×

കുട്ടികളിലെ കാൻസർ : സാധ്യതകളും വെല്ലുവിളികളും

Posted By

IMAlive, Posted on February 13th, 2020

Childhood Cancer Possibilities and Problems by Dr.  Anoop C

ലേഖകൻ : ഡോ.അനൂപ്.സി ,കൺസൽട്ടന്റ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ കണക്കുകൾ സൂചിപ്പിക്കുന്നത് കുട്ടികളിലെ കാൻസർനിരക്ക് കൂടി വരികയാണ് എന്നാണ്. ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാൻസറുകളുടെ 4-5%വരെ കുട്ടികളിലാണ് കണ്ടുവരുന്നത്. ഒറ്റ നോട്ടത്തിൽ, ഇതൊരു താരതമേന്യ കുറഞ്ഞ നിരക്കായി തോന്നാമെങ്കിലും ഇന്ത്യ പോലെ ഉയർന്ന ജനസംഖ്യയുള്ള ഒരു രാജ്യത്ത് പ്രതിവർഷം 40,000 നു മുകളിൽ കുട്ടികൾ പുതുതായി കാൻസർ രോഗബാധിതരാകുന്നുണ്ട്. കേരളത്തിൽ മാത്രം 800നും 1000നും ഇടയിൽ കുട്ടികൾ ഓരോ വർഷവും അർബുദ ചികിത്സ തേടുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

പ്രത്യേകതകൾ

കുട്ടികളിൽ കണ്ടുവരുന്ന അർബുദ രോഗങ്ങളിൽ മിക്കതും മുതിർന്നവരിൽ നിന്നും വ്യത്യസ്തമായി വളരെ വേഗത്തിൽ വ്യാപിക്കാൻ ശേഷിയുള്ളവ (Aggressive) ആണ്. ശരിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ വളരെ പെട്ടെന്ന് തന്നെ വ്യാപനം നടക്കാനും മരണം വരെ സംഭവിക്കാനും അവ ഇടയാകുന്നു. എന്നാൽ ഏറ്റവും ശ്രദ്ധേയമായ വസ്തുത, ഭൂരിപക്ഷം പീഡിയാട്രിക് കാൻസറുകളും ശരിയായ ചികിത്സയിലൂടെ പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയും എന്നതാണ്.

സാധാരണ കണ്ടുവരുന്ന കാൻസറുകൾ

മുതിർന്നവരിൽ നിന്ന് വ്യത്യസ്തമായി കുട്ടികളിൽ കണ്ടുവരുന്ന ഏതാണ്ട് പകുതിയോളം കാൻസറുകളും രക്താർബുദ(Blood Cancer) വിഭാഗത്തിൽ പെടുന്നവയാണ്. ഇതിൽ തന്നെ ലുക്കീമിയ(leukemia), ലിംഫാമ(lymphoma) എന്നിങ്ങനെ രണ്ടുതരം അർബുദങ്ങളാണ് പ്രധാനമായും ഉള്ളത്. ഇവയിൽ ബഹുഭൂരിപക്ഷം രക്താർബുദങ്ങളും നിലവിലുള്ള ചികിത്സാരീതികൾ വഴി പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്നവയാണ്. അതേ സമയം കുട്ടികളെ ബാധിക്കുന്ന മറ്റു കാൻസറുകൾ പ്രധാനമായും മുഴരൂപത്തിലുള്ളവയാണ് . സാധാരണയായി തലച്ചോർ, വൃക്കകൾ, വൃക്കകളോടനുബന്ധിച്ചു കാണുന്ന അഡ്രീനൽ ഗ്രന്ഥികൾ, അസ്ഥികൾ, പേശികൾ മുതലായ അവയവങ്ങളിൽ നിന്നാണ് മുഴരൂപത്തിലുള്ള കാൻസറുകൾ കുട്ടികളിൽ കണ്ടുവരുന്നത്. ഇതു കൂടാതെ കണ്ണിനകത്തുള്ള റെറ്റിന(Retina), കരൾ, വൃഷണം, അണ്ഡാശയം തുടങ്ങിയ അവയവങ്ങളിലും കുട്ടികളിൽ മുഴരൂപത്തിലുള്ള കാൻസറുകൾ കണ്ടുവരുന്നു.

രോഗലക്ഷണങ്ങൾ

കുട്ടികളിൽ കണ്ടു വരുന്ന വ്യത്യസ്ത തരം കാൻസറുകളുടെ ലക്ഷണങ്ങളും വിഭിന്നമാണ്. വിട്ടുമാറാത്ത പനി, ക്ഷീണം, വിളർച്ച, കഴലവീക്കം, തൊലിപ്പുറത്തും മൂക്ക്, വായ എന്നിവിടങ്ങളിലും രക്തം പൊടിയുക, വയർ വീർത്തു വരിക തുടങ്ങിയവ രക്താർബുദങ്ങളുടെ ഭാഗമായി കണ്ടുവരുന്നു. അതേ സമയം സോളിഡ് ട്യൂമറുകൾ തലവേദന, വയർ വീർത്തു വരിക, കൈകാലുകൾ, കഴുത്ത, കണ്ണുകൾ തുടങ്ങിയ അവയവങ്ങളിൽ മുഴകൾ എന്നിങ്ങനെയുള്ള ലക്ഷണങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്.

ചികിത്സാരീതികൾ

പ്രധാനമായും കീമോതെറാപ്പി(chemotherapy), റേഡിയേഷൻ(Radiation), സർജറി(Surgery) എന്നിവയാണ് കുട്ടികളിൽ കാൻസർ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ചികിത്സാരീതികൾ. ഇതിൽ രക്താർബുദ ചികിത്സയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത് കീമോതെറാപ്പിയെ ആണ്. ഇഞ്ചക്ഷൻ ആയോ ഗുളിക രൂപത്തിലോ ആണ് കീമോതെറാപ്പി(chemotherapy) നൽകുന്നത്. ചില പ്രത്യേക സന്ദർഭങ്ങളിൽ റേഡിയേഷനും(Radiation) രക്താർബുദ ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ട്. അതേ സമയം, മേൽപറഞ്ഞ മൂന്നു രീതികളും സമന്വയിപ്പിച്ചുകൊണ്ടുള്ള ബഹുമുഖ (Multi-modality) ചികിത്സാ രീതിയാണ് ഒട്ടുമിക്ക സോളിഡ് ട്യൂമറുകളിലും ഉപയോഗിക്കുന്നത്.

മേൽപറഞ്ഞ അടിസ്ഥാന ചികിത്സാരീതികളോട് പ്രതികരിക്കാത്തതോ, അമിതമായി വ്യാപനം തുടക്കത്തിൽ തന്നെ സംഭവിച്ചതോ ആയ കാൻസറുകൾക്ക് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ (Stem cell transplantation) പലപ്പോഴും ഒരു ഉത്തമ ചികിത്സാരീതിയാണ്. അതുപോലെ കാൻസറിനു കാരണമായ സവിശേഷ ജനിതക മാറ്റങ്ങൾ (Mutations) കണ്ടെത്തി അവയെ നിർവ്വീര്യമാക്കുന്ന ടാർഗെറ്റഡ് തെറാപ്പി (Targeted Therapy), ഇമ്മ്യൂണോതെറാപ്പി (Immuno Therapy) എന്നിവ പുതിയ കാലത്തിന്റെ പ്രതീക്ഷയാണ്.

വെല്ലുവിളികൾ

കുട്ടികളിലെ കാൻസർ ചികിത്സ നിരവധി പ്രതീക്ഷകൾ മുന്നോട്ടു വെക്കുമ്പോഴും ഏറെ വെല്ലുവിളികൾ നിറഞ്ഞതും കൂടിയാണ്. അതിലൊന്ന് കാൻസർ ചികിത്സ ആവശ്യപ്പെടുന്ന ദീർഘമായ കാലയളവാണ്. പലപ്പോഴും അത് ഒന്നു മുതൽ നാലുവർഷം വരെ വീണ്ടുനിൽക്കുന്നു. ഈ കാലയളവിൽ രോഗബാധിതനായ കുട്ടിയും അവരുടെ കുടുംബവും നിരവധി മാനസികവും സാമൂഹികവുമായ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. പലപ്പോഴും കുട്ടികളുടെ വിദ്യാഭ്യാസം, വിനോദം, മറ്റു സാമൂഹികമായ ഒത്തുചേരൽ എന്നിവയെല്ലാം വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു. ഇതിലെല്ലാം ഉപരിയായി ചികിത്സാ കാലയളവിൽ കുടുംബങ്ങൾ നേരിടേണ്ടിവരുന്ന സാമ്പത്തിക ബാധ്യതയും ഭാരിച്ചതാണ്. കുട്ടികളുടെ കാൻസർ ചികിത്സയിൽ ചികിത്സകർ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ പലതാണ്. ചികിത്സയുടെ ഭാഗമായുണ്ടാകുന്ന പാർശ്വഫലങ്ങൾ പരിഹരിക്കുക, കീമോതെറാപ്പി നൽകാനായി ഞരമ്പുകൾ കിട്ടാതെ വരുമ്പോൾ ബദൽ മാർഗ്ഗങ്ങൾ ഒരുക്കുക. രക്തബാങ്ക് സേവനം, അനസ്തീഷ്യ സേവനം എന്നിവ ഉറപ്പുവരുത്തുക എന്നിവ അതിൽ ചിലതാണ്.

സമൂഹത്തിന്റെ ഉത്തരവാദിത്തം

കാൻസറിനെതിരായ പോരാട്ടം ഏതാനും ഹതഭാഗ്യരായ കുട്ടികളുടേയോ അവരുടെ കുടുംബങ്ങളുടേയോ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് മുഴുവൻ സമൂഹത്തിന്റേതുമാണ്. ചികിത്സാ സമയത്തും ചികിത്സ പൂർത്തിയാക്കി സാധാരണജീവിതത്തിലേക്ക് തിരിച്ചു വരുമ്പോഴും അവർക്ക് മാനസികവും സാമ്പത്തികവും സാമൂഹികവുമായ എല്ലാ പിന്തുണയും നൽകി ഭാവിയിലെ മികച്ച പൗരന്മാരാക്കി വളർത്തേണ്ടത് നമ്മളോരോരുത്തരുടേയും കടമയാണ്.

Childhood Cancer: Possibilities and Problems

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/H6KHZwCEVA7q21XEqPHYuHpuu6syH3WYDo93rynC): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/H6KHZwCEVA7q21XEqPHYuHpuu6syH3WYDo93rynC): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/H6KHZwCEVA7q21XEqPHYuHpuu6syH3WYDo93rynC', 'contents' => 'a:3:{s:6:"_token";s:40:"cwwkZ8QihDVSpS448DHP412k1IfzRFUHWtcj3yGb";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/childs-health/423/childhood-cancer-possibilities-and-problems-by-dr-anoop-c";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/H6KHZwCEVA7q21XEqPHYuHpuu6syH3WYDo93rynC', 'a:3:{s:6:"_token";s:40:"cwwkZ8QihDVSpS448DHP412k1IfzRFUHWtcj3yGb";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/childs-health/423/childhood-cancer-possibilities-and-problems-by-dr-anoop-c";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/H6KHZwCEVA7q21XEqPHYuHpuu6syH3WYDo93rynC', 'a:3:{s:6:"_token";s:40:"cwwkZ8QihDVSpS448DHP412k1IfzRFUHWtcj3yGb";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/childs-health/423/childhood-cancer-possibilities-and-problems-by-dr-anoop-c";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('H6KHZwCEVA7q21XEqPHYuHpuu6syH3WYDo93rynC', 'a:3:{s:6:"_token";s:40:"cwwkZ8QihDVSpS448DHP412k1IfzRFUHWtcj3yGb";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/childs-health/423/childhood-cancer-possibilities-and-problems-by-dr-anoop-c";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21