×

ടിഷ്യു പേപ്പർ എടുത്തു മടക്കി നാപ്കിൻ പോലെ വെച്ചാൽ പോരെ?

Posted By

IMAlive, Posted on July 2nd, 2019

Stop using tissue paper as sanitary pads, expert warns

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഓഫീസിൽ ഇരിക്കുമ്പോൾ പെട്ടെന്ന് വിചാരിക്കാത്ത സമയത്ത് പീരീഡ്സ് ആയി. ഡേറ്റ് അടുക്കാത്തതുകൊണ്ട് നാപ്കിൻ എടുത്തിരുന്നില്ല. ബാത്‌റൂമിൽ പോയി നോക്കിയപ്പോഴാണ് അറിയുന്നത് വെൻഡിങ് മെഷീൻ കേടായിരിക്കുകയാണ്. അടുത്തിരിക്കുന്ന  ചേച്ചിയോട് പാഡ് കയ്യിലുണ്ടോ എന്ന് അന്വേഷിക്കുകയെ ഇനി നിവർത്തിയുള്ളു.

കഷ്ടകാലത്തിന് ആരുടേയും കയ്യിലില്ല. അപ്പോഴാണ് ചേച്ചി ഒരു കാര്യം പറഞ്ഞത്. ബാത്‌റൂമിൽ ആവശ്യത്തിന് ടിഷ്യു പേപ്പർ ഉണ്ട്. "ടിഷ്യു പേപ്പർ ആണെങ്കിൽ നല്ല വൃത്തിയുള്ളതാണ്, ഉച്ചയ്ക്ക് പുറത്തുപോയി നാപ്കിൻ വാങ്ങുന്നതുവരെ കുറച്ചു ടിഷ്യു പേപ്പർ എടുത്തു മടക്കി നാപ്കിൻ പോലെ വെച്ചാൽ പോരെ?" 
അത്യാവശ്യസമയത്ത് എല്ലാവരും ചെയ്യാറുള്ളതാണത്രേ. പിന്നെ സംശയിച്ചു നിന്നില്ല. ടിഷ്യു പേപ്പർ ആവശ്യത്തിന് എടുത്തു. ഇപ്പോൾ നാപ്കിൻ എടുക്കാൻ മറന്നാലും പേടിയില്ല, ടിഷ്യു പേപ്പർ എടുത്താൽ മതിയല്ലോ. 

സാധാരണക്കാരിയായ  ഒരു സ്ത്രീയുടെ ജീവിതത്തിൽ സംഭവിച്ച കാര്യമാണ് ഇത്. ഇതേ അവസ്ഥയിലൂടെ നിങ്ങളിൽ പലരും കടന്നുപോയിട്ടുണ്ടാകും. എന്നാൽ, ടിഷ്യു പേപ്പർ ആർത്തവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ? 

ദൂരയാത്രയിൽ ടിഷ്യുപേപ്പർ ഉപയോഗിച്ചതിനു ശേഷം കടുത്ത അണുബാധയുണ്ടായ സ്വന്തം അനുഭവം ഈയിടെ പങ്കുവെച്ചത് ജാനകി രാജേഷാണ്. ആർത്തവ സമയത്ത് ടിഷ്യു പേപ്പർ ഉപയോഗിക്കുന്നതിനെ പറ്റി ഈയിടെ ഒരു പഠനം നടന്നു. നൈജീരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലെ ഇമ്മ്യൂണോളജി ആൻഡ് വാക്സിനോളജി റിസർച്ച് വിഭാഗം ഹെഡ് ആയ ബെമിഡിലെ ഇവലോക്കുനാണ് ഗവേഷണം നയിച്ചത്.

നിങ്ങൾക്കറിയാമോ, ചില ടിഷ്യു പേപ്പറുകൾ മാലിന്യ പേപ്പറിന്റെ ഉൽപ്പന്നങ്ങളാണ്. അത്തരം ടിഷ്യു പേപ്പറുകൾ ആർത്തവ സമയത്ത് ഉപയോഗിക്കുന്നത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ഡോക്ടർ ഇവാലോകുൻ സ്ത്രീകൾക്ക് നൽകുന്ന മുന്നറിയിപ്പ്.

എന്തെല്ലാം സംഭവിക്കാം ?

നിരന്തരമായി ടിഷ്യുപേപ്പറുകൾ ഉപയോഗിക്കുന്നതിന്റെ ഫലമായി നിങ്ങൾക്ക് ചിലപ്പോൾ അണുബാധയും യോനീസ്രവവും ഉണ്ടാകുന്നുണ്ടാകാം. എന്നാൽ എല്ലാവരും ഇത്‌ ശ്രദ്ധിക്കണമെന്നില്ല. എന്നാൽ "ഈ ശീലം വളരെ ഗുരുതരമായ അണുബാധ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്, ഇത് യോനിയിലൂടെ കടന്നു രക്തപ്രവാഹത്തിൽ പ്രവേശിക്കുകയും ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും" എന്നാണ് ഡോക്ടർ  ഇവലോകുൻ പറയുന്നത്. കൂടാതെ ഇത്  പ്രത്യുൽപാദന അവയവങ്ങളെ ബാധിക്കുകയും അത് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. 

നമ്മൾ ശ്രദ്ധിക്കാത്ത, നിരന്തരമായുണ്ടാകുന്ന ചെറിയ അണുബാധകളെ സൂക്ഷിക്കുക, ഇത് നേരിട്ട് പ്രത്യുൽപ്പാദന പ്രക്രിയയെ ദോഷകരമായി ബാധിക്കും. ഉദാഹരണത്തിന്, പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ്, വന്ധ്യതാ പ്രശ്നങ്ങൾ  ഉണ്ടാകുന്നതുവരെ പല സ്ത്രീകളും തങ്ങൾക്ക് ഈ രോഗമുണ്ടെന്ന് അറിയുകയേയില്ല. എന്നാൽ  ചികില്സിക്കപ്പെടാത്ത PID വന്ധ്യതയ്ക്ക് ഒരു പ്രധാന കാരണമാണ്.

നമ്മൾക്കിന്ന് വിപണിയിൽ പലതരം ടിഷ്യുപേപ്പറുകൾ ലഭ്യമാണ്. ഇവയിലോരോന്നിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കളും വ്യത്യസ്തമായിരിക്കും. അതിനനുസരിച്ച് ടിഷ്യുപേപ്പറിന്റെ അപകടസാധ്യതകളും പലതാരമായിരിക്കും. ഒന്ന് മനസിലാക്കുക, ടിഷ്യുപേപ്പർ ഒരിക്കലും ആർത്തവ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി ഉണ്ടാക്കപ്പെട്ടതല്ല. ഒരുതവണ ഉപയോഗിച്ച ശേഷം കളയേണ്ടവയാണ് അവ. നമ്മുടെ സ്വകാര്യഭാഗങ്ങൾ വളരെ ലോലവും മൃദുവുമാണ്, അവിടെ  വൃത്തിയോടെ സൂക്ഷിക്കുക. ഒരിക്കലും നാപ്കിന് പകരം ടിഷ്യു പേപ്പർ ഉപയോഗിക്കരുത്.

 

The habit of using tissue paper in form of sanitary pads is a poor hygiene practice on the part of any woman

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/7a1HMw5nytKQe2UNKURfnT4ifGJL7COhezL4II40): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/7a1HMw5nytKQe2UNKURfnT4ifGJL7COhezL4II40): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/7a1HMw5nytKQe2UNKURfnT4ifGJL7COhezL4II40', 'contents' => 'a:3:{s:6:"_token";s:40:"qiSnW5WeSnV3J9ogNx388HQjWu4NGco1CuvJtRUI";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/newshealth-and-wellness-news/763/stop-using-tissue-paper-as-sanitary-pads-expert-warns";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/7a1HMw5nytKQe2UNKURfnT4ifGJL7COhezL4II40', 'a:3:{s:6:"_token";s:40:"qiSnW5WeSnV3J9ogNx388HQjWu4NGco1CuvJtRUI";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/newshealth-and-wellness-news/763/stop-using-tissue-paper-as-sanitary-pads-expert-warns";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/7a1HMw5nytKQe2UNKURfnT4ifGJL7COhezL4II40', 'a:3:{s:6:"_token";s:40:"qiSnW5WeSnV3J9ogNx388HQjWu4NGco1CuvJtRUI";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/newshealth-and-wellness-news/763/stop-using-tissue-paper-as-sanitary-pads-expert-warns";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('7a1HMw5nytKQe2UNKURfnT4ifGJL7COhezL4II40', 'a:3:{s:6:"_token";s:40:"qiSnW5WeSnV3J9ogNx388HQjWu4NGco1CuvJtRUI";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/newshealth-and-wellness-news/763/stop-using-tissue-paper-as-sanitary-pads-expert-warns";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21