×

വിസ്ഡം ടൂത്ത്: പേരില്‍ ബുദ്ധിയുണ്ട്, പക്ഷേ, പ്രശ്നക്കാരാകാന്‍ സാധ്യതയേറെ

Posted By

IMAlive, Posted on May 2nd, 2019

Wisdom Teeth Unfolding Facts and Myths

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

വായ്ക്കുള്ളിൽ പേരുകൊണ്ട് ബുദ്ധിയേറിയ നാലു പല്ലുകളുണ്ട്- വിസ്ഡം ടൂത്ത്. പലർക്കും ഇതിന്റെ പേരിതാണെന്ന് അറിയില്ലെങ്കിലും ഈ പല്ലിനെപ്പറ്റി നല്ല ബോധ്യം കാണും. ഏറ്റവും അവസാനം മുളച്ചുവരുന്നവയാണ് അവ. ഏറ്റവും ഉള്ളിലുള്ള അണപ്പല്ലുകൾ. ഒരാൾക്ക് ബുദ്ധിശക്തി വർധിച്ചുവരുന്ന പ്രായത്തിൽ മുളപൊട്ടുന്നവയായതിനാലാണ് ഈ പല്ലുകൾക്ക് വിസ്ഡം ടൂത്ത് എന്ന് പേരുവരാൻ കാരണം. പലർക്കും അത് പൊട്ടിമുളച്ചു വന്നപ്പോഴത്തെ വേദനയും നല്ല ഓർമകാണും. വേദന മാത്രമല്ല, വിസ്ഡം ടൂത്തുകൾ സൃഷ്ടിക്കുന്ന പ്രശ്‌നം. 

കൗമാരത്തിൽ നിന്ന് യൗവ്വനത്തിലേക്ക് കാലൂന്നുന്ന സമയത്താണ് ആളുകളിൽ വിസ്ഡം ടൂത്തുകൾ പുറത്തേക്കു വരുന്നത്. ബാക്കി പല്ലുകളൊക്കെ നേരത്തേതന്നെ വന്ന് പല്ലുകളെപ്പറ്റിത്തന്നെ മറന്നിരിക്കുമ്പോഴായിരിക്കും അങ്ങകത്ത് മോണയിലൊരു വേദന ഉടലെടുക്കുന്നത്. ഇനിയും ചില പല്ലുകൾ കൂടി മുളയ്ക്കാനുണ്ടെന്ന് പലരും അറിയുന്നത് അപ്പോഴാണ്. വിസ്ഡം ടൂത്തുകൾ കൂടി മുളച്ചാലേ കണക്കനുസരിച്ച് 36 പല്ല് ഒരാൾക്ക് ഉണ്ടാകൂ. 

നല്ല ആരോഗ്യമുള്ള പല്ലുകളും മോണയുമുള്ള ഒരാൾക്കുപോലും വിസ്ഡം ടൂത്തിന്റെ രംഗപ്രവേശം പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. പ്രശ്‌നം രൂക്ഷമായാൽ അവ നീക്കം ചെയ്യാനായിരിക്കും ഡോക്ടർമാർ നിർദ്ദേശിക്കുക. അതും അത്ര എളുപ്പമുള്ള പണിയല്ല. മറ്റേതൊരു പല്ലിനേയുമെന്നപോലെ ശരീരത്തിന് ആവശ്യമുള്ളതുതന്നെയാണ് വിസ്ഡം ടൂത്തുകൾ. പക്ഷേ, ഏറ്റവും ഉള്ളിലായതിനാൽ ഇവയ്ക്ക് പലപ്പോഴും വളരാനും വലുപ്പത്തിനനുസരിച്ച് പുറത്തേക്കെത്താനുമുള്ള സ്ഥലസൗകര്യം ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ സ്ഥാനംതെറ്റി പുറത്തുചാടാൻ ഇവ വെമ്പാറുണ്ട്. 

നാലു സാഹചര്യങ്ങളിലാണ് വിസ്ഡം ടൂത്ത് നീക്കം ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. 

1. സമീപത്തുള്ള അണപ്പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കും വിധത്തിലും പൂർണമായി പുറത്തേക്കു വരാതാകുകയും ചെയ്യുമ്പോൾ

2. ശരിയായി പുറത്തേക്കു വരാത്ത വിസ്ഡം ടൂത്തുകളിൽ ടൂത്ത് ബ്രഷുകൾക്ക് എത്തിപ്പെടാനാകാതെ കേടുപാടുകളുണ്ടാകുമ്പോൾ

3. പൂർണമായി പുറത്തേക്കു വരാത്ത വിസ്ഡം ടൂത്തുകൾക്കു ചുറ്റുമുള്ള ബാക്ടീരിയകൾ മോണരോഗത്തിനു കാരണമാകുകയും അവ രക്തത്തിൽ കലർന്ന് ഹൃദയത്തേയും മറ്റ് അവയവങ്ങളേയും ബാധിക്കുകയും ചെയ്യാനുള്ള സാഹചര്യമുള്ളപ്പോൾ

4. പൂർണമായി പുറത്തേക്കുവരാത്ത വിസ്ഡം ടൂത്തുകളുടെ കടയ്ക്കൽ നീരോ മുഴകളോ ഉണ്ടാകുകയും അത് താടിയെല്ലിനേയും ചുറ്റുമുള്ള ഞരമ്പുകളേയും ബാധിക്കുന്ന സ്ഥിതി വരികയും ചെയ്യുമ്പോൾ

വിസ്ഡം ടൂത്ത് നിലവിൽ പ്രശ്‌നമൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും അത് പ്രശ്‌നങ്ങളിലേക്കു നയിക്കാൻ സാധ്യതയുണ്ടെന്നു ഡോക്ടർക്ക് വ്യക്തമായാൽ ഒരെണ്ണമോ നാലുമോ നീക്കം ചെയ്യുകയാണ് ഉചിതം. വിസ്ഡം ടൂത്തുകൾ പ്രശ്‌നമുണ്ടാക്കുമെന്നു തോന്നിയാൽ ആദ്യംതന്നെ അത് നീക്കം ചെയ്യണം. പ്രായം കൂടുന്തോറും അവയുടെ വേരുകൾ ശക്തിപ്പെടുന്നതും പല്ലിനുചുറ്റുമുള്ള എല്ലുകൾക്ക് കാഠിന്യമേറുന്നതും ഇവ നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടേറിയതാക്കും. അപ്പോൾ ഇവ നീക്കം ചെയ്യുന്നത് കൂടുതൽ സങ്കീർണതയും പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം. 

മറ്റു പല്ലുകളെ അപകടപ്പെടുത്താതെ വിസ്ഡം ടൂത്തുകൾക്ക് പുറത്തുവരാൻ ആവശ്യമായ സ്ഥലം വായ്ക്കുള്ളിൽ ഉള്ളവർ ഭാഗ്യമുള്ളവരാണ്. പക്ഷേ, അപ്പോഴും പ്രസ്തുത പല്ലുകൾക്ക് ആരോഗ്യമുണ്ടെന്നും ചുറ്റിനുമുള്ള മോണയിലെ കലകൾ ബലമുള്ളവയാണെന്നും അത് വേദനയ്ക്ക് കാരണമാകില്ലെന്നും ഒരു ദന്തഡോക്ടറെ കണ്ട് ഉറപ്പുവരുത്തുന്നത് നല്ലതാണ്. പല്ലു വൃത്തിയാക്കുമ്പോൾ ഇവയും വൃത്തിയാകുന്നുണ്ടെന്നും ഉറപ്പാക്കണം.

Photo Courtesy

How to prevent wisdom tooth problems

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/5OLbPwOxaLX3K5giN1C9TIJ98wYOjV32mnnY42EC): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/5OLbPwOxaLX3K5giN1C9TIJ98wYOjV32mnnY42EC): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/5OLbPwOxaLX3K5giN1C9TIJ98wYOjV32mnnY42EC', 'contents' => 'a:3:{s:6:"_token";s:40:"xa3Zf7Pd4g0zdPRr3eP6Aijvt9nX9c7GmtOba0nv";s:9:"_previous";a:1:{s:3:"url";s:93:"http://www.imalive.in/newshealth-and-wellness-news/623/wisdom-teeth-unfolding-facts-and-myths";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/5OLbPwOxaLX3K5giN1C9TIJ98wYOjV32mnnY42EC', 'a:3:{s:6:"_token";s:40:"xa3Zf7Pd4g0zdPRr3eP6Aijvt9nX9c7GmtOba0nv";s:9:"_previous";a:1:{s:3:"url";s:93:"http://www.imalive.in/newshealth-and-wellness-news/623/wisdom-teeth-unfolding-facts-and-myths";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/5OLbPwOxaLX3K5giN1C9TIJ98wYOjV32mnnY42EC', 'a:3:{s:6:"_token";s:40:"xa3Zf7Pd4g0zdPRr3eP6Aijvt9nX9c7GmtOba0nv";s:9:"_previous";a:1:{s:3:"url";s:93:"http://www.imalive.in/newshealth-and-wellness-news/623/wisdom-teeth-unfolding-facts-and-myths";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('5OLbPwOxaLX3K5giN1C9TIJ98wYOjV32mnnY42EC', 'a:3:{s:6:"_token";s:40:"xa3Zf7Pd4g0zdPRr3eP6Aijvt9nX9c7GmtOba0nv";s:9:"_previous";a:1:{s:3:"url";s:93:"http://www.imalive.in/newshealth-and-wellness-news/623/wisdom-teeth-unfolding-facts-and-myths";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21