×

ആവർത്തിച്ചുള്ള ഗർഭം അലസൽ? എന്തെല്ലാം പരിശോധനകൾ ചെയ്യണം?

Posted By

IMAlive, Posted on August 27th, 2019

Recurrent Miscarriages Tests and Treatment by Dr Jyothi Mancheri 

ലേഖിക:Dr. Jyothi Mancheri Senior consultant and H.O.D   Department of Fetal Medicine 
Naha's Hospital,  Parappanangadi N care IVF Calicut, Aster MIMS  Calicut

14 ആഴ്ച്ചയിൽ താഴെ വളർച്ചയുള്ള ഗർഭം ഒന്നോ രണ്ടോ തവണ അലസിപ്പോകുന്നത് സാധാരണമാണെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ മൂന്നിൽ കൂടുതൽ തവണ ഗർഭം അലസുമ്പോഴാണ് പരിശോധനകൾ ആരംഭിക്കുന്നത്. 35 വയസിൽ കൂടുതലുള്ള ആളാണെങ്കിൽ രണ്ട് തവണ ഗർഭം അലസിയാൽ തന്നെ പരിശോധനകൾ നടത്തുന്നതാണ് നല്ലത്. 
a. അൾട്രാസൗണ്ട് സ്്കാൻ
ഗർഭപാത്രത്തിലെ മുഴകൾ, ആകൃതിയിലെ വ്യതിയാനം എന്നിവ കണ്ടെത്തുന്നു. ഗർഭാശയമുഖത്തിന്റെ വീക്കം, ബലക്കുറവ്് എന്നിവയും സ്‌കാനിംഗിലൂടെ കണ്ടെത്താം.
b. 3-D അൾട്രാസൗണ്ട് സ്‌കാൻ
മേൽപ്പറഞ്ഞ വ്യതിയാനങ്ങൾ കൂടുതൽ വ്യക്തമായി അറിയാൻ സാധിക്കുന്നു.
c. സോണോഹിസ്റ്ററോഗ്രാം
ഗർഭാശയത്തിന്റെ ആകൃതിയിലെ വ്യതിയാനങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.
d. ഹിസ്റ്ററോസ്‌കോപ്പി
ഗർഭപാത്രത്തിന്റെ ഉൾവശം യോനിഭാഗത്തിലൂടെ പരിശോധിക്കുന്നു.
e.ലാപ്പറോസ്‌കോപ്പി (കീഹോൾ സർജറി)
ഗർഭപാത്രം വയറ്റിൽ ഒരു ചെറിയ മുറിവുണ്ടാക്കി അതിലൂടെ കുഴലിറക്കി പരിശോധിക്കുന്നു.
f. ഹിസ്റ്ററോസാൽപിൻജോഗ്രാം (എച്ച്എസ്ജി)
ഗർഭപാത്രത്തിന്റെ എക്‌സറേ എടുക്കുന്ന സംവിധാനം.
g. ആന്റിഫോസ്‌ഫോലിപിഡ്
ആന്റിബോഡിക്കായുള്ള രക്തപരിശോധന
രോഗപ്രതിരോധശേഷി ഉണ്ടാക്കുന്ന പ്രോട്ടീനുകളാണ് ആന്റിബോഡികൾ. ഇത്തരം ആന്റിബോഡികളിലുള്ള വൈകല്ല്യങ്ങളും ആവർത്തിച്ചുള്ള ഗർഭമലസലിന് കാരണമാകാറുണ്ട്.
h. ഹോർമോൺ പരിശോധനകൾ
തൈറോയ്ഡ്, പ്രെലാക്റ്റിൻ
i. കേരിയോടൈപ്പിംഗ്
മാതാപിതാക്കളുടെ ജനിതകഘടന പരിശോധിക്കൽ
j. അലസിയ ഗർഭത്തിന്റെ ക്രോമോസോം പരിശോധന , ചില പ്രത്യേക സാഹചര്യങ്ങളിൽ ഡോക്ടർ നിർദേശിക്കാറുണ്ട്.
ചികിത്സാരീതികൾ;


ആവർത്തിച്ചുള്ള ഗർഭം അലസുന്നതിന് നേൽപ്പറഞ്ഞ ഏതെങ്കിലും ഒരു കാരണം കണ്ടെത്തുകയാണെങ്കിൽ  കൃത്യമായ ചികിത്സ തേടേണ്ടതാണ്. 
1. ജീവിതശൈലിയിൽ വ്യതിയാനങ്ങൾ വരുത്തുക 
മദ്യപാനം, പുകവലി, കോഫിയുടെ ഉപയോഗം എന്നിവ ഉപേക്ഷിക്കുക. അമിതഭാരം കുറയ്ക്കുക.


2. രക്തം കട്ടപിടിക്കുന്ന സംവിധാനത്തിൽ വ്യതിയാനമുള്ളവർക്ക് സാധാരണയായി രക്തക്കട്ടകൾ അലിയുന്നതിനുള്ള ആസ്പിരിൻ ഗുളികകളും പൊപ്പാരിൻ ഇൻജക്ഷനുകളും നൽകുന്നു. 


3. ഗർഭാശയത്തിലെ മുഴകൾ, ആകൃതിയിലെ വ്യത്യാസങ്ങൾ എന്നിവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യൽ.


4. ഗർഭാശയത്തിന് ബലക്കുറവുറവുള്ളവർക്ക് ഗർഭത്തിന്റെ ആദ്യകാലത്തുതന്നെ ഗർഭാശയമുഖത്ത് തുന്നിടൽ.


5. ക്രോമോസോം തകരാറുള്ളവർക്ക് ജനറ്റിക് കൗൺസലിംഗ് നൽകുകയും, അതുവഴി ജനിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന വൈകല്ല്യങ്ങൾ ഒരു പരിധിവരെ കണ്ടെത്താൻ കഴിയും. ഇത്തരത്തിൽ വൈകല്ല്യമുള്ള സാഹചര്യങ്ങളിൽ ഐവിഎഫ് മുതലായ ചികിത്സാരീതികൾ നടത്തി ഭ്രൂണത്തിന്റെ ആരോഗ്യസ്ഥിതി മനസ്സിലാക്കി ഗർഭം മുന്നോട്ട് കൊണ്ടുപോകാവുന്ന നൂതന ചികിത്സാരീതികൾ അവലംഭിക്കാം.


6. മനശാസ്ത്രപരമായ കൗൺസലിംഗ് ഇത്തരത്തിലുള്ള സ്ത്രീകൾക്ക് സഹായകരമായേക്കും. ആവർത്തിച്ചുള്ള ഗർഭമലസൽ ദമ്പതികളിൽ അത്രമാത്രം മാനസികപ്രയാസങ്ങൾ ഉണ്ടാക്കാം. 
ആവർത്തിച്ച് ഗർഭം അലസൽ ചരിത്രമുള്ളവർക്ക്  കുഞ്ഞ് ജനിക്കാനുള്ള സാധ്യത എത്രത്തോളമാണ്? 
ഇത് നടത്തിയ പരിശോധനകളുടെ ഫലത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു കാരണവും കണ്ടെത്താത്ത സ്ത്രീകളിൽ മൂന്നിൽ നാല് പേർക്കും ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സാധ്യതയുണ്ട്. 
പ്രായവും, ഗർഭം അലസിയതിന്റെ എണ്ണം കൂടുതലുള്ള സ്ത്രീകളിൽ വീണ്ടും ഗർഭം അലസാനുള്ള സാധ്യത കൂടുതലാണ്. തുടർച്ചയായി മൂന്ന് തവണ ഗർഭം അലസിയ സ്ത്രീകളിൽ ഭാവിയിൽ വിജയകരമായി ഗർഭം ഉണ്ടാകാനുള്ള സാധ്യത 60% ആണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

Repeated miscarriage? What tests should be done?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/df17adqpPhYMUUSskFMJT59cqYBbIEYam1ZlTuZk): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/df17adqpPhYMUUSskFMJT59cqYBbIEYam1ZlTuZk): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/df17adqpPhYMUUSskFMJT59cqYBbIEYam1ZlTuZk', 'contents' => 'a:3:{s:6:"_token";s:40:"PWp98fhWt8sJILWHmgYVgdSjJbjnNUNoDr9qKbc9";s:9:"_previous";a:1:{s:3:"url";s:104:"http://www.imalive.in/womens-health/784/recurrent-miscarriages-tests-and-treatment-by-dr-jyothi-mancheri";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/df17adqpPhYMUUSskFMJT59cqYBbIEYam1ZlTuZk', 'a:3:{s:6:"_token";s:40:"PWp98fhWt8sJILWHmgYVgdSjJbjnNUNoDr9qKbc9";s:9:"_previous";a:1:{s:3:"url";s:104:"http://www.imalive.in/womens-health/784/recurrent-miscarriages-tests-and-treatment-by-dr-jyothi-mancheri";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/df17adqpPhYMUUSskFMJT59cqYBbIEYam1ZlTuZk', 'a:3:{s:6:"_token";s:40:"PWp98fhWt8sJILWHmgYVgdSjJbjnNUNoDr9qKbc9";s:9:"_previous";a:1:{s:3:"url";s:104:"http://www.imalive.in/womens-health/784/recurrent-miscarriages-tests-and-treatment-by-dr-jyothi-mancheri";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('df17adqpPhYMUUSskFMJT59cqYBbIEYam1ZlTuZk', 'a:3:{s:6:"_token";s:40:"PWp98fhWt8sJILWHmgYVgdSjJbjnNUNoDr9qKbc9";s:9:"_previous";a:1:{s:3:"url";s:104:"http://www.imalive.in/womens-health/784/recurrent-miscarriages-tests-and-treatment-by-dr-jyothi-mancheri";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21