×

അപ്പോള്‍ നമുക്ക് ഒരു കപ്പ് കാപ്പി കുടിച്ചാലോ?

Posted By

IMAlive, Posted on May 23rd, 2019

Is Coffee Good For You Is Coffee Bad For You

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കാപ്പി ആളുകളുടെ ഒരു ശീലമാണ്. ചിലർക്ക് രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ തന്നെ ഒരു ഗ്ലാസ് ചൂട് കട്ടൻകാപ്പി കിട്ടണം. ചിലർക്കത് വൈകിട്ട് നാലുമണിയുടെ ശീലമായിരിക്കും. വേറേ ചിലർക്കാകട്ടെ ദിവസവും നാലു് അഞ്ചും തവണ കാപ്പി കുടിച്ചാലേ തൃപ്തിയാകൂ. പാലൊഴിച്ചും പാലൊഴിക്കാതെയും, കടുപ്പം കൂട്ടിയും കുറച്ചും, മധുരമിട്ടും ഇടാതെയും, ചൂടോടെയും തണുപ്പിച്ചും, ചിക്കറി ചേർത്തും ചേർക്കാതെയും എന്നുവേണ്ട കാപ്പികളാകട്ടെ പലതരമുലകിൽ സുലഭവുമാണ്. ആട്ടെ, ഈ കാപ്പികുടി ശീലം നിങ്ങളുടെ ആരോഗ്യത്തിന് ഗുണമാണോ ദോഷമാണോ ഉണ്ടാക്കുക? 

കാപ്പി കുടിച്ചാൽ ഒരു ഉണർവ്വും ഉന്മേഷവും ഒക്കെ ഉണ്ടാകുമെന്നത് വസ്തുതയാണ്. അതുപോലെ മറ്റുചില ഗുണങ്ങളും കാപ്പികുടിമൂലം ഉണ്ടാകുന്നുണ്ട്. 

1. ഊർജ്ജദായകമെന്നതിനപ്പുറം ഭാരം കുറയ്ക്കാനും ഏകാഗ്രത വർധിപ്പിക്കാനും കാപ്പിയിലടങ്ങിയിട്ടുള്ള കഫീൻ സഹായകമാണ്. മാനസ്സികാവസ്ഥയെ മെച്ചപ്പെടുത്തുന്നതിനൊപ്പം തലച്ചോറിന് നന്നായി പ്രവർത്തിക്കാനും വ്യായാമ സമയത്തും മറ്റും പ്രകടനം മെച്ചപ്പെടുത്താനും കഫീന് സാധിക്കും. 


2. ടൈപ്പ് 2 പ്രമേഹം, പാർക്കിൻസൺസ് രോഗം എന്നിവയുടെ പ്രശ്‌നസാധ്യത കുറയ്ക്കുന്നതിനൊപ്പം അൾഷിമേഴ്‌സുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കുറയ്ക്കാനും കഫീന് സാധിക്കും. 


3. കോശങ്ങളെ നാശത്തിൽ നിന്നു സംരക്ഷിക്കാനുതകുന്ന ആന്റിഓക്‌സൈഡുകളുടെ സ്രോതസ്സുകൂടിയാണ് കാപ്പി.


4. കാപ്പിയുടെ ഉയർന്ന ഉപയോഗം ഹൃദ്രോഗം, നാഡീസംബന്ധമായ രോഗങ്ങൾ, ആത്മഹത്യ എന്നിവ മൂലമുള്ള മരണങ്ങളുടെ കുറഞ്ഞ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു
കൃത്യമായി പറഞ്ഞാൽ കാപ്പി കുടിക്കുന്ന സ്വഭാവം സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

എങ്ങനെ ഉപയോഗിക്കുന്നുവെന്നതും പ്രധാനം

ആരോഗ്യത്തിൽ അതീവശ്രദ്ധാലുക്കളായ കാപ്പിപ്രിയർ ഓർക്കുക, 'ഇത് നിങ്ങൾക്ക് ഗുണകരമാണോ' എന്ന ചോദ്യമല്ല മറിച്ച് 'അതെങ്ങനെ ഉപയോഗിക്കുന്നു' എന്ന ചോദ്യമാണ് പ്രസക്തം. 

കുടിക്കുന്ന കാപ്പിയിൽ ക്രീമും മധുരവും ധാരാളമായി ചേർത്താൽ കാപ്പി കൊണ്ടുള്ള ഗുണം കിട്ടില്ല. കൃത്രിമ മധുരം ആരോഗ്യത്തിന് ഒട്ടും നല്ലതല്ലെന്നത് പ്രത്യേകം ഓർക്കണം. ഒരു ദിവസം നാലോ അഞ്ചോ കപ്പ് കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നു പറയുമ്പോൾ തന്നെ അത് സാധാരണ കടുംകാപ്പിയായിരിക്കണമെന്നും ആരോഗ്യവിദഗ്ദ്ധർ പറയുന്നു. 

പ്രശസ്തമായ പല കാപ്പിക്കടകളുടെ ശൃംഖലകളിലും ആകർഷകമായ പേരിലും രൂപത്തിലും രുചികളിലും കാപ്പി ലഭ്യമാണ്. പക്ഷേ, അവയിലെല്ലാം ക്രീമുകളും കൃത്രിമ മധുരവും ധാരാളമായി ചേരുന്നുണ്ട്. ഇത് കാപ്പിയിലെ കലോറിയുടെ അളവ് കൂട്ടുകയും ഭാരം കൂടാനുൾപ്പെടെ കാരണമാകുകയും ചെയ്യും. കാപ്പികൊണ്ടുള്ള യാതൊരു ഗുണവും ഇതുമൂലം കിട്ടാതെയും വരും. 

ഗുണങ്ങൾ മാറ്റിനിറുത്തിയാൽ കഫീന്റെ അമിതമായ ഉപയോഗം അപകടകരമാണെന്നതും ഓർമയിൽവേണം. കഫീൻ അധികമായി അകത്തുചെന്നാൽ അത് സുഖനിദ്രയെ ബാധിക്കുകയും ഉറക്കം തടസ്സപ്പെടുത്തുകയും ചെയ്യും. കാപ്പി ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തുമ്പോൾ എപ്പോൾ കുടിക്കുന്നുവെന്നതും പ്രധാനമാണ്. 

ചില ആളുകളിൽ കഫീൻ ദഹിച്ച് ശരീരവ്യവസ്ഥയുടെ ഭാഗമാകാൻ താമസമുണ്ടാകും. അതൊരു ജനിതക പ്രശ്‌നമാണ്. വിറയൽ, അമിതമായ നെഞ്ചിടിപ്പ്, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളും ചിലരിൽ ഉണ്ടായേക്കാം. 

അടിമത്തം സൃഷ്ടിക്കുന്നതിലും കഫീൻ മുന്നിലാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് കാപ്പി കുടി നിറുത്തുന്നത് അതികഠിനമായ തലവേദനപോലുള്ള വിത്‌ഡ്രോവൽ സിൻഡ്രോം ഉണ്ടാക്കാറുണ്ട്. 

കുട്ടികൾ കാപ്പി കുടിക്കാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലതെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് അഭിപ്രായപ്പെടുന്നുണ്ട്. 
കാപ്പി രൂപമാറ്റം വരുത്തുന്നതും ഹൃദയാരോഗ്യത്തിന് ഗുണകരമല്ല. ഉദാഹരണത്തിന് പേപ്പർ ഫിൽട്ടറുകൾ കഫെസ്‌റ്റോൾ എന്ന സംയുക്തത്തെ നീക്കം ചെയ്യുകയും അപകടകരമായ എൽഡിഎൽ കൊളസ്‌ട്രോൾ വർധിക്കാൻ കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ ഫിൽട്ടർ ചെയ്യാത്ത കാപ്പിയാണ് ഉത്തമം.

Studies have found an association between coffee consumption and decreased overall mortality and possibly cardiovascular mortality

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/b90BttPNRvEZzbvaL2L3ry2bgs7kZZupXntNDR4Z): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/b90BttPNRvEZzbvaL2L3ry2bgs7kZZupXntNDR4Z): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/b90BttPNRvEZzbvaL2L3ry2bgs7kZZupXntNDR4Z', 'contents' => 'a:3:{s:6:"_token";s:40:"1ypLDBZTv3DRNGlRETjRnGgLvrd0tHxIhPeooKCJ";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/newshealth-and-wellness-news/675/is-coffee-good-for-you-is-coffee-bad-for-you";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/b90BttPNRvEZzbvaL2L3ry2bgs7kZZupXntNDR4Z', 'a:3:{s:6:"_token";s:40:"1ypLDBZTv3DRNGlRETjRnGgLvrd0tHxIhPeooKCJ";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/newshealth-and-wellness-news/675/is-coffee-good-for-you-is-coffee-bad-for-you";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/b90BttPNRvEZzbvaL2L3ry2bgs7kZZupXntNDR4Z', 'a:3:{s:6:"_token";s:40:"1ypLDBZTv3DRNGlRETjRnGgLvrd0tHxIhPeooKCJ";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/newshealth-and-wellness-news/675/is-coffee-good-for-you-is-coffee-bad-for-you";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('b90BttPNRvEZzbvaL2L3ry2bgs7kZZupXntNDR4Z', 'a:3:{s:6:"_token";s:40:"1ypLDBZTv3DRNGlRETjRnGgLvrd0tHxIhPeooKCJ";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/newshealth-and-wellness-news/675/is-coffee-good-for-you-is-coffee-bad-for-you";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21