×

കുഞ്ഞാവ അപ്പിയിട്ടോ? എത്ര വട്ടം അപ്പിയിടണം കുഞ്ഞാവകൾ?

Posted By

IMAlive, Posted on August 27th, 2019

A Guide to Your Newborn or Infants Poop by Dr Sunil PK 

ലേഖകൻ:Dr Sunil PK 

നവജാത ശിശുക്കളെ പരിശോധിക്കുന്നതിനിടെ തലേന്നു ജനിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളോടുള്ള ഡോക്ടർമാരുടെ പതിവു ചോദ്യങ്ങളിലൊന്നാണിത്.സാധാരണ ഗതിയിൽ ഒരു കുഞ്ഞ് ജനിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അപ്പിയിടണം എന്നാണ്.

ഇങ്ങനെ ആദ്യത്തെ അപ്പി സമയത്ത് തന്നെ ഇട്ടാൽ മനസ്സിൽ ഒരു കുളിരു കോരിയിട്ട പോലെയാണ്.കാരണം കുഞ്ഞാവയുടെ ദഹനവ്യൂഹം നന്നായി പ്രവർത്തിക്കുന്നു എന്നതിന്റെ പച്ചക്കൊടിയാണത്.

ഇനി ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുഞ്ഞാവകൾ അപ്പിയിട്ടില്ലെങ്കിലോ? നമ്മൾ അതിനുള്ള കാരണങ്ങൾ ചികഞ്ഞ് കണ്ടു പിടിക്കണം. ചില കുഞ്ഞാവകൾ ഇത്തിരി മടി പിടിച്ചിട്ടാവും. ഡോക്ടർമാരോ നേഴ്സുമാരോ കത്തീറ്ററിൽ ഇത്തിരി ഗ്ലിസറിൻ പുരട്ടി മലദ്വാരത്തിലൂടെ വെച്ചു കൊടുത്താൽ അവർ സിമ്പിളായി അപ്പിയിട്ടോളും.

കുഞ്ഞാവ ജനിച്ചയുടൻ തന്നെ അടി മുതൽ മുടി വരെ ഒന്നു പരിശോധിക്കും ഞങ്ങൾ. ജന്മനായുള്ള വൈകല്യങ്ങളും മറ്റും കണ്ടു പിടിക്കുന്നത് അങ്ങനെയാണ്. അതിലെ ഒഴിച്ചുകൂടാനാവാത്ത ഒരിനമാണ് കുഞ്ഞിന് മലദ്വാരമുണ്ട് എന്നും തട്ടും തടവും കൂടാതെ സുഗമമായി അപ്പി അതിലേ പോരും എന്നും ഉറപ്പു വരുത്തൽ.

മലദ്വാരം പുറത്തേക്ക് തുറക്കാതിരിക്കുക ,കുടലിലെ തടസ്സങ്ങൾ ,വൻകുടലിന്റെ ചലനത്തെ കുറയ്ക്കുന്ന ഹിർഷ്സ്പ്രുംഗ് അസുഖം ,തൈറോയിഡ് ഹോർമോണിന്റെ അപര്യാപ്തത മുതലായവയെല്ലാം ആദ്യത്തെ അപ്പി വൈകുന്നതിന് കാരണമാകാം.

? തുടക്കത്തിൽ കറുത്തപ്പി

കുഞ്ഞാവ ജനിച്ച് ആദ്യത്തെ രണ്ടു മൂന്നു ദിവസം ടാറുപോലെ കറുത്ത അപ്പിയാണ് ഉണ്ടാവുക. പിന്നീട് രണ്ട് മൂന്നു ദിവസം ഇത്തിരി പച്ചയും മഞ്ഞയും കലർന്ന് തുടങ്ങും അപ്പിയിൽ. അൽപ്പം അയഞ്ഞ് ഗോൾഡൻ മഞ്ഞ നിറത്തിലുള്ള തനി കുഞ്ഞാവ അപ്പി പിന്നീടുള്ള ദിവസങ്ങളിലാണ് പ്രത്യക്ഷപ്പെടുക.

? എത്ര വട്ടം അപ്പിയിടണം കുഞ്ഞാവകൾ?

നമ്മൾ രാവിലെ ഒരു കട്ടൻ ചായയും കുടിച്ച്,ദിനപ്പത്രവും വായിച്ച് കൃത്യ സമയത്ത് അപ്പിയിടുന്ന പോലെയൊന്നും കുഞ്ഞാവകളിൽ പ്രതീക്ഷിക്കരുത്. സാധാരണ മുലപ്പാൽ മാത്രം കുടിക്കുന്ന വാവകൾ രണ്ടു മുതൽ ആറു തവണ വരെ നേരത്തേ പറഞ്ഞപോലെയുള്ള ഗോൾഡൻ മഞ്ഞ നിറത്തിലുള്ള സുന്ദരൻ അപ്പിയിടും.

എന്നാലോ ചില കുഞ്ഞാവകൾ രണ്ടു മൂന്നു ദിവസം കൂടുമ്പോഴേ അപ്പിയിടൂ.അധികം പ്രയാസപ്പെടാതെ ,അയഞ്ഞ രീതിയിലാണ് അപ്പിയിടുന്നതെങ്കിൽ അതിൽ ബേജാറാവേണ്ട കാര്യമില്ല. കുഞ്ഞ് നന്നായി പാൽ കുടിക്കുന്നുണ്ട് ,വയറിന് വീർപ്പോ , മറ്റ് അസ്വസ്ഥതകളോ ഇല്ലയെങ്കിൽ പേടിക്കാനില്ല. എന്നാൽ വളരെയധികം ഉറച്ച അപ്പിയാണെങ്കിലും ,അപ്പിയിടാനായി കുഞ്ഞാവ ഒത്തിരി മുക്കുകയും പ്രയാസപ്പെടുകയും ചെയ്യുന്നുവെങ്കിലും ശ്രദ്ധിക്കണം.

അമ്മയുടെ മുലപ്പാൽ മാത്രം കുടിക്കുന്ന വാവകളുടെ അപ്പി പൊതുവേ അയഞ്ഞതും മൃദുവായതും ആയിരിക്കും. എന്നാൽ മൃഗങ്ങളുടെ പാലോ പൊടിപ്പാലോ ആണ് ആഹാരമെങ്കിൽ മലബന്ധമുണ്ടാകാൻ സാധ്യത കൂടുതലാണ്.

?പാലുകുടിച്ച ഉടനെ അൽപ്പം അപ്പിയിടുന്നത് ചെറിയ വാവകളിൽ സാധാരണമാണ്. ഗാസ്ട്രോ കോളിക് റിഫ്ളക്സ് മൂലമാണിത്. പലവട്ടം ഇത്തിരി വീതം അപ്പിയിടുന്നത് മാതാപിതാക്കൾക്ക് അലോസരമുണ്ടാക്കുമെങ്കിലും ,കുഞ്ഞ് സാധാരണ ഗതിയിൽ വളരുന്നതും തൂക്കം വെയ്ക്കുന്നതും അവരുടെ ശ്രദ്ധയിൽ പെടുത്തുമ്പോൾ അവർക്ക് ആശ്വാസമാകും. കൂടാതെ ഇതൊരു അസുഖമല്ലെന്ന് അവർക്ക് ബോധ്യപ്പെടുകയും ചെയ്യും.

? നിറവും മണവും ..

കുഞ്ഞാവയുടെ അപ്പിക്ക് ഭയങ്കര മണമാണെന്ന പരാതിയുമായി വരുന്ന ചിലരുണ്ട്. കുഞ്ഞു വളരുന്നതിന് അനുസരിച്ച് ,കഴിക്കുന്ന ആഹാരങ്ങളും മാറി മാറി വരും. അതിനനുസരിച്ച് അപ്പിയുടെ മണവും മാറി വരും.

മലത്തിൽ രക്തത്തിന്റെ അംശം കാണുന്നത് ഗൗരവമായി എടുക്കേണ്ട സംഗതിയാണ്. ചുവപ്പ് രാശിയോ രക്തമോ കലർന്ന മലം കണ്ടാൽ വേഗത്തിൽ കുഞ്ഞിനെ ഡോക്ടറെ കാണിക്കുക.കുഞ്ഞാവകളിൽ ഇടയ്ക്ക് പച്ച നിറമുള്ള അപ്പി കണ്ടു എന്നതിൽ വേവലാതിപ്പെടേണ്ടതില്ല.

? കുഞ്ഞാവകൾക്ക് ആദ്യത്തെ ആറു മാസം മുലപ്പാൽ മാത്രമേ നൽകേണ്ടതുള്ളൂ.എന്നാൽ ഇക്കാലയളവിൽ മുലപ്പാലിന് പുറമേ തേനോ ,ഗ്ലൂക്കോസ് വെള്ളമോ ,പഴച്ചാറോ നൽകുന്നത് അപ്പി കൂടുതൽ അയഞ്ഞും ഇളകിയും പോകാനിടയാക്കും.

അമ്മ കഴിയ്ക്കുന്ന ആൻറിബയോട്ടിക്കുകളും മറ്റു മരുന്നുകളും, പ്രസവ രക്ഷയുടെ ഭാഗമായി കഴിയ്ക്കുന്ന അരിഷ്ടം ,ലേഹ്യം ഇത്യാദികളും കുഞ്ഞാവകൾക്ക് അസ്വസ്ഥതയും വയറിളക്കവും സമ്മാനിക്കുന്നവയാണ്.

ഓർഗാനിക് ആസിഡുകൾ അധികമുള്ള ഓറഞ്ച്,ചെറി ,തക്കാളി ,മുളക് മുതലായവ അധികമായ അളവിൽ മുലയൂട്ടുന്ന അമ്മമാർ കഴിക്കുന്നത് ,വാവകൾക്ക് കൂടുതൽ തവണ അപ്പി പോകാൻ ഇടയാക്കാം.

ഉച്ചസ്ഥായിയിലുള്ള നിറുത്താത്ത കരച്ചിലുമായി കുഞ്ഞാവകളെത്തുമ്പോൾ പലപ്പോഴും അമ്മമാർ കഴിക്കുന്ന ഇത്തരം അരിഷ്ടവും ലേഹ്യവും മറ്റും നിർത്താൻ ആവശ്യപ്പെടേണ്ടതായി വരാറുണ്ട്.

?ഉണ്ണിമൂത്രം പുണ്യാഹം എന്നത് പോലെ ഉണ്ണിയപ്പി പഞ്ചാമൃതം എന്നൊരു ചൊല്ലൊന്നും നിലവിലില്ല. പക്ഷേ നമ്മൾ തെല്ലൊന്നു ശ്രദ്ധിച്ചാൽ ഉണ്ണിയപ്പി വലിയ പ്രശ്നക്കാരനാവാതെയിരിക്കും.

▪ കുഞ്ഞ് ജനിച്ച് ആറുമാസക്കാലത്തേക്ക് മുലപ്പാൽ മാത്രം നൽകുക. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ കുഞ്ഞിന് പൊടിപ്പാലോ മറ്റോ നൽകിത്തുടങ്ങരുത്.

▪ ബോട്ടിൽ ഫീഡിംഗ് പരമാവധി ഒഴിവാക്കുക

▪ മുലയൂട്ടുന്ന അമ്മമാർ പോഷകമൂല്യമുള്ള സമീകൃതാഹാരം കഴിയ്ക്കണം. ദിവസവും ചുരുങ്ങിയത് പതിനഞ്ച് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

 അധികം എരിവും പുളിയും മസാലയും മുലയൂട്ടുന്ന അമ്മമാർ ഒഴിവാക്കുന്നതാണ് നല്ലത്. ഓർഗാനിക് ആസിഡുകൾ കൂടുതലുള്ള ,നേരത്തേ സൂചിപ്പിച്ച പഴങ്ങളും കുറച്ച് മാത്രം ഉപയോഗിക്കുക.

▪ പ്രസവരക്ഷയ്ക്കായുള്ള അരിഷ്ടം ,ലേഹ്യം ,കഷായം ,ഉലുവക്കഞ്ഞി ,ഉള്ളിലേഹ്യം മുതലായവയെല്ലാം മുലപ്പാലിലൂടെ കുഞ്ഞിലെത്തി അവർക്ക്,അസ്കിതകൾ സൃഷ്ടിക്കാൻ സാധ്യതയുള്ളവയാണ്.

▪ ഒന്നോ രണ്ടോ ദിവസം കുഞ്ഞാവകൾ അപ്പിയിടാതാവുമ്പോഴേക്കും വാവയുടെ മലദ്വാരത്തിൽ പുകയില ഞെട്ടി ,സോപ്പ് മുതലായവ വെക്കുന്ന കാടൻ രീതികൾ ഇപ്പോഴും പലയിടത്തും നിലവിലുണ്ട്. പേരിൽ “"ബാല “ എന്ന് കണ്ട് ,കുഞ്ഞിന് വയറ്റീന്നു പോകാൻ, മെഡിക്കൽ ഷോപ്പുകളിൽ സുലഭമായ ചില തുള്ളിമരുന്നുകൾ വാങ്ങി നൽകുന്നവരും കുറവല്ല. ഒരിക്കൽ ഇത്തരം ഒരു മരുന്നു കഴിച്ച് കടുത്ത വയറിളക്കം ബാധിച്ച ഒരു കുഞ്ഞാവയെ ചികിത്സക്കായി കൊണ്ടുവന്നു. ആ പാവത്തിന്റെ വൻകുടലിന്റെ ഒരു ഭാഗം തള്ളി പുറത്തു വന്നിരിക്കുകയായിരുന്നു ( റെക്റ്റൽ പ്രൊലാപ്സ്). കണ്ണിൽ കണ്ടതെല്ലാം എടുത്തു കുഞ്ഞാവകളിൽ പരീക്ഷിക്കുന്നവർ സൂക്ഷിക്കുന്നത് നന്ന്.

▪കട്ടിയാഹാരം നൽകിത്തുടങ്ങുമ്പോൾ പതിയെപ്പതിയെ ധാന്യക്കുറുക്കുകൾക്ക് പുറമേ പയർ വർഗ്ഗങ്ങളും ,ഇലക്കറികളും ,പച്ചക്കറിയും ,പഴവർഗങ്ങളുമെല്ലാം കുഞ്ഞുങ്ങൾക്ക് നൽകിത്തുടങ്ങണം. കുറുക്കു നൽകുമ്പോൾ അതിൽ പശുവിൻ പാൽ ചേർക്കരുത്. മൃഗങ്ങളുടെ പാൽ അലർജിക്ക് കാരണമാകും എന്നതിനാൽ ഒരു വയസ്സുവരെ അത് കുട്ടികൾക്ക് നൽകാതിരിക്കുന്നതാണ് ഉത്തമം.

അപ്പി പുരാണം ഇങ്ങനെ പരന്നു കിടക്കുകയാണ്. തൽക്കാലം ഇവിടെ നിർത്തട്ടെ.

Wondering how often a newborn should poop or how to help baby poop

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/XUDKxpb5huSrwxeu8eeZhlikIV18leBWvW6SFbN7): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/XUDKxpb5huSrwxeu8eeZhlikIV18leBWvW6SFbN7): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/XUDKxpb5huSrwxeu8eeZhlikIV18leBWvW6SFbN7', 'contents' => 'a:3:{s:6:"_token";s:40:"9lnTw5tCaIfUaoliv6Xd4XfL2OATIWvEpEfT8e5q";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/childs-health/787/a-guide-to-your-newborn-or-infants-poop-by-dr-sunil-pk";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/XUDKxpb5huSrwxeu8eeZhlikIV18leBWvW6SFbN7', 'a:3:{s:6:"_token";s:40:"9lnTw5tCaIfUaoliv6Xd4XfL2OATIWvEpEfT8e5q";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/childs-health/787/a-guide-to-your-newborn-or-infants-poop-by-dr-sunil-pk";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/XUDKxpb5huSrwxeu8eeZhlikIV18leBWvW6SFbN7', 'a:3:{s:6:"_token";s:40:"9lnTw5tCaIfUaoliv6Xd4XfL2OATIWvEpEfT8e5q";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/childs-health/787/a-guide-to-your-newborn-or-infants-poop-by-dr-sunil-pk";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('XUDKxpb5huSrwxeu8eeZhlikIV18leBWvW6SFbN7', 'a:3:{s:6:"_token";s:40:"9lnTw5tCaIfUaoliv6Xd4XfL2OATIWvEpEfT8e5q";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/childs-health/787/a-guide-to-your-newborn-or-infants-poop-by-dr-sunil-pk";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21