×

സാനിട്ടറി പാഡുകളോട് ഗുഡ്ബൈ പറയാം, ആര്‍ത്തവ വൃത്തിക്ക് മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കാം

Posted By

Why The Menstrual Cup Is Better Than Pads Or Tampons

IMAlive, Posted on April 29th, 2019

Why The Menstrual Cup Is Better Than Pads Or Tampons

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

മെൻസ്ട്രുൽ കപ്പ്  ഉപയോഗിക്കുന്നതിന്റെ അനുഭവങ്ങൾ ഞങ്ങളുടെ വായനക്കാരിൽ ഒരാൾ അടുത്തിടെ പങ്കുവെച്ചു, എല്ലാ സ്ത്രീകൾക്കും  പ്രയോജനപ്പെടുവാനായി അത് IMAlive വായനക്കാരുമായി ഇവിടെ പങ്കുവെയ്ക്കുകയാണ്.

കൗതുകം കൊണ്ടുമാത്രമാണ് ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ ഞാൻ മെൻസ്ട്രുൽ കപ്പ് തിരഞ്ഞത്. മെൻസ്ട്രുൽ കപ്പിൽ തന്നെ രണ്ടുതരമുണ്ട്, പ്രസവിക്കാത്ത 30 വയസിന് താഴെ പ്രായമുള്ള സ്ത്രീകൾക്ക് ഉള്ളതും, പ്രായം 30 അല്ലെങ്കിൽ അതിനു മുകളിലോ ഉള്ളവർക്കോ  സിസേറിയൻ വഴിയോ, സാധാരണ പ്രസവത്തിലൂടെയോ കടന്നുപോയവർക്ക് ഉള്ളതും.  ഞാൻ ഒരു കുട്ടിയുടെ അമ്മയും, 30 വയസ്സിൽ കൂടുതൽ പ്രായവുമുള്ള സ്ത്രീയായിരുന്നതിനാൽ, അൽപ്പം വലുപ്പം കൂടിയ ഒന്നാണ് തിരഞ്ഞെടുത്തത്. 

പിറ്റേന്ന് രാവിലെ, കപ്പ്, സോപ്പും ഇളം ചൂടുവെള്ളവും ഉപയോഗിച്ച് നന്നായി കഴുകി. കാഴ്ച്ചയിൽ വളരെവലുതായി അതെനിക്ക് തോന്നിയിരുന്നു.  ഒരു റ്റാംപൂണിനെ അപേക്ഷിച്ച് വളരെ വലുതുതന്നെയാണ് മെൻസ്ട്രുൽ കപ്പ്. എന്നാൽ അത് എളുപ്പത്തിൽ മടക്കി യോനിയിലേക്ക് വെയ്ക്കാൻ പറ്റുമായിരുന്നു. കപ്പ് മൃദുലമായി വിടർന്ന് യോനീപേശികളിൽ തങ്ങി ഇരിക്കും. അവിടെ നിന്നുതന്നെ അത് രക്തം സ്വീകരിക്കുകയും ഏതെങ്കിലും തരത്തിലുള്ള ലീക്കിങ് ഇല്ലാതെ സൂക്ഷിക്കുകയും ചെയ്യും.

സത്യസന്ധമായി പറയട്ടെ, കപ്പ് യോനിയ്ക്കുള്ളില്‍ വച്ചതിനുശേഷം അതിനെപ്പറ്റി ഓർത്തതേയില്ല. സാധാരണതോതിലുള്ള രക്തസ്രാവമാണെങ്കില്‍ 12 മണിക്കൂർവരെ തുടർച്ചയായി കപ്പ് അവിടെയിരുന്നുകൊള്ളും. അത് നൽകുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്. നേരെമറിച്ച് പാഡുകളാണെങ്കിലോ, രാത്രിയും പകലും എത്ര തവണയാണ് അത് മാറ്റാനും, വൃത്തിയാക്കി വേസ്റ്റ് ബോക്സിൽ നിക്ഷേപിക്കാനും മറ്റുമായി ചിലവഴിക്കുന്നത്? എന്നാൽ ഈ മെൻസ്ട്രുൽ കപ്പ്, പകൽ 8 മണിക്ക് വെച്ചാൽ പിന്നെ, രാത്രി  8 മണിക്ക് മാറ്റിയാൽ മതി. വളരെ എളുപ്പം. ജോലിയിക്കിടയിൽ ലീക്കിങ് ഇല്ല, രക്തംപുരണ്ട അടിവസ്ത്രങ്ങളില്ല, ഇടയ്ക്കിടെ പുറകിൽ രക്തമായോ എന്ന് നോക്കേണ്ടതില്ല, അപരിചിതരോട് ഒരു പാഡ് കടം ചോദിക്കേണ്ട ഗതികേട് ഇല്ല. എല്ലാത്തിനും ഉപരി പീരിയഡ്‌സ് ആണെന്നേ നമ്മൾ മറന്നുപോകും. ഞാൻ എന്റെ പുതിയ ഈ സ്വാതന്ത്ര്യം വെളുത്ത വസ്ത്രം ധരിച്ചും,  ബൈക്കിൽ യാത്ര ചെയ്തും ആഘോഷിച്ചു. ഇതിനിടയിൽ ഒരിക്കൽ പോലും പീരിഡ്സ് ആണെന്ന് ഓർത്തതേയില്ല. 

ആ രാത്രി, കപ്പ് മാറ്റുമ്പോൾ ഒരുപാട് രക്തം കപ്പിൽ കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാൽ എന്നെ അമ്പരപ്പിച്ചു കൊണ്ട്, ഞാൻ താഴേക്ക് പതിയെ ഊരിയെടുത്ത കപ്പ് നിറഞ്ഞിരുന്നില്ല.  (ആ മുഴുവൻ പ്രക്രിയയും വളരെ വൃത്തിയുള്ളതും  എളുപ്പവുമായിരുന്നു. കപ്പിന്റെ പുറത്ത് രക്തം ഉണ്ടായിരുന്നേയില്ല, ഒരു വൈൻ ഗ്ലാസിലേതുപോലെ രക്തം അതിന്റെ അകത്ത് മാത്രമാണ് ഉണ്ടായിരുന്നത്). ഞാൻ വീണ്ടും കപ്പ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിവെച്ചു. എത്ര എളുപ്പത്തിൽ, വൃത്തിയായി എല്ലാം കഴിഞ്ഞു. 

മൊത്തത്തിൽ, കപ്പിനെ പറ്റിയുള്ള ആശങ്ക ആഹ്ലാദത്തിനും സമാധനത്തിനും വഴിമാറി.

എല്ലാ സ്ത്രീകളോടും എന്റെ ഉപദേശമിതാണ്,  വിലകൂടിയ സാനിറ്ററി നാപ്കിനുകൾ വാങ്ങുന്നതിനായി നൂറുകണക്കിന് രൂപ ചിലവഴിക്കുന്ന കാലം കഴിഞ്ഞു, അവ സുഖപ്രദമോ,  പരിസ്ഥിതി സൗഹൃദമോ അല്ല. സമാധാനപൂർണ്ണവും സുഖപ്രദവുമായ പിരീഡ്‌സിനുള്ള ആധുനിക പരിഹാരമാണ് ഈ മെൻസ്ട്രുൽ കപ്പുകൾ. ഇന്ത്യ മെൻസ്ട്രുൽ കപ്പുകളായി ഇപ്പോഴും പരിചിതമായിട്ടില്ല. എന്നാൽ തുണി, സാനിറ്ററി പാഡ്സ്, റ്റാംപൂൺസ് എന്നിവയ്ക്ക് പകരം മെൻസ്ട്രുൽ കപ്പുകൾ  ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഇന്ത്യയെപ്പോലൊരു വികസ്വര രാജ്യത്തിൽ, ഗ്രാമീണ മേഖലകളിൽ പല സ്ത്രീകൾക്കും സാനിറ്ററി നാപ്കിനുകൾ ഇപ്പോഴും ലഭിക്കാത്ത സാഹചര്യത്തിൽ മെൻസ്ട്രുൽ കപ്പുകൾക്ക് വലിയ വിപ്ലവം തന്നെ സൃഷ്ടിക്കാനാകും. സ്ത്രീകളും പെൺകുട്ടികളും അവരുടെ ആർത്തവ സമയത്ത്, സമൂഹത്തിൽ നിന്നുതന്നെ  ഒഴിഞ്ഞുനിൽക്കുന്നത്, ചോർച്ചയും അപര്യാപ്തമായ ശുചീകരണ സംവിധാനങ്ങളും കാരണമാണ്. മെൻസ്ട്രുൽ കപ്പിന് ഇവരുടെയെല്ലാം ജീവിതങ്ങളിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നതിൽ സംശയമില്ല.

ഓര്‍ക്കുക, കപ്പിന്റെ ശരിയായ രീതിയിലുള്ള സ്റ്റെറിലൈസഷൻ അഥവാ അണുനശീകരണം ഉറപ്പാക്കുകയും ഒരേ കപ്പ് ഒന്നിലധികം ആളുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായി ഒഴിവാക്കുകയും വേണം. ഒരു മെൻസ്ട്രുൽ കപ്പ് ഒരു വ്യക്തി മാത്രമേ ഉപയോഗിക്കാവൂ, അതും ചൂടുവെള്ളം ഉപയോഗിച്ച് ആണുനശീകരണം ചെയ്തതിനു ശേഷം മാത്രം.

 

Menstrual cups are comfortable, nontoxic, reusable, making them good for you and for earth

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/3WfpJRgoDDFIa9JqCaOxdUKIaZiwvoClHjCMQ5hD): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/3WfpJRgoDDFIa9JqCaOxdUKIaZiwvoClHjCMQ5hD): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/3WfpJRgoDDFIa9JqCaOxdUKIaZiwvoClHjCMQ5hD', 'contents' => 'a:3:{s:6:"_token";s:40:"ZpDRCdPFei1Xd5NUu12ArFkxtiIwMixkqgh0qdE9";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/news/women-health-news/617/why-the-menstrual-cup-is-better-than-pads-or-tampons";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/3WfpJRgoDDFIa9JqCaOxdUKIaZiwvoClHjCMQ5hD', 'a:3:{s:6:"_token";s:40:"ZpDRCdPFei1Xd5NUu12ArFkxtiIwMixkqgh0qdE9";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/news/women-health-news/617/why-the-menstrual-cup-is-better-than-pads-or-tampons";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/3WfpJRgoDDFIa9JqCaOxdUKIaZiwvoClHjCMQ5hD', 'a:3:{s:6:"_token";s:40:"ZpDRCdPFei1Xd5NUu12ArFkxtiIwMixkqgh0qdE9";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/news/women-health-news/617/why-the-menstrual-cup-is-better-than-pads-or-tampons";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('3WfpJRgoDDFIa9JqCaOxdUKIaZiwvoClHjCMQ5hD', 'a:3:{s:6:"_token";s:40:"ZpDRCdPFei1Xd5NUu12ArFkxtiIwMixkqgh0qdE9";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/news/women-health-news/617/why-the-menstrual-cup-is-better-than-pads-or-tampons";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21