×

ചെരുപ്പ് വാങ്ങുമ്പോള്‍ നിങ്ങള്‍ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ?

Posted By

11 tips for buying shoes that are good to your feet

IMAlive, Posted on May 7th, 2019

11 tips for buying shoes that are good to your feet

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ചിലർക്ക് കാലിൽ ഷൂ ഇടുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ചില തൊഴിലിടങ്ങളിൽ ഷൂ ധരിക്കേണ്ടത് ഡ്രസ് കോഡിന്റെ ഭാഗവുമാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഷൂ അനുയോജ്യമല്ലെന്നു പറയുമ്പോഴും നമ്മുടെ സ്‌കൂളുകളും കോളജുകളുമൊക്കെ യൂണിഫോമിന്റെ ഭാഗമായി  ഷൂ അംഗീകരിച്ചു കഴിഞ്ഞു. പോലീസ് പോലുള്ള സേനാവിഭാഗങ്ങളിൽ ജോലി ചെയ്യുന്നവര്‍ ഷൂ ധരിക്കേണ്ടത് അച്ചടക്കത്തിന്റെ കൂടി ഭാഗമാണ്. ഇത്തരം സാഹചര്യങ്ങളിൽ പലരും ഷൂ ധരിക്കാൻ നിർബന്ധിതരാകുകയാണ്. അങ്ങനെ വരുമ്പോൾ കാലിന് അനുയോജ്യമായ ഷൂ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. 

ചെരുപ്പ് ധരിക്കാതെ ഒരു പേപ്പറിലോ കാർഡ്‌ബോർഡിലോ കയറിനിന്നതിനുശേഷം കാൽപാദത്തോട് ചേർന്ന് ചുറ്റുമായി ഒരു പെൻസിലുപയോഗിച്ച് ഔട് ലൈൻ വരയ്ക്കുക. അതിനുശേഷം ചെരിപ്പോ ഷൂവോ എന്തുമാകട്ടെ ഓരോന്നായി എടുത്ത് ഈ ചിത്രത്തിൽ വയ്ക്കുക. അവ ചിത്രവുമായി ചേർന്നിരിക്കുന്നുണ്ടെങ്കിൽ അത് നിങ്ങള്‍ക്ക് അനുയോജ്യമായ ഷൂ ആണെന്ന് പറയാം. 

ഷൂ ധരിക്കുമ്പോൾ കാലിന് വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകൾക്കാണ് ഈ പ്രശ്‌നം കൂടുതലായി ഉണ്ടാകുന്നത്. കാൽവിരലുകളുടെ ഭാഗം ഇറുകിയതോ ഉപ്പൂറ്റി ഉയർന്നതോ ആയ ഷൂ ധരിക്കുമ്പോഴാണ് വേദന കൂടുതലായും ഉണ്ടാകുന്നത്. 

കാലിനു ചേരാത്ത ചെരിപ്പും ഷൂവും മാറ്റാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനുള്ള 11 മാർഗങ്ങൾ ഇതാ:

1. ചെരിപ്പും ഷൂവും വാങ്ങാൻ അനുയോജ്യമായ സമയം വൈകുന്നേരമാണ്. അപ്പോഴേക്കും കാലുകൾ പകൽസമയത്തെ ഉപയോഗത്തെത്തുടർന്ന് അൽപം വികസിച്ചിട്ടുണ്ടാകും. 
2. ഷൂവിനൊപ്പം അതേ വലുപ്പമുള്ള സോക്‌സ് വേണം ധരിക്കാൻ. 
3. ഷൂ വാങ്ങുമ്പോൾ ഓരോ തവണയും രണ്ടു കാൽപാദങ്ങളുടേയും അളവ് പരിശോധിക്കുന്നത് നല്ലതാണ്. ഒരു പാദം മറുപാദത്തേക്കാൾ ചെറുതോ വലുതോ ആണെങ്കിൽ വലിയ പാദത്തിന് അനുയോജ്യമായ സൈസിലുള്ള ഷൂ വേണം വാങ്ങാൻ
4. ഷൂ ധരിച്ച് നിവർന്ന് നൽക്കുക. നീളമുള്ള വിരലിന്റെ അറ്റത്തുനിന്ന് ഷൂവിന്റെ അറ്റത്തേക്ക് കാൽ ഇഞ്ചിനു മുകളിലും അരയിഞ്ചിനു താഴെയും ഇടമുണ്ടെന്ന് ഉറപ്പാക്കണം. 
5. ഷൂ ധരിച്ച് അഞ്ചു മിനിട്ടെങ്കിലും നടന്നുനോക്കുക. കാലിന് ആവശ്യമായ ഇടം അതിനുള്ളിലുണ്ടെന്നും ഉപ്പൂറ്റികൾ ഒതുക്കത്തോടെ ഷൂവിൽ ഇരിക്കുന്നുണ്ടെന്നും വഴുതലോ മറ്റോ ഇല്ലെന്നും ഉറപ്പാക്കണം. അൽപം ഉപയോഗിച്ചു കഴിഞ്ഞ് ഷൂ വഴങ്ങിക്കോളുമെന്ന് കരുതരുത്. ധരിക്കാൻ തുടങ്ങുമ്പോൾ മുതൽ സുഖകരമായിരിക്കണം അവ. അസൗകര്യമോ ചൂടോ അനുഭവപ്പെട്ടാൽ അത് വാങ്ങാതിരിക്കുക. 
6. ഷൂവിന്റെ സൈസിലും വിവരണത്തിലുമുപരി ധരിക്കുമ്പോഴുള്ള സുഖവും സൗകര്യവുമാണ് പരിഗണിക്കേണ്ടത്. ഓരോ നിർമാതക്കൾക്കും ഷൂവിന്റെ സൈസുകൾ വ്യത്യസ്തമായിരിക്കും. പരസ്യത്തിൽ പറയുന്നതല്ല, നിങ്ങളുടെ അനുഭവമായിരിക്കണം അനുയോജ്യമായ ഷൂ ഏതാണെന്ന് നിർണയിക്കേണ്ടത്. 
7. ഷൂവിനുള്ളിൽ അസ്വസ്ഥത സൃഷ്ടിക്കുംവിധത്തിൽ ടാഗോ മറ്റു വസ്തുക്കളോ ഇല്ലെന്ന് ഉറപ്പാക്കണം

8. ഷൂവിന്റെ സോൾ പരിശോധിക്കുക. കട്ടിയേറിയ വസ്തുക്കളിൽ നിന്ന് കാലിന് സംരക്ഷണം നൽകാൻ അത് പര്യാപ്തമാണോയെന്നും കാൽപാദത്തിന് മാർദ്ദവം നൽകുന്നുണ്ടോയെന്നും പരിശോധിക്കുക. കാഠിന്യമുള്ള പ്രതലത്തിലും കാർപ്പെറ്റിലും ഷൂ ധരിച്ച് നടന്നു നോക്കുക. 

9. മുൻവശം കൂർത്ത ഷൂ വാങ്ങരുത്: ഇത്തരം ഷൂ കാൽവിരലുകളിൽ മർദ്ദം വർധിപ്പിക്കുകയും വിരലുകൾക്കിടയിലൂടെയുള്ള വായുസഞ്ചാരം കുറയുന്നതിനാൽ അണുബാധ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും. അർദ്ധവൃത്താകൃതിയിൽ മുൻഭാഗമുള്ള ഷൂ വാങ്ങുക.
10. കൂടുതൽ സമയം ഉപയോഗിക്കുകയാണ് ലക്ഷ്യമെങ്കിൽ ലെയ്‌സുപയോഗിച്ച് കെട്ടുന്ന തരം ഷൂ വാങ്ങരുത്. ലെയ്‌സ് ഇല്ലാത്ത ഷൂ വായുസഞ്ചാരം ഉറപ്പാക്കുമെന്നു മാത്രമല്ല, വെറുതേയിരിക്കുമ്പോൾ കാലുകൾ ഷൂവിൽ നിന്ന് ഊരി പാദങ്ങൾക്ക് വിശ്രമം നൽകാനും പറ്റും. 

11. ഉപ്പൂറ്റി ഉയർന്നവ വേണ്ടേ വേണ്ട. അത്തരം ഷൂ പാദങ്ങൾക്ക് ആരോഗ്യകരമല്ലെന്നു മാത്രമല്ല നട്ടെല്ലിനും ദോഷകരമാണ്.

Buying the right pair of sandals or shoes is an investment in foot health

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Ogw551zFVC0KLcvgEuhxnx5QJaslWooV0fmaUYQj): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Ogw551zFVC0KLcvgEuhxnx5QJaslWooV0fmaUYQj): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Ogw551zFVC0KLcvgEuhxnx5QJaslWooV0fmaUYQj', 'contents' => 'a:3:{s:6:"_token";s:40:"snIeV2tsULBMFpxuGeA0raNYVVF3X6rmcH1kYPY4";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-and-wellness-news/634/11-tips-for-buying-shoes-that-are-good-to-your-feet";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Ogw551zFVC0KLcvgEuhxnx5QJaslWooV0fmaUYQj', 'a:3:{s:6:"_token";s:40:"snIeV2tsULBMFpxuGeA0raNYVVF3X6rmcH1kYPY4";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-and-wellness-news/634/11-tips-for-buying-shoes-that-are-good-to-your-feet";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Ogw551zFVC0KLcvgEuhxnx5QJaslWooV0fmaUYQj', 'a:3:{s:6:"_token";s:40:"snIeV2tsULBMFpxuGeA0raNYVVF3X6rmcH1kYPY4";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-and-wellness-news/634/11-tips-for-buying-shoes-that-are-good-to-your-feet";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Ogw551zFVC0KLcvgEuhxnx5QJaslWooV0fmaUYQj', 'a:3:{s:6:"_token";s:40:"snIeV2tsULBMFpxuGeA0raNYVVF3X6rmcH1kYPY4";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-and-wellness-news/634/11-tips-for-buying-shoes-that-are-good-to-your-feet";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21