×

കുട്ടികളിലെ ആസ്മയ്ക്ക് വേണം നിങ്ങളുടെ ശ്രദ്ധ

Posted By

IMAlive, Posted on July 26th, 2019

Asthma in children needs your attention

ഡോ. നിഷ നരേന്ദ്രൻ

രോഗികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന  ഒന്നാണ് ആസ്ത്മ. കുട്ടിക്കാലം മുതൽ തന്നെ ആസ്‍ത്മയുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നവരുണ്ട്. രോഗികൾ ആജീവനാന്തകാലം ആസ്ത്മയുടെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നു. രോഗം തിരിച്ചറിഞ്ഞ് കൃത്യമായ ചികിൽസകൾ ലഭ്യമാക്കുക എന്നതാണ് പ്രധാന പോംവഴി . ആസ്ത്മക്ക് കാരണമായ ഒട്ടേറെ ഘടകങ്ങൾ ഉണ്ട്. അലർജി ഉണ്ടാക്കുന്ന എന്തും ആസ്ത്മയിലേക്ക് നയിക്കും.

ഓരോരുത്തർക്കും അലർജി ഉണ്ടാക്കുന്ന കാരണങ്ങൾ വ്യത്യസ്തമാണ്. അതായത് ഒരാൾക്ക് അലർജി ഉണ്ടാക്കുന്ന വസ്തു മറ്റൊരാൾക്ക് യാതൊരു വിധ പ്രശ്നവും ഉണ്ടാക്കണമെന്നില്ല. അലർജിക്ക് കാരണമായ വസ്തു ശ്വാസകോശത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇത് തിരിച്ചറിഞ്ഞ് ശ്വാസനാളി ചുരുങ്ങുന്നു. ഇത് നിമിത്തം ശ്വസനത്തിൽ ബുദ്ധിമുട്ടും മറ്റു ലക്ഷണങ്ങളും ഉണ്ടാകുന്നു. ഇങ്ങനെ പല പ്രാവശ്യം ആകുമ്പോൾ ശ്വാസനാളിയിൽ നീർക്കെട്ട്, കഫം, ശ്വാസനാളിയുടെ മസിലുകൾ വികസിച്ച് അതിന്‍റെ ഉള്ളിലെ ചുറ്റളവ് കുറയുക എന്നിവ ഉണ്ടാകും.

പാരമ്പര്യമായി ജീനുകളിലൂടെ ആസ്ത്മ അടുത്ത തലമുറയിലേക്ക് എത്തുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പാരമ്പര്യമായി ഇങ്ങനെ ഇല്ലാത്ത കുടുംബങ്ങളിലും ആസ്ത്മ രോഗം ബാധിക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണം, നഗരവൽക്കരണം എന്നിവ എല്ലാം ഇതിന് പങ്കുവഹിക്കുന്നുണ്ട്.

നിയന്ത്രണം

ആധുനിക വൈദ്യശാസ്ത്രത്തിന് ആസ്തമയെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും. ഇൻഹേലർ ചികിൽസ ഏറെ പ്രയോജനകരമായി കണ്ടിട്ടുണ്ട്. പാർശ്വഫലങ്ങളൊന്നും ഈ ചികിൽസക്കില്ല. രോഗങ്ങളുള്ള കുട്ടികൾക്ക് ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ ചികിൽസ നൽകിയാൽ കുട്ടിയുടെ വളർച്ച സാധാരണ പോലെയാകും. കുട്ടികൾക്ക് ആസ്ത്മ ഉണ്ടെങ്കിൽ കൂടി കൃത്യമായ ചികിൽസയിലൂടെ തന്റെ പ്രായത്തിലെ മറ്റ് കുട്ടികൾ ചെയ്യുന്നതൊക്കെ ചെയ്ത് വളരാൻ സാധിക്കും.

കൃത്യമായ സമയത്ത് കൃത്യമായ ചികിൽസയാണ് പ്രധാനം. ആസ്ത്മ കാരണം നീർക്കെട്ടും മസിലിന്‍റെ വികാസവും ഉണ്ടാകുന്നു. ഇത് ചികിത്സിക്കാതെ ഇരുന്നാൽ ഭാവിയിൽ ശ്വാസകോശത്തിന് കേടുപാട് ഉണ്ടാവുകയും ചികിത്സകൊണ്ട് പൂർണ്ണഫലം ലഭിക്കാൻ സാധ്യത കുറയുകയും ചെയ്യുന്നു.

കുട്ടികളിലെ ആസ്ത്മ

കൃത്യമായ നിരീക്ഷണത്തിലൂടെ ചെറിയ കുട്ടികളിൽ ആസ്ത്മ തിരിച്ചറിയാം. Bronchiolitis, GERD എന്നിവ കുട്ടികളിൽ ഇല്ലെന്ന് ഉറപ്പാക്കണം. കുട്ടികളിലുണ്ടാകുന്ന ചുമ, ശ്വാസം മുട്ടൽ , നെഞ്ചിൽപിടുത്തം, നെഞ്ചിൽ നിന്ന് കേൾക്കുന്ന വിസിലടി പോലെയുള്ള വീസ് ഇവയാണ് പൊതുവെ ലക്ഷണങ്ങൾ. രാത്രിയില്‍ അല്ലെങ്കിൽ നേരം പുലരാറാകുമ്പോൾ വരുന്ന നിർത്താതെയുള്ള ചുമ മാത്രമായും ചില കുട്ടികളിൽ ആസ്ത്മ പ്രത്യക്ഷപ്പെടാറുണ്ട്. ഓടിക്കളിച്ച് കഴിഞ്ഞ് കാണപ്പെടുന്ന ചുമയോ ശ്വാസം മുട്ടലോ തള്ളിക്കളയരുത്. അത് എക്സർസൈസ് ഇൻഡ്യൂസ്ഡ് ആസ്ത്മ അഥവാ വ്യായാമം മൂലം ഉണ്ടാകുന്ന ആസ്ത്മ ആയിരിക്കാം . തീരെ ചെറിയ കുഞ്ഞുങ്ങളിൽ മൂക്കൊലിപ്പുമായി തുടങ്ങുന്ന വീസ് ശ്വാസതടസ്സം ഉണ്ടാക്കാറുണ്ട്.എന്നാൽ കുഞ്ഞ് വളരുമ്പോൾ ശ്വാസനാളിക്കും വലുപ്പം കൂടുന്നു. അതിനാൽ ഏകദേശം 3 മുതൽ 6 വയസിനുള്ളിൽ ഇത്തരം ലക്ഷണങ്ങൾ ഇല്ലാതെയാകും. എന്നാൽ ചില കുഞ്ഞുങ്ങളിൽ പ്രത്യേകിച്ച് പാരമ്പര്യമായി ആസ്ത്മ ഉണ്ടെങ്കിൽ, മൂക്കൊലിപ്പ് കൂടാതെ പലതരം കാരണങ്ങൾ കാരണം ആസ്ത്മ ഉണ്ടാകുന്നതായി കാണാം. വളരെ ചെറുപ്പത്തിൽ തുടക്കത്തിലൊക്കെ മൂക്കൊലിപ്പു മാത്രമായി കണ്ടാലും പിന്നീട് തണുത്ത കാറ്റ്, ഓടിക്കളി, പുക, ഇവയൊക്കെ ആസ്തമക്ക് വഴിവെക്കാം

എന്നാൽ നേരത്തെ തന്നെ ചികിത്സിച്ചു തുടങ്ങിയാൽ ചെറുപ്പത്തിലേ തുടങ്ങുന്ന കേടുപാടുകൾ ശ്വാസനാളിക്ക് വരാതെ നോക്കാം.

 

Alzheimer's disease causes a progressive loss of brain cells that leads to memory loss and the decline of other thinking skills.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/w5zhhiMowTIDCtpCcckBegk0OzSwtQ3ZFFs9ziET): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/w5zhhiMowTIDCtpCcckBegk0OzSwtQ3ZFFs9ziET): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/w5zhhiMowTIDCtpCcckBegk0OzSwtQ3ZFFs9ziET', 'contents' => 'a:3:{s:6:"_token";s:40:"JgZiVo4EWxGKtBO0BxEUYtvkxia38lnJqg82zbAA";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/childs-health/218/asthma-in-children-needs-your-attention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/w5zhhiMowTIDCtpCcckBegk0OzSwtQ3ZFFs9ziET', 'a:3:{s:6:"_token";s:40:"JgZiVo4EWxGKtBO0BxEUYtvkxia38lnJqg82zbAA";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/childs-health/218/asthma-in-children-needs-your-attention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/w5zhhiMowTIDCtpCcckBegk0OzSwtQ3ZFFs9ziET', 'a:3:{s:6:"_token";s:40:"JgZiVo4EWxGKtBO0BxEUYtvkxia38lnJqg82zbAA";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/childs-health/218/asthma-in-children-needs-your-attention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('w5zhhiMowTIDCtpCcckBegk0OzSwtQ3ZFFs9ziET', 'a:3:{s:6:"_token";s:40:"JgZiVo4EWxGKtBO0BxEUYtvkxia38lnJqg82zbAA";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/childs-health/218/asthma-in-children-needs-your-attention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21