×

നേത്രദാനം ആർക്കെല്ലാം സാധ്യമാണ്?

Posted By

IMAlive, Posted on August 27th, 2019

FAQs and Facts about Eye Donation

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കണ്ണിൽ നിന്നും എടുക്കുന്ന കോശങ്ങൾ പലവിധത്തിലുള്ള അവയവമാറ്റങ്ങൾക്കായി ഉപയോഗിക്കാറുണ്ട്, അതിൽ ഏറ്റവും സാധാരണയായി ചെയ്യുന്നത് കോർണിയ ട്രാൻസ്പ്ലാൻറേഷനാണ്.  കോർണിയിൽ എന്തെങ്കിലും തരത്തിലുള്ള രോഗമോ, വടുക്കളോ  അണുബാധയുള്ളവരാണ് കോർണിയ ട്രാൻസ്പ്ലാൻറ് ആവശ്യമായ രോഗികൾ. വാച്ച് ക്രിസ്റ്റൽ പോലെയുള്ള കണ്ണിന്റെ സ്ഫടികസമാനമായ ഭാഗമാണ് കോർണിയ.

ഒരു കണ്ണ് ദാതാവിന് എത്ര പേരെ സഹായിക്കാൻ കഴിയും?

കോർണിയയ്‌ക്ക് പുറമേ, സ്ക്ലെറ അല്ലെങ്കിൽ കണ്ണിന്റെ വെളുത്ത ഭാഗം ഉൾപ്പെടെയുള്ള കണ്ണിന്റെ മറ്റ് ഭാഗങ്ങൾ ചില തരം ഓക്കുലോപ്ലാസ്റ്റിക് ശസ്ത്രക്രിയയിലും ഗ്ലോക്കോമ ശസ്ത്രക്രിയയിലും ഉപയോഗിക്കുന്നു. ഒരു കണ്ണ് ദാതാവിന് അപ്രകാരം രണ്ടോ അതിലധികമോ ആളുകളെ സഹായിക്കാൻ  കഴിയും.

പൂർണ്ണമായും അന്ധനായ ഒരാളെ സഹായിക്കാൻ കഴിയുമോ?

പൂർണ്ണമായും അന്ധരായ ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള കോർണിയ ട്രാൻസ്പ്ലാൻറേഷനിൽ നിന്ന് പ്രയോജനം നേടാനാവില്ല.

മരണത്തിനു ശേഷം മാത്രമേ കണ്ണ് ദാനം ചെയ്യാനാകുകയുള്ളോ ?

ഭൂരിഭാഗം കോർണിയൽ സംഭാവനയും ലഭിക്കുന്നത് മരണപ്പെട്ടവരിൽ നിന്നാണ്. വളരെ അപൂർവ സാഹചര്യങ്ങളിൽ മാത്രം ജീവിച്ചിരിക്കുന്ന ഒരു ദാതാവിൽ നിന്നും സ്വീകരിക്കാറുണ്ട്. ഉദാഹരണത്തിന്, കണ്ണിന്റെ പുറകിൽ ഒക്കുലാർ ട്യൂമർ ഉള്ള ഒരു രോഗിക്ക് കണ്ണ് നീക്കം ചെയ്യുന്ന സമയത്ത് കണ്ണ് ദാനം ചെയ്യാൻ കഴിയും. ഒരു കണ്ണ് അന്ധമായെങ്കിൽ അത് നീക്കംചെയ്യുന്നു, പക്ഷേ മുൻഭാഗം ആരോഗ്യമുള്ളതാണെങ്കിൽ, കോർണിയ ഉപയോഗിക്കാനാകും. മറ്റു സാഹചര്യങ്ങളിൽ ജീവിക്കുന്ന ആളുകൾക്ക് സംഭാവന നൽകാൻ കഴിയില്ല. ഒരു കോർണിയ ദാനം ചെയ്യാനുള്ള മറ്റൊരു പ്രത്യേക സാഹചര്യം, ഒരു കണ്ണിന് മാത്രം കാഴ്ചയുള്ളതും മറ്റൊരു കണ്ണിനു കാണാൻ കഴിയാതെ വരുമ്പോഴുമാണ്. അത് വളരെ അപൂർവമാണ്.

ഗ്ലോക്കോമ ഉള്ളവർക്ക് ദാനം ചെയ്യാനാകുമോ ? 

ഗ്ലോക്കോമ ഉള്ളവർക്ക് കണ്ണിന്റെ ഒരു ഒപ്റ്റിക് നാഡി തകരാറിലാകുയാണ് ചെയ്യുന്നത്.  സാധാരണയായി കണ്ണിനുള്ളിലെ സമ്മർദ്ദം വളരെ കൂടുമ്പോഴാണിത് സംഭവിക്കുന്നത്. എന്നാൽ കോർണിയയെ ഗ്ലോക്കോമ ബാധിക്കില്ല, പക്ഷെ ചില രോഗികൾക്ക് ഗ്ലോക്കോമയും കോർണിയയിൽ പ്രശ്നവും ഉണ്ടാകും. ആ രോഗികൾക്ക് ഗ്ലോക്കോമയ്ക്ക് ശസ്ത്രക്രിയയും കോർണിയയ്ക്ക് ശസ്ത്രക്രിയയും ആവശ്യമായി വന്നേക്കാം. കോർണിയ ട്രാൻസ്പ്ലാൻറിനെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളിലൊന്നാണ് ഗ്ലോക്കോമ, അതിനാൽ കോർണിയ ട്രാൻസ്പ്ലാൻറ് ചെയ്യുന്നതിന് മുമ്പോ സമയത്തോ ഗ്ലോക്കോമ നിയന്ത്രിക്കണം.

പ്രമേഹ റെറ്റിനോപ്പതി ഉള്ള ഒരാൾക്ക് കോർണിയ ട്രാൻസ്പ്ലാൻറ് പ്രയോജനപ്പെടുമോ?

പ്രമേഹ റെറ്റിനോപ്പതി റെറ്റിനയെ ബാധിക്കുന്നു, കോർണിയയെയല്ല, അതിനാൽ കോർണിയയ്ക്ക് ഒരു പ്രശ്നവുമില്ലെങ്കിൽ ട്രാൻസ്പ്ലാൻറ് ചെയ്യുന്നതിൽ അർത്ഥമില്ല. 

പ്രമേഹമുണ്ടാകുന്നത് കണ്ണ് ദാതാവാകുന്നതിൽ നിന്ന് ഒരാളെ തടയുന്നുണ്ടോ?

പ്രമേഹം വളരെ പുരോഗമിച്ച, ഇൻസുലിൻ ആവശ്യമായ ഘട്ടങ്ങളിൽ മാത്രമാണ് ഒരാൾക്ക് കോർണിയ ദാനം ചെയ്യാനാകാത്തത്. ഡയറ്റ് നിയന്ത്രിത പ്രമേഹമുള്ള രോഗികൾ കണ്ണ് ദാനം ചെയ്യാം. കഠിനമായ പ്രമേഹ രോഗികൾക്ക് കോർണിയ ട്രാൻസ്പ്ലാൻറേഷന് പകരം ഗവേഷണത്തിനായി കണ്ണുകൾ ദാനം ചെയ്യാം. ഗവേഷണം വളരെ മൂല്യവത്തായ ഒരു ദൗത്യമാണ്, ഒന്നിൽ കൂടുതൽ രോഗികൾക്ക് അന്ധത തടയുന്നതിനോ ചികിത്സിക്കുന്നതിനോ അത്  ഇടയാക്കാം.

ദാനത്തിനുശേഷം ടിഷ്യൂ എടുക്കുന്നത് എപ്പോഴായിരിക്കും ? 

എല്ലായ്പ്പോഴും വേഗം ടിഷ്യൂ എടുക്കുന്നതാണ് ഉത്തമം. കണ്ണ് ബാങ്കുകൾക്ക് അവരുടേതായ സമയപരിധി നിശ്ചയിക്കാൻ അനുമതിയുണ്ട്, എന്നാൽ സാധാരണയായി ടിഷ്യൂ  തണുപ്പിച്ചിരിക്കുകയാണെങ്കിൽ, 8-12 മണിക്കൂറിനുള്ളിൽ എടുക്കുകയും  24 മണിക്കൂറിന് മുമ്പ് പ്രത്യേക ദ്രാവകത്തിൽ സൂക്ഷിക്കുകയും ചെയ്യാം. ഇങ്ങിനെ ചെയ്‌താൽ ടിഷ്യു ഏഴു ദിവസം വരെ ഉപയോഗിക്കാൻ സാധിക്കും.

Find answers to commonly asked questions on eye donation and transplantation

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/WGYrtnUupP28t9uTU2OldLsMNlV0GShnNXWOQYYZ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/WGYrtnUupP28t9uTU2OldLsMNlV0GShnNXWOQYYZ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/WGYrtnUupP28t9uTU2OldLsMNlV0GShnNXWOQYYZ', 'contents' => 'a:3:{s:6:"_token";s:40:"dYmPZjLnOseCQVirbM4hrPxynIFq0Objx2BwA7I7";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newshealth-and-wellness-news/844/faqs-and-facts-about-eye-donation";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/WGYrtnUupP28t9uTU2OldLsMNlV0GShnNXWOQYYZ', 'a:3:{s:6:"_token";s:40:"dYmPZjLnOseCQVirbM4hrPxynIFq0Objx2BwA7I7";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newshealth-and-wellness-news/844/faqs-and-facts-about-eye-donation";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/WGYrtnUupP28t9uTU2OldLsMNlV0GShnNXWOQYYZ', 'a:3:{s:6:"_token";s:40:"dYmPZjLnOseCQVirbM4hrPxynIFq0Objx2BwA7I7";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newshealth-and-wellness-news/844/faqs-and-facts-about-eye-donation";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('WGYrtnUupP28t9uTU2OldLsMNlV0GShnNXWOQYYZ', 'a:3:{s:6:"_token";s:40:"dYmPZjLnOseCQVirbM4hrPxynIFq0Objx2BwA7I7";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newshealth-and-wellness-news/844/faqs-and-facts-about-eye-donation";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21