×

ഇക്കാരണങ്ങളാലാണ് ജങ്ക് ഫുഡ്‌സ് വർധിക്കുന്നത്‌ 

Posted By

IMAlive, Posted on October 24th, 2019

That's why junk foods are growing byDr Elizabeth K E

ലേഖിക  : Dr Elizabeth K E ,Senior Consultant, Pediatrics

കൗമാരപ്രായക്കാരിൽ 90%ൽ അധികവും പാക്കറ്റ് ഫുഡും പാക്കറ്റ് പാനീയവും ഉപയോഗിക്കുന്നവരാണ്. ആഴ്ചയിൽ പല തവണയും ദിവസവും ഒരു പ്രാവശ്യമെങ്കിലും, ഇതാണ് മിക്കവരുടേയും രീതി. കഴിഞ്ഞ 10 വർഷത്തിനിടയിൽ അമിതവണ്ണം, പൊണ്ണത്തടി ഇവയുടെ തോത് ഇരട്ടിയായി. ഈ കാലയളവിൽ വ്യായാമം പകുതിയിലധികം കുറഞ്ഞു തീരെ ഇല്ലാതെയായി എന്നതും ശ്രദ്ധേയമാണ്. ഫാസ്റ്റ് ഫുഡും ഫ്രൂട്ട് ജ്യൂസും കോളകളും അടങ്ങുന്ന ജങ്ക് ഫുഡ് സ്ഥിരമായി ഉപയോഗിച്ചാൽ അമിതവണ്ണം മാത്രമല്ല, പല്ലിനു കേട്, വിവിധ രോഗാണുാധ, ഡയറ്റിസ്, ഉയർന്ന കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ, കരൾവീക്കം, കാൻസർ എന്നിവയും വരാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ് റെഗുലേഷൻ 2011 (Food Safety and Standard Regulation 2011) പ്രകാരം ഫുഡ് ലേബലിൽ ചേരുവകൾ എല്ലാം കൃത്യമായി എഴുതണമെന്നിരിക്കെ പല ഘടകങ്ങളും ലേബലിൽ പ്രതിഫലിക്കാറില്ല എന്നതാണ് സത്യം. കുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ എന്നിവർക്ക് ഇവയൊക്കെ സുരക്ഷിതമല്ലെന്ന അപകട മുന്നറിയിപ്പും പലപ്പോഴും കാണാറില്ല. ലേബൽ ഉണ്ടെങ്കിലും പലപ്പോഴും നാം വായിക്കാറില്ല. 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്നതാണ് തെറ്റായ പരസ്യങ്ങൾ നൽകുന്നത്.

 

 എന്നാൽ എല്ലാം നിയമങ്ങളും ലംഘിക്കപ്പെടുന്നു. മിക്ക വിഭവങ്ങളിലും അജിനോമോട്ടോ തുടങ്ങിയവയുടെ അതിപ്രസരം ഉണ്ട്. പക്ഷെ ലേബലിൽ ചേർത്തിരിക്കില്ല. സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള മാർക്കറ്റിംഗ് തന്ത്രമാണ് പലരും അവലംിക്കുന്നത്. ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സിന്റെ (IAP) ന്യൂട്രിഷൻ ഘടകം ഇവയുടെ ഉപയോഗത്തെ സംബന്ധിച്ച് ഒരുരൂപരേഖ തയ്യാറാക്കി അത് കേന്ദ്രധനമന്ത്രി പരിശോധിച്ച് ഇവയ്ക്ക് അധികനികുതി ചുമത്തുന്നതിന് നിർദ്ദേശിച്ചു എന്നതും ശ്രദ്ധേയമാണ്. ഐഎപിയുടെ രൂപരേഖയിൽ ജങ്ക്സ് എന്നൊരു പുതിയ വാക്ക് ഉരുത്തിരിഞ്ഞിട്ടുണ്ട്

ജങ്ക് ഫുഡിന്റെ ഉപയോഗം പെരുകാനുള്ള കാരണങ്ങൾ

1. കുട്ടികളും കൗമാരപ്രായക്കാരും കൂടുതലുള്ള സമൂഹം. അവർ ഇവയിൽ പെട്ടെന്ന് ആകൃഷ്ടരാകുന്നു.

2. പട്ടണവൽക്കരണം:- പരമ്പരാഗതരീതിയിലുള്ള ആഹാരരീതി കുറഞ്ഞുവരുന്നു. ജങ്ക്സിന്റെ ഉപയോഗം കൂടിവരുന്നു.

3. സമൂഹത്തിൽ മിഡിൽ ക്ലാസ്സ് (middle class) കൂടുന്നു.ലോക്കൽ ക്ലാസ്സ് (local class) കുറയുന്നു. ജങ്ക് ഫുഡ്സ് വാങ്ങി കഴിക്കാനുള്ള സാഹചര്യവും സൗകര്യവും സാമ്പത്തികവും കൂടുന്നു.

4. അണുകുടുംബം:- പലപ്പോഴും വീട്ടിൽ ആഹാരം ഉണ്ടാക്കാനോ നൽകാനോ ആരുമുണ്ടായെന്നുവരില്ല. അതിനാൽതന്നെ ജങ്ക് ഫുഡ്സ് വാങ്ങിക്കഴിക്കുന്നു.

5. ഇന്റർനെറ്റും ഹോം ഡെലിവറിയും:-ഒരു റെസ്റ്റോറന്റ് പോലും സ്വന്തമായില്ലാത്ത പുഡ് പാണ്ട, സ്വിഗ്ഗി, യൂബർ ഈറ്റ്സ് തുടങ്ങിയവയുടെ വരുമാനം 25-35 കോടി രൂപയിൽ അധികമാണ്.

6. മാറി വരുന്ന കൺസ്യൂമർ സംസ്ക്കാരം - പുതിയ രുചികളും പുതിയ ആഹാരങ്ങളും ഇഷ്ടപ്പെടുന്നവർ കൂടുന്നു.

ജങ്ക് ഫുഡും,ഫാസ്റ്റ് ഫുഡും ഒന്നല്ല

ജങ്ക് ഫുഡും,ഫാസ്റ്റ് ഫുഡും ഒന്നല്ല, എന്നതും ശ്രദ്ധേയമാണ്. ഫാസ്റ്റ് ഫുഡ് എന്നാൽ എളുപ്പം ഉണ്ടാക്കാവുന്ന ആഹാരം എന്നാണ്. സൂപ്പ്, സാലഡ്, സമ്പൂർണ്ണ പഴച്ചാറ് എന്നിവ എളുപ്പം തയ്യാറാക്കുന്നവയും ഗുണമേൻമയുള്ളവയുമാണ്. ആയതിനാൽ ഫാസ്റ്റ് ഫുഡ് എന്ന ജങ്ക് ഫുഡിന്് തുല്യമായി ഉപയോഗിക്കുന്നതു ശരിയല്ല.

2015 ഡൽഹി ഹൈക്കോടതി വിധിപ്രകാരം സ്കൂളുകളുടെ 50 മീറ്റർ ചുറ്റളവിൽ ജങ്ക് ഫുഡുകൾ ലഭ്യമാക്കാൻ പാടില്ല. സെന്റർ ഫോർ സയൻസ് ആന്റ് എൻവിറോൺമെന്റിലെ  പരിസ്ഥിതി സംരക്ഷക സുനിത നരേൻ ആണ് ഇതുസംബന്ധിച്ച വിപത്തിലേക്ക് സമൂഹ ശ്രദ്ധയാകർഷിച്ചത്. സി.ബി.എസ്.ഇ സ്കൂളുകളിലും സ്കൂൾ ക്യാന്റീനുകളിലും ജങ്ക് ഫുഡ് നിയമപ്രകാരം നിരോധിച്ചിട്ടുണ്ട് കൂടാതെ വ്യായാമം (PT) നിർബന്ധമാക്കിയിട്ടുമുണ്ട്. മറ്റു സ്കൂളുകളും ഇത് മാതൃകയാക്കണം.

ജങ്ക്സ് വിഭാഗത്തിലെ ഭക്ഷണങ്ങളെ ഒഴിവാക്കുകയോ ആഴ്ചയിൽ ഒരു പ്രാവശ്യമായി നിജപ്പെടുത്തുകയോ ചെയ്താൽ ഭാവിയിലെ പല രോഗങ്ങളും ഒഴിവാക്കാനാകും എന്ന യാഥാർത്ഥ്യം തിരിച്ചറിയുക. കുട്ടികളിലും കൗമാരപ്രായക്കാരിലും ബോധവൽക്കരണം നടത്തുക. ന്യൂട്രിഷൻ ലേബലുകൾ മനസ്സിലാക്കാൻ പ്രാപ്തരാക്കുക. അതിന്റെ ഗുണ ഫലം ദൂരവ്യാപകമാകട്ടെ.

Whole food items that can be instantly cooked and had right away.This is why junk foods are on the rise

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ZvCZnfJAWJC4qkzwqYSqVJo9TqDkq3hlS7Lwpnh5): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ZvCZnfJAWJC4qkzwqYSqVJo9TqDkq3hlS7Lwpnh5): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ZvCZnfJAWJC4qkzwqYSqVJo9TqDkq3hlS7Lwpnh5', 'contents' => 'a:3:{s:6:"_token";s:40:"TgkzsRd9nmpo16gjtRQNUAWgjYXKJQtkC8KLXOET";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/health-and-wellness/906/thats-why-junk-foods-are-growing-bydr-elizabeth-k-e";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ZvCZnfJAWJC4qkzwqYSqVJo9TqDkq3hlS7Lwpnh5', 'a:3:{s:6:"_token";s:40:"TgkzsRd9nmpo16gjtRQNUAWgjYXKJQtkC8KLXOET";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/health-and-wellness/906/thats-why-junk-foods-are-growing-bydr-elizabeth-k-e";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ZvCZnfJAWJC4qkzwqYSqVJo9TqDkq3hlS7Lwpnh5', 'a:3:{s:6:"_token";s:40:"TgkzsRd9nmpo16gjtRQNUAWgjYXKJQtkC8KLXOET";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/health-and-wellness/906/thats-why-junk-foods-are-growing-bydr-elizabeth-k-e";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ZvCZnfJAWJC4qkzwqYSqVJo9TqDkq3hlS7Lwpnh5', 'a:3:{s:6:"_token";s:40:"TgkzsRd9nmpo16gjtRQNUAWgjYXKJQtkC8KLXOET";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/health-and-wellness/906/thats-why-junk-foods-are-growing-bydr-elizabeth-k-e";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21