്ത്  നിങ്ങൾ വിലമതിക്കുന്ന ഒരു കാര്യത്തെക്കുറിച്ചോ  ഒരു വ്യക്തിയെക്കുറിച്ചോ എഴുതാം. കുട്ടികളോടൊപ്പം ചെയ്യുമ്പോൾ നിങ്ങൾക്ക് കിട്ടുന്നത് വളരെ ഗുണമേന്മയുള്ള  ഒരു സമയമാണ്. അതു നിങ്ങളുടെ  കുട്ടികളെയും നിങ്ങളെയും  ഉറച്ചു നില്ക്കാനും നിങ്ങളുടെ കുട്ടികളോട്  ഒരു പ്രത്യേക ബന്ധം വളർത്താനും   സഹായിക്കുന്നു. പിന്നീട് നിങ്ങൾക്ക് എഴുതിയതിനെപറ്റി ചർച്ചചെയ്യുകയുമാവാം. ഇത് നിങ്ങളിരുവരെയും നന്ദിയുള്ളവരും ആത്മബന്ധമുള്ളവരും ആക്കിത്തീർക്കും.

ഉപഭോഗതൃഷ്ണ  കുറയ്ക്കുന്നതിനു പുറമേ, നന്ദിയുള്ളവരായിരിക്കുക എന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പൊതുവിൽ ആരോഗ്യകരവുമാണ്. ഇത് മൊത്തത്തിൽ ആരോഗ്യവും ക്ഷേമമവും ശക്തമായ സാമൂഹിക ബന്ധങ്ങളും ഉണ്ടാക്കും. കൂടാതെ വിഷാദത്തിനുള്ള സാധ്യത കുറയ്ക്കും. അതിനാൽ കുട്ടികളില്ലാത്തവര്‍ക്കും പരിശീലിക്കാവുന്ന ആരോഗ്യകരമായ ഒരു ശീലമാണിത്.

An attitude of gratitude is a positive way of looking at life.It's a difficult concept for younger children to understand and it can be frustrating process

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/CANfvLYTHcRb1fpRowaNtKEeeNb350ULa52jnLQq): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/CANfvLYTHcRb1fpRowaNtKEeeNb350ULa52jnLQq): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/CANfvLYTHcRb1fpRowaNtKEeeNb350ULa52jnLQq', 'contents' => 'a:3:{s:6:"_token";s:40:"2gCzHoF2DXr3ERLjZK8P62zucrhxKqfzXqjpONYi";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/childs-health/301/how-gratitude-can-teach-your-children";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/CANfvLYTHcRb1fpRowaNtKEeeNb350ULa52jnLQq', 'a:3:{s:6:"_token";s:40:"2gCzHoF2DXr3ERLjZK8P62zucrhxKqfzXqjpONYi";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/childs-health/301/how-gratitude-can-teach-your-children";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/CANfvLYTHcRb1fpRowaNtKEeeNb350ULa52jnLQq', 'a:3:{s:6:"_token";s:40:"2gCzHoF2DXr3ERLjZK8P62zucrhxKqfzXqjpONYi";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/childs-health/301/how-gratitude-can-teach-your-children";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('CANfvLYTHcRb1fpRowaNtKEeeNb350ULa52jnLQq', 'a:3:{s:6:"_token";s:40:"2gCzHoF2DXr3ERLjZK8P62zucrhxKqfzXqjpONYi";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/childs-health/301/how-gratitude-can-teach-your-children";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21