Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
നിരവധിപേർക്ക് കൈപ്പത്തിയിലെ വിരലുകൾ പ്രത്യേകിച്ചും തള്ളവിരൽ, ചൂണ്ടാണിവിരൽ, നടുവിരൽ ഇവയിൽ പലപ്പോഴും മരവിപ്പ് അനുഭവപ്പെടാറുണ്ട് പുകച്ചിലായും, തരിപ്പായും, വേദനയായും ഇത് അനുഭവപ്പെടാം. മിക്കപ്പോഴും ഉറങ്ങി എണീക്കുമ്പോഴും ഉറക്കത്തിനിടയിലും ആയിരിക്കും വേദന കൂടുതലായി അനുഭവപ്പെടുക. ഈ രോഗമാണ് കാർപൽ ടണൽ സിൻഡ്രോം.
മീഡിയൻ നേർവ് എന്ന ഞരമ്പ് മണിബന്ധത്തിൽ ട്രാൻസ്വേഴ്സ് കാർപൽ ലിഗമെൻറിൻറെ അടിയിൽ ഞെരിയുമ്പോൾ ആണ് ഇങ്ങനെ വേദന അനുഭവപ്പെടുന്നത്. അതായത് നമ്മുടെ കൈയിൽനിന്നും കൈപ്പത്തിയിലേക്ക് പോകുന്ന ഒരു ഞരമ്പുണ്ട്. തുടർച്ചയായ ജോലികൾ ഇതിന് ആഘാതമേൽപ്പിക്കുകയും അവിടെ നീർവീക്കം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥ.
രോഗസാധ്യത കൂടുതലായുള്ളവർ:
1.കമ്പ്യൂട്ടർ കീബോർഡും മൗസും ഏറെനേരം ഉപയോഗിക്കേണ്ടിവരുന്നവർക്ക്
2.തൈറോയ്ഡ് ഹോർമോൺ കുറവുള്ളവർക്ക്
3.തുടർച്ചയായി മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്സ് ഉപയോഗിക്കുന്നവർക്ക്
4.തയ്യൽ, പാക്കിംഗ്, ക്ലീനിംഗ് ജോലികൾ ചെയ്യുന്നവർക്ക്
5.സ്ത്രീകളിൽ
6.ഗർഭിണികൾക്ക്
രോഗകാരണങ്ങൾ:
ഡയബറ്റിസ്, തൈറോയ്ഡ്, പൊണ്ണത്തടി, സന്ധിവാതം തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്ക് കാർപൽ ടണൽ സിൻഡ്രോം വരാവുന്നതാണ്. കൂടാതെ ചിലതരം മുഴകൾ, ചതവ്, ഒടിവ് എന്നിവയുള്ളവർക്കും ഈ അസുഖം ഉണ്ടാകാം.
ചികിത്സ:
മരവിപ്പും വേദനയും ദീർഘകാലം നിലനിൽക്കുകവഴി കൈകൊണ്ട് ഭാരമുള്ളതൊന്നും എടുക്കാൻ പറ്റാതെവരിക, എടുത്താലും കയ്യിൽ നിന്നും താഴെവീഴുക തുടങ്ങിയ അവസ്ഥകളുണ്ടാകാം. കൂടാതെ കൈപ്പത്തിയിൽ തള്ളവിരലിന്റെ താഴെ ഭാഗത്തുള്ള മസിലുകൾക്ക് ശോഷണം സംഭവിക്കാം. ചൂടോ, തണുപ്പോ തിരിച്ചറിയാൻ പറ്റാതാകാം. അതുകൊണ്ടുതന്നെ ഈ രോഗം അത്ര നിസ്സാരമായി കാണരുത്.
സൂഷ്മപരിശോധനയിലൂടെ രോഗം കണ്ടുപിടിക്കാവുന്നതാണ്. ആദ്യഘട്ടത്തിൽ മണിബന്ധത്തിൽ സ്പ്ലിൻറ് ഇടുകയും വേദന കുറയ്ക്കുന്നതിനുളള മരുന്നുകൾ കഴിക്കേണ്ടി വരും. ആദ്യമേ ചികിത്സ ആരംഭിച്ചാൽ രോഗം ഭേദമാകും. അതിനാൽ കൈയിലെ ചെറിയ വേദന പോലും നിസാരമായി കാണരുത്. മരുന്നുകളിലൂടെ ചികിത്സ ഫലിച്ചില്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ മാറ്റാം.
Carpal tunnel syndrome is a fairly common condition that affects the hand and wrist