×

വായ്പുണ്ണ്; അറിയേണ്ടതെല്ലാം...

Posted By

mouth ulcer things to know

IMAlive, Posted on July 10th, 2019

mouth ulcer things to know

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

പ്രായഭേദമന്യേ ഏവരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് വായ്പുണ്ണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും വായ്പുണ്ണ് വരാത്തവരായി ആരുംതന്നെയുണ്ടാകില്ല. വായ്പുണ്ണ് പിടിപെട്ട സമയത്ത് ഭക്ഷണം കഴിക്കുമ്പോഴും, സംസാരിക്കുമ്പോഴുമെല്ലാം ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയും അസഹനീയമാണ്. വായിൽ വരുന്ന പുണ്ണ് സർവ്വസാധാരണമാണെങ്കിലും അത്ര നിസ്സാരമായി കാണാവുന്ന ഒരു രോഗാവസ്ഥയല്ല. വായ്പുണ്ണ് കാൻസർ രോഗത്തിന്റെ വരെ രോഗലക്ഷണമാകാം. കൂടാതെ ഉദരസംബന്ധവും, വാതസംബന്ധവുമായ രോഗങ്ങളുടേയും മറ്റ് രോഗങ്ങളുടെ ഭാഗമായും വായ്പുണ്ണ് രൂപപ്പെടാറുണ്ട്. 

രോഗകാരണങ്ങൾ

വായ്പുണ്ണിന്റെ കാരണങ്ങൾ ഓരോ വ്യക്തിയും പലതാകാം. എങ്കിലും പല പൊതു ഘടകങ്ങളും വായ്പുണ്ണിന് കാരണമാകാറുണ്ട്.

1. നാവിലോ, കവിളിനകത്തോ കടിക്കുകയോ, മറ്റ് വസ്തുക്കൾ (ബ്രഷ് പോലുള്ളവ) തട്ടി മുറിവുണ്ടാവുകയോ ചെയ്യുമ്പോൾ.

2. അൾസറേറ്റീവ് കൊളൈറ്റിസ്, ക്രോൺഡ് ഡിസീസ് എന്നിങ്ങനെയുള്ള ഉദരസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട് വായ്പുണ്ണ് ഉണ്ടാകാം.

3. അതിയായ ഉത്കണ്ഠയും മാനസിക സമ്മർദ്ദവും കാരണം.

4. ത്വക്ക് രോഗങ്ങളുമായി ബന്ധപ്പെട്ട്.

5. തുടർച്ചയായി ഒരേ സ്ഥലത്തുണ്ടാകുന്ന വായ്പുണ്ണ് മാസങ്ങളോളം ഉണങ്ങാതെ നിൽക്കുകയും നിരന്തരം വലുതാവുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നുവെങ്കിൽ അത് ചിലപ്പോൾ കാൻസറിന്റെ പ്രാരംഭ ലക്ഷണമാകാം.

6. ചില ആന്റിബയോട്ടിക്കുകളും വേദനാസംഹാരികളും കാൻസർ ചികിത്സയിലും ഹൃദ്രോഗത്തിന്റെ ചികിത്സയിലും ഉപയോഗിക്കുന്ന ചില മരുന്നുകളും വായ്പുണ്ണിന് കാരണമാകാറുണ്ട്.

7. ഭക്ഷ്യവിഷബാധ, അമിതമായ അളവിൽ എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയവയും വായ്പുണ്ണിന് കാരണമാകാം.

8. ലൈംഗിക രോഗങ്ങളായ സിഫിലിക്‌സ്, വൈറസ് ബാധ മൂലമുണ്ടാകുന്ന ഹെർപിസ് തുടങ്ങിയവ വായ്പുണ്ണിന് കാരണമാകാം.

പരിശോധന

1. രക്തപരിശോധന : രക്തക്കുറവ്, ശ്വേതരക്താണുക്കളുടെ കുറവ്, ടിബി, സിഫിലിസ് പോലുള്ള അണുബാധ, ശരീരത്തിലെ ഇരുമ്പിന്റെ കുറവ് മുതൽ രക്താർബുദം വരെ രക്തപരിശോധനയിലൂടെ കണ്ടെത്താവുന്നതാണ്.

2. ബയോപ്‌സി : തുടർച്ചയായി ഒരേസ്ഥലത്ത് മാറാൻ സമയമെടുക്കുന്ന തരത്തിൽ രക്തസ്രാവത്തോടുകൂടി വായ്പുണ്ണ് വരുമ്പോഴും, ചർമ്മരോഗങ്ങളോടൊപ്പം വായ്പുണ്ണ് വരുമ്പോഴും വ്രണമുള്ള ഭാഗത്ത് നിന്നും ബയോപ്‌സിയെടുത്ത് പരിശോധിക്കേണ്ടതുണ്ട്.

3. വാതസംബന്ധമായ രോഗങ്ങളോടൊപ്പമുണ്ടാകുന്ന വായ്പുണ്ണ് വരുമ്പോൾ പ്രത്യേക രക്തപരിശോധനകളും ആവശ്യമെങ്കിൽ ജനറ്റിക് ടെസ്റ്റുകളും വേണ്ടിവന്നേക്കാം.

ചികിത്സ

മിക്കപ്പോഴും വായിലെ പുണ്ണ് കാരണമുണ്ടാകുന്ന വേദനയും മറ്റ് അസ്വസ്ഥതകളും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭേദപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേകം ചികിത്സ ആവശ്യമായി വരാറില്ല. എന്നാൽ മാറാത്ത വായ്പുണ്ണ് ആണെങ്കിൽ വായ്ക്കകത്ത് പുരട്ടുന്ന ആന്റിസെപ്റ്റിക് ജെൽ, മൗത്ത് വാഷ് എന്നിവ ഉപയോഗിക്കാവുന്നതാണ്. കൂടാതെ വേദനയ്ക്ക് ആശ്വാസമേകാൻ ലിഗ്നോകെയ്ൻ, ബെൻഡൈഡാമിൻ, എന്നീ മരുന്നുകളടങ്ങിയ ജെല്ലും ഡോക്ടർമാർ നിർദേശിക്കാറുണ്ട്.  

പെട്ടെന്നുള്ള രോഗശാന്തിക്കായി സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകളും ഉപയോഗിച്ചുവരുന്നു. എന്നാൽ ഇവ ദീർഘകാലം ഉപയോഗിക്കുന്നത് ദോഷം ചെയ്യും. പോഷകാഹാരക്കുറവുണ്ടെങ്കിൽ ഡോക്ടർ വൈറ്റമിൻ ഗുളികകൾ നിർദേശിക്കാറുണ്ട്. ആവശ്യമെങ്കിൽ എൻഡോസ്‌കോപ്പി ഉൾപ്പെടെയുള്ള മറ്റ് ചികിത്സാസംവിധാനങ്ങളും ഉപയോഗിക്കാവുന്നതാണ്. 

മുൻകരുതൽ

1.വായ്ക്കകം വൃത്തിയായി സൂക്ഷിക്കുക. 

  • ശരിയായ രീതിയിൽ പല്ല് തേയ്ക്കാനും ഭക്ഷണശേഷം വായ് കഴുകുവാനും ശ്രദ്ധിക്കുക.

  • ഭക്ഷണാവശിഷ്ടങ്ങൾ പല്ലുകൾക്കിടയിലും വായ്ക്കകത്തും തങ്ങിനിന്ന് അണുബാധയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

  • മധുരപലഹാരങ്ങൾ കഴിച്ച ശേഷം വായ് വൃത്തിയാക്കാൻ മറക്കരുത്.

2. പുകവലി, മദ്യം, പാൻമസാല എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.

3. ഭക്ഷണത്തിൽ ഇലകളും, പഴങ്ങളും, പച്ചക്കറികളും ഉൾപ്പെടുത്തുക.

4. പോഷകാഹാരക്കുറവ് യഥാസമയം കണ്ടെത്തുക.

5. തക്കസമയത്ത് ശരിയായ ചികിത്സ സ്വീകരിക്കുക.

How can I treat mouth ulcers

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/irYUDSRsSLkDHDutvP0hAmZA17ALXP5sm7WxKbuP): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/irYUDSRsSLkDHDutvP0hAmZA17ALXP5sm7WxKbuP): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/irYUDSRsSLkDHDutvP0hAmZA17ALXP5sm7WxKbuP', 'contents' => 'a:3:{s:6:"_token";s:40:"2bUAh8rRTNCt8Kv3j3CZbs73iZgTDVQxR2Zpi4PL";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/news/health-and-wellness-news/778/mouth-ulcer-things-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/irYUDSRsSLkDHDutvP0hAmZA17ALXP5sm7WxKbuP', 'a:3:{s:6:"_token";s:40:"2bUAh8rRTNCt8Kv3j3CZbs73iZgTDVQxR2Zpi4PL";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/news/health-and-wellness-news/778/mouth-ulcer-things-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/irYUDSRsSLkDHDutvP0hAmZA17ALXP5sm7WxKbuP', 'a:3:{s:6:"_token";s:40:"2bUAh8rRTNCt8Kv3j3CZbs73iZgTDVQxR2Zpi4PL";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/news/health-and-wellness-news/778/mouth-ulcer-things-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('irYUDSRsSLkDHDutvP0hAmZA17ALXP5sm7WxKbuP', 'a:3:{s:6:"_token";s:40:"2bUAh8rRTNCt8Kv3j3CZbs73iZgTDVQxR2Zpi4PL";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/news/health-and-wellness-news/778/mouth-ulcer-things-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21