×

എന്താണ് പോസ്റ്റുമോർട്ടം പരിശോധന?

Posted By

IMAlive, Posted on October 22nd, 2019

What happens during a post mortem

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കാലങ്ങൾക്ക് മുൻപേ പോസ്റ്റ്‌മോർട്ടത്തെക്കുറിച്ച് നാം കേൾക്കാറുണ്ടെങ്കിലും ഉള്ളിലുള്ള ഭയത്താലോ മറ്റെന്തെങ്കിലും കാരണത്താലോ അതിന്റെ വിശദാംശങ്ങളെക്കുറിച്ച് നാം അന്വേഷിക്കാറില്ല. യഥാർത്ഥത്തിൽ വളരെ സൂക്ഷമമായ മൃതദേഹ പരിശോധനയിലൂടെ മരണകാരണവും മരണരീതിയും കണ്ടെത്തുന്ന വളരെ ഗൗരവമുള്ള ഒരു പ്രക്രിയയാണ് പോസ്റ്റ്‌മോർട്ടം അഥവാ ഓട്ടോപ്‌സി. മരിച്ച ആളെ തിരിച്ചറിയുക, മരണ സമയം കണ്ടുപിടിക്കുക എന്നിവയും പോസ്റ്റ്‌മോർട്ടം പരിശോധനയിലൂടെ അറിയാൻ കഴിയും.

സാധാരണഗതിയിൽ ഇന്ത്യയിലെ നിയമപ്രകാരം എല്ലാ അസ്വഭാവിക മരണങ്ങളിലും പോസ്റ്റ്‌മോർട്ടം നിർബന്ധമായും ചെയ്തിരിക്കണം. അതായത് മരണം സംഭവിച്ചത് സ്വാഭാവിക കാരണങ്ങളാലല്ല എന്ന് സംശയിക്കുന്ന മരണങ്ങൾ. അസുഖങ്ങൾ മൂലമുള്ള മരണത്തെയാണ് സ്വാഭാവിക മരണമായി കണക്കാക്കുന്നത്. മരണ കാരണം കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്ത എല്ലാ കേസുകളിലും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് ചുരുക്കം. ലിംഗഭേദമോ, പ്രായമോ ഒന്നും ബാധകമല്ല. ഒരു ദിവസം പ്രായം തികയാത്ത കുട്ടിയാണെങ്കിലും പോസ്റ്റ്‌മോർട്ടം പരിശോധന നടത്തണം. 90 വയസ്സിന് മുകളിലുള്ള ആളാണെങ്കിലും പോസ്റ്റ്‌മോർട്ടം പരിശോധന നടത്തണം.
സാധാരണ ഒരു മണിക്കൂറാണ് പോസ്റ്റ്‌മോർട്ടം പരിശോധനക്ക് ആവശ്യമായി വരിക. എന്നിരുന്നാലും കൊലപാതകം, പ്രത്യേക ശ്രദ്ധ വേണ്ട കേസുകൾ എന്നിവയിൽ മൂന്ന്  മണിക്കൂർവരെ സമയം എടുക്കാവുന്നതാണ്.

പരിശോധനാരീതി

ബാഹ്യമായി കാണുന്ന മുറിവുകൾ, മരണാനന്തരം ശരീരത്തിന്റെ ത്വക്കിലും പേശികളിലും ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവ ബാഹ്യ പരിശോധനയിലൂടെ രേഖപ്പെടുത്തുന്നു.
ശരീരത്തിന്റെ മധ്യഭാഗത്തായി ശസ്ത്രക്രിയക്ക് സമാനമായ രീതിയിൽ കീഴ്ത്താടി മുതൽ വയറിനടിഭാഗം വരെ നീളുന്ന ഒരു മുറിവുണ്ടാക്കി ആന്തരാവയവങ്ങളെല്ലാം പുറത്തെടുക്കുന്നു
തലയോട്ടി തുറന്ന് തലച്ചോറ് പുറത്തെടുക്കുന്നു
ഹൃദയം, തലച്ചോർ, ശ്വാസകോശം, കരൾ, വൃക്കകൾ, ആഗ്‌നേയഗ്രന്ഥി, അഡ്രീനൽ ഗ്രന്ഥികൾ, ലൈംഗികാവയവങ്ങൾ തുടങ്ങി എല്ലാ അന്തരാവയവങ്ങളും വിശദമായ പരിശോധനക്ക് വിധേയമാക്കി രോഗലക്ഷണങ്ങളും പരിക്കുകളും രേഖപ്പെടുത്തുന്നു.

ആമാശയവും കുടലുകളും പരിശോധിച്ച് വിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് രേഖപ്പെടുത്തുന്നു.
ജീർണ്ണിക്കുന്ന അവസ്ഥയിലുള്ള വ്യത്യാസങ്ങൾ കണക്കിലെടുത്ത്  മരണം സംഭവിച്ചിട്ട് എത്ര സമയമായി എന്ന് കണ്ടുപിടിക്കുന്നു. ബാഹ്യമായ വ്യത്യാസങ്ങളും ആന്തരാവയവങ്ങളിലെ മാറ്റങ്ങളും കണക്കിലെടുത്താണ് ഈ സമയം കണ്ടെത്തുക.

സാധാരണഗതിയിൽ ഇത്തരം പരിശോധനകൾ പൂർണമാകുമ്പോൾതന്നെ മരണകാരണം വ്യക്തമാകാറുണ്ട്. പക്ഷേ ചില അവസരങ്ങളിൽ മരണകാരണം വ്യക്തമാകാൻ ഇഈ പരിശോധനകൾ മതിയാകാതെ വരാറുണ്ട്. അങ്ങിനെയുള്ള സാഹചര്യങ്ങളിൽ എല്ലാ അവയവങ്ങളുടെയും ചെറിയ ഭാഗങ്ങൾ മൈക്രോസ്‌കോപ്പിക്ക് പരിശോധനക്കായി ശേഖരിക്കുകയും പാത്തോളജി വിഭാഗത്തിലേക്കയക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ആമാശയവും കുടലിന്റെ ഭാഗങ്ങളും രക്തം, മൂത്രം എന്നിവയും ശേഖരിക്കുകയും രാസപരിശോധനക്കായി അയക്കുകയും ചെയ്യും. ഇവയുടെ ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇത്തരം മരണങ്ങളിൽ കാരണം വ്യക്തമാക്കുകയുള്ളൂ.

 പോസ്റ്റ്‌മോർട്ടം പരിശോധന ആർക്കൊക്കെ ചെയ്യാം?

എം.ഡി. ഫൊറൻസിക്ക് മെഡിസിൻ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന അല്ലെങ്കിൽ സർക്കാർ ഉത്തരവ് പ്രകാരം പോസ്റ്റ്‌മോർട്ടം പരിശോധന നടത്താൻ അനുവാദമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് പോസ്റ്റ്‌മോർട്ടം പരിശോധന നടത്താം.
കേരളത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, മഞ്ചേരി, കോഴിക്കോട് എന്നീ സർക്കാർ മെഡിക്കൽ കോളേജുകളിലും പരിയാരം സഹകരണ മെഡിക്കൽ കോളേജിലും, എല്ലാ ജനറൽ, ജില്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങൾ ഉള്ള താലൂക്ക് ആശുപത്രികളിലും പോസ്റ്റ്‌മോർട്ടം പരിശോധന ചെയ്യാവുന്നതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സർക്കാർ മെഡിക്കൽ കോളേജുകളാണ് പരിശോധനക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. അവിടെ പ്രൊഫസർ മുതൽ റെസിഡന്റ് ഡോക്ടർ വരെ നീളുന്ന ഒരു ടീമിന്റെ സാന്നിദ്ധ്യം ഉണ്ടെന്നത് വളരെ ഗുണകരമാണ്.

പോസ്റ്റുമോർട്ടം പരിശോധനയുടെ ആവശ്യകത തീരുമാനിക്കുന്നതാര്?

പോസ്റ്റുമോർട്ടം പരിശോധന ചെയ്യണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് പൊലീസിന്റ കടമയാണ്. സ്വാഭാവിക മരണം അല്ല എന്ന അറിയിപ്പ് പൊലീസിന് നൽകേണ്ടത് ഡോക്ടർ ആണ്. ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടെ ചികിത്സിച്ച ഡോക്ടർ. മരിച്ച ആളെ അത്യാഹിത വിഭാഗത്തിൽ കൊണ്ടുവരികയാണെങ്കിൽ അത്യാഹിത വിഭാഗത്തിലെ ഡോക്ടറാണ് പോലീസിൽ അറിയിക്കേണ്ടത്. ആശുപത്രിയിൽ കൊണ്ടുവരാത്ത മരണങ്ങൾ ആണെങ്കിലും പൊലീസിൽ വിവരം ലഭിച്ചിരിക്കണം.

ജയിലിൽ വച്ചുണ്ടാകുന്ന മരണങ്ങൾ, പോലീസ് കസ്റ്റഡിയിൽ വച്ചുണ്ടാകുന്ന മരണങ്ങൾ, പോലീസ് വെടിവെപ്പിൽ സംഭവിക്കുന്ന മരണങ്ങൾ, മാനസിക രോഗമുള്ള വ്യക്തിക്ക് മാനസികാരോഗ്യ ആശുപത്രികളിൽ വച്ച് സംഭവിക്കുന്ന മരണങ്ങൾ, കുഴിച്ചിട്ട ശവം പോസ്റ്റ്‌മോർട്ടം ചെയ്യുക, വിവാഹം കഴിഞ്ഞ് 7 വർഷത്തിനകം മരിക്കുന്ന സ്ത്രീകളുടെ അസ്വാഭാവിക മരണങ്ങൾ എന്നിവ മജിസ്‌ട്രേട്ട്  ഇൻക്വസ്റ്റ് തയ്യാറാക്കിയും മറ്റുള്ള മരണങ്ങൾക്ക് പോലീസ് അന്വേഷണ ഉദ്യോഗസ്ഥൻ ഇൻക്വസ്റ്റ് തയ്യാറാക്കിയും പോസ്റ്റ്‌മോർട്ടം പരിശോധന നടത്തണം എന്നാവശ്യപ്പെടണം.

A post-mortem examination, also known as an autopsy, is the examination of a body after death.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/lGq84oIR9ToEzrPHF7PhR2pl3KZnyXF6f3nLNJVq): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/lGq84oIR9ToEzrPHF7PhR2pl3KZnyXF6f3nLNJVq): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/lGq84oIR9ToEzrPHF7PhR2pl3KZnyXF6f3nLNJVq', 'contents' => 'a:3:{s:6:"_token";s:40:"rjJTcBQOnXCy3DXZfsXwSsEzk0FQYbcjkAaJ2Qx4";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newshealth-and-wellness-news/896/what-happens-during-a-post-mortem";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/lGq84oIR9ToEzrPHF7PhR2pl3KZnyXF6f3nLNJVq', 'a:3:{s:6:"_token";s:40:"rjJTcBQOnXCy3DXZfsXwSsEzk0FQYbcjkAaJ2Qx4";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newshealth-and-wellness-news/896/what-happens-during-a-post-mortem";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/lGq84oIR9ToEzrPHF7PhR2pl3KZnyXF6f3nLNJVq', 'a:3:{s:6:"_token";s:40:"rjJTcBQOnXCy3DXZfsXwSsEzk0FQYbcjkAaJ2Qx4";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newshealth-and-wellness-news/896/what-happens-during-a-post-mortem";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('lGq84oIR9ToEzrPHF7PhR2pl3KZnyXF6f3nLNJVq', 'a:3:{s:6:"_token";s:40:"rjJTcBQOnXCy3DXZfsXwSsEzk0FQYbcjkAaJ2Qx4";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newshealth-and-wellness-news/896/what-happens-during-a-post-mortem";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21