×

ക്വറന്റീൻ കാലം കഷ്ടപ്പെടാതെ പൂർത്തിയാക്കാൻ   

Posted By

Surviving loneliness during quarantine

IMAlive, Posted on August 27th, 2020

Surviving loneliness during quarantine

News desk IMAlive

Edited by: IMAlive Editorial Team of Doctors

ഇന്ന് നമുക്ക് വളരെ സുപരിചിതമായ ഒരു വാക്കാണ് ക്വാറന്റീൻ. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോ ഏതെങ്കിലും തരത്തിൽ ഏർപ്പെടാൻ സാധ്യതയുള്ളവരോ  ആയ എല്ലാവരും ക്വാറന്റീനിൽ പ്രവേശിക്കേണ്ടതുണ്ട്. വർഷങ്ങളായി ബന്ധുക്കളെയും കൊച്ചുകുഞ്ഞുങ്ങളെയും കാണാതിരുന്ന പ്രവാസികളും മറ്റുള്ളവരും കൃത്യമായി ക്വാറന്റീൻ തികച്ച് മറ്റുള്ളവർക്ക് മാതൃകയായ നാടാണ് നമ്മുടേത്. ക്വാറന്റീന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടെന്ന് സാരം.

ഇപ്പോൾ നമുക്ക് സുപരിചിതമായ ആശയം ആണെങ്കിലും ക്വാറന്റീനിൽ ഇരിക്കുന്നത് എല്ലാവർക്കും അത്ര എളുപ്പം ആവണമെന്നില്ല. ക്വാറന്റീനിന്റെ രണ്ടാം ആഴ്ചയോടു കൂടി ഭൂരിഭാഗം ആളുകളിലും അസ്വസ്ഥത, ദേഷ്യം, ഒറ്റപ്പെടൽ, ഉത്കണ്ഠ, അസംതൃപ്തി എന്നിവ അനുഭവപ്പെടുന്നത് സാധാരണമാണ്. അതുവരെ ആളുകളുമായി അടുത്തിടപഴകിയും പൂർണ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങിയും ചിലവഴിച്ചവർക്ക് ബുദ്ധിമുട്ട് ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. അതിനും പുറമെ, കോവിഡിനെ പറ്റിയുള്ള ആശങ്കകൾ വേറെയും.

കോവിഡിനെ ചെറുക്കാനുള്ള മികച്ച ആയുധങ്ങളിലൊന്ന് സാമൂഹ്യമായി ഒറ്റപ്പെടുന്നത് ആയതിനാൽ ഇതിനോടനുബന്ധിച്ചുള്ള മറ്റു പ്രശ്നങ്ങളെ കൃത്യമായി നേരിടാൻ നമ്മൾ അറിഞ്ഞിരിക്കണം. ക്വാറന്റീൻ കാലം എങ്ങിനെ ആരോഗ്യകരമായി ചിലവഴിക്കാമെന്ന് നോക്കാം,

കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിക്കുക

ഉത്കണ്ഠ, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാൻ നമുക്കിപ്പോൾ വേണ്ടത് മറ്റുള്ളവരുടെ പിന്തുണ കൂടിയാണ്. നിർബന്ധമായും കുടുംബങ്ങൾ, സുഹൃത്തുക്കൾ എന്നിവരുമായി സംസാരിക്കാൻ സമയം കണ്ടെത്തണം. ക്വാറന്റീൻ എന്നാൽ മാനസിക ഒറ്റപ്പെടൽ എന്ന് അർത്ഥമില്ല. സ്ഥിരമായി പ്രിയപ്പെട്ടവരോട് സംസാരിക്കുന്നത് നമ്മുടെ ഉത്കണ്ഠകൾ കുറയ്ക്കാനും മാനസികമായി ഒറ്റപ്പെടുന്നത് തടയാനും സാധിക്കും. ഫോൺ, സമൂഹ മാധ്യമങ്ങൾ, മറ്റു വാർത്താവിനിമയ ഉപാധികൾ എന്നിവ നന്നായി ഉപയോഗിക്കേണ്ട സമയം ആണിത്. എന്നാൽ സോഷ്യൽ മീഡിയയിലും മറ്റും മണിക്കൂറുകൾ ചെലവഴിക്കുന്നതും നല്ലതല്ല.

വ്യായാമത്തിനായി സമയം  കണ്ടെത്തുക

പുതിയ ശീലങ്ങൾ തുടങ്ങാൻ പറ്റിയ സമയമാണിത്. ഈ സമയത്ത് വീട്ടിലിരുന്നുകൊണ്ട് ചെയ്യാവുന്ന വ്യായാമങ്ങൾ, നടത്തം, യോഗ എന്നിവ ദിനചര്യയുടെ ഭാഗമാക്കാം. കൃത്യമായി വ്യായാമം ചെയ്യുന്നത് നമ്മുടെ മാനസിക സമ്മർദ്ദം കുറയ്ക്കുമെന്ന് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ നല്ലതാണ്. സ്കിപ്പിംഗ്, പുഷ് അപ്പ്, സ്ക്വാറ്റ്സ് അങ്ങിനെ എത്രയോ വ്യായാമങ്ങൾ നമുക്ക് വീട്ടിലിരുന്ന് ചെയ്യാം.

ഭക്ഷണശീലങ്ങളിലും ഒരു മാറ്റം കൊണ്ടുവരാണ് ഈ സമയത്ത് ശ്രമിക്കാം. രണ്ടാഴ്ചത്തെ ക്വറന്റീൻ കഴിയുമ്പോഴേക്കും നല്ല ആരോഗ്യശീലങ്ങൾ വികസിപ്പിച്ചെടുക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുക തന്നെ ചെയ്യും.

പുതിയ താൽപര്യങ്ങൾ വികസിപ്പിച്ചെടുക്കുക

നിങ്ങൾക്ക് പാട്ടുപാടാൻ ഇഷ്ടമാണോ, അതോ ചിത്രം വരയ്ക്കുന്നതിലാണോ നിങ്ങളുടെ നൈപുണ്യം? നമ്മുടെ ചെറിയ ഹോബികൾ ചെയ്യാൻ പറ്റിയ സമയം ആണിത്. അത് പാട്ടുപാടുന്നത് മുതൽ സിനിമ കാണുന്നതുവരെ ഉള്ളതിൽ എന്തുമായ്ക്കോട്ടെ നിങ്ങൾക്ക് സന്തോഷം തരുന്ന പ്രവർത്തികൾക്കായി കുറച്ചു സമയം മാറ്റിവെക്കണം. പുതിയ ഹോബികൾ കണ്ടെത്താൻ ശ്രമിക്കുകയുമാവാം. ക്വാറന്റീൻ ഡയറി എഴുതുകയോ മുൻപ് വിട്ടുകളഞ്ഞ ഏതെങ്കിലും ഒരു ഹോബി തിരിച്ചു തുടങ്ങുകയോ ഇപ്പോൾ ചെയ്യാം.

പ്രകൃതിയുമായി ബന്ധപെടുക

പുറത്തിറങ്ങി പ്രകൃതിയുമായി ബന്ധപ്പെടുക എന്നത് നമ്മുടെ മാനസികാരോഗ്യത്തിന് വളരെ പ്രധാനമാണ്.  നിർഭാഗ്യവശാൽ നമുക്ക് ഇപ്പോൾ അതിന് സാധ്യമല്ല. എന്നാൽ പ്രകൃതിയുമായി ബന്ധപ്പെടാൻ പുറത്തേക്ക് പോകേണ്ടതില്ല എന്നതാണ് സത്യം. ജനലുകൾ തുറന്ന് പുറത്തെ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാൻ നമുക്ക് കാശുകൊടുക്കേണ്ട കാര്യമില്ല. കേൾക്കുമ്പോൾ നിസ്സാരമായി തോന്നാമെങ്കിലും പ്രകൃതിയ്ക്കും പച്ചപ്പിനും നമ്മളെ വളരെയധികം സ്വാധീനിക്കാൻ കഴിയും.

അല്ലെങ്കിൽ വീടിനുള്ളിൽ വളർത്താവുന്ന ചെടികളെ പരിപാലിക്കാൻ അൽപ്പം സമയം കണ്ടെത്താം. ഇതൊന്നും സാധ്യമല്ലെങ്കിലും വിഷമിക്കേണ്ട, പ്രകൃതിയെ പറ്റിയുള്ള  ഡോക്യുമെന്ററികൾ കാണുന്നതും നിങ്ങൾക്ക് ആശ്വാസമേകും തീർച്ച. കൂടാതെ തിരമാലകൾ, ഇടിമിന്നൽ, പക്ഷികളുടെ ശബ്ദം തുടങ്ങിയ പ്രകൃതിയുടെ മനോഹര  ശബ്ദങ്ങൾ ഉൾപ്പെടുന്ന എണ്ണമറ്റ വീഡിയോകൾ നമുക്കിന്ന് ലഭ്യമാണ്.

ക്വാറന്റീൻ സമയത്ത് ഒറ്റപ്പെടൽ ഒഴിവാക്കാൻ നമ്മൾ ഓരോരുത്തരുടെയും ഭാഗത്തുനിന്ന് കാര്യമായ ശ്രമം  ആവശ്യമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവർ ആരെങ്കിലും ക്വാറന്റീനിൽ ഉണ്ടെങ്കിലും അവർക്ക് മാനസികമായ പിന്തുണ ശ്രമിക്കണം.

How to Cope With Loneliness During the Coronavirus Pandemic

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/mXIDXrsuadMUOFKbOzP1jqHvYlmf6O8NKdoZmSR9): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/mXIDXrsuadMUOFKbOzP1jqHvYlmf6O8NKdoZmSR9): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/mXIDXrsuadMUOFKbOzP1jqHvYlmf6O8NKdoZmSR9', 'contents' => 'a:3:{s:6:"_token";s:40:"j4iY0vAkYMO8Cgs98zAXOgOreydzMQsYHPcJAQCS";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/news/health-news/1198/surviving-loneliness-during-quarantine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/mXIDXrsuadMUOFKbOzP1jqHvYlmf6O8NKdoZmSR9', 'a:3:{s:6:"_token";s:40:"j4iY0vAkYMO8Cgs98zAXOgOreydzMQsYHPcJAQCS";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/news/health-news/1198/surviving-loneliness-during-quarantine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/mXIDXrsuadMUOFKbOzP1jqHvYlmf6O8NKdoZmSR9', 'a:3:{s:6:"_token";s:40:"j4iY0vAkYMO8Cgs98zAXOgOreydzMQsYHPcJAQCS";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/news/health-news/1198/surviving-loneliness-during-quarantine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('mXIDXrsuadMUOFKbOzP1jqHvYlmf6O8NKdoZmSR9', 'a:3:{s:6:"_token";s:40:"j4iY0vAkYMO8Cgs98zAXOgOreydzMQsYHPcJAQCS";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/news/health-news/1198/surviving-loneliness-during-quarantine";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21