×

തൈറോയിഡ് രോഗവും ഗര്‍ഭിണികളും

Posted By

IMAlive, Posted on July 26th, 2019

Thyroid Disease and Pregnancy

ഗർഭിണികളെ ഏറെ ആശങ്കയിലാക്കുന്ന ഒന്നാണ് തൈറോയ്ഡ് . ഇന്നാണെങ്കിൽ ഈ രോഗം കൂടുതലായി ഗർഭിണികളിൽ കണ്ടു വരുന്നു.നിയന്ത്രണ വിധേയമല്ലെങ്കില്‍ ഈ രോഗം അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷകരമാണ്. ഗര്‍ഭസ്ഥ ശിശുവിന്‍റെ തലച്ചോറിനെയും, ബുദ്ധിവികാസത്തെയും ബാധിക്കാന്‍ സാധ്യതയുള്ള ഒരു രോഗമാണിത്.തൈറോയിഡ് ഹോര്‍മോണുകളില്‍ പ്രധാനമായും TSH ആണ്. ഈ ഹോര്‍മോണ്‍ കൂടി നില്‍ക്കുന്ന രോഗമാണ് ഹൈപ്പോ തൈറോയിഡിസം . മറിച്ച് THS-ന്‍റെ അളവില്‍ കുറവാണെങ്കില്‍ അതിനെ ഹൈപ്പര്‍ തൈറോയിഡിസം എന്ന് വിളിക്കും.

ഗര്‍ഭാവസ്ഥയിലെ തൈറോയിഡ് ഹോര്‍മോണ്‍ നില

ഗര്‍ഭകാല ഹോര്‍മോണുകളായ HSG , ഈസ്ട്രജൻ മുതലായവ TBG TSH Receptor ഇവയുടെ പ്രവര്‍ത്തനത്തെ കൂട്ടും. തൻമൂലം ഗര്‍ഭത്തിന്‍റെ ആദ്യകാലങ്ങളിൽT3,T4 ഹോർമോണുകൾ കൂടി നിൽക്കും. മറിച്ച് TSH എന്ന തൈറോയിഡ് ഹോര്‍മോണ്‍ ഗര്‍ഭകാലത്ത് കുറയാനാണ് സാധ്യതയേറെ. ഗര്‍ഭസ്ഥശിശുവിന്‍റെ തൈറോയിഡ് ഗ്രന്ഥി പ്രവര്‍ത്തനത്തിലാകാന്‍ 5 മുതല്‍ 6 മാസം വരെയാകും. പക്ഷേ ശിശുവിന്‍റെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്ക് തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അനിവാര്യമാണ്. അതുപോ ലെ ഗര്‍ഭിണിയ്ക്ക് അയഡിന്‍ ഹോര്‍മോണിന്‍റെ കുറവ് ശരീരത്തില്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ ഗര്‍ഭിണികള്‍ നിത്യേന 250 മില്ലിഗ്രാം അയഡിന്‍ അടങ്ങിയ ആഹാരം കഴിച്ചിരിക്കണം. തൈറോയിഡ് രോഗത്തിന്‍റെ പാരമ്പര്യമുള്ളവര്‍, തൈറോയിഡ് ഗ്രന്ഥിക്ക് വീക്കം ഉള്ളവര്‍, പ്രമേഹ രോഗികള്‍, തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ ഇവര്‍ക്കാണ് തൈറോയിഡ് രോഗങ്ങള്‍ കൂടുതല്‍ വരാനുള്ള സാധ്യത.

എന്താണ് ഹൈപ്പോ തൈറോയിഡിസം?

ഏകദേശം 2-3 % ഗര്‍ഭിണികള്‍ക്ക് ഹൈപ്പോ തൈറോയിഡിസം വരാന്‍ സാധ്യതയുണ്ട്. അയഡിന്‍റെ കുറവ് കൊണ്ടും, തൈറോയിഡൈറ്റിസ്  കൊണ്ടും

ഇത് ഉണ്ടാകാനിടയുണ്ട്.ഇവരില്‍ TSH എന്ന ഹോര്‍മോണ്‍ കൂടിനില്‍ക്കുകയും ഠ4 കുറഞ്ഞിരിക്കുകയും ചെയ്യും. തുടര്‍ച്ചയായി ഗര്‍ഭഛിദ്രങ്ങള്‍, വിളര്‍ച്ച, ഗര്‍ഭകാല രക്തസമ്മര്‍ദ്ദം, അമിത ഛര്‍ദി,മറുപിള്ള വിട്ടു പോകല്‍, പ്രസവാനന്തര അമിതരക്തസ്രാവം തുടങ്ങിയ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ക്ക് സാധ്യതയേറെയാണ്.കുഞ്ഞിന് വളര്‍ച്ചക്കുറവ്, തൂക്കക്കുറവ്,മാസം തികയാതെ പ്രസവിക്ക ല്‍, ശ്വാസം മുട്ടല്‍ എന്നിവ കൂടാതെ, അങ്ങേയറ്റം ബുദ്ധിമാന്ദ്യം ഉണ്ടാകാനിടയുള്ള Cretinism എന്ന രോഗം കുഞ്ഞിന് ഉണ്ടാകാനും സാധ്യതയുണ്ട് ഈ രോഗം നിയന്ത്രണവിധേയമല്ലെങ്കില്‍. തൈറോഡിന്‍റെ ആന്‍റി ബോഡീസ് ശരീരത്തില്‍ ഉണ്ടെങ്കിലും മേല്‍ വിവരിച്ച പ്രശ്നങ്ങള്‍ ഉണ്ടാകാം.

തൈറോയിഡ് ഹോര്‍മോണ്‍ ഗുളിക കഴിക്കുക മാത്രമാണ് പ്രതിവിധി. ഗര്‍ഭകാലത്തിന് മുന്‍പേ നിയന്ത്രണ വിധേയമാക്കിയാല്‍ ഏറെ നന്ന്. ഗര്‍ഭിണിക്ക് ഈ ഠടഒ ഹോര്‍മോണ്‍ നില 2.5 ല്‍ താഴെയായിരിക്കണം. ഏകദേശം ഒന്നര മാസം കാലയളവില്‍ ഗര്‍ഭകാലത്ത് രക്തപ രിശോധന ചെയ്താല്‍ മതിയാകും.

എന്താണ് ഹൈപ്പര്‍ തൈറോയിഡിസം?

തൈറോയിഡ് ഹോര്‍മോണിന്‍റെ കൂടുതലാണ് ഈ രോഗാവസ്ഥയില്‍ സംഭവിക്കുന്നത് (ഠ3, ഠ4 കൂടുതലായിരിക്കും). ഏകദേശം 0.2 -0.4% ഗര്‍ഭിണികള്‍ക്ക് ഈ രോഗം വരാനിടയുണ്ട്. കൂടുതലും ഗ്രേവ്സ് എന്ന രോഗം മൂലവും തൈറോയിഡ് ഗ്രന്ഥിയിലെ ചെറിയ മുഴകള്‍, തൈറോഡൈറ്റിസ് കാരണവുമാണ്. ഗര്‍ഭത്തിന്‍റെ ആദ്യമാസങ്ങളില്‍ ഈ രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ട്.

ഹൈപ്പര്‍ തൈറോയിഡിസം കാരണം ഗര്‍ഭകാല രക്തസമ്മര്‍ദ്ദം, കുഞ്ഞിന് തൂക്കം കുറയാനുള്ള സാധ്യത, ബുദ്ധിക്കുറവ് ഇവയ്ക്കുള്ള സാധ്യതയേറെയാണ്. ഗര്‍ഭത്തിന്‍റെ ആദ്യകാലങ്ങളില്‍ PTU എന്ന മരുന്ന് ഫലപ്രദവും, ഗര്‍ഭസ്ഥശിശുവിന് ദോഷമില്ലാത്തതുമാണ്. പക്ഷേ മൂന്ന് കഴിഞ്ഞാല്‍ Methi mazole, carbi mazole ഇനത്തില്‍ പെട്ട മരുന്നിലേക്ക് മാറുന്നതാണ് ഗര്‍ഭിണിയുടെ കരളിന് തകരാറ് വരാതിരിക്കാന്‍ നല്ലത്.

തൈറോയിഡ് മുഴകള്‍

തൈറോയിഡിന്‍റെ വലുപ്പം ഗര്‍ഭകാലത്ത് കൂടാന്‍ സാധ്യതയുള്ളത് കൊണ്ട് മുഴകളും വലുതാവാനിടയുണ്ട്. അതിനാല്‍ തൈറോയിഡ് ഗ്രന്ഥിയിലെ മുഴകള്‍ നേരത്തെ നീക്കം ചെയ്യുന്നതാണ് നല്ലത്. ചില മുഴകള്‍ അര്‍ബുദം ആകാ നും സാധ്യതയുള്ളതുകൊണ്ട് ബയോപ്സി ചെയ്ത് നിജപ്പെടുത്തുന്നത് നന്നായിരിക്കും

ആഹാരപദാര്‍ത്ഥങ്ങള്‍ എങ്ങനെ?

മലബന്ധമാണ് മറ്റൊരു സുപ്രധാന പ്രശ്നം ഹൈപ്പോതൈറോയിഡിസത്തില്‍. അയോഡൈസ്ഡ് സാള്‍ട്ട് ഉപയോഗിക്കുന്നതും, ധാരാളം പഴങ്ങളും പച്ചക്കറികളും, വെള്ള വും ഗര്‍ഭിണികള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. കാബേജ്, ബ്രേക്കോളി, കോളിഫ്ളവര്‍, ബ്രു സെല്‍സ്, സോയാ ബീന്‍സ്, കരള്‍, വൃക്ക ഇവ പൂര്‍ണ്ണമായും തൈറോയിഡ് രോഗമുള്ളവര്‍ ഒഴിവാക്കണം. ധാരാളം പഴങ്ങള്‍, ഇലക്കറികള്‍, മീന്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ബീന്‍സ്, പയര്‍, കടല, അണ്ടിപ്പരിപ്പ് ഇനങ്ങള്‍, സ്റ്റോബെ റി ഇവയെല്ലാം അടങ്ങി യ സമീകൃത ആഹാരം വേണം ഗര്‍ഭിണികള്‍ കഴിക്കാന്‍.

തൈറോയിഡ് ഗ്രന്ഥിയുടെ രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ഇന്ന് ലഭ്യമാണ്. തൈറോയിഡ് ഹോര്‍ മോണ്‍ നില നിയന്ത്രണ വിധേയമായിരുന്നാല്‍ മാത്രം മതി ഗര്‍ഭത്തിന് മുന്‍പും, ഗര്‍ഭകാലത്തിനു ശേഷവും.

Symptoms of thyroid disease often mimic common symptoms of pregnancy, making it challenging to identify.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/rDFcrAzh0jgGbn4YpG5CllFPj92XhwpZSr4MiFao): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/rDFcrAzh0jgGbn4YpG5CllFPj92XhwpZSr4MiFao): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/rDFcrAzh0jgGbn4YpG5CllFPj92XhwpZSr4MiFao', 'contents' => 'a:3:{s:6:"_token";s:40:"a9FzCe6WyapXcMe44Epg3Ephnpjav5kLrIoITC2Z";s:9:"_previous";a:1:{s:3:"url";s:69:"http://www.imalive.in/womens-health/255/thyroid-disease-and-pregnancy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/rDFcrAzh0jgGbn4YpG5CllFPj92XhwpZSr4MiFao', 'a:3:{s:6:"_token";s:40:"a9FzCe6WyapXcMe44Epg3Ephnpjav5kLrIoITC2Z";s:9:"_previous";a:1:{s:3:"url";s:69:"http://www.imalive.in/womens-health/255/thyroid-disease-and-pregnancy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/rDFcrAzh0jgGbn4YpG5CllFPj92XhwpZSr4MiFao', 'a:3:{s:6:"_token";s:40:"a9FzCe6WyapXcMe44Epg3Ephnpjav5kLrIoITC2Z";s:9:"_previous";a:1:{s:3:"url";s:69:"http://www.imalive.in/womens-health/255/thyroid-disease-and-pregnancy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('rDFcrAzh0jgGbn4YpG5CllFPj92XhwpZSr4MiFao', 'a:3:{s:6:"_token";s:40:"a9FzCe6WyapXcMe44Epg3Ephnpjav5kLrIoITC2Z";s:9:"_previous";a:1:{s:3:"url";s:69:"http://www.imalive.in/womens-health/255/thyroid-disease-and-pregnancy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21