×

എടുത്തുചാട്ടം രോഗമാകുമ്പോൾ

Posted By

IMAlive, Posted on August 29th, 2019

Overreacting to everything Mental Health by Dr Arun B Nair

ലേഖകൻ : ഡോ. അരുൺ ബി. നായർ അസി.പ്രൊഫസർ, മെഡിക്കൽ കോളേജ് തിരുവനന്തപുരം

ഒരു വ്യക്തി, തന്റെ സംസാരത്തിന്റെ 30-40 ശതമാനം സമയം അവനവനെക്കുറിച്ച് സംസാരിക്കുന്നുവെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ സാമൂഹിക മാധ്യമങ്ങളുപയോഗിക്കുമ്പോൾ 80 ശതമാനം സമയവും അവനവനെ സംബന്ധിക്കുന്ന കാര്യങ്ങളാണ് ഓരോരുത്തരും പറയുന്നത്/എഴുതുന്നത്.

ഇതിനു കാരണമായി കരുതപ്പെടുന്നത് നേരിട്ടുള്ള സംഭാഷണത്തിൽ വാക്കുകൾക്കുപരിയായി ശരീരഭാഷ, മുഖഭാവം തുടങ്ങി ഒട്ടേറെ സംഗതികൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നതാണ്. എന്നാൽ, സാമൂഹ്യ മാധ്യമങ്ങളിൽ വാക്കുകൾ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നതിനാൽ, സങ്കോചമില്ലാതെ സ്വയം അവതരിപ്പിക്കാനുള്ള ഇടമായി സാമൂഹിക മാധ്യമങ്ങൾ മാറുന്നു.

സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ ലൈക്കും ഷെയറും ചെയ്യുന്നവരിൽ 78 ശതമാനം പേരും പറഞ്ഞത്, സാമൂഹികബന്ധങ്ങൾ മെച്ചപ്പെടുത്താനാണ് ഇതു ചെയ്യുന്നതെന്നാണ്. ഇത്തരം പ്രവൃത്തികൾ വഴി, മറ്റുള്ളവരെ അംഗീകരിക്കാനും, അവരുടെ അംഗീകാരം നേടാനും കഴിയുന്നുവെന്നാണ് അവരുടെ വിലയിരുത്തൽ. ആരോഗ്യസംബന്ധമായ വിഷയങ്ങളെക്കുറിച്ചുൾപ്പെടെ അബദ്ധജടിലമായ ഒട്ടേറെ പോസ്റ്റുകൾ സാമൂഹികമാധ്യമങ്ങളിൽ വരുന്നുണ്ട്. ഗുരുതരമായ രോഗങ്ങൾക്കു പോലും ഒറ്റമൂലി ചികിത്സകൾ ഫലപ്രദമാണെന്ന രീതിയിലുള്ള ഇത്തരം മണ്ടത്തരങ്ങൾ അഭ്യസ്തവിദ്യർ പോലും പലപ്പോഴും ഷെയർ ചെയ്യുന്നതായി കാണുന്നു. ഈ പോസ്റ്റുകൾ വിശ്വസിച്ച്, ശരിയായ ചികിത്സയെടുക്കാതെ, ഒറ്റമൂലികൾക്കു പിറകേ പോയി ജീവിതം ഹോമിച്ച ഒട്ടേറെ പേരുടെ ദുരനുഭവങ്ങൾ നമുക്കു മുന്നിലുണ്ട്. 

ചില വ്യക്തികളെങ്കിലും എത്ര നിയന്ത്രിക്കാൻ ശ്രമിച്ചാലും കാണുന്ന സംഗതികളെല്ലാം യാന്ത്രികമായി ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവരാണ്. ഇത്തരക്കാർക്ക് 'എടുത്തുചാട്ടരോഗം' (Impulse control disorder) എന്ന വിഭാഗത്തിൽപ്പെടുന്ന മാനസികാരോഗ്യ പ്രശ്നമുണ്ടോയെന്നു സംശയിക്കണം. എത്ര നിയന്ത്രിക്കാൻ ശ്രമിച്ചാലും, ഈ സ്വഭാവം നിയന്ത്രിക്കാൻ കഴിയാത്ത ഇവർ ഇതുമൂലം നിയമക്കുരുക്കുകളിൽ ചെന്നു ചാടുന്നുമുണ്ട്. പലപ്പോഴും ഇന്റർനെറ്റിനും മൊബൈലിനും അടിമപ്പെട്ട വ്യക്തികളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്.

നിത്യജീവിതത്തിലെ മറ്റെല്ലാ സംഗതികളിലുമെന്ന പോലെ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിലും ആത്മനിയന്ത്രണം ശീലമാക്കാം. കാണുന്ന സംഗതികൾ, ക്ഷമയോടെ വായിച്ച്, അതിലെ നെല്ലും പതിരും തിരിച്ചറിഞ്ഞശേഷം മാത്രമാകാം ലൈക്കും ഷെയറും. മാധ്യമ ഉപയോഗത്തിന്റെ സമയം നിയന്ത്രിക്കാനും അതുവഴി എടുത്തുചാട്ട സ്വഭാവം കുറയ്ക്കാനും ശ്രമിക്കാം.

Overreacting to everything: Mental Health

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/vG07svyDbOnlaitdTYVbxtXbVdUH7Y4poTiDpHUx): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/vG07svyDbOnlaitdTYVbxtXbVdUH7Y4poTiDpHUx): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/vG07svyDbOnlaitdTYVbxtXbVdUH7Y4poTiDpHUx', 'contents' => 'a:3:{s:6:"_token";s:40:"YUkyfbTAc5CTt3hCxfRpIYCyg5X2eAGRmqQISJrW";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/living-healthy/425/overreacting-to-everything-mental-health-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/vG07svyDbOnlaitdTYVbxtXbVdUH7Y4poTiDpHUx', 'a:3:{s:6:"_token";s:40:"YUkyfbTAc5CTt3hCxfRpIYCyg5X2eAGRmqQISJrW";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/living-healthy/425/overreacting-to-everything-mental-health-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/vG07svyDbOnlaitdTYVbxtXbVdUH7Y4poTiDpHUx', 'a:3:{s:6:"_token";s:40:"YUkyfbTAc5CTt3hCxfRpIYCyg5X2eAGRmqQISJrW";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/living-healthy/425/overreacting-to-everything-mental-health-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('vG07svyDbOnlaitdTYVbxtXbVdUH7Y4poTiDpHUx', 'a:3:{s:6:"_token";s:40:"YUkyfbTAc5CTt3hCxfRpIYCyg5X2eAGRmqQISJrW";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/living-healthy/425/overreacting-to-everything-mental-health-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21